india
കെജരിവാള്‍ ‘ആര്‍എസ്എസ് ചാരന്‍’; അണ്ണാ ഹസാരെ സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ പറഞ്ഞ് പ്രശാന്ത് ഭൂഷണ്‍
ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഇന്ത്യയിലെ നിയമത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഫാസിസ നിലപാടുകളെ കുറിച്ചും ഇരുവരും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി.

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ സമരം യുപിഎ സര്‍ക്കാറിനെതിരെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആര്‍എസ്എസ് ശ്രമമായിരുന്നെന്ന് വെളിപ്പെടുത്തി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും സമര നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യാ ടുഡേയുടെ ഇന്ത്യ ടുമാറോ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേസായിയുമായുള്ള അഭിമുഖത്തിലാണ് അണ്ണാ ഹസാരെ സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ ആക്ടിവിസ്റ്റ് കൂടിയായ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ പിതാവ് ശാന്തി ഭൂഷനും അഭിമുഖത്തില്‍ പങ്കാളിയായിരുന്നു.
അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആദ്യമുതല്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍. സമരത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍എസ്എസ് ആയിരുന്നതിന് അന്ന് തനിക്ക് അറിവില്ലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് കാര്യങ്ങള്‍ വ്യക്തമാണ്. അണ്ണാ ഹസാരെ ഈ മുതലെടുപ്പ് അറിവില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ അരവിന്ദ് കെജരിവാള്‍ അങ്ങനെയല്ല. ആര്‍എസ്എസുമായുള്ള ബന്ധം കെജ്രിവാളിന്റെ അറിവോടെയാണ്. അത് കൂടുതല്‍ വ്യക്തമനാക്കുന്നതാണ് നിലവിലെ കാര്യങ്ങളെന്നും, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
'India Against Corruption' movement was propped up by BJP-RSS for their own political purposes, says @pbhushan1#IndiaTodayIndiaTomorrow
Watch full show with @sardesairajdeep at https://t.co/inRLh0Jxr8 pic.twitter.com/BA9cyhEDi9— IndiaToday (@IndiaToday) September 12, 2020
ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഇന്ത്യയിലെ നിയമത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഫാസിസ നിലപാടുകളെ കുറിച്ചും ഇരുവരും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി.
ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം വേണ്ടത്ര ശ്രദ്ധിക്കാതെയായിരുന്നെന്നും അതോര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ട്. വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് അത്തരമൊരു കാര്യം സംഭവിച്ചത്. ആപ്പ് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബി.ജെ.പിയെയും മോദിയെയും അധികാരത്തിലെത്താന്‍ പരോക്ഷമായി സഹായിക്കുകയും ചെയ്തന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 14 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
ആം ആദ്മിയുടെ തുടക്കത്തിന് കാരണമായ അണ്ണാ ഹസാരെക്കൊപ്പം സമരത്തില്‍ പങ്കെടുത്ത കാര്യത്തിലും പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാറിനെ തകര്‍ത്ത് അഴിമതിയുടേയും ഫാസിസത്തിന്റെ ഭരണകൂടമായ മോദി സര്‍ക്കാറിനെ അധികാരത്തിലേറ്റുന്നതിന് ആ സമരം കാരണമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷയത്തില്‍ പ്രശാന്ത് ഭൂഷന്റെ ഖേദം പ്രകടനം.
ഏറെ കാലമായി ബിജെപി സര്‍ക്കാറിനെതിരേയും മോദി സര്‍ക്കാറിനെതിരേയും കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായണ് പ്രശാന്ത് ഭൂഷണ്‍. കഴിഞ്ഞ ദിവസം മന്‍ കി ബാത്തിനും ജിഡിപി തകര്‍ച്ചക്കും പിന്നാലെ മോദിയെ രൂക്ഷമായി പരിഹസിച്ച് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ