Culture
അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍
മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ വന്‍ ഫോമില്‍ കളിക്കുന്ന മൂസയുടെ നൈജീരിയക്കാരാണ് അവരുടെ പ്രതിയോഗികള്‍. രാത്രി വൈകി വൈകിയെത്തുന്ന് മല്‍സരഫലമായിരിക്കും ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക.
ഇതേ സമയത് നടക്കുന്ന ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സരവും അര്‍ജന്റീനയുടെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്നും ക്രോട്ടുകാര്‍ മാത്രമാണ് ഇതിനകം രണ്ടാം ഘട്ടം ഉറപ്പാക്കിയത്. ബാക്കി മൂന്ന് ടീമുകള്‍ക്കും ഇന്ന് സാധ്യത നിലനില്‍ക്കുന്നു. മൂന്ന് പോയന്റുമായി രണ്ടാമതാണ് നൈജീരിയ. ഒരു പോയിന്റ് വീതം നേടി അര്‍ജന്റീനയും ഐസ്‌ലാന്‍ഡും പിറകിലും. അതിനാല്‍ തന്നെ നൈജീരിയെ തോല്‍പ്പിച്ചാലും ഐസ്‌ലാന്‍ഡിനോട് ക്രൊയേഷ്യ തോല്‍ക്കുന്നതോ സമനിലയിലാവുന്നതോ അര്‍ജന്റീനയുടെ പ്രീ കോര്‍ട്ടര്‍ പ്രവേശനത്തെ തടയിടുന്നതാവും.
ജനപ്രിയ ടീമാണ് മെസിയുടെ സംഘം. പക്ഷേ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അമ്പേ നിരാശപ്പെടുത്തി. പുറത്തേക്കുളള വഴിയില്‍ നില്‍ക്കുന്ന സംഘത്തിന് പ്രതീക്ഷയുടെ കിരണം നല്‍കിയവര്‍ നൈജീരിയിക്കാരാണ്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോളിന് നൈജീരിയക്കാര്‍ ഐസ് ലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് ചിത്രത്തില്‍ അര്‍ജന്റീന തിരിച്ചുവന്നത്. എന്നാല്‍ ഇന്ന് അര്‍ജന്റീനക്ക് അത്ര എളുപ്പം തോല്‍പ്പിക്കാന്‍ കഴിയുന്നവരാവില്ല നൈജീരിയ. അഹമ്മദ് മൂസ എന്ന മുന്‍നിരക്കാരന്റെ ഇരട്ട ഗോളില്‍ ഐസ്‌ലാന്‍ഡിനെതിരെ വിജയം നേടി സാധ്യതകള്‍ സജീവമാക്കിയ ആഫ്രിക്കന്‍ ടീം വിജയം മാത്രമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ജയിച്ചാല്‍ അവര്‍ക്ക് ക്രൊയേഷ്യക്കൊപ്പം അടുത്ത റൗണ്ടില്‍ കളിക്കാം. സമനിലയാണെങ്കില്‍ പോലും സാധ്യതകളുണ്ട്. അര്‍ജന്റീനക്ക് പക്ഷേ വലിയ മാര്‍ജിനിലെ വിജയം മാത്രമാണ് രക്ഷ.
അതേസമയം അര്‍ജന്റീനയുടെ ഭാഗത്തു വരുന്ന വാര്‍ത്തകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സമ്മര്‍ദ്ദത്തില്‍ മുങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി സാക്ഷാല്‍ ഡിഗോ മറഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്നേഹിക്കുന്നു. എന്നും ബഹുമാനിക്കുന്നു ‘ എന്നു പറഞ്ഞുകൊണ്ട് മറഡോണയാണ് താരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ലോകകപ്പില്‍ താന്‍ പരിശീലകമായിരിക്കെ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മറഡോണ പറഞ്ഞു.
ഒരു കളിമാത്രം ബാക്കിയുള്ളപ്പോള്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് അര്‍ജന്റീനയെ കാണുന്നതില്‍ എനിക്കു നിരാശയുണ്ട്. പക്ഷേ, എനിക്കിപ്പോഴും അര്‍ജന്റീനയില്‍ പ്രതീക്ഷയുണ്ട്. ലോകകപ്പിലെ അര്‍ജന്റീന തിരിച്ചുവന്ന ചരിത്രം ഓര്‍മിപ്പിച്ചു മറഡോണ ശുഭിപ്രതീക്ഷ നല്‍കി. 1982ലും 1990ലും ഇതായിരുന്നു അവസ്ഥ. കഷ്ടപ്പെട്ടാണു ഗ്രൂപ്പ് ഘട്ടം കടന്നത്. ഇതില്‍ 1982ല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. 1990ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങള്‍ ഫൈനല്‍ വരെയെത്തി. എത്ര മോശം സാഹചര്യത്തെയും അതിജീവിക്കാനും വിജയം കണ്ടെത്താനുമുള്ള മിടുക്ക് അര്‍ജന്റീനക്കാരുടെ രക്തത്തിലുണ്ട്. അതവര്‍ കളത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും മറഡോണ പറഞ്ഞു.
മറഡോണയെ കൂടാതെ നിരവധി പ്രമുഖ താരങ്ങള്‍ ഇതിനകം അര്‍ജന്റീന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. മെസിയില്‍ മാത്രം സമ്മര്‍ദ്ദം നല്‍കിയുള്ള കളി ടീം ഒഴിവാക്കണം എന്ന അഭിപ്രായമാണ് പലരും പറഞ്ഞത്. അതിനിടെ ക്രൊയേഷ്യയോടേറ്റ തോല്‍വിക്ക് കാരണം ടീമില്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി.
🇳🇬🇦🇷
“The whole team is frustrated, not just Leo Messi. We can’t put all this on Leo”@Mascherano ahead of #NGAARG pic.twitter.com/9yyJ766arz
— FIFA World Cup 🏆 (@FIFAWorldCup) June 26, 2018
കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തില്‍ മെസി നിരാശനാണെങ്കിലും നിലവില്‍ അദ്ദേഹത്തിന് ഒരു കുഴപ്പമൊന്നുമില്ലെന്ന് അര്‍ജന്റിന മിഡ്ഫീല്‍ഡറും അടുത്ത സുഹൃത്തുമായ ഹവിയര്‍ മഷരാനോ പറഞ്ഞു. ടീമില്‍ കോച്ചുമായി താരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നത് വെറും ഭാവനാസൃഷ്ടിയാണെന്നും. നൈജീരിയക്കെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ മെസ്സി തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും മഷരാനോ വ്യക്തമാക്കി. ആദ്യ രണ്ട് കളികളില്‍ നിന്നു വ്യത്യസ്തമായൊരു ചിത്രം ലോകത്തെ കാണിക്കാനാണ് മെസ്സി ശ്രമിക്കുന്നതെന്നും ഇതിന് ടീം ഒന്നിച്ചു നിന്നു പൊരുതണമെന്നും മഷരാനോ പറഞ്ഞു.
ഇത് വരെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയുടെ സമ്പാദ്യം. നാല് ഗോളുകള്‍ വഴങ്ങുകയും ചെയ്തിരിക്കുന്നു. നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സര ഫലവും അര്‍ജന്റീനയെ ബാധിക്കും. ടീമിലെ പ്രശ്‌നങ്ങളാണ് മെസിക്കും സംഘത്തിനും വലിയ തലവേദന. കോച് ഹോര്‍ഹെ സാംപോളിക്കെതിരെയാണ് എല്ലാവരും. അദ്ദേഹത്തിന്റെ നയങ്ങളോട് സമരസപ്പെടാന്‍ കഴിയാത്ത തരത്തിലാണ് പല താരങ്ങളും. . ഇന്ന് എന്ത് മാറ്റമാണ് അദ്ദേഹം കൊണ്ട് വരുക എന്ന് വ്യക്തമല്ല. പക്ഷേ ഒന്നുണ്ട്-അര്‍ജന്റീന ക്വാളിഫൈ ചെയ്യാത്തപക്ഷം സാംപോളിയുടെ തൊപ്പി തെറിക്കും. ജന്മദിനമാഘോഷിച്ച മെസിയുടെ ഫോമും നിര്‍ണായകമാണ്. അമ്പേ ദുരന്തമായിരുന്നു രണ്ട് മല്‍സരത്തിലും നായകന്‍. അഹമ്മദ് മൂസയെ പോലുളള മുന്‍നിരക്കാര്‍ തുളച്ച് കയറിയാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം എന്ത് ചെയ്യുമെന്ന ചോദ്യവും ശക്തമായി നിലനില്‍ക്കുന്നു. ക്രോട്ടുകാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു അവരുടെ പ്രതിരോധം. ഗോള്‍ക്കീപ്പര്‍ വില്ലിയാവട്ടെ ദയനീയ പരാജയമായിരുന്നു.
ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ
റോസ്‌റ്റോവിലെ ഈ മല്‍സരത്തിനും വലിയ പ്രസക്തിയുണ്ട്. ഐസ്‌ലാന്‍ഡ് ജയിക്കുന്ന പക്ഷം അത് അര്‍ജന്റിനക്കാരുടെ സാധ്യതകളെ ബാധിക്കും. ക്രൊയേഷ്യക്ക് പക്ഷേ സമ്മര്‍ദ്ദമില്ല. രണ്ട് കളികളും ജയിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ജേതാക്കളാവാനുള്ള ഒരുക്കത്തിലാണവര്‍. നായകന്‍ ലുക്കാ മോദ്രിച്ച് ഈ കാര്യം വ്യക്തമാക്കികിയിട്ടുണ്ട്. ജയിക്കാന്‍ തന്നെ കളിക്കും. ഐസ്‌ലാന്‍ഡുകാര ദുര്‍ബലരായി കാണുന്നുമില്ല. പക്ഷേ ലോകകപ്പ് ലക്ഷ്യമിടുന്ന തന്റെ ടീമിന് ഓരോ മല്‍സരവും നിര്‍ണായകമാണെന്ന് റയല്‍ മാഡ്രിഡിന്റെ താരം പറഞ്ഞു. ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യക്കാര്‍ അര്‍ജന്റീനയെ വിറപ്പിച്ചിരുന്നു. പക്ഷേ നൈജീരിയക്ക് മുന്നില്‍ പതറി. ഏത് വിധേനയും ഇന്ന് ജയിക്കാനാണ് അവരിറങ്ങുന്നത്.
ഇന്ന് മറ്റ് രണ്ട് മല്‍സരങ്ങള്‍ കൂടി നടക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയെ പെറുവിനെ നേരിടുമ്പോള്‍ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്കുമായി കളിക്കുന്നു.
ഫ്രാന്‍സ്-ഡെന്മാര്‍ക്ക്
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ