Video Stories
പറന്നുയരാന്‍ കണ്ണൂര്‍
പിണറായി വിജയന്‍
മുഖ്യമന്ത്രി
കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂര്‍ത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പുനല്‍കാന്‍ അത്യാധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യവും പരിഗണനയുമാണ് ഇതില്‍ പ്രകടമാകുന്നത്. കൊച്ചി മെട്രോക്കുശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്‍കിട അടിസ്ഥാന സൗകര്യപദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ദേശീയപാതാ വികസനം, ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, കൂടംകുളം വൈദ്യുതി ലൈന്‍, കോവളം- ബേക്കല്‍ ദേശീയ ജലപാത, മലയോര-തീരദേശ ഹൈവേകള്‍ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്തവര്‍ഷം പൂര്‍ത്തിയാകും. പ്രളയദുരന്തം നമ്മുടെ വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അവയുടെ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വന്‍കിട പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ടൂറിസം വികസനത്തിനും വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യം അത്യന്താപേക്ഷിതമാണ്. ഈ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.
മികച്ച ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തിന്റെ സവിശേഷമായ സൗകര്യമാണ് ‘ഡേ-ഹോട്ടല്‍’. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഇവിടെ സൗകര്യമുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്കും മുറി ലഭിക്കും. അതിനുള്ള വാടകയേ നല്‍കേണ്ടതുള്ളു. ഈ രീതിയില്‍ യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും അനുഭവപ്പെടാത്ത രീതിയിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തത്. സാധാരണ ഗതിയില്‍ വിമാനങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുമാത്രം വിമാനത്താവളം ലാഭകരമായി നടത്താനാവില്ല. അതു കണക്കിലെടുത്ത് വ്യോമയാനത്തിന് പുറമെയുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വിമാനത്താവള കമ്പനി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വരുമാനത്തിന്റെ പകുതിയോളം നോണ്‍ ഏവിയേഷനില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഉത്തര കേരളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനത്തിന് കുതിപ്പ് നല്‍കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയും. 1996ലാണ് വിമാനത്താവളത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലും കീഴല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന മൂര്‍ഖന്‍ പറമ്പില്‍ 2,300 ഏക്കര്‍ സ്ഥലത്താണ് ലോകനിലവാരത്തിലുളള സൗകര്യങ്ങളോടെ വിമാനത്താവളം പൂര്‍ത്തിയാക്കിയത്.
വിമാനത്താവളത്തിന്റെ നടപടികള്‍ ത്വരിതപ്പെടുത്താന്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം സന്തോഷമുണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിനു സഹായവും പിന്തുണയും നല്‍കിയ ധാരാളം പേരുണ്ട്. അവരെയെല്ലാം ഈ അവസരത്തില്‍ സ്മരിക്കുകയാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ചുപോയ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ പ്രത്യേകം ഓര്‍ക്കുന്നു. വലിയ എതിര്‍പ്പുകളെയും പരീക്ഷണങ്ങളെയും നേരിട്ടാണ് വിമാനത്താവളം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ മാറണം എന്ന ദൃഢനിശ്ചയത്തോടെയാണ് ഓരോ തീരുമാനവും എടുത്തത്. റണ്‍വെ ഇപ്പോള്‍ത്തന്നെ 3050 മീറ്ററാണ്. റണ്‍വെ 4000 മീറ്ററായി നീട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ മറ്റ് മൂന്നു വിമാനത്താവളങ്ങള്‍ക്കുമാത്രമേ 4000 മീറ്റര്‍ റണ്‍വെയുളളൂ. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെയും കര്‍ണാടകയില്‍ ഉള്‍പ്പെടുന്ന കുടകിന്റെയും ടൂറിസം വികസനത്തിന് പുതിയ വിമാനത്താവളം വലിയ പ്രയോജനം ചെയ്യും. ഈ മേഖലയില്‍ കൂടുതല്‍ വ്യവസായ നിക്ഷേപം ഉണ്ടാകാനും വിമാനത്താവളം സഹായിക്കും. വിമാനത്താവളത്തിന് ആവശ്യമായ അനുമതികള്‍ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്. പ്രമുഖ അന്താരാഷ്ട്ര വിമാനകമ്പനികള്‍ കണ്ണൂരില്‍നിന്നും സര്‍വീസ് ആരംഭിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ധാരാളം അന്താരാഷ്ട്ര സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദ സഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുള്ള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനും വിമാനത്താവളം വലിയ ഉത്തേജനം നല്‍കും. കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ ടൂറിസം വികസനത്തിന് ബഹുമുഖ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനുചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഈ രീതിയില്‍ കണ്ണൂര്‍ മേഖലയുടെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്ക് വിമാനത്താവളം സഹായിക്കും. പ്രവാസികള്‍ ധാരാളമുള്ള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. പ്രവാസി കുടുംബങ്ങളുടെ യാത്രാസൗകര്യവും വര്‍ധിക്കും. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം മേഖലകളിലുള്ളവര്‍ക്കും യാത്രക്ക് ഇതു സൗകര്യമാവും. കണ്ണൂര്‍ വരുന്നതോടെ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രക്ക് ഇത്രയും സൗകര്യമുളള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിനകത്തെ യാത്രക്ക് ജനങ്ങള്‍ വിമാനം കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യതയും വന്നിട്ടുണ്ട്.
ഭൂമിയുടെ ദൗര്‍ലഭ്യമാണ് പല വികസന പദ്ധതികള്‍ക്കും തടസ്സമായി നില്‍ക്കുന്നത്. സ്ഥലമെടുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ എതിര്‍പ്പുയരുന്നത് കാണുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവര്‍ക്ക് പരമാവധി നഷ്ടപരിഹാരം അനുവദിച്ചും പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിയും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ വിമാനത്താവളത്തന്റെ കാര്യത്തില്‍ ജനങ്ങളുടെ സഹകരണം എടുത്തുപറയേണ്ടതാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനുതന്നെ മാതൃകയാകുന്ന പാക്കേജാണ് ഇവിടെ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ സ്ഥലമെടുപ്പ് നടപടികള്‍ സുഗമമായി. സ്ഥലത്തിന് സാധ്യമായ ഏറ്റവും നല്ല വില നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് മാറിത്താമസിക്കാനുള്ള സ്ഥലവും സൗകര്യവും അനുവദിച്ചു. വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതും നടപ്പാക്കി. ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സ്ഥലമെടുപ്പ് പ്രശ്‌നമാകില്ല എന്നാണ് തെളിയുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ