ചെന്നൈ: പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതക്കെതിരേ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന്...
വൈത്തിരി: പൊഴുതന ആറാം മൈലില്‍ ഇന്ന് രാവിലെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അച്ചൂര് വീട്ടില്‍ കുഞ്ഞാമി (70), മരുമകള്‍ ഫാത്തിമ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞാമിനയെ കല്‍പ്പറ്റയിലെ സ്വകാര്യ...
കോട്ടയം: പൊന്‍കുന്നം ഇളംകുളത്ത് കുളിക്കാനിറങ്ങിയ ആള് കുളത്തില്‍ മുങ്ങിമരിച്ചു. ഇളംകുളം രണ്ടാംമൈല്‍ സ്വദേശി ബേബി(50) ആണ് മരിച്ചത്.
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്കുമാര് മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്ദ്ദിക്കുകയയായിരുന്നുവെന്നും അമ്മയെ അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു....
തിരൂരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിച്ചെന കണ്ടംച്ചിറ മൈതാനത്തെ തെരുവില്‍ താമസിക്കുന്ന മനോഹരന്റെ മകന് മുരളി(30)യാണ് ആത്മഹത്യ ചെയ്തത്. കോഴിച്ചെന കണ്ടംച്ചിറയിലെ മരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങിമരിക്കുകയായിരുന്നു....
കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ സ്കൂളില്‍...
ശിവപുരം: എഴുത്തുകാരനും വിവര്‍ത്തകനും വാഗ്മിയുമായ പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം (71) തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്യാതനായി.ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഗവ. കോളേജ് മുചുകുന്ന്, ഗവ. കോളേജ് കാസര്‍ഗോഡ്, തലശ്ശേരി ബ്രണ്ണന്‍...
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ വീണ് മരിച്ചു. കൡക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ്മ എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ 15 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ മലയാളി ഉള്‍പ്പടെയുളളവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുണെ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ പത്രാധിപര്‍, അഭിഭാഷകന്, പ്രൊഫസര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി അഞ്ച് പേരെയാണ് അറസ്റ്റ്...