Connect with us

Culture

മോദിഭക്തി വെളിവാക്കി വീണ്ടും ദേശാഭിമാനി; ഒന്നാം പേജ് പരസ്യം വിവാദത്തില്‍

Published

on

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹത്വവല്‍ക്കരിക്കുന്ന ഫുള്‍പേജ് പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ തള്ളിയപ്പോള്‍ മോദി ഭക്തിയില്‍ വിട്ടുവീഴ്ചയില്ലാതെ സി.പി.എം മുഖപത്രമായ ദേശാഭിമാനി. ‘ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി’ മുന്‍പേജില്‍ തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് അയച്ച ഫുള്‍പേജ് പരസ്യം മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക, മാധ്യമം, കേരള കൗമുദി തുടങ്ങിയ മുന്‍നിര പത്രങ്ങള്‍ ഉള്‍പേജുകളിലോ അവസാന പേജിലോ മാത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ദേശാഭിമാനി, കാന്തപുരം വിഭാഗത്തിന്റെ സിറാജ്, മംഗളം, വീക്ഷണം, ജന്മഭൂമി എന്നിവ മാത്രമാണ് മോദിയുടെ വര്‍ണപ്പരസ്യം കൊണ്ട് ഒന്നാംപേജ് അലങ്കരിച്ചത്. ചില എഡിഷനുകളില്‍ ഉള്‍പേജുകളില്‍ കളര്‍ ഇല്ലാത്ത ‘വീക്ഷണം’ പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഉള്‍പേജില്‍ കളര്‍ ഉണ്ടായിട്ടും ദേശാഭിമാനിയും സിറാജും മംഗളവും ഒന്നാം പേജ് ‘മോദി മഹത്വ’ത്തിന് സമ്മാനിക്കുകയായിരുന്നു.

 

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പുരസ്‌കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത കാര്യം കൊട്ടിഘോഷിച്ച് ആഘോഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ‘ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്’ എന്ന പരസ്യം നല്‍കിയത്. 50 സെ.മീ നീളവും 33 സെ.മീ വീതിയുമുള്ള പരസ്യം തിയ്യതി, പത്രത്തിന്റെ പേര്, പ്രസിദ്ധീകരണ സ്ഥലം എന്നിവ ഉള്‍പ്പെടുന്ന പേജില്‍ നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. പരസ്യത്തിനൊപ്പം നല്‍കുന്ന റിലീസിങ് ഓര്‍ഡറിലെ അവസാന വരിയില്‍ പ്രാദേശിക പത്രങ്ങള്‍ ഒന്നാം പേജില്‍ ഈ പരസ്യം പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമുണ്ട്. മലയാളത്തിലെ മിക്ക പത്രങ്ങളും ഈ നിര്‍ദേശം അവഗണിച്ചു. മാതൃഭൂമി മൂന്നാം പേജിലും മലയാള മനോരമ അഞ്ചാം പേജിലും ചന്ദ്രിക, മാധ്യമം, കേരള കൗമുദി എന്നീ പത്രങ്ങള്‍ അവസാന പേജിലുമാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, ദേശാഭിമാനിയും സിറാജും മറ്റും മോദിഭക്തി പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണുകയായിരുന്നു. ഒന്നാം പേജില്‍ വന്‍പ്രാധാന്യത്തോടെ പരസ്യം പ്രസിദ്ധീകരിച്ചതിനു പുറമെ, പത്രത്തിന്റെ ‘യഥാര്‍ത്ഥ’ ഒന്നാംപേജ് എന്നു തോന്നിക്കുന്ന മൂന്നാം പേജില്‍ ഡല്‍ഹിയില്‍ ഇന്നലെ നടന്ന കര്‍ഷക സമരത്തെ പൊലീസ് തല്ലിച്ചതച്ച വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാനും ദേശാഭിമാനി ശ്രദ്ധിച്ചിട്ടുണ്ട്.

സംഘ് പരിവാര്‍ വിരുദ്ധരാണെന്ന് മേനി നടിക്കുന്ന ദേശാഭിമാനി ഒന്നാം പേജ് മുഴുവന്‍ മോദിവാഴ്ത്തിനായി വിട്ടുനല്‍കിയതിനെതിരെ പാര്‍ട്ടി അണികളില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ദേശാഭിമാനിക്കെതിരെ ഇടത് അനുഭാവികള്‍ തന്നെ പരസ്യമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ക്ക് ഇടമില്ലാതെ ഒന്നാം പേജ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഡിസ്‌പ്ലേ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നത് ‘ചന്ദ്രിക’യുടെ എഡിറ്റോറിയല്‍ നയത്തിന്റെ ഭാഗമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടേതും നിരവധി കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും ഇവ്വിധമുള്ള പരസ്യങ്ങള്‍ ലഭിച്ചിട്ടും പത്രത്തിന്റെ മാന്യത കളഞ്ഞുകുളിക്കുന്ന ഇത്തരം പരസ്യങ്ങള്‍ വേണ്ടെന്നു വെക്കുകയോ മറ്റു പേജുകളില്‍ പ്രസിദ്ധീകരിക്കുകയോ ആണ് ചന്ദ്രിക ചെയ്യാറുള്ളത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.