Education
സംസ്ഥാനത്ത് എട്ടാംക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങും; ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15 മുതല്‍
നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടക്കുന്നതിനാലാണിത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കി ഈ മാസം 12 മുതലാണ് സര്‍വേ
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം തിങ്കളാഴ്ച മുതല്‍ തുടങ്ങും. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടക്കുന്നതിനാലാണിത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കി ഈ മാസം 12 മുതലാണ് സര്‍വേ.
നേരത്തെ ഈ മാസം 15 മുതല്‍ എട്ട്, ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍വേ വരുന്നതോടെ എട്ടാംക്ലാസ് അധ്യയനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15ന് തന്നെ തുടങ്ങും.
കോവിഡ് വ്യാപനം കാരണം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. 8,9, പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകള്‍ അന്ന് തുടങ്ങിയിരുന്നു
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
Career
career chandrika:പോളിടെക്‌നിക് കോളജുകള്‍ ശ്രദ്ധേയ സാധ്യതകളൊരുക്കുന്ന സ്ഥാപനങ്ങള്‍
പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം.
പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം. പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോളിടെക്‌നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല.
കേരള സര്‍ക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ബിഎസ്എന്‍എല്‍, ഐടി കമ്പനികള്‍, നിര്‍മാണ, ഉദ്പാദന, മെയിന്റനന്‍സ് കമ്പനികള്‍ തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴിലവസരം നേടാവുന്നതാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റെഷന്‍ ബ്രാഞ്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രായോഗിക തൊഴിലനുഭവങ്ങള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ നാടുകളിള്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാവും.
വിവിധ പഠനശാഖകള്‍ തിരഞ്ഞെടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് അനുയോജ്യമായ ഹ്രസ്വകാല കോഴ്‌സുകളും മറ്റു പരിശീലനങ്ങളും നേടി തൊഴിലന്വേഷണത്തിന് വേണ്ട മുന്നൊരുക്കം നടത്താന്‍ പ്രത്യേകം ജാഗ്രത വേണം. നേരിട്ട് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പകരം നിബന്ധനകള്‍ക്ക് വിധേയമായി എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ലാറ്ററല്‍ എന്‍ട്രി, അസോസിയേറ്റ് മെമ്പര്‍ ഓഫ് ദി ഇസ്‌നറ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎംഐഇ) എന്നിവ വഴി ഉയര്‍ന്ന യോഗ്യതകള്‍ നേടി കുറേക്കൂടി മികച്ച ജോലികള്‍ നേടാനും ശ്രമിക്കാം. താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയില്‍ സംരഭകത്വവും പരിഗണിക്കാവുന്നതാണ്.
പത്താം തരം കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയിഡഡ്, സ്വാശ്രയ മേഖലകളിലായി നിലവിലുള്ള പോളിടെക്‌നിക്ക് കോളേജുകളില്‍ സിവില്‍. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, കെമിക്കല്‍, ബയോമെഡിക്കല്‍, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, പോളിമര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മന്റ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലായാണ് പഠനാവസരമുള്ളത്. കേള്‍വി പരിമിതരായ കുട്ടികള്‍ക്ക് മാത്രമായി കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയിറിംഗ് എന്നിവ പഠിക്കാന്‍ അവസരമുള്ള പോളിടെക്‌നിക്കുകളുമുണ്ട്. 2021 മുതല്‍ റോബോട്ടിക്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ ഫോറന്‍സിക്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പഠനാവസരങ്ങള്‍ക്ക് പുറമെ ചില പോളിടെക്‌നിക്ക് കോളേജുകളില്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസസില്‍ ഡിപ്ലോമയുമുണ്ട്.
സാങ്കേതിക വിഭാഗത്തിലെ ഓരോ പ്രോഗ്രാമിലെയും 10 ശതമാനം സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. ഇതിനായി 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച പ്ലസ്ടു/ വിഎച്ച്എസ്ഇ, എന്‍സിവിടി/എസ്.സി.വി.ടി/കെജിസിഇ എന്നിവയിലേതെങ്കിലുമൊന്ന് പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.
എല്ലാ ബ്രാഞ്ചുകളും ഒരേ നിലവാരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നല്‍കുന്നതെന്ന തിരിച്ചറിവോടെ അവരവരുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും നോക്കി വിവേകത്തോടെ വേണം പഠനശാഖ തിരഞ്ഞെടുക്കാന്‍. ഓരോ ബ്രാഞ്ചും പഠിച്ചാലുള്ള തൊഴിലവസരങ്ങളും തുടര്‍ പഠന സാധ്യതകളും മനസ്സിലാക്കേണ്ടത്യാവശ്യമാണ്. ഉദാഹരണത്തിന് ആര്‍ക്കിടെക്ച്ചര്‍ ശാഖ തിരഞ്ഞെടുത്താല്‍ ലാറ്ററല്‍ എന്‍ട്രി വഴി ബി.ആര്‍ക്ക് കോഴ്‌സിന് പ്രവേശനം നേടാനാവില്ല എന്നതാദ്യമേ അറിയണം. സൈദ്ധാന്തികവും പ്രായോഗികവുമായ പഠനമേഖലകളില്‍ അവഗാഹം നേടുന്നതിനോടൊപ്പം ജോലി നേടാനാവശ്യമായ മത്സരപരീക്ഷകളിലെ മികവ് പുലര്‍ത്താനുള്ള തയ്യാറെടുപ്പ്, ആശയ വിനിമയ ശേഷി, ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലെ പരിജ്ഞാനം, നേതൃഗുണം എന്നിവയും പ്രധാനമാണെന്നത് മറക്കരുത്.
2022-23 വര്‍ഷത്തെ പ്രവേശന നടപടികള്‍ വിശദമാക്കുന്ന പ്രോസ്‌പെക്ടസ് www.polyadmission.org എന്ന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പോളിടെക്‌നിക് കോളജിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടാവും.
Education
വിദൂര പഠനം നിര്‍ത്തലാക്കല്‍; അറബിക് കോളജുകള്‍ ആശങ്കയില്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍.
പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം
കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍. ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്സ് തുടങ്ങിയില്ലെങ്കില്‍ മാത്രം സര്‍വകലാശാലകളിലെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയും പ്രൈവറ്റ് രജിസ്ടേഷന്‍ വഴിയും കോഴ്സുകളില്‍ പ്രവേശനം നടത്തിയാല്‍ മതിയെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ നൂറുകണക്കിന് സമാന്തര അറബി കോളജുകളുടെ ഈ വര്‍ഷത്തെ അഡ്മിഷനും പ്രതിസന്ധിയിലായി. ഒരു വര്‍ഷം ഏഴായിരത്തിലധികം കുട്ടികളാണ് ഇതു വഴി ബിരുദവും ബിരുദാനന്ത ബിരുദവും പൂര്‍ത്തീകരിച്ചിറങ്ങിയിരുന്നത്. ഉറുദു പഠനവും സമാന രീതിയില്‍ പ്രതിസന്ധിയിലാവുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയിലായി പതിനഞ്ചോളം അംഗീകൃത അറബി കോളജുകളില്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ ആയിരത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. എന്നാല്‍ ബാക്കി വരുന്ന കുട്ടികളെല്ലാം പഠിക്കുന്നത് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ വിവിധ മുസ്്‌ലിം സംഘടനകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഡിസ്റ്റന്‍സ് – പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയാണ് ബി.എ അഫ്സലുല്‍ ഉലമ, അഫ്സല്‍ ഉലമ പ്രിലിമിനറി, എം.എ അഫ്‌സല്‍ ഉലമ കോഴ്‌സുകള്‍ പഠിപ്പിച്ചിരുന്നത്. എല്‍.പി, യു.പി സ്‌കൂളുകളില്‍ അറബി അധ്യാപകരാവാന്‍ രണ്ടു വര്‍ഷ കോഴ്സായ അഫ്സലുല്‍ ഉലമ പ്രിലിമിനറി പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. ഇത് പ്രൈവറ്റ് രജിസ്‌ട്രേഷനാണെന്നിരിക്കെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷയും അസ്ഥാനത്താകും.
ഓപ്പണ്‍ യുണിവേഴ്‌സിറ്റികളില്‍ നിന്നും ഇത്തരം കോഴ്‌സുകള്‍ തന്നെ എടുത്തുകളയാനുള്ള രഹസ്യമായ നീക്കങ്ങളാണ് നടക്കുന്നത്. ഇതു സംബന്ധിച്ച സിലബസ് ശ്രീനാരായണഗുരു ഓപ്പണ്‍ യുണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത സിലബസ് അവര്‍ യു.ജി.സി അംഗീകാരത്തിന് അയച്ചിട്ട് പോലുമില്ലെന്ന ആരോപണം ശക്തമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒഴിഞ്ഞുമാറുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാതലത്തില്‍ ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം കിട്ടുമോ ഇല്ലയോ എന്നറിയാന്‍ വളരെ വൈകുമെന്നാണ് കേള്‍ക്കുന്നത്. അംഗീകാരം കിട്ടിയില്ലെങ്കില്‍ മാത്രമേ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകൂ. ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടിയാല്‍ തന്നെ സര്‍വകലാശാലകളുടെ ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലും പ്രവേശനം നല്‍കിയാല്‍ ആയിരങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും. ബിരുദ പഠനത്തിന് റെഗുലര്‍ മേഖലയില്‍ സീറ്റുകള്‍ കുറവ് അനുഭവപ്പെടുന്ന മലബാര്‍ മേഖലയിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളുടെ ആശ്രയമായിരുന്നു വിദൂര വിദ്യാഭ്യാസം. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ജോലിയോടൊപ്പം പഠനം എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ പഠന മോഹങ്ങളെ അരക്കിട്ട് ഉറപ്പിച്ച് നിര്‍ത്തുന്ന മേഖലകൂടിയായിരുന്നു വിദൂര പഠന മേഖല.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ