Video Stories
യു.പിയില്‍ നിന്നു വീശുന്ന വിഷക്കാറ്റ്
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഉത്തരംകിട്ടാത്ത ചോദ്യങ്ങളിലേക്ക് അത്യന്തം ഭീതിയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ വൈവിധ്യ സൗന്ദര്യത്തെ പിച്ചിച്ചീന്തി, ഉത്തര്‍പ്രദേശിനെ മതാന്ധതയുടെ മൂടുപടമണിയിക്കാനുള്ള പടപ്പുറപ്പാടിലാണ് മോദി ഭക്തനായ യോഗി. അധികാരക്കസേരയിലിരുന്ന് അശാന്തി വിതക്കും വിധമുള്ള പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ ആപത്കരമായ ഭാവി അടയാളപ്പെടുന്നത് അത്ര നിസാരമായി കണ്ടുകൂടാ. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതിനു പകരം ബി.ജെ.പി-സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളത്രയും. യു.പിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് വിജയം നേടിയതിനു പിറ്റേദിവസം ബറേലി ജിയാനഗ്‌ല ഗ്രാമത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ‘മുസ്്‌ലിംകള്‍ ഗ്രാമം വിട്ടുപോകണം’ എന്നതായിരുന്നു പോസ്റ്ററുകളിലെ പ്രമേയം. മുഖ്യമന്ത്രിപദം ഏറ്റെടുത്ത് കൃത്യം പത്തുദിവസത്തിനകം ഇതു ദേശീയ വികാരമാക്കി ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് യു.പി വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ ഇത് വ്യക്തമാക്കുന്നു.
യോഗി ആദിത്യനാഥ് അധികാരത്തിലേറിയ രണ്ടാം ദിനമാണ് യു.പിയിലെ ഹത്രാസ് ജില്ലയില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ സംഘ്പരിവാര്‍ അറവുശാലകള്‍ അഗ്നിക്കിരയാക്കിയത്. അധികാരത്തിലെത്തിയാല്‍ അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തെ രണ്ടുദിനംകൊണ്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂര്‍ണ മാംസനിരോധനം സംസ്ഥാനത്ത് നടപ്പാക്കുമെന്നതിന്റെ ആദ്യ പടിയായിരുന്നു ഇറച്ചിക്കടകള്‍ക്കു നേരെയുള്ള നീക്കം. ഉത്തര്‍പ്രദേശിലെ മുസ്‌ലിം വിവാഹ വീടുകളില്‍ മാംസം വിളമ്പുന്നത് പരിശോധിക്കാന്‍ പൊലീസ് റെയ്ഡ് നടത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുസ്‌ലിം വിവാഹ വീടുകളിലെ സല്‍ക്കാരത്തിന് വിളമ്പുന്നത് ഏതുതരം മാംസമാണെന്ന് അറിയാനാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. വിവാഹ വീടുകളില്‍ മാംസം വിളമ്പിയാല്‍ ഗൃഹനാഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കസ്ഗുഞ്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ അറവുശാലകള്‍ പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉടനെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപടിച്ചാണ് അറവുശാലകള്‍ അടച്ചുപൂട്ടുന്നതിലും മാംസാഹര സല്‍ക്കാരത്തിലും പൊലീസ് ഇടപെട്ടുതുടങ്ങിയിരിക്കുന്നത്. പശുക്കളെ കടത്തുന്നതിനെതിരെ ശക്തമായ നിരോധനം ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അറവുശാലകള്‍ക്കെതിരെയുള്ള നീക്കത്തില്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങള്‍കൂടി പ്രയാസപ്പെടുന്നുവെന്ന വാര്‍ത്തയാണ് യു.പിയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാണ്‍പൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, ലഖ്‌നൗ മൃഗശാല, ഇത്വ ലയണ്‍ സഫാരി മൃഗശാലകളിലെ സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും മാംസാഹാരം ലഭിക്കാതെ പട്ടിണിയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൃഗശാലകളിലേക്ക് മാട്ടിറച്ചി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വനം മന്ത്രി ദാരാസിങ് മുഖ്യമന്ത്രിയെ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിനു ശേഷം 300 അറവുശാലകള്‍ അടച്ചുപൂട്ടിയതിന്റെ അനന്തരഫലം സാമൂഹികക്രമം തകിടം മറിച്ചിരിക്കുന്നുവെന്നര്‍ത്ഥം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
മോദിയുടെ വികസന നയം പിന്തുടരുമെന്ന് പറഞ്ഞ് അധികാരമേറ്റെടുത്ത യോഗിയില്‍ നിന്ന് വര്‍ഗീയ ധ്രുവീകരണ നടപടികളല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍? വര്‍ഗീയ, വിദ്വേഷ പ്രചാരണത്തിലൂടെ കുപ്രസിദ്ധി നേടിയ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചതിലൂടെ തീവ്ര വര്‍ഗീയതക്ക് വഴിയൊരുക്കുകയാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. ഏറെ ചര്‍ച്ചകള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് കൊടും വര്‍ഗീയതയുടെ പ്രതീകമായ ആദിത്യനാഥിനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത്. വര്‍ഗീയ വിഷംചീറ്റുന്ന വാക്കുകളിലൂടെ തങ്ങളുടെ പ്രിയങ്കരനായി മാറിയ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദേശം ബി.ജെ.പി അനുസരിക്കുകയായിരുന്നു. ഇതിന് പ്രത്യുപകാരം ചെയ്യാനുള്ള തത്രപ്പാടില്‍ രാജ്യത്തിന്റെ മേതേതരത്വത്തെ നെടുകെ ഛേദിക്കാനും യോഗി മടികാണിക്കില്ല. സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയ വിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ എന്നിവയടക്കം ഒട്ടേറെ കേസില്‍ പ്രതിയായ പാരമ്പര്യമാണ് യോഗിയുടെ രാഷ്ട്രീയ ഗ്രാഫ്. നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം മറയാക്കി അതിതീവ്രമായ വര്‍ഗീയ നിലപാടുകള്‍ പ്രായോഗികതയില്‍ കൊണ്ടുവരാന്‍ ബി.ജെ.പി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ കഴിഞ്ഞ ദിവസം വരെയുള്ള പ്രസ്താവനകളൊക്കെയും.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കയ്യെടുക്കുമെന്നും ഇതിനായി സമവായമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. മക്കയില്‍ രാമക്ഷേത്രം പോലെയാണ് അയോധ്യയില്‍ മുസ്്‌ലിം പള്ളിയെന്ന് നിലപാട് വ്യക്തമാക്കിയയാളാണ് യോഗി. രണ്ടു വിഭാഗക്കാരുടെ ആരാധനാലയം പണിയുന്നെങ്കില്‍ നൂറു മീറ്റര്‍ ഉയരത്തിലുള്ള മതില്‍ എന്തിനാണെന്നും അയോധ്യയില്‍ അത് നടപ്പിലാകില്ലെന്നും വീരവാദം മുഴക്കിയ യോഗി ഒരു തരത്തിലുമുള്ള സമവായത്തെയും അംഗീകരിക്കില്ലെന്നു വ്യക്തം. രാമക്ഷേത്രം പണിയുന്നതിനു വേണ്ടിയുള്ള പരിസരമൊരുക്കുകയാണ് മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തുള്ള ആദിത്യനാഥിന്റെ നടപടി. മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ തീവ്ര നിലപാട് സ്വീകരിച്ച് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിലൂടെ തുടര്‍ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള ആയുധമായാണ് അവര്‍ യോഗി ആദിത്യനാഥിനെ ഉപയോഗിക്കുന്നത്. പക്ഷേ, ഇത്തരം വര്‍ഗീയ ധ്രുവീകരണ പ്രക്രിയകള്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ഏറെ വേദനാജനകം. യോഗി ആദിത്യനാഥിനെ കണ്ടുപഠിക്കുന്ന ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലുമെല്ലാം ഈ വര്‍ഗീയ വിഷം വല്ലാതെ വമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനെ പിടിച്ചുകുലുക്കുന്നുണ്ട്. പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ ഏകശിലാ രാഷ്ട്രമാക്കി വാര്‍ത്തെടുക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ കരുതിയിരിക്കേണ്ട കാലമാണിത്. മതേതര സമൂഹം എല്ലാം മറന്ന് ഒന്നിക്കുകയല്ലാതെ ഇതിന് മറുമരുന്നില്ലെന്ന കാര്യം ഓര്‍മപ്പെടുത്തട്ടെ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ