മലപ്പുറത്ത് ഏഴു കോടി രൂപയുടെ മയക്കു മരുന്നു പിടികൂടി. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. അരീക്കോട് മുക്കാല്‍...
ടെഹ്റാന്: ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട്...
തൃശൂര്‍: കാട്ടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവേല്‍ (65), ഭാര്യ മേഴ്സി (62) എന്നിവരാണു മരിച്ചത്. റിട്ട. അധ്യാപികയാണു വെട്ടേറ്റുമരിച്ച മേഴ്സി. ഇമ്മാനുവേല്‍ ആന്ധ്രാപൊലീസ് ജീവനക്കാരനായിരുന്നു. മാള സ്വദേശികളായ ഇവര്‍ രണ്ടുവര്‍ഷമായി...
കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. കഴിഞ്ഞ മാസം 28-നാണ് സംഭവം. അയല്‍ക്കാര്‍...
തിരൂര്‍: മലപ്പുറം വട്ടംകുളത്ത് സി.പി.എം നേതാവിനു വെട്ടേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. വട്ടംകുളം പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താലിന്...
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര് അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. വാഹനത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും...
തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന് മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശി വിഷ്ണുരാജ് (26), സുഹൃത്ത് ശ്യാം (25)എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍...
ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പിടിയിലായി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയിലെ എയര്‍ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് അരുണ്‍ മാര്‍വ ജോലി ചെയ്തിരുന്നത്....
തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷറഫ് അലിയുടേയും സഫിയയുടേയും മകന് സെയ്ദുളിനെയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയോടെ പുലി കടിച്ചു കൊന്നത്....
ബത്തേരി: പെന്ഷന് ലഭിക്കാത്തതുമൂലം വീണ്ടും കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ്ബാബുവാണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശിയാണ് മരിച്ച നടേഷ് ബാബു. ഇയാളെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.