Video Stories
വര്‍ഗീയതയുടെ കാലത്തെ ‘മീശ’യുടെ മാനങ്ങള്‍
മുഖ്താര്‍ ഉദരംപൊയില്‍
എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ അടങ്ങിയിട്ടില്ല. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണ ശകലമാണ് വിവാദമായതും അതിവായനകളിലൂടെ സംഘപരിവാര്‍ സംഘം ഉപയോഗപ്പെടുത്തിയതും. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ഹിന്ദുത്വതീവ്ര സംഘടനകള്‍ രംഗത്ത് വരികയും ആക്രമണ ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എഴുത്തുകാരന് തന്റെ നോവല്‍ പിന്‍വലിക്കുന്നത്.
നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഹരീഷിന്റെ കുറിപ്പ് പുതിയ ലക്കം ആഴ്ചപ്പതിപ്പില്‍ നല്‍കിയിട്ടുണ്ട്.
”മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.
എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്കിയിരിക്കുന്നു.
അതുകൊണ്ട് നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്ക്കും നന്ദി. എഴുത്ത് തുടരും..’
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് നോവലിന് നേരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ മീശ എന്ന നോവല്‍. രണ്ടു തരത്തില്‍ ഈ സംഭാഷണത്തെ നോവലിന്റെ ഉള്ളടക്കവുമായി ചേര്‍ത്തുവായിക്കാമായിരുന്നു. ഒന്ന് അന്‍പത് കൊല്ലം മുമ്പത്തെ ദളിത് ജീവിത വ്യവസ്ഥയില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാഹചര്യങ്ങളോടുള്ള ശക്തമായ വിമര്‍ശനം. രണ്ട്, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ആരാധാനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനെതിരെയുള്ള പ്രതിഷേധം. ആദ്യത്തേത് ജാതി പക്ഷത്ത് നിന്നും രണ്ടാമത്തേത് സ്ത്രീ പക്ഷത്തുനിന്നുമുള്ള പ്രതികരണമായി വായിക്കാവുന്നതാണ്. എന്നാല്‍ സംഭാഷണത്തെ വാക്കര്‍ത്തത്തില്‍ അടര്‍ത്തിമാറ്റുമ്പോള്‍ തീര്‍ത്തും അപകടകരമായ പരാമര്‍ശമായി അതു മാറി. സ്ത്രീ വിരുദ്ധമായും ക്ഷേത്ര വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തുന്നതായും അതു വായിച്ചെടുക്കാനുമാവും. എന്നാല്‍ ഒരു നോവല്‍, അതിലെ കഥാപാത്രങ്ങള്‍ എന്താണ്, എങ്ങനെയാണ് പറയാനും ചെയ്യാനും പോവുന്നതെന്ന് നോവല്‍ മുഴുവനായി വായിച്ചാല്‍ കിട്ടുന്ന ഉത്തരമാണ്. ചിലപ്പോള്‍ ആ സംഭാഷണ ശകലത്തിന്റെ അര്‍ഥവും കാരണവും രാഷ്ട്രീയവും തുടര്‍ഭാഗങ്ങളില്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ. വെട്ടിയെടുത്ത ആ ഭാഗം ഒറ്റക്കാഴ്ചയില്‍ ഹിന്ദുതീവ്രവാദികളെ മാത്രമല്ല ഹിന്ദു വിശ്വാസികളെ കൂടി വേദനിപ്പിക്കുന്നതാണ്.
എന്നാല്‍ തന്നെയും മതങ്ങളുടെ കാഴ്ചപ്പാടുകളെയും അവയുടെ വിശ്വാസാദര്‍ശങ്ങളെയും വിമര്‍ശിക്കുന്നത് ആക്രമിക്കപ്പെടാനുള്ള കാരണമാവുന്നതെങ്ങനെയാണ്. അതല്ലല്ലോ നമ്മുടെ പാരമ്പര്യം. എഴുത്തുകാരന്റെ ഭാര്യക്കും കുടുംബത്തിനുമെതിരെ നടത്തിയ കടന്നാക്രമങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ഭാര്യയുടെ ചിത്രമടക്കം അശ്ലീലമായി പ്രചരിപ്പിച്ചുള്ള ആക്രമണം എങ്ങനെയാണ് സ്ത്രീവിരുദ്ധമല്ലാതാവുന്നതും മഹത്തായ ഭാരത സംസ്കാരമാവുന്നതും.
കുട്ടി വീട്ടിലെത്തില്ല എന്നായിരുന്നല്ലോ ഭീഷണിയുടെ മൂര്‍ധന്യത.
വര്‍ഗീയതയുടെ വര്‍ത്തമാന കാലത്ത്, സ്ത്രീപക്ഷ വായനകളുടെ കാലത്ത് ചിന്തിക്കുന്ന ഒരെഴുത്തുകാരന് തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാവും. മീശക്ക് വര്‍ഗീയതയുടെ കാലത്തെ മാനങ്ങള്‍ വലുതാണ്’ എന്ന് ശാരദക്കുട്ടി എഴുതിയത് കൂട്ടിവായിക്കേണ്ടതാണ്.
നോവലിലെ സംഭാഷണ ശകലത്തോട് സകല ശക്തിയോടെയും വിയോജിക്കേണ്ടി വന്നാലും അതിന്റെ പേരില്‍ നോവല്‍ പിന്‍വലിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. പെരുമാള്‍ മുരുകന് എഴുത്ത് നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്ന് ധൈര്യം പകര്‍ന്ന കേരളത്തിലാണിത് സംഭവിക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയം കളിക്കാനും വിശ്വാസികളുടെ വികാരമുണര്‍ത്തി ലക്ഷ്യം നേടാനുമുള്ള സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഹരീഷിന്റെ അനുഭവം കേരളത്തില്‍ ആദ്യത്തേതല്ല. അടുത്ത കാലത്തായി പലവിധത്തില്‍ സര്‍ഗാവിഷ്കാരങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. എല്ലാവിധ സര്‍ഗാത്മക ഇടപെടലുകളിലും കൈക്കടത്തി നില്‍ക്കുകയാണ് ഫാസിസം. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കമല്‍ സി ചവറക്കെതിരെയുണ്ടായ ആക്രമണം നാം മറന്നുപോയി. സെക്സി ദുര്‍ഗ എന്ന സിനിമാപ്പേരിന്റെ പേരിലുണ്ടായ കോലാഹലങ്ങളും നാം മറന്നു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ശക്തിപ്രാപിക്കുന്ന അസഹിഷ്ണുതയെ സര്‍ഗാത്മകമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കാന്‍ മതേതര ശക്തികളും തോറ്റുപോവുന്നു.
സംഘ് പരിവാര്‍ ശക്തികള്‍ക്ക് പ്രചോദനം നല്കുന്ന ഇടപെടലുകളാണ് പലപ്പോഴും സെക്കുലറാണെന്ന് നടിക്കുന്നവരില്‍ നിന്ന് പോലും ഉണ്ടാവുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥക്ക് നേരെയുണ്ടായ ‘വര്‍ഗീയമായ’ ആക്രമണം സമൂഹത്തിലുണ്ടാക്കുന്ന ചീത്തഫലങ്ങള്‍ ഇനിയും തിരിച്ചറിയാതെ പോവരുത്. ഭാഷാപോഷിണിയില്‍ ചിത്രകാരന് ടോം വട്ടക്കുഴി വരച്ച ചിത്രം ക്രിസ്തുമത വിശ്വാസികളെ വേദനിച്ചിപ്പിച്ചെന്നാരോപിച്ച് വിപണിയിലിറങ്ങിയ മുഴുവന്‍ പതിപ്പും പിന്‍വലിച്ച് ചിത്രം മാറ്റിയിറക്കിയതും അടുത്ത കാലത്താണ്.
സംഘി ഒരു സംഘടനയുടെ പേരല്ല, ഒരു മനോഭാവത്തെ ഉള്‍ക്കൊള്ളുന്ന പദമാണെന്ന് മീശ വിവാദം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരായ പ്രതികരണങ്ങള്‍ പലപ്പോഴും ഹിന്ദു വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരായി പോവുന്നുണ്ട്. അത് സംഘ് പരിവാറിന് ഗുണമാണ് ചെയ്യുക. തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളെ വിമര്‍ശിക്കുമ്പോള്‍ ഇസ്ലാമിനെയും ഇസ്ലാമിക വിശ്വാസങ്ങളെയും കടന്നാക്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പാണിത്. ചില വൈദികര്‍ ബലാത്സംഗക്കേസിലായ പശ്ചാത്തലത്തില്‍ നടന്ന ഇടപെടലുകളിലും ഈ രീതി കാണാം. ആശയത്തെ ആശയം കൊണ്ട് നേരിടണം. ആരോഗ്യകരമായ സംവാദത്തിന് ഇത്തരം വിവാദങ്ങള്‍ സാധ്യത തുറക്കണം. പ്രതികരണങ്ങളും പ്രതിഷേധങ്ങളും കൃത്യമായ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടേണ്ടത്.
സര്‍ക്കാര്‍ വരെ ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചു. ഹരീഷ് നോവല്‍ പിന്‍വലിച്ചത് ജലദോഷം വന്നിട്ടല്ല. ഹിന്ദു തീവ്രവാദികളുടെ ഭീഷണി കാരണമാണ്. കൊന്നുകളയുമെന്നുതന്നെയായിരുന്നു ഭീഷണി. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തില്ലെന്നാണ് ഭീഷണി. പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുമ്പോഴല്ലേ പിന്തുണ സത്യസന്ധമാവുന്നത്.
ഹരീഷിന് പരാതിയില്ലെന്ന് പറയുന്നു. ശരിയാണ്, അതിനുള്ള കാരണവും ഹരീഷിന്റെ കുറിപ്പിലുണ്ട്.
‘എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല.’
പോരാടാനുള്ള കരുത്ത് നല്കാന് നിയമ നടപടികളിലൂടെ സാധിക്കില്ലേ. അതു സര്‍ക്കാറിന്റെയും സകല രാഷ്ട്രീയ സംഘടനകളുടെയും ബാധ്യത കൂടിയല്ലേ. അതോ കൊന്നു തള്ളിയാലേ കേസെടുക്കാനും അന്വേഷണം നടത്താനും നിയമമുള്ളുവെന്നാണോ.അഭിമന്യുവിന്റെ ലൈബ്രറിയിലേക്ക് പുസ്തകം കൊടുക്കാനുള്ള താല്പര്യം കൊലയാളികളെ കണ്ടെത്താന്‍ കാണിക്കാത്തതുപോലെ, ഹരീഷ് എഴുത്ത് നിര്‍ത്തരുതെന്ന പിന്തുണപ്പെടുന്നതിനപ്പുറം രാഷ്ട്രീയമായി പിന്തുണക്കാന്‍ സാധിക്കാത്തത് മലയാളിയുടെ കപടതയല്ലേ.
സമൂഹം വൈകാരികത അടങ്ങി പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് ഹരീഷ് പറയുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആ നോവല്‍ പൂര്‍ണമായി കേരളം വായിച്ചിരിക്കേണ്ടതാണ്. അത് മുഴുവനായി വായിക്കപ്പെടുന്നത് ഇവിടത്തെ സംഘ് പരിവാര്‍ ശക്തികളെ ഇപ്പോള്‍ കിട്ടിയ ‘സംഭാഷണ കട്ടിംഗി’നേക്കാള്‍ വിളറിപിടിപ്പിക്കും. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതം അത്ര രസത്തില്‍ വായിച്ചുപോകാനാവുന്നതല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ