Culture
നെയ്മറിന്റെ പരിക്ക്: വാര്‍ത്തകളില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രതികരണം
മോസ്‌കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം ഫൗളും ചെയ്തിരുന്നു. പിന്നീട് അടുത്ത മത്സരത്തിനായി ചൊവ്വാഴ്ച പരിശീലനം നടത്തിയ ബ്രസീല്‍ ടീമില്‍ നെയ്മറുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കാലിന് പരിക്കേറ്റാണ് താരം വിട്ടുനിന്നതെന്നും കോസ്റ്റാറിക്കെതിരെ അടുത്ത മത്സരം കളിക്കില്ലയെന്നുമുള്ള ശക്തമായ വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഫെഡറേഷന്‍ തന്നെ രംഗത്തെത്തിയത്.
Treino da #SeleçãoBrasileira rolando e o @neymarjr participando normalmente da atividade! #GigantesPorNatureza #Worldcup2018Russia pic.twitter.com/AINEA4V0Dy
— CBF Futebol (@CBF_Futebol) June 20, 2018
ബുധാനാഴ്ച പരിശീലനം നടത്തിയ ബ്രസീല്‍ ടീമില്‍ നെയ്മറുമുണ്ടായിരുന്നു എന്നാണ് ഫെഡറേഷന്‍ പറയുന്നത്. ഫെഡറേഷന്‍ നെയ്മര്‍ പരിശീലനം നടത്തുന്ന ഫോട്ടോകളും വീഡിയോയും ട്വിറ്ററിലൂടെ പുറത്ത് വിട്ടു. നെയ്മര്‍ ബ്രസീലിനൊപ്പം ദിവസം മുഴുവന്‍ പരിശീലനം നടത്തിയെന്നും യാതൊരു വിധത്തിലുള്ള പരിക്കുകളും അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നില്ലെന്നും ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഇതോടെ നെയ്മര്‍ അടുത്ത മത്സരം കളിക്കില്ലയെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമായി. നേരത്തെ ഫ്രെഞ്ച് ലീഗ് മത്സരത്തിനിടെ വലത് കാല്‍പ്പാദത്തിന്പരിക്കേറ്റ നെയ്മര്‍ അതേ പാദമുപയോഗിച്ച് പന്ത് തട്ടുന്ന ഫോട്ടോകളും കൂട്ടത്തിലുണ്ട്.
🎙 Fala aí, @neymarjr!
Ele treinou, correu, bateu falta, finalizou… Tudo isso para chegar bem no jogo de sexta-feira, contra a Costa Rica! #GigantesPorNatureza #WorldCup pic.twitter.com/QnucmqJG7j
— CBF Futebol (@CBF_Futebol) June 20, 2018
Duelo @neymarjr e @alissonbecker no treino desta quarta-feira. O atacante tá com a pontaria em dia, mas o goleirão foi buscar uma! #GigantesPorNatureza #Copa2018 pic.twitter.com/LDFEjUns4G
— CBF Futebol (@CBF_Futebol) June 20, 2018
Trabalho, esforço e dedicação… Foco total na vitória! #GigantesPorNatureza #Copa2018 #issomudaojogo pic.twitter.com/pm07XFIdFV
— CBF Futebol (@CBF_Futebol) June 20, 2018
ആദ്യമത്സരത്തില്‍ ടീം സമനില വഴങ്ങിയത് ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. പിന്നീട് നെയ്മറിന്റെ പരിക്കിന്റെ വാര്‍ത്തകൂടി പുറത്തുവന്നതോടെ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്ന ആരാധകര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ വാര്‍ത്തകള്‍. നാളെ ഇന്ത്യന്‍ സമയം വൈകീട്ട 5.30നാണ് കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം മത്സരം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ