പ്രജകളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും അറിയുന്നതിന് രാജകൊട്ടാരങ്ങള്‍ക്കുമുമ്പില്‍ ചങ്ങല കെട്ടിത്തൂക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഇത് വലിച്ച് മണിമുഴക്കുന്നവരെ കൊട്ടാരത്തിനുള്ളിലെത്തിക്കുകയും ആവശ്യ നിവൃത്തിവരുത്തുകയും ചെയ്യുന്നത് സ്വേച്ഛാധിപത്യകാലത്തുപോലും പതിവാണെന്നിരിക്കെ ഇന്നത്തെ ഇന്ത്യയില്‍ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അവര്‍ക്കെതിരെ സംസാരിക്കുന്നതുപോലും രാജ്യദ്രോഹ കുറ്റമാകുകയാണോ....
മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിന് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന അതിശക്തമായ മറ്റൊരു തിരിച്ചടിയാണ് ഇന്നലെ കേരളഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്ന വിധി. കാസര്‍കോട് പെരിയയില്‍ 2018 ഫെബ്രുവരി 17ന് നടന്ന ഇരട്ടക്കൊലപാകം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേരളസര്‍ക്കാരിനെയും കേരളത്തിലെ പൊലീസ്സംവിധാനത്തെയും സി.പി.എമ്മിനെയും...
ഉല്ലസിച്ചുനടക്കേണ്ട പ്രായത്തില്‍ മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവിവര്‍ഗങ്ങളുടെയും കാവല്‍ മാലാഖയായി ഒരു പതിനാറുകാരി. സ്വീഡനില്‍നിന്ന് ദൈവം ഭൂമിക്ക് സംഭാവനചെയ്ത ഗ്രേറ്റ തുന്‍ബെര്‍ഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ലോക പ്രശസ്തയായത് ഇക്കഴിഞ്ഞയാഴ്ചയാണ്. സെപ്തംബര്‍ 20ന് ഐക്യരാഷ്ട്ര സഭാ...
‘വലിയ തോതിലുള്ള പ്രതിഷേധങ്ങളും പോരാട്ടവുമൊക്കെയായി ഇന്ത്യ മുമ്പ് ഭിന്നിച്ചിരുന്നു. ഇദ്ദേഹം (നരേന്ദ്രമോദി) അതിനെയൊക്കെ ഇല്ലാതാക്കി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തി. ഒരു പിതാവിനെ പോലെ. ഒരുപക്ഷേ ഇദ്ദേഹത്തിന് ഇന്ത്യയുടെ പിതാവാകാന്‍ കഴിഞ്ഞേക്കും’. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി...
ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ ബുദ്ധിയില്‍ ഇടതുസര്‍ക്കാറിന് എത്രകാലം വസ്തുതകള്‍ ഒളിപ്പിച്ചു വെക്കാനാകും. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സംഭവിച്ച സാങ്കേതിക പിഴവിന്റെ മറവില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് കടുംവെട്ടിനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കിഫ്ബിയിലെയും കിയാലിലേയും...
വയോധികര്‍ക്കുനേരെ കേരളത്തില്‍ തുടരെത്തുടരെയായി നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങളും അതിക്രമങ്ങളും അവഗണനയും നമ്മുടെയാകെയും വിശിഷ്യാ നാട് ഭരിക്കുന്നവരുടെയും കണ്ണു തുറപ്പിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഇതുസംബന്ധിച്ച രാജ്യത്തെ നിയമങ്ങള്‍പോലും നോക്കുകുത്തിയാകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് അടുത്ത കാലത്തായി സംജാതമായിരിക്കുന്നത്. കഴിഞ്ഞ...
ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിന്റെ പിതൃത്വം പൂര്‍ണമായും അവകാശപ്പെടാവുന്ന കുടുംബമാണ് ഫറൂഖ്അബ്ദുല്ലയുടേത്. പക്ഷേ ജീവിതത്തിലെന്നോളം താന്‍ എന്തിനുവേണ്ടി നിലകൊണ്ടോ അതിന്റെ ഭാഗമായ അധികാര കേന്ദ്രം തന്നെ ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത് തടവറ വാസവും. ആഗസ്ത ് അഞ്ചിന് ശ്രീനഗര്‍...
വിമാനത്താവളം, തുറമുഖം, മെട്രോ റെയില്‍വെ തുടങ്ങി വന്‍കിട പദ്ധതികളിലൂടെ കേരളത്തിന്റെ വികസനമേഖലയില്‍ വിപ്ലവകരും ചരിത്രപരവുമായ മുന്നേറ്റത്തിന് തുടക്കംകുറിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇല്ലാത്ത അഴിമതിക്കഥകള്‍ പാട്ടാക്കിതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി അനുദിനമെന്നോണം അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്....
പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത മോട്ടോര്‍ വാഹന നിയമഭേദഗതി രാജ്യത്താകെ വലിയ ഒച്ചപ്പാടുകള്‍ക്ക് വിഷയീഭവിച്ചിരിക്കുകയാണിപ്പോള്‍. പിഴ എന്ന പേരില്‍ വാഹന ഉടമകളുടെയും വാഹനമോടിക്കുന്നവരുടെയുംമേല്‍ വന്‍ ഭാരമാണ് അടിച്ചേല്പിക്കപ്പെട്ടിരിക്കുന്നത്. പത്തിരട്ടി വരെ പിഴ ഈടാക്കുന്ന...
‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്യന്ന് പെറ്റമ്മ തന് ഭാഷതാന്‍. മാതാവിന് വാല്‍സല്യദുഗ്ധം നുകര്‍ന്നാലേ, പൈതങ്ങള് പൂര്‍ണവളര്‍ച്ചനേടൂ.’ എന്നെഴുതിയത് ദേശഭക്ത കവികൂടിയായ മഹാകവി വള്ളത്തോളാണ്. മാതൃഭാഷ ഓരോ വ്യക്തിയെയും സംബന്ധിച്ച് അവന്റെ സ്വകാര്യ അഭിമാനമാണ്. ഇതര...