Connect with us

Video Stories

ഗോളടിച്ചും അടിപ്പിച്ചുംനെയ്മര്‍ തുടങ്ങി

Published

on

 
പാരിസ്: ഫുട്‌ബോള്‍ ലോകത്തെ വിലയേറിയ താരമായ നെയ്മര്‍ ജൂനിയറിന് തന്റെ പുതിയ തട്ടകമായ ഫ്രാന്‍സില്‍ തകര്‍പ്പന്‍ അരങ്ങേറ്റം. ലീഗ് വണ്ണില്‍ ഗ്വിന്‍ഗാംപിനെതിരെ ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയുമാണ് മുന്‍ ബാര്‍സ താരം പി.എസ്.ജി ക്ലബ്ബുടമകളുടെയും ആരാധകരുടെയും വിശ്വാസം കാത്തത്. 62-ാം മിനുട്ടില്‍ പ്രതിരോധം കീറി മുറിച്ച് എഡിന്‍സന്‍ കവാനിക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്ത് നല്‍കിയ നെയ്മര്‍ 82-ാം മിനുട്ടില്‍ കവാനിയുടെ പാസില്‍ നിന്ന് ലക്ഷ്യം കാണുകയായിരുന്നു. എവേ ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച പി.എസ്.ജി പുതിയ സീസണിലെ രണ്ടാം മത്സരത്തിലും ജയം കണ്ടു.
222 കോടി യൂറോ എന്ന ഭീമന്‍ തുകയ്ക്ക് ബാര്‍സലോണയില്‍ നിന്നെത്തിയ നെയ്മറിനെ മുന്‍നിരയിലെ ഇഷ്ട പൊസിഷനായ ഇടതു വിങിലാണ് കോച്ച് ഉനായ് കളത്തിലിറക്കിയത്. മധ്യത്തില്‍ എഡിന്‍സന്‍ കവാനിയും വലതുഭാഗത്ത് എയ്ഞ്ചല്‍ ഡിമരിയയും അണിനിരന്നതോടെ പി.എസ്.ജിയുടെ മുന്നേറ്റനിര പൂര്‍ണമായും ലാറ്റിനമേരിക്കനായി മാറി.
20-ാം മിനുട്ടില്‍ എതിര്‍ഹാഫിന്റെ മധ്യത്തില്‍ വെച്ച് പന്ത് സ്വീകരിച്ച നെയ്മര്‍ പ്രതിരോധക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നപ്പോള്‍ 35-ാം മിനുട്ടില്‍ വലതുബോക്‌സിനു പുറത്തുനിന്ന് ബ്രസീല്‍ താരം വളച്ചുനല്‍കിയ ക്രോസില്‍ നിന്ന് മാര്‍ക്വിന്യോസ് തൊടുത്ത ഹെഡ്ഡര്‍ ക്രോസ്ബാറിനെ വിറപ്പിച്ച് മൈതാനത്ത് തിരിച്ചെത്തി. പി.എസ്.ജിയുടെ താരനിരയെ പ്രതിരോധത്തിലൂന്നി ഗ്വിന്‍ഗാംപ് നേരിട്ടപ്പോള്‍ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
51-ാം മിനുട്ടില്‍ നെയ്മറിന്റെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഡിമരിയ തൊടുത്ത ഷോട്ട് ഭീഷണിയുയര്‍ത്താതെ പുറത്തുപോയി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആദ്യഗോള്‍ പിറന്നു. ഗ്വിന്‍ഗാംപ് പ്രതിരോധവും ഗോള്‍കീപ്പറും തമ്മിലുള്ള ആശയക്കുഴപ്പം ജോര്‍ദാന്‍ ഇകോകോയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചപ്പോഴാണ് കളിയിലാദ്യമായി ഗോള്‍ പിറന്നത്. ബക്‌സിനു പുറത്തുനിന്ന് കവാനിക്ക് പന്തെത്തിക്കാനുള്ള നെയ്മറിന്റെ ശ്രമം ബ്രാഗ റൊബോച്ചോ വിഫലമാക്കിയപ്പോള്‍ പന്ത് ലഭിച്ച ഇകോകോ ഗോള്‍കീപ്പര്‍ക്ക് പാസ് ചെയ്തു. എന്നാല്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന കീപ്പര്‍ക്ക് ലഭിക്കാതെ വലതുപോസ്റ്റില്‍ തട്ടിയ പന്ത് ഗോളിലെത്തി. (0-1).
62-ാം മിനുട്ടില്‍ പി.എസ്.ജി ബോക്‌സിനടുത്തു നിന്ന് തുടങ്ങിയ നീക്കമാണ് നെയ്മറും കവാനിയും ചേര്‍ന്ന് ഗോളിലെത്തിച്ചത്. തിയാഗോ സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ച നെയ്മര്‍ മധ്യവര വരെ മുന്നേറി രണ്ട് ഗ്വിന്‍ഗാംപ് താരങ്ങള്‍ക്കിടയിലൂടെ ത്രൂപാസ് നല്‍കി. സ്വതന്ത്രനായി ഓടിക്കയറിയ കവാനി ബോക്‌സിന്റെ അതിര്‍ത്തിവരയില്‍ നിന്ന് ഗോള്‍കീപ്പറുടെ ഇടതുവശം ചേര്‍ന്ന് കൃത്യതയോടെ ഫിനിഷ് ചെയ്തു. (0-2).
82-ാം മിനുട്ടിലാണ് നെയ്മറും സ്‌കോര്‍ ഷീറ്റില്‍ പേര് ചേര്‍ത്തത്. ബോക്‌സില്‍ നിന്ന കുര്‍സാവ നല്‍കിയ ഹൈബോളില്‍ നിന്ന് നെയ്മര്‍ ഹെഡ്ഡറുതിര്‍ത്തെങ്കിലും അതിന് കൃത്യതയുണ്ടായിരുന്നില്ല. പന്ത് പുറത്തു പോകുംമുമ്പ് സ്വന്തമാക്കിയ കവാനി ഗോളിനു തൊട്ടുമുന്നില്‍ വെച്ച് നെയ്മറിന് കൈമാറി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. (0-3).
ലീഗ് വണ്ണിലെ മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോയും ഒളിംപിക് ലിയോണും മാഴ്‌സെയും സെയ്ന്റ് എറ്റിയന്നെയും രണ്ടാം ജയം നേടി. റാഡമല്‍ ഫാല്‍ക്കാവോയുടെ ഇരട്ട ഗോളുകളില്‍ മൊണാക്കോ ദിയോണിനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തിയപ്പോള്‍ റെന്നസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ലിയോണിന്റെ ജയം. മാഴ്‌സെ എവേ ഗ്രൗണ്ടില്‍ നാന്റസിനെ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ എറ്റിയന്നെ കയേനിനെയാണ് അതേ സ്‌കോറിന് തോല്‍പ്പിച്ചത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.