Connect with us

Video Stories

നോട്ട് പിന്‍വലിക്കല്‍ ബ്ലോഗ്: നടന്‍ മോഹന്‍ലാലിനെതിരെ വാളെടുത്ത് സോഷ്യല്‍ മീഡിയ

Published

on

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയയെ നിര്‍ബന്ധിച്ചത്.

ചില പ്രതികരണങ്ങളിലൂടെ…

വിഷ്ണു പത്മനാഭന്‍: യേട്ടാ , യേട്ടന്റെ കാസനോവയും ഓ ലൈലാ യും വരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് , ലാലിസത്തെ പലരും തലങ്ങും വിലങ്ങും ആക്രമിച്ചപ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കാതെ മൈക്കില്‍ ജാക്സനും എ ആര്‍ റഹ്മാനും വരെ ലിപ് സിങ്ക് ചെയ്യിച്ചാണ് വന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത് എന്ന് വരെ പറഞ്ഞു വാദിച്ചിട്ടുണ്ട് , നാട്ടില്‍ കുടം കണക്കിന് മില്‍മാ പാല്‍ പുലി മുരുഗനു പാലഭിഷേകം നടത്തിയപ്പോള്‍ മില്‍മാ പാല്‍ കിട്ടാത്ത ദുബായില്‍ അല്‍ റവാബി മില്‍ക്ക് വെച്ച് ഞാന്‍ പാലഭിഷേകം നടത്തിയിട്ടുണ്ട്.

മേജര്‍ രവിയുടെ സിനിമ എത്ര വേണമെങ്കിലും ചെയ്തോളൂ ,കാസനോവ സെക്കന്റ് പാര്‍ട്ട് എടുത്തോളൂ ലൈലാ ഓ ലൈലാ ജെയിംസ് ബോണ്ട്‌ പോലെ ഒരു സീരിയസ് തന്നെ ആക്കിക്കോളൂ ,ഞാനന്നും കടുത്ത പിന്തുണ ആയി കൂടെ ഉണ്ടാകും …

പക്ഷെ ഈ ബ്ലോഗ്‌ എഴുത്ത് ഒന്ന് നിര്‍ത്താമോ ,പ്ലീസ് .

എന്ന് ഒരു കടുത്ത ആരാധകന്‍ .


ബഷീര്‍ വള്ളിക്കുന്ന്: ആ ക്യൂവല്ല, ഈ ക്യൂ മിഷ്ടർ.. .
ഒരു നേരത്തെ അരി വാങ്ങിക്കാൻ, മീനും മുളകും വാങ്ങിക്കാൻ, ഡോക്ടറെ കാണാൻ.. അങ്ങിനെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ചിലവുകൾക്കുള്ള പണത്തിനാണ് മിസ്റ്റർ മോഹൻലാൽ സാധാരണക്കാരൻ ക്യൂ നില്ക്കുന്നത്. സിനിമയ്ക്കും മദ്യത്തിനും അതിഷ്ടപ്പെടുന്നവർ ക്യൂ നില്കുന്ന പോലെയല്ല ഇതെന്ന് മനസ്സിലാക്കാൻ ഇത്തിരി കോമൺ സെൻസ് മതി..
മണിക്കൂറുകൾ ക്യൂ നിന്ന് തളർന്ന് വീണ് മരിച്ചവരുണ്ട്.. ചികിത്സ കിട്ടാതെ മരിച്ചവരുണ്ട്.. ആത്മഹത്യ ചെയ്തവരുണ്ട്.. അവരെയൊക്കെ മദ്യത്തിന് ക്യൂ നില്ക്കുന്നവരുമായി ഉപമിച്ച് സ്വയം നാറരുത്..’വൈകീട്ടത്തെ പരിപാടി’യും അന്തിക്കുള്ള കഞ്ഞിവെള്ളവും തമ്മിൽ വലിയ വ്യതാസമുണ്ട്..
ബ്ലോഗെഴുതിക്കോളൂ, പക്ഷേ ബ്ലോഗർമാരെ മൊത്തം നാട്ടുകാർ കൈവെക്കുന്ന രൂപത്തിൽ എഴുതി നാറ്റിക്കരുത് 😛


ജയരാജ് നാരായണന്‍: പ്രിയ ലാലേട്ടാ ങ്ങടെ ബ്ലോഗ് ഞങ്ങ സഹിച്ചു, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്ന നാട്ടിൽ (ചിലർക്ക് ബാധകമല്ല) ഏട്ടൻ ഇനിയും എഴുതിക്കോ..
എന്നാലും ഏട്ടൻ വീണ്ടും ആ രവിയുടെ , സോറി മേജർ രവിയുടെ (പേര് മാത്രം വിളിച്ചാൽ കൊല്ലാൻ വരുന്ന നാടാണേ..) സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോ നുമ്മടെ ചങ്ക് തകർന്നു പോയി..
കൊല്ലാമായിരുന്നില്ലേ??…
ഇതിലും ഭേദം അതായിരുന്നു …
എന്ന് ലാലേട്ടന്റെ ഒരു കട്ട ആരാധകൻ..


രാജീവ് മാങ്കോട്ടില്‍: മോഹൻലാലിനോട്… നിങ്ങളുടെ കഥാപാത്രം വിഷമിക്കുന്ന അല്ലേൽ മരിക്കുന്ന ഒരു സിനിമയുണ്ടേൽ കണ്ണു നിറയാതെ അത് കണ്ടിട്ടില്ല, നിങ്ങളിലെ നടനെ അത്രക്കിഷ്ടമാണ്. ഒട്ടുമിക്ക മലയാളിയും ഇങ്ങനെയൊക്കെയാകും, എന്നുവെച്ചു അറിയാത്ത കാര്യത്തിൽ കേറി അഭിപ്രായം പറയരുത്, സിനിമയില്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾ നടുറോഡിൽ പൊരിവെയിലത്തു വരിനിന്നിട്ടുണ്ടോ? സ്വന്തം പണത്തിനു വേണ്ടി വിഷമിച്ചിട്ടുണ്ടോ ? സാദാരണക്കാരുടെ കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ ? ചുമ്മാ കേറി ബ്ലോഗെഴുതാൻ ആർക്കും പറ്റും. പ്രത്യേകിച്ച് കഷ്ടപ്പാടൊന്നുമില്ലാതെ ജീവിക്കുമ്പോൾ, താങ്കളെ പോലെ നികുതി വെട്ടിച്ച ജീവിച്ചു വാർത്തയിൽ ഇടം നേടിയ ഒരാൾ തന്നെ വേണം ഇത് പറയാൻ… സ്വന്തം പണത്തിനു വേണ്ടി വരി നിന്നു കുഴഞ്ഞു വീണ വയനാട്ടിലെ ജോസഫുൾപ്പെടെ 55 പേർ ഈ നയം കൊണ്ട് ഇവിടെ മരിച്ചു വീണു തങ്ങളുടെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊതി തീർന്നവരായിരുന്നില്ല അവരാരും. അതൊന്നും നിങ്ങൾക്കൊരു പ്രശ്നമാവില്ല, ഇത്തവണ ലിസ്റ്റ് വരുമ്പോൾ ഒരു പദ്മഭൂഷണോ, അല്ലേൽ ഷിറ്റണ്ണനെ പോലെ ഒരു രാജ്യസഭയോ കിട്ടുമായിരിക്കും. ഒന്നോർത്തോളൂ സാധാരണക്കാരൻ മടക്കി ചുരുട്ടി സൂക്ഷിച്ച നോട്ടിലാണ് താങ്കൾ complete actor ആയത്. അവരാണ് കഷ്ടപ്പെടുന്നത് പിൻതുണച്ചില്ലേലും അവരുടെ മുഖത്തിട്ട് തുപ്പരുത്…


രോഹിത് കെ.പി: ആരാധനാലയത്തിലും മദ്യ ഷാപ്പിലും സിനിമാ തീയേറ്ററിലും ആളുകൾ വരി നിൽക്കുന്നതും നോട്ടിനു വേണ്ടി ആളുകൾ ഗതികേടുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ഒരിക്കലും താരദമ്യം പാടില്ലായിരുന്നു ലാലേട്ടാ …
ആളുകൾ സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി വരി നിൽക്കുന്നതും ഒരു നിവൃത്തിയും ഇല്ലാത്തതുകൊണ്ട് വരി നിൽക്കുന്നതും തമ്മിൽ ആനയും അമ്പഴങ്ങയും പോലെ വ്യത്യാസമുണ്ട് .
താങ്കളുടെ ബ്ലോഗ് പോസ്റ്റിനോട് ശക്തമായി വിയോജിക്കുന്നു …


സുജിത് ചന്ദ്രന്‍: കംപ്ലീറ്റാക്ടർ ഇല്ലോളം താമയിച്ചാലും ബ്ലോഗിയല്ലോ!
മദ്യം വാങ്ങാനും സിനിമാ കാണാനും അന്പലത്തിലും പള്ളീലും കേറാനും വരി നിക്കാമെങ്കീ എടിഎമ്മീക്കേറാനും വരിനിന്നൂടേ രാജ്യസ്നേഹികളായ നാട്ടാരേ… എന്ന് നടനവിസ്മയത്തിൻറെ ന്യായമായ ചോദ്യം.
അവസരം കിട്ടുന്പോളെല്ലാം വരി നിന്ന് കരണ്ട് ചാർജ്ജും വെള്ളക്കരോം ഒക്കെ കെട്ടാൻ അതിയാൻ താൽപ്പര്യപ്പെടാറുണ്ടത്രേ.
(അവസരം കിട്ടാറില്ലാന്ന് മാത്രം. അല്ലേ കാണാരുന്ന്…)
വരയൻപുലികളുടെ അന്തകൻ വരെ വരി നിൽക്കാനുള്ള അവസരത്തിനായി ദാഹിക്കുകയാണ് സൂർത്തുക്കളേ….
അപ്പപ്പിന്നെ പാവം പ്രജകളായ നമ്മക്കെന്താ വരിനിന്നൂടേ?
അങ്ങേരടെ കണക്കിൽ വരിനിന്നാണ് നമ്മളെല്ലാം രാജ്യസ്നേഹം തെളിയിക്കേണ്ടത്.
റെയ്‌ഡിനുവന്ന ആദായനികുതി വകുപ്പുകാർക്ക് കട്ടൻകാപ്പി ഇട്ടുകൊടുത്തും അടുത്ത തലമുറക്കുവേണ്ടി ആനക്കൊന്പ് സംരക്ഷിച്ചും റിട്ടയേഡ് മേജർ രവിയുടെ പട്ടാളപ്പടങ്ങളിൽ അഭിനയിച്ചും അദ്ദേഹം ഓൾറെഡി രാജ്യസ്നേഹം തെളിയിച്ചിട്ടുണ്ട്.
വരിനിൽക്കുന്നതിനിടെ രാജ്യത്ത് കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം അന്പതുകടന്നത് അദ്ദേഹം അറിഞ്ഞോ എന്നറിയില്ല. ആ മരണങ്ങളൊന്നും അതിർത്തിയിൽ അല്ലാത്തതിരുന്നതുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ല.


കെ.ജെ ജേക്കബ്: ക്രൂരന്മാരായ മലയാളികളേ, .
ഇപ്പോൾ അദ്യം ക്യൂ നിന്നിട്ടുണ്ടോ എന്ന ചോദ്യവുമായാണ് നിങ്ങളുടെ വരവ്.
ആയിക്കോട്ടെ. എങ്കിലും ഒന്ന് ചോദിച്ചോട്ടെ.
എപ്പോഴെങ്കിലും ഒരു പ്രാവശ്യം ക്യൂ നിൽക്കാൻ അദ്ദേഹത്തിന് അവസരം കൊടുത്തിട്ടുണ്ടോ? മദ്യഷോപ്പിനു മുൻപിൽ? ആരാധാനാലയത്തിനു മുൻപിൽ? സിനിമാശാലകൾക്കു മുന്നിൽ?
അതൊക്കെ പോട്ടെ, വോട്ടു ചെയ്യാൻ?
ഒരിക്കലും ഒരവസരം കൊടുത്തില്ല. പല പ്രാവശ്യം ശ്രമിച്ചിട്ടും; അദ്ദേഹത്തെ ചവിട്ടി പുറത്താക്കി, ക്യൂ നിങ്ങൾ കയ്യടക്കി. അവിടെയെല്ലാം നിങ്ങൾ ക്യൂ നിന്നു.
സിനിമയിലഭിനയിക്കാൻ ധാരാളം അവസരങ്ങൾ കൊടുത്തു. പക്ഷെ ഇക്കാലമത്രയും ആയിട്ടും ക്യൂവിൽ നിൽക്കാൻ ഒരവസരം കൊടുത്തിട്ടുണ്ടോ?
ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചുകൂടെ? അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന അദ്ദേഹം തിരിച്ചുവരുമ്പോൾ ഒരവസരം കൊടുത്തുകൂടെ?
അപ്പോഴും എ ടി എം ക്യൂവിൽത്തന്നെ നിൽക്കുമോ? അതോ അദ്ദേഹത്തിന് ഒരവസരം കൊടുക്കുമോ? രാവിലെ? അല്ലെങ്കിൽ ഉച്ചയ്ക്ക്? അല്ലെങ്കിൽ വേണ്ട, വൈകിട്ടെന്താ പരിപാടി?
അതിനൊന്നും തയ്യാറല്ല. ഒരവസരവും വേണ്ടെന്നുവയ്ക്കാനും തയ്യാറല്ല. എല്ലാ ക്യൂവിലും നിങ്ങക്ക് നിൽക്കണം.
ഒന്ന് ചോയ്ച്ചോട്ടെ, സത്യത്തിൽ ഇതൊക്കെ കംപ്ലീറ്റ് ആക്റ്റിംഗല്ലേ?
ഒരവസരം വന്നപ്പോൾ ചോയ്ച്ചു എന്നേയുള്ളൂ.


വിജയരാഘവന്‍ പനങ്ങാട്ട്‌: പത്മശ്രീ ഡോക്ടർ ലഫ്റ്റനന്റ് കേണൽ ഭരത് സരോജ് കുമാർ ഒരു ശരിയായിരുന്നെന്നോ…?
കഷ്ടം..
ഇനി ശ്രീനിവാസനോട് ബഹുമാനം തോന്നിപ്പോകുമോ എന്നൊരു പേടി….

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.