ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം. എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ രാവിലെ 6.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരില്‍ നിന്നും...
മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ സ്കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു. പ്രകാശ് ബാലു പാട്ടില്‍ (40) ആണ് മരിച്ചത്. വിരാറിലെ സ്കൂളില്‍ നിന്ന് കുട്ടികളുമായി തിരികെ പോകുമ്പോള്‍ ബസ്...
തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. ഇതിന് പുറമെ മറ്റ് രോഗാണുക്കളേയും...
കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അശോകന് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
തെലങ്കാന: തൊഴിലാളികളുമായ പോയ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. പരുത്തികൃഷിയിടത്തിലെ തൊഴിലാളികളായ 14 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ യാദദ്രി ജില്ലയില്‍...
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി നേതാവ് ബിശ്വജിത് പാല് (35) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയില്‍ അഗര്‍ത്തലയിലെ ബദര്‍ഘട്ടിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ബിശ്വജിതിന് വീടിന് 200 മീറ്റര്‍ സമീപത്തുവച്ചാണ് വെടിയേറ്റത്....
തിരുവനന്തപുരം: സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍പ്രിന്‍സിപ്പലാണ്.
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബോധവല്‍ക്കരണ പരിപാടി നടത്താനെത്തിയ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ പീഡനത്തിനിരയാക്കിയത്. റാഞ്ചിയില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കൊച്ചാങ്ങിലായിരുന്നു സംഭവം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ്...
പറളി: പാലക്കാട് പറളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രണ്ടു കാട്ടാനകള്‍ പുഴയില്‍ ഇറങ്ങിയത് പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. ഇവ കരക്ക് കയറാന്‍ കൂട്ടാക്കാതെ വെളളത്തില്‍ തന്നെ തുടരുകയാണ്. കാട്ടാന ഭീഷണിയെ തുടര്‍ന്ന്...