Video Stories
ലണ്ടന്‍ മോദി
കാര്‍ഷിക വായ്പയെടുത്ത് ഇന്ത്യയില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോഴാണ് നീരവ്‌മോദി എന്ന ബാങ്ക് തട്ടിപ്പു വീരന്‍ ലണ്ടനില്‍ മാസം 17 ലക്ഷം രൂപ വാടക നല്‍കി ഫ്‌ളാറ്റില്‍ വാഴുന്നതായി ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടെത്തിയത്. ധരിച്ചിരിക്കുന്നത് വെറും 9 ലക്ഷത്തിന്റെ ഓവര്‍കോട്ടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് ബിസിനസ് ആവശ്യത്തിനെന്നുപറഞ്ഞ് എടുത്ത 13,500 കോടി രൂപയുടെ വായ്പയാണ് നീരവ് തിരിച്ചടക്കാതെ രാജ്യം വിട്ടത്. പേരില്‍ മോദിയുണ്ടെന്നത് മാത്രമല്ല നീരവ് മോദിയുടെ തട്ടിപ്പിന് വാര്‍ത്താപ്രാധാന്യം വര്‍ധിക്കാന്‍ കാരണം. അമേരിക്കയിലടക്കം ജീവിതത്തില്‍ ഇങ്ങനെ പലവിധ തട്ടിപ്പുകള്‍ നടത്തി മുമ്പും മുങ്ങിയയാളാണ് ഈ മോദി. ഗ്രാമിന് ലക്ഷങ്ങള്‍ വില മതിക്കുന്ന വജ്ര ബിസിനസ് തന്നെയാണ് നീരവിന്റെ തട്ടിപ്പു വിലാസം. പവിഴം, സ്വര്‍ണം, വജ്രം എന്നിവയായി കോടികളാണ് നീരവിന്റെ ശേഖരത്തിലിപ്പോഴുമുള്ളതെന്നാണ് ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട്. മുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞതോടെ കോടീശ്വരനെന്ന് പറഞ്ഞിട്ടെന്താ കോടതി നേരെ ജയിലിലേക്ക് വിട്ടു. വെള്ളിയാഴ്ചയും കോടതിയില്‍ ഹാജരാക്കിയെങ്കിലും ഏപ്രില്‍ 26വരെ തടവില്‍ കഴിയട്ടെ എന്നാണ് കോടതിയുടെ കല്‍പന.
കഴിഞ്ഞ ബുധനാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക പൊലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള നീരവിനെ ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡ് പൊലീസ് പിടികൂടുന്നത്. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ സെന്റര്‍ പോയിന്റ് ഹോട്ടലിലാണ് നീരവ് അത്യാഢംബരമായി ജീവിച്ചത്. ഒരു കൊടും കുറ്റവാളിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാദാകുറ്റവാളികളുടെ കാര്യം പറയാനുണ്ടോ എന്നാണ് ലണ്ടന്‍ നിവാസികള്‍ പോലും ചോദിക്കുന്നത്. ജോലി ചെയ്യാനുള്ള അനുമതി പത്രവും നീരവ് സ്വന്തമാക്കിയിരുന്നു. നീരവിന്റെ സുഖലോലുപമായ ജീവിതത്തെക്കുറിച്ച് വാര്‍ത്ത പുറത്താക്കിയ സണ്‍ഡേ ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവിന്റെ അറസ്റ്റിന് വഴിവെച്ചതെങ്കിലും മോദിയെ രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയിലെ ഉന്നതര്‍ക്ക് അനങ്ങാതിരിക്കാന്‍ വയ്യെന്നായി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായാണ് ഇപ്പോള്‍ നീരവിന്റെ അറസ്റ്റിനെ മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവം. ഏതായാലും സി.ബി.ഐയുടെയും സാമ്പത്തിക കുറ്റാന്വേഷകരുടെയും സംഘം ഇപ്പോള്‍ നീരവിനെതിരെ കേസുകെട്ടുമായി ലണ്ടനിലുണ്ട്. വെള്ളിയാഴ്ച പുതുതായി ഒരാരോപണം കൂടി പ്രോസിക്യൂഷന്‍ നീരവിനെതിരെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മറ്റൊരാള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്നുമാണത്. ലോകത്തെ മാതൃകാകുറ്റാന്വേഷണ ഏജന്‍സിയായ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസിനോടാണോ കളി. മറ്റൊരു വായ്പാതട്ടിപ്പുവീരന്‍ വിജയ് മല്യയുടെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ജഡ്ജി തന്നെയാണ് നീരവിന്റെയും അപേക്ഷ പരിഗണിച്ചത്. ഫലം, നീരവിന് രണ്ടാമതും ജാമ്യമില്ല. ടിയാന്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്നാണ് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി.പി.എസ്) കോടതിയില്‍ വാദിച്ചത്.
2018 ജനുവരിയിലാണ് നീരവ് ലണ്ടനിലെത്തുന്നത്. കിങ്ഫിഷര്‍ ഉടമ വിജയ്മല്യ എത്തിയ വഴിയേതന്നെ. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍കണ്ട ശേഷമാണ് താന്‍ നാടുവിട്ടതെന്നാണ് മല്യ പറഞ്ഞതെങ്കില്‍ എന്തുകൊണ്ടോ നീരവിന്റെ നാവില്‍നിന്ന് അത്തരം പരാമര്‍ശങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. പക്ഷേ ഒരുകാര്യം വ്യക്തമാണ്: കേന്ദ്ര സര്‍ക്കാരില്‍നിന്നും ബാങ്ക് മേധാവികളില്‍നിന്നും അന്വേഷണ ഏജന്‍സികളില്‍നിന്നുമൊക്കെ നീരവിനും കിട്ടിയിട്ടുണ്ട് നല്ല സഹായം. ഗുജറാത്തുകാരനല്ലേ! 48 കാരനായ നീരവ ്ദീപക് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണ് ബാങ്കുകളെ പറ്റിച്ച് സഹസ്ര കോടികളുമായി മുങ്ങിയതെന്നാണ് കേസ്. വിജയ് മല്യയുടെയും മറ്റും തട്ടിപ്പുകഥകള്‍ കേട്ട് കാതുകള്‍ തഴമ്പിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ മുന്നിലേക്കാണ് നീരവും ചോക്‌സിയുമൊക്കെ പുത്തന്‍ അവതാരങ്ങളായി എത്തുന്നത്. മോദിയുടെ ഭരണത്തില്‍ രാജ്യത്തെ സമ്പത്ത് 48 ശതമാനത്തില്‍നിന്ന് 70 ശതമാനമായി ഒരു ശതമാനം പേരിലേക്ക് മാറ്റപ്പെട്ടുവെന്നതിന് തെളിവാണ് നീരവും ചോക്‌സിയും മല്യയുമൊക്കെ. നീരവും അനുജന്‍ നീശല്‍ മോദിയും മാനേജര്‍ സുഭാഷ് ശങ്കറും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മറ്റൊരു വജ്രമോതിരം തട്ടിപ്പുകേസിലെ ഇന്റര്‍പോള്‍ പ്രതികളാണ്.
തലമുറകളായി വജ്ര ബിസിനസ് നടത്തുന്നവരാണ് നീരവിന്റെ കുടുംബം. 19-ാം വയസ്സില്‍ ബെല്‍ജിയത്തില്‍നിന്ന് മുംബൈയിലെത്തി അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഡയമണ്ട്‌സ് കമ്പനിയില്‍ പങ്കാളിയായാണ് ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. 1999ല്‍ സ്വന്തമായി ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനി ആരംഭിച്ചു. 2014 മുതല്‍ 2017 വരെയാണ് രാജ്യത്താകമാനം സമ്പന്ന സ്ഥലങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇതുതന്നെയാണ് ഇന്ദ്രപ്രസ്ഥത്തിലെ മോദിയിലേക്ക് ആരോപണ മുനകള്‍ എത്തിച്ചതും. ഭാര്യ അമേരിക്കന്‍ പൗരത്വമുള്ള അമി. മൂന്നു മക്കളുമുണ്ട്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ