കോഴിക്കോട്: ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു(35) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം...
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലില്‍ ആസ്പത്രിയില്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് കേദലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ആസ്പത്രിയില്‍ തുടരുന്നത്. 2017 ഏപ്രില്‍ 9-നാണ് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്....
തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്റെ മകന് ജിത്തു ഒരു മാസം മുന്‍പു...
ദാവൂദ് മുഹമ്മദ് പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച്...
കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദ്ധീന് എന്നിവരാണ്...
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാട്ടില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണ്ടത്. റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി 14 മുതല്‍ മമത ശര്‍മ്മയെ...
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കല്‍ എല്‍.പി. സ്കൂളിലെ 91 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് എസ്.എ.ടി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്...
ഇസ്രായേലിയെ വെടിവെച്ചുവെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ കൊന്നു. സംഭവത്തില്‍ ജെനിനില്‍ നിന്ന് ഒരാളെ അറസ്റ്റു ചെയ്തുവെന്നും ഫലസ്തീന്-ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പുണ്ടായത്. ഈ വെടിവെപ്പ് നടത്തിയെന്നാരോപിച്ചാണ് ഫലസ്തീനിയായ അഹമ്മദ്...
ന്യൂഡല്‍ഹി: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ലക്നൗവിലാണ് ഏഴുവയസ്സുകാരനായ ഹൃത്വിക് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിയെ സ്കൂള്‍ ശുചിമുറിയില്‍ കുത്തേറ്റ നിലയില്‍ കാണപ്പെട്ടത്. തന്റെ സീനിയറായ പെണ്‍കുട്ടിയാണ് തന്നെ കത്തികൊണ്ട് കുത്തിയതെന്ന് ഹൃത്വിക്...