Video Stories
നിന്നെ വാഴ്ത്തിടാം
രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണേ എന്ന പ്രാര്‍ഥനാഗാനം എഴുതിയ ടോമിന്‍ ജെ തച്ചങ്കരിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍. സി.പി.എം നേതൃത്വത്തിലെ ചിലരുമായി തച്ചങ്കരിക്കുള്ള ബന്ധം നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാവണമല്ലോ അവസരം കിട്ടുമ്പോഴെല്ലാം തച്ചങ്കരിയെ പ്രഹരിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ശ്രദ്ധിക്കാറുമുണ്ട്. എട്ട് ഉന്നത ഉപദേശകരും ഇരട്ടച്ചങ്കുമുള്ള പിണറായി വിജയന്റെ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അസംതൃപ്തിയാണ്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത് കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്. പൊലീസ് മേധാവിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനി വഷളാകാനില്ല. കഴിവു കെട്ടവനെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശേഷിപ്പിച്ച ടി.പി സെന്‍കുമാറാണിപ്പോള്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഡി.ജി.പി കസേരയിലിരിക്കുന്നത്. പൊലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി വിധിയില്‍ വ്യക്തതക്കായി പോയ സര്‍ക്കാറിന് പിഴ ചുമത്തി നാണം കെടുത്തി വിട്ടിട്ടും തോറ്റ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇ.എം.എസിന്റെ വിശദീകരണം പോലെ എന്തൊക്കെയോ പിണറായി പറഞ്ഞു. സര്‍ക്കാറിന്റെ മുഴുവന്‍ വാദങ്ങളും തള്ളിയ ശേഷം വിധി എങ്ങനെ നടപ്പാക്കണമെന്ന് അറിയാമെന്ന് കൂട്ടിച്ചേര്‍ത്താണ് കാല്‍ ലക്ഷം രൂപ പിഴ വിധിച്ചത്.
വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ പേരില്‍ മുഖ്യമന്ത്രി വല്ലാതെ വിയര്‍ത്തു. ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് ഒരാഴ്ച കഴിയും മുമ്പെ ജേക്കബ് തോമസിനെ വീട്ടിലേക്ക് അവധിക്ക് അയക്കേണ്ടിവന്നു. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍ കേസുകള്‍ ഉണ്ടാക്കുന്നതിലായിരുന്നു വിജിലന്‍സ് ഡയരക്ടറുടെ താല്‍പര്യം. അതാകട്ടെ മുഴുവന്‍ സിവില്‍ സര്‍വീസുകാരെയും സര്‍ക്കാറിന്റെ ശത്രുക്കളാക്കി. കോടതി വഴക്കിലൂടെ കസേരയിലെത്തിയ സെന്‍കുമാറിനെ ഭരിക്കാന്‍ വിടില്ലെന്ന തീരുമാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുള്ള തച്ചങ്കരി. സെന്‍കുമാറിന്റെ ഉത്തരവുകളാകട്ടെ നടപ്പാകുകയുമില്ല. കാരണം സര്‍ക്കാറിന്റെ പിന്തുണ തച്ചങ്കരിക്കാണ്.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരി വിവാദങ്ങളില്‍ നീന്തിത്തുടിക്കുന്നയാളാണ്. ഇക്കാലയളവിനുള്ളില്‍ മൂന്നു സസ്‌പെന്‍ഷന്‍ വാങ്ങിയെങ്കിലും പുഷ്പം പോലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അദ്ദേഹം എത്തി. പിന്തുണക്കാന്‍ മുന്നണി വ്യത്യാസമെന്യേ ആളുണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ തച്ചങ്കരിക്കെതിരെ കേസുണ്ടായി. സസ്‌പെന്‍ഷനുണ്ടായി. അനുമതി വാങ്ങാതെ വിദേശ രാജ്യങ്ങളില്‍ പോയതിനും അന്വേഷണത്തെ നേരിടേണ്ടിവന്നു. ഗള്‍ഫില്‍ ഭീകര പട്ടികയിലുള്ള ആളെ കണ്ടെന്ന പരാതിയുമുയര്‍ന്നു. അത് കേന്ദ്രം അന്വേഷിച്ചപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അതേസമയം ചട്ടലംഘനങ്ങളില്‍ ചിലത് തച്ചങ്കരി നടത്തിയതായി കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വിദേശ യാത്ര കഴിഞ്ഞു മടങ്ങവേ തച്ചങ്കരിയുടെ അംഗരക്ഷകനായ ഉദ്യോഗസ്ഥനെ കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചുവെച്ചു. ഒരു ഇലക്‌ട്രോണിക് ഉപകരണം കടത്താന്‍ ശ്രമിച്ചതിനായിരുന്നു തടഞ്ഞുവെച്ചത്. ഈ ഉപകരണം സി.പി.എം ചാനലിന് വേണ്ടിയായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മാര്‍ക്കറ്റ് ഫെഡില്‍ തച്ചങ്കരിയെ നിയമിച്ചതിന്റെ ഫലം വൈകാതെ ബോധ്യപ്പെട്ടു. നൂറു കോടി രൂപയുടെ അഴിമതിയെ പറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ഈ ‘സത്യസന്ധന്‍’ ചെയ്തത്. തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സഹകരണ മന്ത്രിയും ആഭ്യന്തര മന്ത്രി തന്നെയും രംഗത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി കുലുങ്ങിയിരുന്നില്ല. പക്ഷെ ഒടുവില്‍ നടപ്പാക്കേണ്ടിവന്നു. അന്ന് അഴിമതിക്കെതിരെ നിലകൊണ്ടതിന് പുറത്താക്കപ്പെട്ടതിന്റെ വിശുദ്ധ പ്രതിഛായയുമായാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തെത്തിയത്. അങ്ങനെയിരിക്കെ ഇടതുപക്ഷം അധികാരത്തിലെത്തിയത് തച്ചങ്കരിക്ക് കരുത്തു പകരുകയാണുണ്ടായത്. ഒരുവിധം എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി പ്രതിഷ്ഠിച്ചപ്പോള്‍ ഈ ഇടയ ഗായകനെ മാത്രം വെറുതെ വിട്ടു.
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന വിളംബരം പുറപ്പെടുവിച്ചത് നിരത്തില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ നിരന്തരം വീണു മരിക്കുന്നത് കണ്ട് മനം നൊന്താണ്. അതൊന്നും ആരും വക വെച്ചില്ല. 29.07.0964ന് ജനിച്ച ഇദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലുടനീളം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജന്മദിനാഘോഷം സംഘടിപ്പിച്ചതിനും പഴി ഏറെ കേള്‍ക്കേണ്ടിവന്ന ലോകത്തിലെ ആദ്യത്തെ ആളാവും ടോമിന്‍ ജെ തച്ചങ്കരി. ഐ.എ.എസുകാരായാലും രാജ്ഭവനിലെ ഉദ്യോഗസ്ഥരായാലും ബീക്കണ്‍ ലൈറ്റ് വെക്കരുതെന്നും നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാണെന്നും തച്ചങ്കരി വിധിച്ചു. നേരത്തെ ചീഫ് സെക്രട്ടറിക്കെതിരെ കത്തെഴുതിയ തച്ചങ്കരി വനിതാ ഐ.പി.എസുകാരി ആര്‍. ശ്രീലേഖയെ വേട്ടയാടുകയാണെന്ന ആക്ഷേപം ഉന്നയിച്ചത് ശ്രീലേഖ തന്നെയായിരുന്നു. 29 വര്‍ഷമായി തന്നെ നിരന്തരം പിന്തുടര്‍ന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇത് സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ സ്വയമ്പന്‍ കേസിന് വകയായേനെ. വാഴ്ത്തുകയല്ലാതെ വയ്യെന്ന വ്യക്തിത്വം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ