Video Stories
കത്തെഴുതുന്നതും രാജ്യദ്രോഹമോ
പ്രജകളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും അറിയുന്നതിന് രാജകൊട്ടാരങ്ങള്‍ക്കുമുമ്പില്‍ ചങ്ങല കെട്ടിത്തൂക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഇത് വലിച്ച് മണിമുഴക്കുന്നവരെ കൊട്ടാരത്തിനുള്ളിലെത്തിക്കുകയും ആവശ്യ നിവൃത്തിവരുത്തുകയും ചെയ്യുന്നത് സ്വേച്ഛാധിപത്യകാലത്തുപോലും പതിവാണെന്നിരിക്കെ ഇന്നത്തെ ഇന്ത്യയില്‍ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അവര്‍ക്കെതിരെ സംസാരിക്കുന്നതുപോലും രാജ്യദ്രോഹ കുറ്റമാകുകയാണോ.
അതെ എന്നാണ് ഇന്നലെ ബീഹാറില്‍നിന്ന് പുറത്തുവന്ന വാര്‍ത്ത വിളിച്ചുപറയുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തെ പ്രമുഖ സാംസ്‌കാരിക നായകര്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്താണ് ഇവര്‍ക്കെല്ലാമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ ഇപ്പോള്‍ പ്രേരകമായിരിക്കുന്നത്. പ്രസിദ്ധ സിനിമാസംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, മഹാത്മാഗാന്ധിയുടെ ജീവചരിത്രമെഴുതിയ രാമചന്ദ്രഗുഹ, നടിയും കഥാകൃത്തുമായ അപര്‍ണസെന്‍ തുടങ്ങി 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.
ഈ തുറന്ന കത്തിലൂടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടക്കൊലകളെയാണ് പ്രധാനമായും അവര്‍ വിമര്‍ശിച്ചത്. അത്യന്തം ഹീനവും രാജ്യപാരമ്പര്യത്തിന് ലജ്ജയുണ്ടാക്കുന്നതുമായ ഒരുവിഷയം പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍കൊണ്ടുവരികയും അതിനുതക്ക നടപടികള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബി.ജെ.പിയുടെയും ഭാഗത്തുനിന്നുണ്ടാകുകയും വേണമെന്നായിരുന്നു സാംസ്‌കാരിക പ്രമുഖരുടെ ആത്മാര്‍ത്ഥമായ ഉദ്ദേശ്യം. സുപ്രീംകോടതിപോലും ഇക്കാര്യത്തില്‍ പല തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ശാസിച്ചതാണ്.
ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലാകോടതിയില്‍ ബി.ജെ.പി അനുകൂലിയായ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ഉള്‍പെടുത്തി കേസെടുത്തിരിക്കുന്നത്. കത്ത് ‘രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തിയെന്നും മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്ന പ്രധാനമന്ത്രിയെ കുറച്ചുകാണിക്കുന്നതാണെന്നും വിഘടന ശക്തികളെ പിന്തുണക്കുന്നതുമാണെന്നു’ മാണ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. ആരോപണം കേട്ട പാതി കേള്‍ക്കാത്ത പാതി മജിസ്‌ട്രേറ്റ ്‌സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശംനല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം എന്നീ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ നിയമസംവിധാനംതന്നെ സംശയിക്കപ്പെടുന്ന അവസ്ഥയാണ് കോടതിയുടെ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് അടൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം.പി, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖരും രംഗത്തുവരികയുണ്ടായി.
അടൂരിന്റെയും മറ്റും കത്ത് പുറത്തുവന്നതിനുശേഷം ബി.ജെ.പി അനുകൂലികളായ അമ്പതിലധികം എഴുത്തുകാര്‍ അടൂരിനും മറ്റുമെതിരെയും തുറന്ന കത്തെഴുതുകയുണ്ടായി. ഇതേദിവസംതന്നെ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കളിലൊരാളായ ബി. ഗോപാലകൃഷ്ണനും പരസ്യമായി രംഗത്തുവന്നു. അടൂരിന് ഇന്ത്യയില്‍ ജീവിക്കാന്‍ വയ്യെങ്കില്‍ പാക്കിസ്താനിലേക്കോ ചന്ദ്രനിലേക്കോ പോകട്ടെ എന്നായിരുന്നു പൊതുയോഗത്തില്‍ ഗോപാലകൃഷ്ണന്റെ അത്യന്തം നിന്ദാഭരിതമായ പരാമര്‍ശം. ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊല്ലുന്നതിനെതിരെ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും ഏതാണ്ടിതേ സമയത്തുതന്നെ രംഗത്തുവന്നിരുന്നതാണ്.
സ്വാമിഅഗ്നിവേശിനെപോലുള്ള ഹിന്ദുസന്യാസികളെപോലും പരസ്യമായി അധിക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയുംചെയ്യുന്ന നിലപാടാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അനുയായികള്‍ ചെയ്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഝാര്‍ഖണ്ഡിലും കഴിഞ്ഞദിവസം കേരളത്തില്‍പോലും സ്വാമി അഗ്നിവേശിനെ ആക്രമിക്കാനുള്ള ശ്രമമുണ്ടായി. തിരുവനന്തപുരത്ത് ഒരുപരിപാടിയില്‍നിന്ന് പകുതിവെച്ച് അദ്ദേഹത്തിന് ഇറങ്ങിപ്പോകേണ്ടിവന്നത് കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അമ്പതുപേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുകയാണപ്പോള്‍. മറ്റൊരു സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് തീവെച്ച് കൊലപ്പെടുത്താനും കഴിഞ്ഞവര്‍ഷം ഇതേ ശക്തികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.
രാജ്യത്ത് മറ്റൊരു കാലത്തുമുണ്ടാകാത്ത വിധത്തില്‍ തെരുവോരങ്ങളില്‍ മുസ്‌ലിംകള്‍ കൊല ചെയ്യപ്പെടുന്ന ഒട്ടനവധി സംഭവങ്ങളാണ് ഇക്കഴിഞ്ഞ മോദി ഭരണ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മുപ്പതിലധികം പേര്‍ ആര്‍.എസ്.എസ്സുകാരുടെ ആള്‍ക്കൂട്ടക്കൊലയില്‍ കൊല ചെയ്യപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ദലിതുകള്‍ക്കെതിരെയും സമാന രീതിയിലുള്ള ആക്രമണമാണ് ഭരണകക്ഷി അനുകൂലികളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. പശുവിന്റെയും തുകലിന്റെയും പേരില്‍ മാത്രമല്ല, തൊപ്പിധരിച്ചുവെന്നതുകൊണ്ടും പേര് അറബി ഭാഷയിലായിപ്പോയതുകൊണ്ടുമെല്ലാം കൊല ചെയ്യപ്പെടുക എന്നത് ഏതെങ്കിലും സാമൂഹിക ദ്രോഹികളുടെ മാത്രം ബുദ്ധിയിലുദിക്കുന്നതാവാന്‍ വഴിയില്ല.
രാജ്യത്തെ ആഭ്യന്തര വകുപ്പു മന്ത്രിതന്നെ നിരന്തരം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് മറ്റെന്ത് പ്രേരണയിലാണ്? അസമില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറപ്പെട്ടവരില്‍ 19.06 ലക്ഷം പേരെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താക്കിയിട്ടും തീരാതെ രാജ്യം മുഴുവന്‍ പൗരത്വനിയമം നടപ്പാക്കുമെന്നും അതില്‍ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് യാതൊരു ഉളുപ്പുമില്ലാതെ മതേതര ഇന്ത്യയുടെ ആഭ്യന്തര വകുപ്പുമന്ത്രി. ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയുമൊക്കെ പതിറ്റാണ്ടുകളായുള്ള മുസ്‌ലിം വിരുദ്ധത മാത്രമാണ് ഇതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുന്നത് ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് പറഞ്ഞവര്‍ക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കുന്നവരല്ലാതെ മറ്റാരാണ് യഥാര്‍ത്ഥ ഹിന്ദുവിരോധികള്‍? സാംസ്‌കാരിക നായകര്‍ക്കെതിരായ കേസ് ഉടനടി പിന്‍വലിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് രാജ്യത്തെ മതേതരത്വത്തോടും പൗരാവകാശങ്ങളോടും തെല്ലെങ്കിലും അഭിമാനമുണ്ടെങ്കില്‍ ബീഹാര്‍ സര്‍ക്കാരും ബി.ജെ.പിയും ചെയ്യേണ്ടത്. കൊലപാതകങ്ങളെയും മുസ്്‌ലിം വിരുദ്ധതയെയും വിമര്‍ശിച്ചതിന് ഇപ്പോള്‍ ജയിലിലിടുന്നവര്‍ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിലെന്തിനത്ഭുതപ്പെടണം!
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ