Video Stories
ഇന്‍സ്‌പെക്ടര്‍ ഉദ്ദംസിങ് ഹാജര്‍
ഓം പുരി, പഞ്ചാബി ഹിന്ദു, വയസ്സ് ഈ ഒക്‌ടോബര്‍ 18ലേക്ക് 66, അന്തര്‍ ദേശീയ സിനിമാനടന്‍, പത്മശ്രീ പുരസ്‌കാര ജേതാവ്, അച്ഛന്‍ റിട്ടയര്‍ഡ് സൈനികന്‍. മുംബൈ അന്ധേരി ഇ പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ തയ്യാറായിക്കഴിഞ്ഞു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയാണ് ആഗോള ശ്രദ്ധേയനായ നടന്റെ ദേശക്കൂറ് ചോദ്യം ചെയ്തിരിക്കുന്നത്. നിതിന്‍കുമാര്‍ എന്ന പട്ടാളക്കാരന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഓം പുരിയുടെ പരാമര്‍ശം. ‘ആരാണ് അദ്ദേഹത്തോട് സേനയില്‍ ചേരാന്‍ ആവശ്യപ്പെട്ടത്?’ എന്ന ചോദ്യം പുരിയെ ശരിക്കും പ്രതിക്കൂട്ടിലാക്കി. ചാനലുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ട് അദ്ദേഹം മാപ്പു പറഞ്ഞു, രാജ്യത്തോട്, പട്ടാളക്കാരോട്. പട്ടാളത്തിന് മുന്നില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ദേശക്കൂറിന്റെ മൊത്തക്കുത്തകക്കാരായ അര്‍ണബ് ഗോസാമിമാര്‍ക്ക് പോരാ. അവര്‍ അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുകൊണ്ടിരിക്കുക തന്നെയാണ്. കാര്‍ഗിലില്‍ വെടിയേറ്റു മരിച്ച സൈനികന്റെ പിതാവിന്റെ വേദന സിനിമയില്‍ അവതരിപ്പിച്ചു കൈയടി വാങ്ങിയ ഓംപുരിയോട് രാജ്യം പൊറുക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ അത്തരം ഒരു പരാമര്‍ശത്തിലേക്ക് നയിച്ചത് മറ്റൊരു ചര്‍ച്ചയായിരുന്നു. പാകിസ്താന്‍കാരായ സിനിമാതാരങ്ങള്‍, തീവ്രവാദികളല്ല എന്ന സല്‍മാന്‍ഖാന്റെ പ്രസ്താവന. അതിനെ പിന്തുണച്ചു സംസാരിക്കവെയാണ്, എന്തിനെയും സൈനികരുമായി ബന്ധപ്പെടുത്തി നടത്തുന്ന പുതിയ രാഷ്ട്രീയത്തിന്റെ ഇരയായി ഓംപുരി മാറിയത്. ഇനി അറേബ്യയിലെ സുഗന്ധദ്രവ്യങ്ങളത്രയും വാരിപ്പൂശിയാലും രക്ഷപ്പെടാനാവില്ല.വംശീയ വിദ്വേഷം എന്ന ഫാഷിസ്റ്റ് തന്ത്രത്തിന് ഇനിയും ഒരുപാട് ഇരകളെ വേണം. രാജ്യം സ്വതന്ത്രമായതുമുതലുള്ള പ്രശ്‌നമാണ് കശ്മീര്‍. പാകിസ്താനെ പകുത്ത് ബംഗ്ലാദേശ് എന്ന രാജ്യം രൂപപ്പെടുത്തിയത് ഇന്ദിരാഗാന്ധിയുടെ കാലത്തെ ഇന്ത്യയാണ്. ഇതിനിടയില്‍ കശ്മീരില്‍ നിരവധി ഏറ്റുമുട്ടലുകളും കൊലകളും നടന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ നിര്‍ബാധം നടക്കുമ്പോള്‍ തന്നെയാണ് ഒരു ഭാഗത്ത് സമാധാന ശ്രമങ്ങളും വ്യാപാരക്കരാറുകളുമെല്ലാം ഉണ്ടായത്. ഇപ്പോഴും വാഗ അതിര്‍ത്തിയില്‍ സൈനികര്‍ തന്നെ സ്‌നേഹവും ബഹുമാനവും കൈമാറുന്നുണ്ട്. അല്ലെങ്കില്‍ തന്നെ കശ്മീരിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടായിരുന്നില്ലല്ലോ, പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് ജന്മദിന സമ്മാനം നല്‍കാന്‍ നരേന്ദ്രമോദി ഇസ്‌ലാമാബാദിലേക്ക് പറന്നത്. ചൈനയുമായും ഇന്ത്യക്ക് അതിര്‍ത്തി പ്രശ്‌നമുണ്ട്. യുദ്ധത്തിന് സമാനമായ സാഹചര്യം ചൈനീസ് അതിര്‍ത്തിയിലുമുണ്ട്. ചൈനക്കില്ലാത്ത ഒരു മാനം പാകിസ്താനുമായും കശ്മീരുമായും ബന്ധപ്പെടുമ്പോഴുണ്ടാകുന്നു. അതിന് വംശീയ സ്വഭാവം കൈവരുന്നു. വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ ഭരണചക്രം തിരിക്കുമ്പോള്‍ സ്വാഭാവികം.
പാകിസ്താന്‍ നരകമല്ല, അവിടെയും നല്ല മനുഷ്യരുണ്ട് എന്ന് പറഞ്ഞതിനാണ് കര്‍ണാടക എം.പിയും സിനിമാനടിയുമായ രമ്യ ആക്രമിക്കപ്പെട്ടത്. പാകിസ്താനില്‍ നല്ല മനുഷ്യരുമുണ്ട് എന്ന് പറയുന്നതുപോലും രാജ്യദ്രോഹമാകുന്ന അവസ്ഥയിലാണ് ഈ ഭാരത ദേശം. ജനനം കൊണ്ടുതന്നെ മോക്ഷപ്രാപ്തിയുള്ള ഭാരതഖണ്ഡത്തിന്റെ അതിര്‍ത്തി അങ്ങ് അഫ്ഗാനിസ്ഥാനിലോളം പോകും. ഇങ്ങ് ശ്രീലങ്ക വരെയും. മഹാഭാരതത്തിലെ ഗാന്ധാരിയുടെ നാട് അഫ്ഗാനിലെ ഗാന്ധാരമാണല്ലോ. വാജ്‌പേയി പ്രധാനമന്ത്രിയും എല്‍.കെ അദ്വാനി ആഭ്യന്തര മന്ത്രിയുമായിരിക്കെ, ഭീകരവാദികളായ മസൂദ് അസ്ഹറിനെയും കൂട്ടാളികളെയും വിട്ടയക്കാനായി ഇന്ത്യന്‍ സംഘം പോയ ഖാണ്ഡഹാര്‍ പഴയ ഗാന്ധാരമാണ്.
ചാര്‍ളി വില്‍സന്‍സ് വാര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ പാകിസ്താന്‍ മുന്‍ പട്ടാളത്തലവന്‍ ജന. സിയാവുല്‍ ഹഖിനെ അവതരിപ്പിച്ചത് ഓം പുരിയായിരുന്നു. ധാരാളം ബ്രിട്ടീഷ്, അമേരിക്കന്‍ സിനിമകളില്‍ അഭിനയിച്ച പുരിയുടെ ആദ്യ പാകിസ്താനി സിനിമ പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ ബലിപെരുന്നാളിനാണ്. ആക്ഷന്‍ ഇന്‍ ലോ എന്ന് പേരിട്ട ഈ ഹാസ്യപ്രധാന ഉറുദു ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു റോളാണ് ഓംപുരിയുടേത്. ബോളിവുഡ് സിനിമകളില്‍ ധാരാളം പാകിസ്താന്‍കാര്‍ അഭിനയിക്കുന്നുണ്ട്. മറാത്തികളല്ലാത്ത മുഴുവന്‍ പേര്‍ക്കും എതിരെ വംശവെറി കാട്ടുന്ന ശിവസേനയും നവനിര്‍മാണ്‍ സേനയുമാണ് പാകിസ്താന്‍ താരങ്ങള്‍ക്കെതിരായ ആദ്യ വെടി പൊട്ടിച്ചത്. ഉറിയുടെ പശ്ചാത്തലത്തില്‍ പാക് താരങ്ങളെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹിന്ദി സിനിമാനിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിനുള്ള പ്രതികരണമായിരുന്നു സല്‍മാന്‍ഖാന്റേത്.
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ച ഓം പുരിയുടെ ആദ്യ ചിത്രം ഖഷിറാം കൊത്‌വാള്‍ ആയിരുന്നു- 1976ല്‍. ഭവാനി ഭാവെ (1980), സദാഗതി (1981), അര്‍ധസത്യ (1982), മിര്‍ച്ച് മസാല (86) എന്നിങ്ങനെ ഓംപുരി പിന്നെ വെറുതെയിരുന്നിട്ടില്ല. ആദിവാസിയെയും മാര്‍ക്‌സിസ്റ്റുകാരനെയും ഗാരേജ് മെക്കാനിക്കിനെയും ട്രേഡ് യൂണിയനിസ്റ്റിനെയുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച ഓംപുരിക്ക് ഏറെ കയറിയിറങ്ങേണ്ടിവന്നത് പൊലീസ് യൂണിഫോമിലാണ്. അസി.കമ്മീഷണര്‍ ജോ ഡിസൂസ, സിറ്റി പൊലീസ് കമ്മീഷണര്‍ അഭയ്‌സിങ്, ഇന്‍സ്‌പെക്ടര്‍ ഉദ്ദംസിങ്, ഇന്‍സ്‌പെക്ടര്‍ ഖാന്‍, കമ്മീഷണര്‍ യശ്വന്ത് സിന്‍ഹ, എ.സി.പി അര്‍ജുന്‍ സിങ്, ഇന്‍സ്‌പെക്ടര്‍ പണ്ഡിറ്റ്, കമ്മീഷണര്‍ ഖുരാന, അ.കമ്മീഷണര്‍ എസ്.പിറാവു, സി.ബി.ഐ ഓഫീസര്‍ വിശാല്‍ മാലിക്, സ്‌പെഷല്‍ ഇന്റലിജന്‍സ് സൂപ്രണ്ട് രാത്തോഡ് …വെള്ളിത്തിരയില്‍ താന്‍ ജീവന്‍ നല്‍കിയ ഏത് പൊലീസ് കഥാപാത്രത്തിന് മുന്നിലാണ് ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര ജേതാവായ ഓംപുരി കൈയും കെട്ടി നില്‍ക്കേണ്ടിവരികയെന്ന് അറിയണ്ടേ? അതിന് മുമ്പ് ഒരു കൊമേഴ്‌സ്യല്‍ ബ്രേക്ക്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ