Culture
റഷ്യ ചതിച്ചതല്ല; സ്‌പെയിന്‍ തോറ്റുകൊടുത്തതാണ്
SHAFIസ്‌പെയിന്‍ 1 (2) – റഷ്യ 1 (4)
‘പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത’ എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്‍പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്‍കീപ്പര്‍ ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്‍ ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്‍ട്ടി തടുക്കാത്തതിന്റെ പേരില്‍ ഗോള്‍കീപ്പര്‍മാര്‍ ക്രൂശിക്കപ്പെടാറില്ല; എന്നാല്‍, നഷ്ടപ്പെടുത്തിയ കളിക്കാരന്‍ കാലാകാലവും ആ ശാപം പേറേണ്ടിവരും.
ഗോള്‍കീപ്പറുടെ ഭാവവും അനക്കവും നിരീക്ഷിക്കാന്‍ നിന്നാല്‍ മനശ്ചാഞ്ചല്യമുണ്ടാകുമെന്ന് ഭയപ്പെടുന്ന കളിക്കാരന്‍ കിക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. നേരത്തെ തന്നെ ഒരു ദിശ മനസ്സിലുറപ്പിക്കുക. ഇന്നര്‍ ഫുട്ടില്‍ പരമാവധി ശക്തി ആവാഹിച്ച് പന്തിനെ അങ്ങോട്ടടിക്കുക. ഇന്ന് റഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ മൂന്നാം കിക്ക് പാഴാക്കിയ കോകെയ്ക്ക് പിഴച്ചത് അവിടെയാണ്. മനസ്സ് പതറാതിരിക്കാന്‍ അയാള്‍ താഴേക്കു നോക്കിയാണ് പന്തടിക്കാന്‍ വന്നത്. അകിന്‍ഫീവ് അതേദിശയിലേക്ക് ഡൈവ് ചെയ്തു എന്നത് ശരിയാണ്; പക്ഷേ, ആ കിക്കില്‍ ഗോള്‍വല കുലുക്കാനുള്ള പവറുണ്ടായിരുന്നില്ല. റഷ്യയുടെ ഫ്യൊദോര്‍ സ്‌മോളോവിന്റെ കിക്ക് ഡിഹയയുടെ കൈയില്‍ തട്ടിയാണ് വലയില്‍ കയറിയതെന്ന് ഓര്‍ത്താല്‍ മതി ഈ പാഠം മനസ്സിലാക്കാന്‍.
പക്ഷേ, മുക്കാല്‍ ലക്ഷത്തോളം കാണികള്‍ ഇരമ്പിയാര്‍ത്ത ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ വെച്ച് വിഖ്യാതരായ സ്പാനിഷ് അര്‍മാഡ പെനാല്‍ട്ടി ഷൂട്ടൗട്ടിനു മുമ്പേ തോറ്റുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഗോള്‍ നേടിയ പന്ത്രണ്ടാം മിനുട്ടിനും വഴങ്ങിയ നാല്‍പ്പത്തിയൊന്നാം മിനുട്ടിനുമിടയിലുള്ള സമയത്ത്. അധികം വിയര്‍ക്കേണ്ടി വരാതെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് ലഭിച്ചിട്ടും അതെങ്ങനെ മുതലെടുക്കണമെന്നു തിട്ടമില്ലാതെ, കുറുക്കന്‍ ആമയെ എന്നപോലെ പന്ത് തട്ടിക്കളിച്ച സ്‌പെയിന്‍ സ്വന്തം കുഴി തോണ്ടുകയായിരുന്നു. സ്‌പെയിനിന്റെ ജയം കാണുന്നതിനു വേണ്ടിയാണ് ഞാന്‍ താല്‍പര്യപൂര്‍വം കളികാണാനിരുന്നത്. പക്ഷേ, നിശ്ചിത സമയത്തെ അവസാനത്തെ ചില മിനുട്ടുകളിലൊഴിച്ചാല്‍ അവര്‍ വെറുപ്പിച്ചു കളഞ്ഞു. കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടപ്പോള്‍ റിസള്‍ട്ട് എന്തായാലും പിന്തുണ റഷ്യക്കെന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.
ഏറ്റവും നന്നായി പന്തുകളിക്കാന്‍ കഴിയുന്ന സംഘമാണ് സ്‌പെയിനെന്ന ഖ്യാതിക്ക് ഒന്നാം റൗണ്ടിലെ അത്ര മികച്ചതല്ലാത്ത അവരുടെ പ്രകടനം കോട്ടം തട്ടിക്കില്ലെന്നും ജീവന്മരണ പോരാട്ടമായതിനാല്‍ പ്രീക്വാര്‍ട്ടറില്‍ അവര്‍ മനസ്സറിഞ്ഞു കളിക്കുമെന്നും ഞാന്‍ കണക്കുകൂട്ടി. 4-2-3-1 ശൈലിയില്‍ കളിച്ച സ്പാനിഷ് സംഘത്തില്‍ ഇനിയസ്റ്റക്കു പകരം അസന്‍സിയോ ഇറങ്ങിയതായിരുന്നു കാര്യമായ മാറ്റം. എന്നാല്‍ തുടക്കം മുതല്‍ക്കുള്ള അവരുടെ നീക്കങ്ങളില്‍ ഒരു പന്തികേട് മണത്തിരുന്നു. മൈതാനമധ്യത്തില്‍ ആധിപത്യം പുലര്‍ത്തി പെനിട്രേറ്റ് ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെയുള്ള കളിക്കാണ് ഫെര്‍ണാണ്ടോ ഹിയറോ തന്ത്രങ്ങള്‍ മെനഞ്ഞതെന്നു തോന്നുന്നു. വലതുമൂലയില്‍ അസന്‍സിയോയിലേക്കും അവിടെ നിന്ന് ഡീഗോ സില്‍വയിലേക്കും പന്തെത്തിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ, കരുതിയതു പോലെ തന്നെ ഡിഫന്‍സില്‍ കൃത്യമായ പൊസിഷന്‍ പാലിച്ചും അതിവേഗത്തില്‍ പ്രത്യാക്രമണം നടത്തിയും റഷ്യയും തങ്ങളുടെ ഗെയിം പ്ലാന്‍ നടപ്പിലാക്കി.
സെര്‍ജി ഇഗ്നാഷെവിച്ചിന്റെ 38 വര്‍ഷത്തെ ജീവിതപരിചയം പാഴായിപ്പോകുന്നതാണ് റഷ്യ ഓണ്‍ഗോള്‍ വഴങ്ങുന്നതില്‍ കണ്ടത്. ഫ്രികിക്കില്‍ നിന്നുള്ള പന്ത് ഗോള്‍മുഖത്തേക്ക് അപകടകരമായി താഴ്ന്നിറങ്ങുമ്പോള്‍, പന്തിന്റെ ഗതിയെപ്പറ്റി ഒരു ബേജാറുമില്ലാതെ റാമോസിനെ തള്ളിനീക്കുന്ന തിരക്കിലായിരുന്നു അയാള്‍. റാമോസാകട്ടെ, നിലത്തുവീഴുന്നതിനു തൊട്ടുമുന്നത്തെ നിമിഷം പോലും പന്തിന്റെ ഗതി മനസ്സിലാക്കി സമ്മര്‍ദം ചെലുത്തി. അത് ഫലം കാണുകയും ചെയ്തു. സ്‌പെയിന്‍ ഈ മത്സരം ഒരു 4-1 നെങ്കിലും ജയിക്കുമല്ലോ എന്ന സന്തോഷമാണ് ആദ്യഗോള്‍ കണ്ടപ്പോഴുണ്ടായത്.
പിന്നീടുള്ള മിനുട്ടുകളില്‍ സ്‌പെയിന്‍ കളിച്ച കളി എന്തുദ്ദേശിച്ചാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്‌പെയിന്‍ പന്ത് കൈവശം വെക്കുന്നതിനാല്‍ പൂര്‍ണമായും ബാക്ക്ഫുട്ടിലായിരുന്നു റഷ്യ. ബോക്‌സിനു പുറത്ത് ഡേവിഡ് സില്‍വയും അകത്ത് ഡീഗോ കോസ്റ്റയും കാത്തുനില്‍പ്പുമുണ്ടായിരുന്നു. പക്ഷേ, റഷ്യ പാര്‍ക്ക് ചെയ്ത ബസ്സിലേക്ക് ഏതെങ്കിലും വഴിക്ക് ഇടിച്ചുകയറുന്നതിനു പകരം ആ പരിസരത്തേക്ക് പോകാതെ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി മഴവില്ലാകൃതിയില്‍ അവര്‍ പന്ത് തട്ടിക്കളിച്ചു. വശങ്ങളിലൂടെ മാത്രമേ ആക്രമണം നടത്തുകയുള്ളൂ എന്ന് കളിക്കുമുമ്പേ എഴുതി ഒപ്പിട്ടു കൊടുത്തതുപോലെ. ആക്രമണം എന്ന് അതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പന്ത് നഷ്ടപ്പെടാതിരിക്കുന്നതില്‍ അതീവ ജാഗ്രത പാലിച്ച്, ഒരു വണ്‍-ടു-വണ്ണോ ബോക്‌സിനു പുറത്തെ വിശാലമായ സ്ഥലത്തേക്കു കയറി ഒരു ലോങ് റേഞ്ചറോ എന്തിന് കോസ്റ്റയുടെ തലപ്പാകത്തില്‍ ക്രോസുകളോ കളിക്കാതെ കാണുന്നവനെ ഉറക്കിക്കളയുന്ന സമീപനം. വെറുതെയല്ല, ഏറ്റവുമധികം പാസ് ചെയ്ത സ്പാനിഷ് കളിക്കാരന്‍ സെന്‍ട്രല്‍ ഡിഫന്ററായ റാമോസ് ആയത്.
വല്ലപ്പോഴുമാണെങ്കിലും പന്ത് കിട്ടുമ്പോള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ റഷ്യക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എതിര്‍ഹാഫില്‍ ഒറ്റക്കു നില്‍ക്കുന്ന കളിക്കാരനെ -മിക്കപ്പോഴും ഉയരക്കാരനായ സ്യൂബയെ- ലക്ഷ്യം വെച്ച് അവര്‍ പന്ത് ഉയര്‍ത്തിയടിച്ചു. പിന്നെ, അധികം അലങ്കാരത്തിനൊന്നും നില്‍ക്കാതെ ബോക്‌സ് ലക്ഷ്യമാക്കി അതിവേഗ വണ്‍ ടുവണ്‍ നീക്കങ്ങള്‍. അവയില്‍ ചിലതെങ്കിലും സ്പാനിഷ് ഗോള്‍മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ ആ നിമിഷം വന്നു. പിക്വെയുടെ ജാഗ്രതക്കുറവില്‍ ഒരു പെനാല്‍ട്ടി. സ്യൂബ അത് പിഴവില്ലാതെ ഗോളാക്കി. വെറുതെ വാദിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയെന്നു മാത്രമല്ല, ഇടവേള കഴിഞ്ഞിറങ്ങുമ്പോഴും പിക്വെ അക്കാര്യത്തില്‍ റഫറിയെ വെറുതെ ചൊറിയുന്നുമുണ്ടായിരുന്നു. ഗോളിനുനേരെ പോകുന്ന പന്ത്, ശരീരത്തില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന കൈയില്‍ തട്ടിയാല്‍ പെനാല്‍ട്ടിയല്ലാതെ മറ്റെന്താണ്?
ഗോള്‍ വഴങ്ങിയ സ്ഥിതിക്ക് രണ്ടാം പകുതിയില്‍ സ്‌പെയിനിന്റെ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇറങ്ങിയ ഉടനെ അവരുടെ നീക്കങ്ങളില്‍ ചടുലത കണ്ടു. പിക്വെയും റാമോസും ബുസ്‌ക്വെറ്റ്‌സും മധ്യത്തില്‍ നിന്നുകൊണ്ടുള്ള പന്തിന്റെ മൈതാനപ്രദക്ഷിണം. ഡ്രിബ്ള്‍ ചെയ്യാനും അതിവേഗ വണ്‍ടച്ചുകള്‍ കളിച്ച് പെനിട്രേറ്റ് ചെയ്യാനും ഗോള്‍ഏരിയയില്‍ എതിരാളികളെ അമ്പരപ്പിക്കാനും കഴിവില്ലാത്തവരല്ല സ്‌പെയിന്‍ കളിക്കാരില്‍ ആരും. പക്ഷേ, ആ കഴിവുകളെല്ലാം പുറത്തെടുക്കപ്പെട്ടത് റഷ്യക്കാര്‍ വാതില്‍ കൊട്ടിയടച്ച കോട്ടയ്ക്കു പുറത്തുമാത്രം. പന്തുവിട്ടു കൊടുക്കാതെ റഷ്യയെ ബോറടിപ്പിച്ചു കൊല്ലുക എന്ന യുദ്ധതന്ത്രം. ആ കാത്തിരിപ്പുകളി ഒരു കലയാണെങ്കില്‍ ഇസ്‌കോയാണ് അതിലെ പിക്കാസോ.
സ്‌പെയിനിന്റെ നീക്കങ്ങള്‍ക്ക് ലക്ഷ്യബോധം വരാന്‍ ഇനിയസ്റ്റയും കാര്‍വഹാളും വരേണ്ടി വന്നു. പക്ഷേ, ഇനിയസ്റ്റക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് പരിചയസമ്പന്നനും പോരാളിയുമായ ഡേവിഡ് സില്‍വയാണ്. ശരിയാണ്, സില്‍വക്ക് ഇന്നൊരു നല്ല ദിവസമായിരുന്നില്ല. പക്ഷേ, റഷ്യക്കാര്‍ തടവിലാക്കിയ സില്‍വക്ക് പന്തുകൊണ്ടൊരു ജാമ്യഹര്‍ജി പോലും നല്‍കാതെയാണ് ഹിയറോ കളത്തില്‍ നിന്നു പിന്‍വലിച്ചത്. ഇനിയസ്റ്റ വന്നത് ഇസ്‌കോയ്ക്കു പകരമായിരുന്നെങ്കില്‍ ഇനിയസ്റ്റ സില്‍വ സഖ്യം അപകടകരമായി മാറുമായിരുന്നു എന്നാണെന്റെ തോന്നല്‍.
അവസാന പത്തുമിനുട്ടില്‍ കോസ്റ്റക്കു പകരം അസ്പാസ് കൂടി വന്നതോടെയാണ് സ്‌പെയിന്‍ യഥാര്‍ത്ഥ സ്‌പെയിനായത്. പക്ഷേ, മുറിപ്പെടുത്താമെങ്കില്‍ കൊല്ലാനുമാകുമെന്ന നായാട്ടുതന്ത്രം റഷ്യക്കാര്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൊസിഷന്‍ വിട്ടുമാറാതെ, സ്‌പെയിന്‍കാരെ കൃത്യമായി മാര്‍ക്ക് ചെയ്ത് അവര്‍ ഡിഫന്‍സ് ഒന്നുകൂടി ശക്തമാക്കി. അവസാന പത്തുമിനുട്ടില്‍ കാണിച്ച ഉണര്‍വും വേഗവും ഒരു പത്തുമിനുട്ടുകൂടി നേരത്തെ ആയിരുന്നെങ്കില്‍ സ്‌പെയിനിന് മത്സരം സീല്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ കരുതുന്നു.
സ്യുബക്കു പകരം സ്‌മൊളോവിനെ ഇറക്കിയപ്പോള്‍ തന്നെ, കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയയെന്നതില്‍പ്പരം ലക്ഷ്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഗോളടിക്കുകയും എതിര്‍ഹാഫില്‍ വെച്ച് തരക്കേടില്ലാത്ത വിധത്തില്‍ പന്ത് കളക്ട് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്യുബ ആ നീക്കത്തില്‍ അതൃപ്തനായിരുന്നു എന്നതു വ്യക്തം. പക്ഷേ, സ്‌മൊളോവ് പിന്നീടുള്ള കളിയില്‍ തന്റെ റോള്‍ ഭംഗിയായി നിറവേറ്റി. ഷൂട്ടൗട്ടിലെ നിര്‍ണായക കിക്ക് വലയിലാക്കുകയും ചെയ്തു. ഷിര്‍ക്കോവിനു പകരം അയാളേക്കാള്‍ പ്രായവും ഉയരവും ശരീരഭാരവുമുള്ള ഗ്രനാത്തിനെയും ക്ഷീണം ബാധിച്ച സമദോവിനു പകരം ചെറിഷേവിനെയും റഷ്യ ഇറക്കിയതും നിര്‍ണായകമായി.
ഓണ്‍ഗോളടിച്ചെങ്കിലും ഇഗ്നാഷെവിച്ച് തന്റെ ഡിഫന്‍സ് ഡ്യൂട്ടി ഏറെക്കുറെ പൂര്‍ണമായ രീതിയില്‍ നിര്‍വഹിച്ചു. മാത്രമല്ല, പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് മിഡ്ഫീല്‍ഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മരിയോ ഫെര്‍ണാണ്ടസും നന്നായി കളിച്ചു. പ്രതിരോധിക്കുന്നതിനൊപ്പം സ്പാനിഷ് ബോക്‌സിനെ ആശങ്കപ്പെടുത്തിയ വലതുവിങിലെ ചില നീക്കങ്ങളില്‍ ഫെര്‍ണാണ്ടസ് നിര്‍ണായക സാന്നിധ്യമായി.
ഏതായാലും ചോദിച്ചുവാങ്ങിയ തോല്‍വിയുമായി സ്‌പെയിന്‍ കൂടി മടങ്ങിയതോടെ ലോകകപ്പിലെ താരപ്പൊലിമ മങ്ങുകയാണ്. എന്നാല്‍, അതൊന്നും കളിയുടെ ആവേശം കെടുത്തിക്കളയുന്നില്ലെന്നതാണ് ആശ്വാസവും ആനന്ദവും. പാരമ്പര്യത്തിന്റെ തഴമ്പല്ല, പ്രായോഗികമായ കളിയാണ് മുന്നോട്ടുള്ള വഴിയൊരുക്കുക എന്ന് മറ്റു പ്രമുഖരെങ്കിലും തിരിച്ചറിയാന്‍ സ്‌പെയിനിന്റെ തോല്‍വി കാരണമാകട്ടെ.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ