india
വേട്ട ദൃശ്യം പകര്‍ത്താനായി ഗുജറാത്തില്‍ സിംഹത്തിന് മുന്നില്‍ പശുവിനെ ഇട്ടുകൊടുത്തു; വിവാദമായി വീഡിയോ-അന്വേഷണത്തിന് ഉത്തരവ്
ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. വീഡിയോ പകര്‍ത്താനായി നിരവധി പേര്‍ സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച ദൃശ്യത്തില്‍ മുഖം കാണിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
അഹമ്മദാബാദ്: സിംഹം വേട്ടയാടുന്നതിന്റെ വീഡിയോ ലഭ്യക്കാനായി മനപ്പൂര്‍വ്വം വനത്തില്‍ പശുവിനെ ഇട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു വനം വകുപ്പ്. സിംഹങ്ങളാല്‍ പ്രശ്‌സ്തമായ ഗുജറാത്തിലെ ഗിര്‍ വനത്തിലാണ് സംഭവം. സിംഹം പശുവിനെ വേട്ടയാടുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ദൃശ്യം ആളുകള്‍ പ്ലാന്‍ചെയത് നിര്‍മ്മിച്ചെടുത്തതാണെന്ന് വ്യക്തമായത്.
വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിനായി ഒരൂകൂട്ടം ആളുകള്‍ പശുവിനെ മനഃപൂര്‍വ്വം സിംഹത്തിന്റെ മുന്‍പില്‍ ഇട്ടുകൊടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗുജറാത്ത് വനംകുപ്പ് അന്വേഷണം ആരംഭിച്ചു. ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച പശുവിനെ കണ്ട് സിംഹം ഓടിയടുക്കുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് ഇരയെ കടിച്ച് കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് പകര്‍ത്താനായി നിരവധി പേര്‍ സ്ഥലത്ത് നേരത്തെ കൂടിയിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. സിംഹത്തിന് വളരെ സമീപത്തായിയിരുന്നു ചിത്രീകരിച്ച ദൃശ്യത്തില്‍ മുഖം കാണിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
Disheartening to see people illegally taking videos of Lion hunting in #Gir to get cheap publicity on social media. This is totally against the spirit of #Lion conservation. I hope the guilty are apprehended & punished.@GujForestDept @Ganpatsinhv @moefcc pic.twitter.com/GREFzjGwNw
— Parimal Nathwani (@mpparimal) October 15, 2020
ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചതോടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ഗിര്‍വനത്തില്‍ സിംഹം വേട്ടയാടുന്നത് നിയമവിരുദ്ധമായി ചിത്രീകരിച്ച പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേറ്റ് അഫയേഴസ് ഡയറക്ടറും വന്യജീവി സംരക്ഷണവാദിയുമായ പരിമള്‍ നാത്വാനി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ഏക ഏഷ്യാറ്റിക് സിംഹ സംരക്ഷണ കേന്ദ്രമാണ് ഗിര്‍ വനം. സിംഹങ്ങളോടൊപ്പം പുള്ളിപ്പുലി, കൃഷ്ണമൃഗം, കഴുകന്മാര്‍, പെരുമ്പാമ്പുകള്‍ തുടങ്ങി നിരവധി അപൂര്‍വ്വ ജീവകളുടെ ആവാസ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍ ദേശീയ ഉദ്യാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വെള്ളിയാഴ്ചയാണ് വിനോദസഞ്ചാരികള്‍ക്കായി വന്യജീവി സങ്കേതം വീണ്ടും തുറന്നുകൊടുത്തത്.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ