Connect with us

Culture

എം.ടി അപമാനിച്ചുവെന്നാരോപിച്ച് അറബിക് കോളേജ് ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Published

on

എം.ടി വാസുദേവന്‍ നായരില്‍ നിന്നുണ്ടായ തിക്താനുഭവം പങ്കുവെച്ച് തൃശൂര്‍ ചാമക്കാല നഹ്ജുര്‍ റഷാദ് ഇസ്‌ലാമിക് കോളേജ് ജീവനക്കാരന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സാഹിത്യശില്‍പശാലയുടെ കാര്യദര്‍ശിയായി തെരഞ്ഞെടുത്ത എം.ടിയില്‍ നിന്ന്, ഫോണില്‍ ബന്ധപ്പെട്ട ശേഷം ഒപ്പു വാങ്ങാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ‘ഈ കുട്ടികള്‍ എങ്ങാനും ഭാവിയില്‍ തീവ്രവാദികളായി വ്‌നാല്‍ ഞാന്‍ എന്തു ചെയ്യും? ഇനി സ്വര്‍ഗത്തില്‍ വെച്ചു കാണാം എന്ന് പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്’ എന്ന മറുപടി ലഭിച്ചതായി സലീം മണ്ണാര്‍ക്കാട് എന്ന ജീവനക്കാരനാണ് എഴുതിയത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

വ്യത്യസ്ത ഭാഗങ്ങളിൽ ഗൗരി ലങ്കേഷ്കർമാരും, കൽബുർഗിമാരും ഭാരതത്തിന്റെ പൈതൃക പെരുമയും പാരമ്പര്യം ഗരിമയും നിലനിർത്താൻ സ്വന്തം ജീവൻ അടിയറ വയ്ക്കുമ്പോൾ ഇത്തരമൊരു തുറന്നു പറച്ചിൽ നടത്തേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ആദ്യമായി എം.ടി എന്ന സാഹിത്യ കടലിനെ കൈപിടിച്ചുയർത്തിയ ചന്ദ്രിക പ്രസ്ഥാനത്തിനോടും, സാഹിത്യ കുലപതി ക്കെതിരെ അസ്ത്രങ്ങളെയ്യാൻ അസുരവിത്തുകൾ തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന് രക്ഷാവലയം തീർത്ത മുസ്ലിം ലീഗിന്റെ പ്രവർത്തകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. കാരണം എനിക്ക് ഇത് പറയാതെ വയ്യ.

എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടും ഉള്ളു നീറുകയാണ്. ഇനിയും ഞാൻ ഇത് പൊതുസമൂഹത്തിൽ നിന്ന് മറച്ചുവച്ചാൽ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായി അത് മാറും.
എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യ ലോകത്ത് ഒരുപാട് തിരയിളക്കങ്ങൾ ഉണ്ടാക്കിയ കടൽ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു. കരിമ്പനകളെ പ്പോലും കടപുഴക്കി എറിയാൻ ശേഷിയുള്ള കാറ്റ്. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ. കർമ്മ മേഖലകളിലെ സജീവ സംഭാവനകൾ, തലമുറകളുടെ സ്നേഹ വാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്ര സമാനമായ വാക്കുകളെ തലമുറകൾക്കായി അദ്ദേഹം കത്തിച്ചു.

നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയും, ആദ്യ തിരകഥക്ക് രാഷ്ട്രപതിയുടെ സ്വർണ്ണ പതക്കവും. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്. മലയാളസാഹിത്യത്തിലും,ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ വ്യക്തിത്വം. പത്മഭൂഷൻ, ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം, മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, കെ.സി ദാനിയേൽ പുരസ്കാരം, ദേശാഭിമാനി സാഹിത്യ പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, മാതൃഭൂമി പുരസ്കാരം ഇങ്ങനെ പുരസ്കാരങ്ങളുടെ നീണ്ട ഘോഷയാത്രയായിരുന്നു ജീവിതത്തിലുടനീളം. അരനൂറ്റാണ്ടിലേറെയായി സാഹിത്യ ലോകത്തും ചലച്ചിത്ര രംഗത്തും തിളങ്ങി നിൽക്കുന്ന ആ വ്യക്തിത്വത്തെ കണ്ണടച്ച് തള്ളാൻ കഴിയില്ല.

മിസ്റ്റർ എം ടി താങ്കളുടെ ഈ ഒരു പുരസ്കാര ഘോഷയാത്രകളെ ഞങ്ങൾ സമ്മതിക്കാം. എഴുത്തും ഭയങ്കരം തന്നെ!.. സാഹിത്യ ലോകത്ത് വിരാജിക്കുന്ന കുലപതിയും, ചലച്ചിത്ര രചന രംഗത്തെ തമ്പുരാനുമായിരിക്കാം, പക്ഷേ തോണി മറിഞ്ഞാൽ പിന്നെ പുറമല്ലെ നല്ലത്. ആൾ താമസമില്ലാത്തവർ ചെയ്യുന്നത് പോലെ താങ്കളും പുള്ളിമാനി നൊപ്പം പുള്ളിപ്പുലിയേയും, വസന്തവായുവിൽ വസൂരി രോഗാണുക്കളെയും നോക്കി കാണുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.

എന്നാൽ ഇന്ന് ഞങ്ങളാണ് (ചെമ്മാട് ദാറുൽഹുദാ എന്ന കേരളത്തിൽ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ശാഖയായ തൃശൂർ ചാമക്കാല നഹ്ജുർ റശാദ് ഇസ്ലാമിക്ക് കോളജിലെ വിദ്യാർത്ഥികൾ) താങ്കളുടെ വിഷം ചീറ്റലുകളിൽ കിടന്ന് വീർപ്പ് മുട്ടിയത്. താങ്കൾ ഞങ്ങളെ മറന്നുകാണില്ല. അക്ഷരമാല ’17 എന്ന മലയാള സാഹിത്യ പ്രഭാഷണ മേഖലയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ന7ടത്തിയ ദിന ശിൽപ്പശാലയുടെ കാര്യദർശിയായി ഞങ്ങൾ തെരഞ്ഞെടുത്തത് താങ്കളെയായിരുന്നു…..ഏറെ പ്രതീക്ഷകളോടെ എം.ടി എന്ന ആ പേമാരിയെ ഞങ്ങൾ ക്ഷണിച്ചത്. നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമാണ് താങ്കളെ ഞങ്ങൾ നേരിട്ട് കാണാൻ വരുന്നത്.

നല്ല ഒരു ദിനത്തിൽ (നബിദിനത്തിന്) പ്രതീക്ഷകളുടെ മനപ്പായസമുണ്ടു കൊണ്ടാണ് ഞങ്ങൾ ആ പടിവാതിൽ കാൽകുത്തിയത്. പക്ഷേ, കാത്തുവച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയിരുന്നു. എന്നാൽ കാര്യദർശി യെന്ന നിലയിൽ സാക്ഷിപത്രത്തിൽ ഒപ്പിട്ടു തരുമോ എന്ന് താഴ്മയുടെ ഭാഷയിൽ ആവശ്യപ്പെട്ടപ്പോഴാണല്ലോ താങ്കൾ കലി തുള്ളിയത്. “ഈ കുട്ടികൾ എങ്ങാനും ഭാവിയിൽ തീവ്രവാദികളായി വന്നാൽ ഞാൻ എന്തുചെയ്യും? ഇനി സ്വർഗത്തിൽ വച്ച് കാണാം എന്ന് പറഞ്ഞല്ലേ വേൾഡ് ട്രേഡ് സെന്റർ തകർത്തത് ” അവസാനം അരക്ക് കീപ്പോട്ട് തളർന്നു കിടക്കുന്നവൻ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ “ദാറ്റ് ഈസ് ഓൾ ” എന്ന് ഇംഗ്ലീഷിൽ ഒരു കസർത്തും.
എന്നാൽ “ദാറ്റ് ഈസ് നത്തിംഗ് ” താങ്കൾ മനസ്സിലാക്കിയത് ഒന്നും അല്ല എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത് കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും പറയൽ എന്റെ ഉത്തരവാദിത്വം ആയതുകൊണ്ട് മാത്രമാണ് ഞാൻ സമൂഹത്തിൽ നിന്നും പ്രതിഷേധത്തിന്റെ ധ്വനികൾ ഉയരും എന്ന് ഉറപ്പുള്ള ഈ സാഹസിക ഉദ്യമത്തിനു മുതിരുന്നത്.

മിസ്റ്റർ, താങ്കൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ കൊട്ടിഘോഷിച്ച വേൾഡ് ട്രൈഡ് സെന്റർ തകർത്ത ഇസ്ലാം ഞങ്ങളുടെതല്ല. അതുപോലെ ലോക സമാധാനത്തിന്റെ പതാക വാഹകനായിരുന്നു ശ്രീരാമൻ എന്നാൽ ശ്രീരാമന് വേണ്ടി ബാബരിയുടെ താഴികക്കുടങ്ങൾ തകർത്തത് യാഥാർഥ്യമാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നില്ല. ഏതെങ്കിലും കാണുമ്പോഴും ആ ഒരു സങ്കൽപം ഞങ്ങൾ മനസ്സിൽ കൊണ്ടു വരുന്നുമില്ല.

ഉമ്മയുടെ കാലിനടിയിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. എന്നാൽ കേരളത്തിൽ നിന്ന് പലരും സ്വർഗം തേടി സിറിയയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. യഥാർത്ഥ മതവാഹ കരല്ല. അതുകൊണ്ട് കാളപെറ്റെന്ന് കേൾക്കുമ്പോഴേക്ക് ഇനിയെങ്കിലും കയറെടുക്കല്ലെ..
സർ,….താങ്കളുടെ ശ്രദ്ധ വാജ്പേയിയുടെ കാലത്ത് ഞാൻ ക്ഷണിക്കുകയാണ് ഇന്ത്യയിലെ മദ്രസകളിലും, കോളേജുകളിലും വർഗീയതയും ഭീകരവാദവും പഠിപ്പിക്കുന്നതെന്ന് പ്രചരിച്ച കാലം ആ സമയത്ത് മുസ്ലിം എം.പിമാർ അതിനെ കുറിച്ച് അന്വേഷിക്കണമെന്നും അങ്ങനെ വല്ലതും തെളിഞ്ഞാൽ അവരെ ശിക്ഷിക്കണമെന്നും അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനിയോട് ആവശ്യപ്പെട്ടു. ഒരുമാസത്തിനുശേഷം എൽ.കെ അദ്വാനി ഇതിന്റെ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു മദ്രസകളിലും കോളേജുകളിലും വർഗീയതയും, തീവ്രവാദവും പഠിപ്പിക്കുന്നില്ല എന്ന് അദ്ദേഹം പാർലമെന്റിൽ ധവള പത്രം സമർപ്പിക്കുകയും ചെയ്തു. അത് അവതരിപ്പിച്ചത് ഇ. അഹ്മ്മദായിരുന്നില്ല. മറിച്ച്, ബി.ജെ.പിയുടെ തല മുതിർന്ന നേതാവായിരുന്ന അദ്വാനിയിരുന്നു എന്നത് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. വെള്ള വസ്ത്രധാരികളായ ഞങ്ങളെ താങ്കളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഭീകരവാദികൾ എന്ന് താങ്കൾ ഉൾ മനസിൽ സങ്കൽപ്പിക്കുക മത്രമല്ല ചെയ്തത്. മറിച്ച് ഒരു മടിയും കൂടാതെ മുഖത്തു നോക്കി തീവ്രവാദികളെന്ന് വിളിക്കുകയും ചെയ്തു.

കേരള മുസ്‌ലിംകളെ താങ്കൾ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പകരം എത്ര മേഖലകളിൽ മുസ്ലീങ്ങൾക്ക് ഉന്നതി പ്രാപിച്ചു നിൽക്കുന്നു എന്ന് താങ്കൾ ഒന്ന് ചിന്തിച്ചു നോക്കുക.. അവരുടെ ഉന്നതങ്ങളിലേക്ക് നോക്കാതെ മൂത്ത് മുതുകുറ്റി പറഞ്ഞുപോയ വാദങ്ങളിൽ കടിച്ചു നിൽക്കുകയാണ്. അതിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ഉള്ളിൽ കളിമണ്ണ് അല്ലെങ്കിൽ താങ്കൾ ഒന്ന് ചിന്തിച്ച് നോക്കുക. സേതുരാമൻ ഐപിഎസിന്റെ വാക്കുകൾ കടമെടുത്ത് ഞാൻ ഉദരിക്കാം. സാഹിത്യത്തിൽ കുലപതിമാരായ ഒരുപാട് ബഷീർമാർ ഞങ്ങൾക്കിടയിലുണ്ട്. ‘വടക്കൻ വീരഗാഥ’യിൽ (താങ്കൾ തിരക്കഥ നിർവ്വഹിച്ച സിനിമ ) ‘അമരത്തിൽ’ ‘രാജമാണിക്യ’ത്തിൽ ‘പ്രാഞ്ചിയേട്ട’നിൽ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനെ മലയാളിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഫാസിലാണ് നമുക്ക് ‘മണിച്ചിത്ര തായ്’ തന്നത്.
എംഎൻ കാരശേരി യെക്കാൾ പുരോഗമന വിശാല കാഴ്ചപ്പാടുള്ള ആരെയെങ്കിലും കേരളത്തിൽ കണ്ടെത്താൻ സാധിക്കുമോ?. ഭാഷാ പണ്ഡിതനായ സമദാനിയുടെ പ്രഭാഷണങ്ങൾ മതേതര കാഴ്ചപ്പാടുകൾ ഏതൊരു മലയാളിയെയും പ്രചോദിപ്പിക്കും.
ഇനി രാഷ്ട്രീയം പറയുകയേ വേണ്ട സ്വന്തം വീട്ടിലെ പോലെ ആർക്കും പാണക്കാട് തങ്ങളെയും, കുഞ്ഞാലിക്കുട്ടിയെയും പോയി കാണാം. ഇസ്ലാമിന്റെ മനോഹാരിതയെ കെ. ടി ജലീൽ നിന്ന് പഠിക്കാം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെ പോലെ മതേതരനായ ഒരു അമുസ്ലിമിന്റെ കാണാൻ കഴിയുമോ?. യുവനിരയിലെ മുസ്ലിം എംഎൽഎമാരും, രാഷ്ട്രീയക്കാരനും കൂടുതൽ പ്രതീക്ഷ നൽകുന്നവരാണ്.

മുസ്ലിം തീവ്രവാദി എന്ന സങ്കൽപ്പം ചിറ്റമ്മനയം സ്വീകരിച്ച് പൈങ്കിളി നിലപാടെടുത്ത് ഇരുട്ടുമുറിയിൽ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്ന താങ്കളെപ്പോലെയുള്ള ദി മുഖന്മാർ രൂപപ്പെടുത്തിയതാണ്. മുത്തശ്ശി പത്രത്തിന്റെ തുണി കോന്തലിൽ പിടിച്ചതു കൊണ്ടായിരിക്കും താങ്കൾ ഇങ്ങനെ തല തെറിച്ചുപോയത്. ആവുംകാലത്ത് ചെയ്തതെല്ലാം ചാവും കാലത്ത് പിച്ചിച്ചീന്താൻ ഉള്ള പുറപ്പാടിലാണ് താങ്കൾ എന്ന് തോന്നുന്നു. തങ്ങളുടെ രചനകളിൽ കുപ്പത്തൊട്ടിയിൽ കടലാസ് ചീന്തായിരുന്ന സമയത്ത് അതിനെ അമ്പത് പൈസയുടെ വിലയെങ്കിലും നൽകിയ ‘ചന്ദ്രിക’ പ്രസ്ഥാന വാഹകരെ എങ്കിലും താങ്കൾ ഒന്ന് ഓർക്കണമായിരുന്നു. ഫാസിസത്തിന്റെ വറച്ചട്ടിയിൽ വെന്തരി യാൻ വിധിക്കപ്പെട്ടവനായി വിധിക്കപ്പെട്ടപ്പോഴും താങ്കൾ മതേതരത്വത്തിന്റെ തമ്പുരാനാണെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം കൊട്ടിഘോഷിച്ചു കൊണ്ട് താങ്കൾക്ക് രക്ഷാകവചം തീർത്ത മുസ്ലിംലീഗിന്റെ ധീര പ്രവർത്തകരെ എങ്കിലും താങ്കൾ ആലോചിച്ചിരുന്നോ?. ചവിട്ടു നാടകം കളിച്ചിട്ടും ഉണ്ട ചോറിന് നന്ദി പോലും കാണിക്കാത്തവന?.

മരണ സമയത്തും പൈശാചിക സ്മരണ കൊണ്ട് വിതുമ്പേണ്ട അധരങ്ങൾ നാൽക്കവലയിലെ നെറിക്കെട്ട തെഗാടിന്മാരുടെ വാക്കുകൾ പ്രഘോഷണം ചെയ്യുന്നത് കേരളത്തിന്റെ സനാതന ധർമങ്ങൾക്ക് ഒരു അണപ്പോലും യോജിക്കാത്തതാണ്. തനിമയാർന്ന മൂല്യങ്ങളുടെ ഈടു ഉറപ്പ് കൊണ്ട് മതേതരമാനം എഴുതി ചേർക്കേണ്ട കൈകൾ തന്നെ തീവ്രഹൈന്ദവതയുടെ രഥമുരട്ടാൻ തുടങ്ങിയത് എന്നാണ്?.

വാർദ്ധക്ക്യത്തിന്റെ ഭ്രാന്ത് മൂത്ത് നിത്യശാന്തിയുടെ വൈജാത്യ വിരോധത്തിന്റെയും മതസംഹിതയായ ഇസ്ലാമിനെ പാതാളത്തോളം താഴ്ത്തി പരിഹാസ പാത്രമാക്കുന്ന ആ ജ്ഞാനപീഠ ജേതാവിന്റെ ബോധമണ്ഡലത്തിൽ സമചിത്തത നഷ്ടപ്പെടും വിധം പ്രഹരമേറ്റിട്ടുണ്ടോ എന്ന് സാക്ഷര കേരളം സംശയിക്കേണ്ടിയിരിക്കുന്നു…

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.