Video Stories
പകര്‍ച്ചവ്യാധി തടയാന്‍ ജാഗ്രത വേണം
സംസ്ഥാനത്തെ പകര്‍ച്ചാവ്യാധികള്‍ പിടിമുറുക്കിയിരിക്കയാണെന്നാണ് ഏതാനും ആഴ്ചകളായി വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍. പകര്‍ച്ചാവ്യാധികളില്‍ ഏറ്റവും മാരകമായ എച്ച്‌വണ്‍ എന്‍വണ്‍ വൈറസ് രോഗമാണ് കേരളത്തെ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. ഡെങ്കി, ചിക്കന്‍പോക്‌സ്, ഫ്‌ളൂ, ചിക്കുന്‍ഗുനിയ എന്നിവയും ഏറിയും കുറഞ്ഞും ഉണ്ട്. മികച്ച ആരോഗ്യനിലവാരമുണ്ടെന്ന് അഭിമാനിക്കുന്ന സാക്ഷരകേരളവും അതില്‍ ഒട്ടും പിന്നിലല്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷംമെയ്‌വരെ ഇരുപത്തഞ്ചേളം പേര്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് മരണമടഞ്ഞുകഴിഞ്ഞു. വേനല്‍കാലത്ത് പൊതുവെ കാണുന്ന ചിക്കന്‍ പോക്‌സ് ബാധിച്ചത് ഇത്തവണ അരലക്ഷത്തോളം പേര്‍ക്കാണ്. പതിനയ്യായിരം പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുകയും ആറുപേര്‍ മരിക്കുകയും ചെയ്തു. ഡെങ്കിപനി ബാധിച്ച് ഇതിനകം തന്നെ രണ്ടുപേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.
വടക്കും തെക്കുമെന്നുവേണ്ട സംസ്ഥാനത്തിന്റെ എല്ലായിടത്തും ഇപ്പോള്‍ ഡെങ്കിപ്പനി സാധാരണമായിക്കഴിഞ്ഞു. 2013ല്‍ 29 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആ അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇത്തവണ നാം കര്‍ശനമായ ജാഗ്രതപാലിച്ചേ തീരു. ഇതിനെല്ലാം നേതൃത്വം വഹിക്കേണ്ട സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി തന്നെ ചിക്കന്‍പോക്‌സ് ബാധിച്ച് കിടപ്പിലാണ്.പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും കഴിഞ്ഞവര്‍ഷം കേരളത്തില്‍ പകര്‍ച്ചവ്യാധിപിടിപെട്ടുമരിച്ചത് ഇരുന്നൂറോളം പേരാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, കഫക്കെട്ട് ,ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗികള്‍ ആസ്പത്രികളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം പരിശോധിച്ചവയില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്താനായതെങ്കില്‍ ഈ വര്‍ഷം നാലുമാസമാകുമ്പോള്‍ തന്നെ എച്ച്‌വണ്‍ എന്‍വണ്‍ 28 ശതമാനം പേരില്‍ കണ്ടെത്തിയതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.
സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന അവസരത്തിലാണ് പകര്‍ച്ചാവ്യാധികളുടെ തോത് വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടൊപ്പം കെട്ടിക്കിടക്കുന്ന അഴുക്കുചാല്‍വഴിയും മറ്റുമാണ് വെള്ളത്തിലൂടെ രോഗം പടരുന്നതെങ്കില്‍ അന്തരീക്ഷതാപവും കുടിവെള്ളത്തിലെ മാലിന്യവുമായിരിക്കണം രോഗം പടരാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. മഴക്കാലത്തിനുപുറമെ വേനലിലും ആസ്പത്രികള്‍ക്കുമുമ്പില്‍ പനിബാധിതരുടെ നീളന്‍ വരികള്‍ കാണാനാവുന്നത് കേരളത്തിന്റെ ആരോഗ്യരംഗം എത്ര പരിതാപകരമായിരിക്കുന്നുവെന്നതിന്റെ സൂചനയാണ് തരുന്നത്. ആദ്യദിവസങ്ങളില്‍ തന്നെ രോഗിയെ കണ്ടെത്തി ചികില്‍സിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പനിബാധിതരില്‍ പത്തുശതമാനം പേര്‍ക്ക് തീര്‍ച്ചയായും ഡെങ്കിയായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗികകണക്കുപ്രകാരം മാത്രം 189 പേരാണ് ഡെങ്കിപ്പനി ബാധിച്ച് രാജ്യത്ത് മരിച്ചത്. ചിക്കുന്‍ഗുനിയ പോലുള്ളവ പുറമെയാണ്.
കുടിവെള്ളക്ഷാമം അതിരൂക്ഷമായ തിരുവനന്തപുരം പോലുള്ള ജില്ലകളിലും തീരപ്രദേശങ്ങളിലുമാണ് രോഗം കൂടുതലായും വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് മാത്രം 1486 ഡെങ്കി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്താകെ 2203 ഉം. കോട്ടയം (70) വയനാട് (46), ആലപ്പുഴ (70), എറണാകുളം (47) എന്നിങ്ങനെയാണ് കൂടുതല്‍ ഡെങ്കിരോഗം കണ്ടെത്തിയ ജില്ലകള്‍. ഇതിനുപുറമെ തീരദേശജില്ലകളായ മലപ്പുറത്തും കോഴിക്കോടും കണ്ണൂരും പ്രത്യേകജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 2020 ഓടെ ഡെങ്കിരോഗികളുടെ എണ്ണം പകുതിയായി കുറക്കണമെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എന്തുകൊണ്ട് ഡെങ്കി രോഗം വര്‍ധിച്ചുവെന്നതിന് നാം ഉത്തരം കണ്ടെത്തിയേ തീരു. പബ്ലിക് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ അവരവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചാല്‍ മാത്രം വലിയൊരു പരിധിവരെ രോഗികളെ മുന്‍കൂട്ടിതന്നെ കണ്ടെത്തി ചികില്‍സ നല്‍കാന്‍ സാധിക്കും.
മലിനജലവും കെട്ടിക്കിടക്കുന്ന ജലവുമാണ് ഈഡിസ് കൊതുകുപോലുള്ളവ പെറ്റുപടരാന്‍ കാരണമാകുന്നത്. ഇക്കാര്യത്തില്‍ വീട്ടമ്മമാരെ കൂടുതലായി ബോധവല്‍കരിക്കേണ്ടതുണ്ട്. ചിരട്ടയിലും മറ്റ് അവശിഷ്ടവസ്തുക്കളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഇതെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളും മുന്‍കയ്യെടുക്കേണ്ടതുണ്ട്. വരള്‍ച്ചാകാലത്തുതന്നെ ഇതാണ് അവസ്ഥയെങ്കില്‍ വരാനിരിക്കുന്ന മഴക്കാലം എങ്ങനെയാകുമെന്ന ഭയം ഇപ്പോള്‍തന്നെ നമുക്കുണ്ടാവണം; അതിനുള്ള മാലിന്യസംസ്‌കരണം പോലുള്ള പ്രതിരോധ നടപടികളും. പ്രതിരോധസംവിധാനം കാര്യക്ഷമമാക്കുകയാണ് രണ്ടാമത്തെ വഴി. നിലവില്‍ എച്ച് വണ്‍ എന്‍ വണ്ണിനുള്ള പ്രതിരോധമരുന്ന് പൊതുവിപണിയിലും സര്‍ക്കാര്‍ ആസ്പത്രികളിലും ലഭ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ അധികവും ഇതുപയോഗിക്കുന്നത് രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണെന്നതാണ് വസ്തുത. ആസ്പത്രികളില്‍ മരുന്നുകള്‍ ആവശ്യത്തിന് ഉറപ്പുവരുത്താനും ഇതോടൊപ്പം ശ്രദ്ധിക്കണം. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് വേനല്‍കാലത്തിനുമുമ്പുതന്നെ മന്ത്രിമാരുടെ പ്രത്യേകസമിതി രൂപീകരിച്ച് രംഗത്തിറങ്ങിയിരുന്നു. വാര്‍ഡുതലസമിതികള്‍ക്ക് തുകയും അനുവദിക്കുകയുണ്ടായി. ഇത്തവണ ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല. വിവിധ വകുപ്പുകളുടെയും ശുചിത്വമിഷന്റെയും ഏകോപിതപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.
പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ പിറകോട്ടുപോയതായാണ് അടുത്തകാലത്തായി കേരളത്തിന്റെ അനുഭവം. ഗള്‍ഫ് ബൂമിന്റെ ഫലമായി മാംസഭക്ഷണത്തോടുള്ള ആര്‍ത്തിയും മാസാവശിഷ്ടങ്ങള്‍ കണ്ടിടത്തൊക്കെ വലിച്ചെറിയുന്ന വ്യാപാരികളും കൂടിയായപ്പോള്‍ വഴിയോരങ്ങള്‍ തെരുവുനായ്ക്കള്‍ കയ്യടക്കുന്ന അവസ്ഥവന്നുചേര്‍ന്നു. മനുഷ്യമാംസം പോലും പട്ടിക്ക് പഥ്യമായി. ഇതോടൊപ്പം പെരുകിയ കൊതുകും പുഴുക്കളും മലയാളിയെനിത്യരോഗിയാക്കി മാറ്റുന്നു. വൈറസ് പോലെതന്നെ മുക്കിന് മുക്കിന് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും ക്ലിനിക്കുകളും വന്‍കിട ആസ്പത്രികളും പെരുകി. പച്ചക്കറികളില്‍ പോലും വിഷാംശം കൂടിയതും പ്രതിരോധശേഷിയെയും കാര്യമായി ബാധിച്ചു. ഇതിനെല്ലാം ഇനിയുള്ള പോംവഴി പരിസരശുചിത്വം പാലിക്കുക എന്നതുതന്നെയാണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും ഭേദമാണത്. സര്‍ക്കാരിനൊപ്പം ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ മാത്രമേ ഈ ദു:സ്ഥിതിയില്‍ നിന്ന് കരകയറാനാകൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ