Video Stories
ദുരന്തകാലത്തെ ക്യാംപുകൾ; മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തിൽ പത്തുലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെന്നാണ് വായിച്ചത്. ഒറ്റപ്പെട്ട പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെങ്കിലും പൊതുവെ അതെല്ലാം നന്നായി നടക്കുന്നു.
കേരളത്തിലെ ക്യാംപുകൾ എങ്ങനെ ഏറ്റവും നന്നായി നടത്താം എന്നതിനേക്കാൾ എങ്ങനെ ഏറ്റവും വേഗത്തിൽ ഈ ക്യാംപുകളിലുള്ളവർക്ക് തിരിച്ച് അവരുടെ സാധാരണ ജീവിതത്തിലേക്ക് എത്താനുള്ള സാഹചര്യം ഉണ്ടാക്കാം എന്നതിലാണ് സർക്കാരും പൊതു സമൂഹവും താല്പര്യം എടുക്കേണ്ടത്. ഇതിന് പല കാരണങ്ങൾ ഉണ്ട്.
1. ആളുകൾ ക്യാംപുകളിൽ താമസിക്കുന്നത്രയും കാലം ദുരന്തം മാത്രമാണ് അവരുടെ ചിന്തയിലെ പ്രധാന വിഷയം. ചുറ്റുമുള്ളവരെല്ലാം ദുരിതബാധിതർ ആയിരിക്കുമ്പോൾ ചിന്തയും സംസാരവും അതിനെപ്പറ്റി തന്നെ ആയിരിക്കും. ദുരന്തത്തിന്റെ ‘അന്തരീക്ഷം’ മാറണമെങ്കിൽ ആളുകൾ ക്യാംപിൽ നിന്നും തിരിച്ചുപോകണം.
2. കേരളത്തിലെ ഭൗതിക സാഹചര്യത്തിൽ ക്യാംപുകളിൽ ശുചിത്വം നിലനിർത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പകർച്ചവ്യാധികൾ വരാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കണം.
3. ദുരന്തത്തിൽ അകപ്പെട്ടവരെ ഇരകൾ (victims) ആയിട്ടല്ല അതിജീവിച്ചവർ (survivors) ആയിട്ടാണ് കാണേണ്ടതെന്നാണ് ദുരന്തനിവാരണ രംഗത്തെ പുതിയ ചിന്താഗതി. ദുരന്ത ബാധിതർ ഏറെ നാൾ ക്യാംപുകളിൽ കഴിയുകയും സമൂഹം അവർക്ക് വേണ്ടതെല്ലാം, പുതിയ വീടുവക്കുന്നത് ഉൾപ്പടെ ചെയ്തുകൊടുക്കുന്നതും ശരിയായ നടപടിയല്ല. സ്ഥലം കണ്ടെത്തുന്നതും വീട് പുനർനിർമ്മിക്കുന്നതും അടക്കമുള്ള എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കേണ്ടതും മുൻകൈ എടുക്കേണ്ടതും അതിജീവിച്ചവർ തന്നെയാണ്. അങ്ങനെ ചെയ്യാതിരുന്നത് ലാത്തൂരിൽ ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ക്യാംപ് നടത്തിപ്പ് ചിലർക്കെങ്കിലും ലാഭകരമായി മാറുന്നതും ക്യാംപിലെ ജീവിതം പതിവാകുന്നതും ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുണ്ട്. ദുരന്തങ്ങൾക്ക് ശേഷം താൽക്കാലികമായി ഉണ്ടാക്കിയതും പിന്നെ വർഷങ്ങളോളം നിലനിൽക്കുന്നതുമായ ക്യാംപുകൾ ലോകത്തുണ്ട്. കേരളത്തിൽ അത് സംഭവിക്കാനുള്ള സാധ്യതയില്ല, എങ്കിലും അങ്ങനെ സംഭവിക്കാതെ നോക്കണം.
ഇക്കാര്യത്തിൽ സർക്കാരും പൊതു സമൂഹവും താല്പര്യമെടുക്കണം. ചില നിർദ്ദേശങ്ങൾ പറയാം.
1. നഷ്ടപരിഹാരം ഉൾപ്പടെ ദുരന്തശേഷമുള്ള എന്ത് സഹായത്തിനുമുള്ള അർഹത ക്യാംപിലെ താമസമല്ല എന്ന് സർക്കാർ ഓർഡർ ഇറക്കണം, അത് വ്യാപകമായി പ്രചരിപ്പിക്കണം. മുഖ്യമന്ത്രി വാക്കാൽ ഉറപ്പു നൽകിയായാലും രണ്ടു മാസം കഴിഞ്ഞു നമ്മുടെ വില്ലേജ് ഓഫിസർ എന്ത് പറയുമെന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല.
2. ക്യാംപിൽ നൽകുന്ന സഹായങ്ങൾ ബന്ധുവീടുകളിൽ താമസിക്കുന്നവർക്കും തിരിച്ചു വീട്ടിൽ എത്തുന്നവർക്കും കൂടി നൽകാനുള്ള ഒരു പദ്ധതി ഉണ്ടാക്കണം. ഉദാഹരണത്തിന് ബന്ധുക്കളെ വീട്ടിൽ താമസിക്കുന്ന ഓരോ കുടുംബത്തിനും ഒരാൾക്ക് ദിനം പ്രതി അമ്പതോ നൂറോ രൂപ നൽകുന്ന ഒരു സംവിധാനം നമുക്കുണ്ടാക്കാം. ക്യാംപിലുള്ളവരെ ഒരു മാസത്തേക്ക് ദത്തെടുക്കുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യുന്ന രീതി ഉണ്ടാക്കാം (ഇതെല്ലാം ലോകത്ത് ചെയ്തിട്ടുള്ളത് തന്നെയാണ്).
3. വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ ഉണ്ടാകുന്നത് വരെ വാടകക്ക് വീടെടുക്കാനുള്ള സംവിധാനത്തെ പറ്റി ചിന്തിക്കണം. ലക്ഷക്കണക്കിന് വീടുകൾ വെറുതെ കിടക്കുന്ന കേരളത്തിൽ ഇതൊരു വിഷയമാവില്ല. ഇവിടേയും സർക്കാർ ഒരു വീടോ ഫ്ലാറ്റോ കണ്ടുപിടിച്ച് അതിന് വാടകയും കൊടുത്ത് ആളുകളെ മൊത്തമായി അങ്ങോട്ട് മാറ്റുന്ന രീതി കൂടുതൽ കുഴപ്പമേ ഉണ്ടാക്കൂ. ഇതെല്ലാം ആളുകൾ അവകാശമായി കാണാനും ദുരുപയോഗം ചെയ്യാനും പിന്നീട് ഇറങ്ങി പോകാതിരിക്കാനും സാധ്യതകളുണ്ട്. പകരം ചെയ്യേണ്ടത് വാടക വീടുകൾ കണ്ടു പിടിക്കാനും അതിലേക്ക് മാറാനും ആളുകളെ സഹായിക്കുകയാണ്.
4. ക്യാംപുകളിൽ താമസിക്കുന്ന ഓരോരുത്തരുടെയും വീടുകൾ ക്യാമ്പുമായി ബന്ധപ്പെട്ടവർ സന്ദർശിക്കുക. അതിനുശേഷം ഒരു കുടുംബവുമായി ചർച്ച നടത്തുക. ക്യാംപുകൾ ഒറ്റയടിക്ക് നിർത്തുന്നതിന് പകരം ഓരോ കുടുമ്ബത്തിനും ഒരു ‘എക്സിറ്റ് സ്ട്രാറ്റജി’ ഉണ്ടാക്കണം. അത് (എ) വീടുകളിലേക്ക് തിരിച്ചു പോകുന്നവർ (ബി) ബന്ധുഗൃഹങ്ങളിലേക്ക് മാറാൻ പറ്റുന്നവർ (സി) വാടകക്ക് വീടുകൾ എടുത്ത് പോകാൻ സാധ്യത ഉള്ളവർ എന്നിങ്ങനെ. ഇങ്ങനെ ചെയ്താൽ അടുത്ത ആഴ്ച ക്യാംപിൽ എത്ര പേർ ബാക്കിയുണ്ടാകും എന്നറിയാം. നാലോ അഞ്ചോ ക്യാംപുകളിൽ ബാക്കിയുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പ്രദേശത്ത് ഒരു ക്യാംപ് നടത്തുന്നതാകും കൂടുതൽ കാര്യക്ഷമം. ഒരു മാസത്തിനകം ബഹു ഭൂരിപക്ഷം ആളുകളേയും ക്യാംപിൽ നിന്നും മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം.
5. സ്വന്തമായി വീടില്ലാത്തവരും വാടക ഭാഗികമായി പോലും കൊടുക്കാൻ പറ്റാത്തവരുമായ ഒരു ചെറിയ കൂട്ടം ആളുകൾ ഉണ്ടാകും. ഇവർക്കൊക്കെ നമ്മുടെ പ്രശാന്ത് ബ്രോ ചെയ്തതു പോലെ മറ്റൊരു കുടുംബം വാടക നൽകുന്ന ഒരു സംവിധാനം ഉണ്ടാക്കണം. ഇതും സർക്കാർ സംവിധാനത്തിൽ നിന്നും ആകാതിരിക്കുന്നതാണ് നല്ലത്. സർക്കാർ മൊത്തമായി വീടെടുക്കും എന്ന് വന്നാൽ പതിവുപടി വാടക കൂടും, അത് സമയത്തിന് കിട്ടുമോ, സമയം കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞു പോകുമോ എന്നൊക്കെ വീട് വാടകക്ക് കൊടുക്കുന്നവർക്ക് ആശങ്ക ഉണ്ടാകും. അതുകൊണ്ട് ഇത് ദുരന്തത്തിൽ പെട്ടവരുടെ നിയമപരമായ ഉത്തരവാദിത്തം ആക്കുക, സാമ്പത്തിക സഹായം സമൂഹം ചെയ്യുക.
6. വീടുകൾ ക്ളീൻ ചെയ്യാൻ, വൈദ്യുതി/വെള്ളം പ്രശ്നങ്ങൾ ശരിയാക്കാൻ സന്നദ്ധ പ്രവർത്തകർ ഇടപെടണം. അടുത്ത കമ്പുമായി / കാമ്പ് നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ക്യാംപിലുള്ളവരുടെ കാര്യം മുൻഗണനാ ക്രമത്തിൽ ചെയ്യണം. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അവർക്ക് ജീവിതം തുടങ്ങാനുള്ള ഒരു സ്റ്റാർട്ട് അപ്പ് കിറ്റ് കൊടുക്കണം.
ഒരു ദുരന്തം ഉണ്ടാകുമ്പോൾ വീട് വിട്ട് ക്യാംപിൽ പോകേണ്ടി വരുന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. പറ്റുന്നത്ര വേഗത്തിൽ തിരിച്ചു വീട്ടിലെത്തണം എന്നും സ്വന്തം ജീവിതം തിരിച്ചു പിടിക്കണം എന്നുമാണ് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. നമ്മൾ തെറ്റായ ഇൻസെൻറ്റീവ് കൊടുത്ത് ആ ചിന്താഗതി മാറ്റരുത്. ഏറ്റവും വേഗം ആരോഗ്യത്തോടെ, അഭിമാനത്തോടെ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വന്തം കൈകളിൽ എത്തിക്കുന്ന നടപടികളാണ് ദുരന്തകാലത്ത് സർക്കാരും സന്നദ്ധ പ്രവർത്തകരും ചെയ്യേണ്ടത്…
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ