കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ്...
തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്. ജില്ലാകളക്ടര്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും....
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്പ്രസ്സിന്റെ എഞ്ചിനാണ് തീപിടിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അനന്തപുരി എക്സ്പ്രസ്സിന്റെ എഞ്ചിന് ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഈ സമയത്ത് ട്രെയിനിനകത്ത് യാത്രക്കാരുണ്ടായിരുന്നു....
ന്യൂഡല്‍ഹി: ടെറസിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. 39കാരിയായ അനീസിയ ബത്രയാണ് ഡല്‍ഹി ഹൌസ്ഗാസിലെ വീടിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യുകയായിരുന്നു അനീസിയ....
മലപ്പുറം: എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയാണ് മരിച്ചത്. കൂടാതെ അപകടത്തില്‍ അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തൃശൂര്‍-കോഴിക്കാട് റൂട്ടില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍...
കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുമ്പാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, ടീനയുടെ മരണത്തില്‍...
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പൂണിപ്പാടം തുപ്പലത്ത് മോഹനന്(55), ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.
മലപ്പുറം: മഴ കനത്തതോടെ മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു. തുടര്‍ന്ന് ഫിഷറീസും കോസ്റ്റല്‍ പോലീസും മല്‍സ്യ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിന്...
ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല മതിലകത്തിനു സമീപം ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണ്ണഞ്ചേരി അനുഗ്രഹയില്‍ രാഗേഷ്(30) ആണ് മരിച്ചത്. അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജീവനക്കാരായ രാഗേഷ് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ ബൈക്ക് ഇടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. കവടിയാര്‍-അമ്പലംമുക്കില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിവേഗത്തിലെത്തിയ...