Culture
കുതിക്കാനൊരുങ്ങുന്ന കൊച്ചി മെട്രോ
കൊച്ചിമെട്രോ റെയില്‍പാതയിലൂടെ ബഹുവര്‍ണതീവണ്ടികളുടെ ഓട്ടംകണ്ട് അഭിമാനപുളകിതരാകുകയാണിപ്പോള്‍ മലയാളി. ബന്ധപ്പെട്ട അധികൃതരുടെ യാത്രാഅനുമതി ലഭിച്ചതോടെ കൊച്ചിമെട്രോപദ്ധതി യാഥാര്‍ഥ്യമായിരിക്കയാണ്. 2012 സെപ്തംബര്‍ പതിമൂന്നിന് അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ശിലാസ്ഥാപനം നടത്തിയ പദ്ധതി കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഗതാഗതചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാകുന്നത് അതിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കൃത്യതയാര്‍ന്നതുമായ നിര്‍മാണരീതികളും സേവനസംവിധാനങ്ങളും കൊണ്ടാണ്. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം, വ്യാപാരവിപണനകേന്ദ്രം, വിനോദസഞ്ചാരമേഖലയായ അറബിക്കടലിന്റെ റാണി, ജലഗതാഗതത്തിനുള്ള മികച്ച സൗകര്യം, നാവികസേനാ ദക്ഷിണആസ്ഥാനം, ഹൈക്കോടതി, കപ്പല്‍ശാല, അന്താരാഷ്ട്രചരക്കുകടത്തുള്ള തുറമുഖനഗരി തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് നമ്മുടെ കൊച്ചുകൊച്ചി. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ പതിറ്റാണ്ടുകള്‍ക്കുമുമ്പുമുതല്‍ കൊച്ചി നഗരത്തിലെ ഗതാഗതം കീറാമുട്ടിയായി നിലകൊള്ളുകയായിരുന്നു. നഗരം ആരംഭിക്കുന്ന ആലുവ മുതല്‍ കായല്‍തീരത്തെ എറണാകുളത്തെത്താന്‍ മണിക്കൂറുകള്‍വരെ എടുക്കുന്ന അവസ്ഥയുണ്ടായി. എന്തുകൊണ്ട് ഡല്‍ഹിക്കും അഹമ്മദാബാദിനും മുംബൈക്കും പോലെ കൊച്ചിക്കും ഒരു സമാന്തരമായ ആകാശറെയില്‍ സംവിധാനം ആയിക്കൂടാ എന്ന ചിന്ത ഉല്‍ഭവിക്കുന്നത് തൊണ്ണൂറുകളിലാണ്. ഭാഗ്യവശാല്‍ കേരളത്തിന്റെ നിര്‍മാണരംഗത്ത് നിലനില്‍ക്കുന്ന സ്ഥലമെടുപ്പ്, തൊഴില്‍ തര്‍ക്കങ്ങളൊക്കെ അതിനാടകീയമായി തരണം ചെയ്താണ് മെട്രോ എന്ന ഹിമാലയന്‍ സ്വപ്‌നം കൊച്ചിയും കേരളവും തരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റെയില്‍സുരക്ഷാ കമ്മീഷണറുടെ പരിശോധനയിലാണ് പദ്ധതി യാത്രക്ക് പൂര്‍ണസജ്ജമാണെന്ന് വിലയിരുത്തപ്പെട്ടത്. ഇതുപ്രകാരം ഇന്നലെ ആരംഭിച്ച യാത്രക്കാരില്ലാതെയുള്ള ഇരുഭാഗത്തേക്കുമുള്ള പരീക്ഷണയോട്ടം ഏതാനുംദിവസം തുടരും. ആദ്യഘട്ടത്തില്‍ ട്രാക്കും ട്രെയിനും മറ്റുമാണെങ്കില്‍ ഇന്നലെ മുതല്‍ നിരീക്ഷിക്കുന്നത് സിഗ്നലും അനൗണ്‍സ്്‌മെന്റും ഡിസ്‌പ്ലേയും മറ്റുമാണ് പരിശോധിക്കുന്നത്. അന്തിമഅനുമതി രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുമായുള്ള ചരിത്രയോട്ടത്തിന് പ്രധാനമന്ത്രിയുടെ സമയം കാത്തിരിക്കുക യാണ് കൊച്ചിമെട്രോ.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് കൊച്ചിമെട്രോ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ പത്തുരൂപകൊണ്ട്് ഇരുപതുമിനിറ്റിനകം യാത്രചെയ്യാം. നാല്‍പതുരൂപയാണ് മാക്‌സിമം നിരക്ക്. ഡെബിറ്റ്കാര്‍ഡ് ടിക്കറ്റ് സംവിധാനം കൊച്ചിയുടെ പ്രത്യേകതയാണ്. രണ്ടാം ഘട്ടത്തില്‍ തൃപ്പൂണിത്തുറവരെയും മൂന്നാംഘട്ടമായി കൊച്ചി അന്താരാഷ്ട്രസ്റ്റേഡിയം മുതല്‍ ഐ.ടി നഗരിയായ കാക്കനാടുവരെയുമാണ് പദ്ധതിയുടെ സമഗ്രരൂപരേഖ. ഡല്‍ഹി മെട്രോയും കൊങ്കണ്‍ റെയില്‍വെയും മറ്റും വിഭാവനം ചെയ്യുകയും അതിസൂക്ഷ്മതയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്ത മലയാളിയായ മെട്രോമാന്‍ ഡോ. ഇ. ശ്രീധരനാണ് കൊച്ചി പദ്ധതിയുടെയും സ്വാഭാവികമായുള്ള നിര്‍മാതാവ്. ഡല്‍ഹി മെട്രോ റെയില്‍വെ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി ) ആണ് ഡോ. ശ്രീധരനുകീഴില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള മെട്രോ സംവിധാനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന അധികൃതരുടെ ലക്ഷ്യം ഒരു വര്‍ഷം വൈകിയാണെങ്കിലും ഫലവത്തായതുതന്നെ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഏറെ അഭിന്ദനാര്‍ഹമാണ്. തൊഴില്‍തര്‍ക്കങ്ങളായിരുന്നു നിര്‍മാണം വൈകാനുണ്ടായ കാരണങ്ങളിലൊന്ന്. തീയതി എഴുതിവെച്ച് പൂര്‍ത്തിയാക്കാനുദ്ദേശിച്ച ആദ്യഘട്ട പദ്ധതി നാലുകൊല്ലമെടുത്തായാലും പൂര്‍ത്തിയാക്കാനായതുതന്നെ ഇച്ഛാശക്തിയുടെ ഫലമാണ്. കൊച്ചിമെട്രോ റെയില്‍കോര്‍പറേഷന്‍ ലിമിറ്റഡി( കെ.എം.ആര്‍.എല്‍) നാണ് മെട്രോയുടെ സര്‍വീസ് നടത്തിപ്പ് ചുമതല. പൊതുസ്വകാര്യപങ്കാളിത്തത്തോടെയുള്ള ( പി.പി.പി ) ധനകാര്യരീതിയാണ് ഇത്. കൊച്ചിവിമാനത്താവളകമ്പനി ( സിയാല്‍ )കേരളത്തിന് ഇക്കാര്യത്തില്‍ മാതൃകയായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരും കൊച്ചിയുടെ കാര്യത്തില്‍ കാണിച്ച പ്രതിബദ്ധതയും അതീവതാല്‍പര്യവുമാണ് ഈ ഗംഭീരവിജയത്തിന് ഹേതു. ഏതുവിധേനയും കൊച്ചി മെട്രോട്രെയിന്‍ ഓടിക്കാണുക എന്ന വാശിയിലായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാരും. തുടര്‍ന്ന് കഴിഞ്ഞസര്‍ക്കാര്‍ അധികാരത്തിലിരിക്കെ മെട്രോയുടെ പരീക്ഷണയോട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനായി. ഉദ്ഘാടനദിവസം തന്നെ പദ്ധതി തൃപ്പൂണിത്തറയില്‍നിന്ന് ഒന്നരകിലോമീറ്റര്‍ കൂടി നീട്ടി പേട്ടവരെയാക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2013 ജൂണ്‍ ഏഴിനായിരുന്നു ചങ്ങമ്പുഴ പാര്‍ക്കിനടുത്തായുള്ള ആദ്യപൈലിംഗ്. 40.409 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവന്നത്. സ്റ്റേഷനുകള്‍ക്കും പാര്‍ക്കിംഗിനുമായി പത്ത് ഹെക്ടറോളവും. ഇതെല്ലാം താരതമ്യേന സുഗമമായി പൂര്‍ത്തിയാക്കാനായത് പദ്ധതികള്‍ നീളുന്നത് പതിവായ സംസ്ഥാനത്തിന് വേറിട്ട അനുഭവമായി.
എറണാകുളത്തിന്റെ മാത്രമല്ല വിശാലകൊച്ചിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കൊച്ചിമെട്രോ പദ്ധതി ആസുത്രണം ചെയ്തിട്ടുള്ളത്. മഹാനഗരിയെയും പറവൂര്‍, കോതമംഗലം, ആലപ്പുഴ തുടങ്ങിയ പ്രാന്തനഗരങ്ങളുടെയും ഗതാഗതാവശ്യങ്ങളും ഇവയുടെ വികസനവും കൊച്ചി മെട്രോ സാധ്യമാക്കും. ഇതുകൊണ്ടുതന്നെ തൃശൂര്‍ മുതല്‍ വടക്കോട്ടും കൊച്ചി മുതല്‍ തെക്കോട്ടുമുള്ള സംസ്ഥാനത്തിന്റെ ഗതാഗതവികസനസാധ്യതകള്‍ക്കും പ്രതീക്ഷകള്‍ ഉയരുകയാണ്. വിനോദസഞ്ചാരികളെ കൂടി ഇതുവഴി കൂടുതലായി ആകര്‍ഷിക്കാന്‍ നമുക്ക്് കഴിയുമെന്നാണ് പ്രതീക്ഷ. വര്‍ധിച്ചതോതിലുള്ള ജലഗതാഗതസംവിധാനം കൂടി ഉപയോഗപ്പെടുത്താനായാല്‍ കേരളത്തെ കായല്‍നാടായ സ്വിറ്റ്‌സര്‍ലന്റിന്റെ കൊച്ചുപതിപ്പായി മാറ്റിയെടുക്കാന്‍ ഈ പദ്ധതികൊണ്ടുതന്നെ നമുക്ക് കഴിയും. മഴക്കാറ് കണ്ടാല്‍ വെള്ളക്കെട്ടുണ്ടാകുന്ന കൊച്ചിയുടെ ശാപം തീര്‍ക്കുന്നതിനായി തേവര-പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതിന് ഡി.എം.ആര്‍.സി തന്നെ മുന്നോട്ടുവന്നത് വലിയ മാതൃകയാണ്. വിവിധവ്യാപാരകേന്ദ്രങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ്‌ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലോകത്തോടൊപ്പം കുതിക്കാന്‍ വെമ്പല്‍കൊള്ളുന്നമലയാളിക്ക് കൊച്ചിമെട്രോ പുതിയഇന്ധനമാകുമെന്നതില്‍ സംശയമില്ല.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ