Video Stories
അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം യൂത്ത് ലീഗ്
കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ട. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിക്ക് കളമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ആറു മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനം ശിക്ഷ ആറു മാസത്തേക്ക് നീട്ടി വെച്ചു എന്നതിന് തുല്യമാണ്. ഫീസ് വര്‍ധനവിന്റെ പേരില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം നേതാക്കള്‍ തുടര്‍ന്നു.
സാമൂഹ്യ നീതിയും മെറിറ്റും അട്ടിമറിച്ചു മത സംഘടനകളുടെ കത്ത് നല്‍കിയാല്‍ മാത്രമേ അഡ്മിഷന്‍ കൊടുക്കേണ്ടതുള്ളൂ എന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും ചില മാനേജ്‌മെന്റ്കള്‍ക്ക് ലഭിക്കാന്‍ ഇടയാക്കിയതും സംസ്ഥാന സര്‍ക്കാര്‍ ആണ്. ക്യാപിറ്റേഷന്‍ ഫീസിന് അവസരമൊരുക്കാനാണ് ഇത്തരം ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നുവെങ്കിലും കോടതി വഴി ഈ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണുണ്ടായത്. സമാനമായ സാഹചര്യമാണ് ഫീസ് വര്‍ധനവിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ഇല്ലാത്ത വിധം മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിക്കുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഫീസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകയും ആണ് ഇടത് പക്ഷ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു.
വെള്ളം കുടിപ്പിച്ച
സര്‍ക്കാരിനെതിരെ വെള്ളം നല്‍കി പ്രതിഷേധിച്ച് എം.എസ്.എഫ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ‘വെള്ളംകുടിപ്പിച്ച’ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തി എം.എസ്.എഫ്. തലസ്ഥാനത്ത് മെഡിക്കല്‍ അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നവര്‍ക്കും സ്വാശ്രയത്തില്‍ നിരാശ്രയരായവര്‍ക്കും കുടിവെള്ളം നല്‍കിയാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്. ഫീസും ബാങ്ക് ഗ്യാരണ്ടിയും ഉള്‍പെടെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയില്‍ തകര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും സജീവമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമെങ്കിലും കൊടും ചൂടില്‍ വലഞ്ഞു നിന്ന രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടിവെള്ളവിതരണം ആശ്വാസമേകി. എം.എസ്.എഫ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും മഷിയിട്ടുനോക്കായാല്‍ കാണാത്ത സ്ഥിതിയായെന്ന് അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോഴെല്ലാം ആദര്‍ശങ്ങള്‍ മറന്നുപോകുകയാണവര്‍. സ്വാശ്രയ മാനേജ്‌മെന്റുകളെ കയറൂരിവിട്ട സര്‍ക്കാരിന് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം മാപ്പുനല്‍കില്ലെന്നും മിസ്ഹബ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, കെ.ടി റൗഫ്, ഷഫീക്ക് വഴിമുക്ക്, അംജദ് കുരീപ്പള്ളി, ബിലാല്‍ റഷീദ്, ഹമീം മുഹമ്മദ്, എ.പി. മിസ്‌വര്‍, അഫ്‌നാസ് ചോറോട്, അന്‍സാര്‍ പെരുമാതുറ, അസ്‌ലം.കെ.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.
ബാങ്ക് ഗ്യാരണ്ടിയില്‍
ഇളവ് നല്‍കാമെന്ന് എം.ഇ.എസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കാനാകാതെ വിദ്യാര്‍ത്ഥികള്‍ നട്ടം തിരിയുമ്പോള്‍ ഇളവ് അനുവദിക്കാമെന്ന് മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്). ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ തയാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പൂര്‍ണമായി ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഒഴിവാക്കും. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അവരുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖകളും ബന്ധപ്പെട്ട മതസ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത, മുജാഹിദ്, ജമാഅത്ത് നേതൃത്വങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്യാരണ്ടി ഒഴിവാക്കാം. സാമ്പത്തിക പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ക്ക് പുറമെയാണിത് ഹാജരാക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചുപോകാനാണ് എം.ഇ.എസ് ആഗ്രഹിക്കുന്നതെന്നും ആര്‍ക്കും പഠിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യതൊഴിലാളി മക്കളുടെ ഫീസ് സര്‍ക്കാര്‍
നല്‍കണം- എസ്.ടി.യു
തിരുവനന്തപുരം: നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന മത്സ്യതൊഴിലാളി മക്കളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ