india
പൊള്ള വാഗ്ദാനങ്ങള്‍ വേണോ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയില്‍ സൗജന്യകോവിഡ് വാക്സിന്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.
GOI just announced India’s Covid access strategy.
Kindly refer to the state-wise election schedule to know when will you get it, along with a hoard of false promises.
— Rahul Gandhi (@RahulGandhi) October 22, 2020
”ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്സിന്‍ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൊവിഡ് വാക്സിനും പൊള്ളയായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ”, രാഹുല്‍ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിഹാറിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. ‘ കോവിഡ് 19 വാക്സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വേളയില്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്’ – എന്നാണ് പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കവെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ആഗോള തലത്തില്‍ തന്നെ ആദ്യമായാണ് കോവിഡ് വാക്സിന്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നത്.
അതേസമയം, ബിഹാറില്‍ മാത്രമാണോ കോവിഡിനെതിരെയുള്ള സൗജന്യ വാക്സീന്‍ എന്ന ചോദ്യവുമായി നിരവധിപേരാണ് ഇതിനകം ബിജെപിക്കെതിരെ രംഗത്തെത്തിയത്. ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞ കൊവിഡ് വാക്‌സിന് പാര്‍ട്ടിയുടെ ഖജനാവില്‍ നിന്നെടുത്ത് പണം കൊടുക്കുമോ എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചത്. കൊവിഡ് സൃഷ്ടിച്ച ഭയത്തെ പോലും ചൂഷണം ചെയ്യുന്ന ബി.ജെ.പിയുടെ നിര്‍ലജ്ജമായ ജനാധിപത്യ സിദ്ധാന്തം വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് വോട്ടു തരൂ. ഞാന്‍ നിങ്ങള്‍ക്ക് വാക്സിന്‍ തരാം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവരെ ശകാരിക്കുമോ’- എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് കോവിഡ് വാക്സിന്‍ കിട്ടില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ച ശേഷം, കോടിക്കണക്കിന് ബിഹാറികളുടെ ജോലി ഇല്ലാതാക്കിയ ശേഷം നിര്‍മല സൗജന്യ കോവിഡ് വാക്സിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു എന്നാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പഞ്ച് സൂത്ര, എക് ലക്ഷ്യ, 11 സങ്കല്‍പ് എന്ന തലക്കെട്ടുള്ള പ്രകട പത്രികയിലെ പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നല്‍കുന്നു.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ