Culture
ഏഴാമത് ഖത്തര്‍ ദേശീയ കായികദിനം; ആഘോഷ പരിപാടികള്‍ക്ക് കിക്കോഫ്
ദോഹ: ഏഴാമത് ഖത്തര്‍ ദേശീയ കായികദിനം ഇന്ന്. രാജ്യമെങ്ങളും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കായികദിനത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെയാണ് രാജ്യം കായികദിനം ആഘോഷിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും സര്‍ക്കാര്‍ മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും കായികദിനം ഒട്ടൊന്നാകെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്നു രാവിലെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിപാടികള്‍ നടക്കും. നടത്തവും കൂട്ടയോട്ടവുമെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. കത്താറ, കോര്‍ണീഷ്, ആസ്പയര്‍ സോണ്‍, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക്, ഏഷ്യന്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. വ്യക്തിയുടേയും സമൂഹത്തിന്റെയും ജീവിതത്തില്‍ വ്യായാമത്തിന്റെയും കായിക വിനോദത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കായികദിനത്തിലൂടെ ലക്ഷ്യമിടുന്നത്. കായിക വിനോദങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും സുരക്ഷയുമാണ് കായിക ദിനത്തില്‍ ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ കായിക പരിപാടികളാണ് സ്വകാര്യ, പൊതു മേഖലാ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കായികദിനപരിപാടികളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ സ്ഥാപനത്തിനും മികച്ച നിലവാരത്തിലുള്ള ആരോഗ്യകരമായ കായിക വിനോദങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും സുരക്ഷയിലും മത്സരാര്‍ഥികളുടെ ആരോഗ്യത്തിലും ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ കായിക വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍. ഏറ്റവും മികച്ച കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സ്ഥാപനങ്ങളും സംഘടനകളും സജീവമാണ്. എജ്യൂക്കേഷന്‍ സിറ്റിയിലെ പുതിയ ഓക്‌സിജന്‍ പാര്‍ക്ക്, അല്‍ ഷക്വാബ് ഇന്‍ഡോര്‍ അറീന എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.വിവിധ സംഘടനകളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തിലും വിപുലമായ കായിക മത്സരപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വിദേശ മന്ത്രാലയം, ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍, വിവിധ മന്ത്രാലയങ്ങള്‍, ഖത്തര്‍ സര്‍വകലാശാല, യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി, ഉരീദു, ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തെ കായികദിനാഘോഷത്തില്‍ പങ്കാളികളാകുന്നുണ്ട്. ഊരിദുവിന്റെ പരിപാടികള്‍ മ്യൂസിയം ഇസ് ലാമിക് ഓഫ് ആര്‍ട്ട് പാര്‍ക്കിലാണ്. ലെമണ്‍ റേസ്, റിലേ, വൂഡ് റെയില്‍ റേസ്, പെനാലിറ്റി ഷൂട്ട്ഔട്ട്, വടംവലി, ഹാന്‍ഡ്‌ബോള്‍, ഹ്യൂമന്‍ ബൗളിങ്, ഹ്യൂമന്‍ ചെസ്സ്, തായ്‌ക്വോണ്ടോ, ബീറ്റ് ദി ബാര്‍ എന്നിവ നടക്കും. കെ.എം.സി.സി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ക്രിക്കറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുവരുന്നു. കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ്, ചാലിയാര്‍ ദോഹ, വാഖ് എന്നിയുടെ കായികദിനപരിപാടികളും ഇന്ന് നടക്കും. ഏഷ്യന്‍ടൗണില്‍ ഇബ്‌നു അജ്യാന്‍ പ്രൊജക്റ്റ്‌സി(ഐഎപി)ന്റെ പരിപാടികള്‍ രാവിലെ 8.30ന് ബൈസൈക്കിള്‍ ഫണ്‍ റേസോടെ തുടക്കമാകും. ബാസ്‌ക്കറ്റ്‌ബോള്‍(പുരുഷന്‍മാര്‍), വോളിബോള്‍(പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും), സൈക്ലിങ്, സ്‌കേറ്റിങ്, ടീംബില്‍ഡിങ്- ഒബ്സ്റ്റക്കിള്‍ റിലേ, കരാട്ടെ അവതരണ ക്ലാസ്സ്, പോസ്റ്റര്‍ പെയിന്റിങ് മത്സരം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി സഹകരിച്ച് വടംവലി, ക്രിക്കറ്റ് മത്സരം, ക്രിക്കറ്റ് ബൗള്‍ഡ്ഔട്ട് മത്സരം, സെപക് ടക്‌റോ, കാര്‍ഷോ, കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റ് തുടങ്ങിയവ നടക്കും. വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പങ്കെടുക്കും. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ സമാപനചടങ്ങില്‍ ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് യൂസുഫ് അല്‍കുവാരി മുഖ്യാതിഥിയായിരിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇബ്‌നു അജ്യാന്‍ പ്രൊജക്റ്റ്‌സ് കായികദിന ബ്രാന്‍ഡഡ് ടീ ഷര്‍ട്ടുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍, ഫിലിപ്പിനോ കമ്യൂണിറ്റികളുടെ പങ്കാളിത്തമുണ്ടാകും. എച്ച്എംസി രക്തദാന ക്യാമ്പുമുണ്ടാകും. രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രധാന പരിപാടികള്‍ നടക്കുക. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ ഖത്തര്‍- ഉഗാണ്ട ടീമുകള്‍ ഏറ്റുമുട്ടും. രാജ്യത്തെ വിവിധ ഹോട്ടലുകളും സ്ഥാപനങ്ങളും കായികദിനത്തോടുള്ള പ്രമോഷനുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദോഹ ഫെസ്റ്റിവല്‍സിറ്റി, മാള്‍ ഓഫ് ഖത്തര്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥലങ്ങളിലും ആരോഗ്യ ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെ നടക്കും.
കായികപരിപാടികളില്‍ വനിതാപങ്കാളിത്തമേറുന്നു
ദോഹ: കായികപരിപാടികളില്‍ വനിതകളുടെ പങ്കാളിത്തമേറുന്നു. കായികമേഖലയോടും കായികമത്സരങ്ങളോടും വനിതകള്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിവിധ മലയാളി സംഘടനകള്‍ ഉള്‍പ്പടെ സംഘടിപ്പിക്കുന്ന കായികപരിപാടികളില്‍ വനിതകള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. അവര്‍ക്കായി പ്രത്യേക മത്സരങ്ങളും നടത്തുന്നുണ്ട്. 2012ല്‍ ഖത്തറില്‍ ദേശീയകായികദിനം ആഘോഷിച്ചുതുടങ്ങിയതുമുതല്‍ കമ്യൂണിറ്റികളുടെ പൊതുസ്വഭാവത്തില്‍ ഗുണപരമായ മാറ്റങ്ങളും പ്രതിഫലനങ്ങളുമുണ്ടായിട്ടുണ്ട്. ഖത്തര്‍ സര്‍ക്കാരിന്റെ നിര്‍ണായകവും ദിശാബോധത്തോടെയുമുള്ള ചുവടുവയ്പ്പാണ് ദേശീയ കായികദിനം. കായിക- ആരോഗ്യ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിരര്‍ഥകമായ ജീവിതശൈലി മൂലമുള്ള ബുദ്ധിമുട്ടുകളും അപകടങ്ങളും കുറയ്ക്കുകയെന്നതാണ് കായികദിനം ലക്ഷ്യമിടുന്നത്.കായികദിനം മത്സരങ്ങള്‍ക്കുവേണ്ടി മാത്രമല്ല, പൊതുപരിപാടികള്‍ എല്ലാവര്‍ക്കുംവേണ്ടിയാണ്. കായികരംഗത്തെ കമ്യൂണിറ്റി പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതിനുള്ള അവസരമാണിത്. കായികപരിപാടികളില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്. കുട്ടികളില്‍ കായികമൂല്യങ്ങള്‍ കെട്ടിപ്പെടുക്കുന്നതിലും സഹകരണവും സാമൂഹിക ഐക്യവും യോജിപ്പും സാധ്യമാക്കുന്നതിലൂം കായികദിനം പങ്കുവഹിക്കുന്നുണ്ട്. കൂടുതല്‍വനിതകള്‍ കായികപരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ ദേശീയ കായികദിന സംഘാടകസമിതി വനിതകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. ദേശീയ കായികദിനത്തില്‍ പ്രത്യേക കായിക പരിപാടികള്‍ വനിതകള്‍ക്കായി ഒരുക്കും. കൂടാതെ സ്‌പെഷ്യലിസ്റ്റ് പരിശീലകരുടെ സേവനവും ലഭ്യമാക്കും.വനിതകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടായിരിക്കും ഇതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുക.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ