Connect with us

Video Stories

നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ? ആപ്പുകള്‍ ‘ആപ്പി’ലാക്കുന്ന വിധം

Published

on

രഞ്ജിത്ത് ആന്റണി

‘പതിനയ്യായിരം കൊല്ലത്തെ ഇന്‍ഡ്യയുടെ ചരിത്രമാണ് മഹാഭാരതം.’ എന്റെ ഒരു പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയില്‍ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു എന്നും. അവന്‍ ഗുഹയില്‍ നിന്നിറങ്ങി ക?ഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയിട്ട് 6000 9000 വര്‍ഷമെ ആയിട്ടുള്ളു എന്നും. സ്‌റ്റോണ് എയ്ജ്, ബ്രോണ്‌സ് എയ്ജ്, അയണ് ഏജ് എന്ന മൂന്ന് ചരിത്ര കാലഘട്ടങ്ങളെ കുറിച്ചുമൊക്കെ 5 ആം ക്ലാസ്സിലെ ഹിസ്റ്ററി/ജിയോഗ്രഫി യില്‍ എല്ലാവരെയും പോലെ ഇയാളും പഠിച്ചതാണ്. പക്ഷെ യുക്തിയുടെ എല്ലാം സീമകളെയും ഭേദിക്കുന്ന ഈ പതിനയ്യായിരത്തിന്റെ കണക്ക് ഇയാള്‍ എങ്ങനെ വിശ്വസിച്ചു. ?

ഇതിനാണ് കോഗ്‌നിറ്റീവ് കണ്ടീഷനിങ് എന്ന് പറയുന്നത്.

മേല്‍ വിവരിച്ച ഉദാഹരണം ഒക്കെ ചെറുത്. പശുവിന്റെ കൊമ്പിന്റെ ഇടയില്‍ റേഡിയൊ വെച്ചാല്‍ ഓംകാരം കേള്‍ക്കും എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ചാണകത്തിന് റേഡിയേഷന്‍ തടയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യന്‍ ഉണ്ടായിട്ട് ബൈബിളിന്റെ കണക്കനുസരിച്ച് 5000 കൊല്ലമേ ആയിട്ടുള്ളു എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരുണ്ട്. ഈ വിശ്വസിക്കുന്നവരില്‍ ഡോക്ടര്‍മ്മാരും, ശാസ്ത്രജ്ഞരും, എഞ്ചിനീയര്‍മ്മാരുമുണ്ട്. ഇത്ര യുക്തി രഹിതമായ വാദങ്ങള്‍ എങ്ങനെ ഇവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നു ? കോഗ്‌നിറ്റീവ് കണ്ടീഷണിങ് മനുഷ്യ മസ്തിഷ്‌കത്തില്‍ ചെയ്യുന്ന പരിവര്‍ത്തനങ്ങള്‍ പ്രവചനാതീതമാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് അത്ര മോശം കാര്യമല്ല. മാര്‍ക്കെറ്റിങ്/പരസ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എല്ലാവരും ഏറിയും കുറഞ്ഞും ഉപഭോക്താക്കളെ കോഗ്‌നിറ്റീവ് ആയി കണ്ടീഷന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ വ്യാപൃതരായിരിക്കുന്നവരാണ്. ഉപഭോക്താക്കളില്‍ അന്തര്‍ലീനിയമായ ഒരു വികാരത്തെ ദ്യോാതിപ്പിക്കുക എന്നതാണ് പരസ്യ ഏജന്‍സ്സികള്‍ ചെയ്യുന്ന പ്രക്രീയ. മിക്ക പരസ്യ ഏജന്‍സ്സികളും, മനുഷ്യനിലെ സഹാനുഭൂതി, സ്‌നേഹം, നൊസ്റ്റാള്‍ജിയ, ദുഖം തുടങ്ങിയ മൃദുല വികാരങ്ങളെ ഉന്നമിട്ടാണ് പരസ്യങ്ങള്‍ ഇറക്കുക. പരസ്യം എന്നെ സ്വാധീനിക്കാറില്ലെന്ന് അവകാശപ്പെടുന്ന ഏത് കഠിനഹൃദയനെയും കൃത്യമായ അളവില്‍ ഈ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന പരസ്യങ്ങളിലൂടെ സ്വാധീനിക്കാന്‍ കഴിയും. അച്ചട്ടാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് വേറൊരു രീതിയിലും സാധിക്കും. മനുഷ്യനില്‍ അന്തര്‍ലീനിയമായ പേടിയെ ദ്യോതിപ്പിക്കുക. പാമ്പ് പേടി, പൂച്ച പേടി തുടങ്ങിയ പേടികളല്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും പുറത്ത് പറയാന്‍ സാധിക്കാത്ത തരം പേടികള്‍. ‘മാപ്പിളമാര്‍ സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടുകയാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലല്ലൊ’!. ‘ക്രിസ്ത്യാനികള്‍ എല്ലാ ബി്സ്സിനസ്സുകളും കൈയ്യേറി. അരിക്കച്ചവടം, ഹാര്‍ഡവെയര്‍ ഷോപ്, സ്വര്‍ണ്ണക്കച്ചവടം എന്ന് വേണ്ട ബിസ്സിനസ്സിന്റെ എല്ലാ മേഖലയിലും ക്രിസ്ത്യാനികളാണ്’. ഇങ്ങനെ ഒക്കെ വിശ്വസിക്കുന്ന ഒരാളോട്, ‘മുസ്ലീങ്ങള്‍ 2025 ഓടെ ഭൂരിപക്ഷമാകും’. ‘മുസ്ലീങ്ങള്‍ പ്രേമിച്ച് മതംമാറ്റി, ലൌ ജിഹാദ് നടത്തുന്നു’. ‘ക്രിസ്ത്യാനികള്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണ്’ എന്നുള്ള വാദങ്ങളുമായി ഒരാള്‍ അവതരിച്ചാല്‍ ഇത്തരം പേടികളുമായി ജീവിക്കുന്ന ഒരാള്‍ക്ക് ഇയാളുമായി താദാത്മ്യപ്പെടാന്‍ സാധിക്കും. ഇത്രയുമായാല്‍ ഈ അവതാരത്തിന് ഒരു അനുയായിയെ ലഭിച്ചു എന്നര്‍ത്ഥം.

അടുത്ത സ്‌റ്റെപ്; തുടരെ തുടരെ നുണകള്‍ ഇറക്കുക. ഒരു നുണകള്‍ പോലും പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാന്‍ സമയം കൊടുക്കരുത്. ഒരു നുണ പതിനെട്ട് തവണ ആവര്‍ത്തിച്ചാല്‍ അതിന് സത്യത്തിന്റെ പരിവേഷം ലഭിക്കും. ഈ പതിനെട്ട് എന്ന കണക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പരസ്യ/മാര്‍ക്കെറ്റിങ്ങില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ 18 ന്റെ ഗുട്ടന്‍സ് മനസ്സിലാവും. വാട്‌സാപ്പിലൂടെയൊ, സോഷ്യല്‍ മീഡിയിലൂടെയൊ ഇത്തരം നുണകള്‍ സ്ഥിരമായി ഒരാളെ കാണിച്ചാല്‍ അവനെ പതിയെ കോഗ്‌നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കാം. പിന്നെ അവനോട് ഇന്‍ഡ്യയില്‍ 15000 കൊല്ലം മുന്നെ െ്രെഡവര്‍ ലെസ് കാറുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും. ഇന്‍ഡ്യയുടെ ഇന്നത്തെ സ്ഥിഥിക്ക് കാരണം നെഹ? ആണെന്ന വാദവും തൊണ്ട തൊടാതെ വിഴുങ്ങും. ഇന്നലെ നടന്ന നോട്ട് ബന്ദിന്റെ ബുദ്ധിമുട്ടുകളും, ഇക്കണോമി റിസഷിനിലേയ്ക്ക് പോയത് കണക്കുകള്‍ വെച്ച് നിരത്തിയാലും ഇക്കൂട്ടര്‍ വിശ്വസിക്കില്ല. ട്രമ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതൊക്കെ ഫേക് ന്യുസ് ആയി തള്ളാന്‍ അവനെ കോഗ്‌നിറ്റീവ് ആയി കണ്ടീഷന്‍ ചെയ്തു കഴിഞ്ഞു.

ഇങ്ങനെ മനുഷ്യനെ സ്വാധീക്കിനാകുമൊ എന്ന് അമ്പരക്കുന്നവര്‍ രണ്ട് ദിവസമായി ന്യുസ് ഒന്നും കാണുന്നില്ല എന്ന് വേണം വിശ്വസിക്കാന്‍. ഈ നുണപ്രചരണം ഒരു സയിന്‍സ് ആയി വികസിപ്പിച്ച ഒരു കമ്പനിയെ ഫേസ്ബുക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കി. കേംപ്രിഡ്ജ് അനലിറ്റിക്ക എന്നാണ് കമ്പനിയുടെ പേര്. ഒരാഴ്ച മുന്നെ ഒരു ചെറിയ കോളം വാര്‍ത്ത ആയി തുടങ്ങിയതാണ് ഈ ന്യുസ്. കഴിഞ്ഞ ആഴ്ച കൊണ്ട് കേംപ്രിഡ്ജിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ പുറത്ത് വന്നു. ഇന്നലെ ചാനല്‍ 4 എന്ന യു.കെ ആസ്ഥാനമായ ഒരു ടെലിവിഷന്‍ ചാനല്‍ ഒരു സ്റ്റിങ് ഓപ്പറേഷനും നടത്തി. തങ്ങളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് സി.ഇ.ഒ ആലെക്‌സാണ്ടര്‍ നിക്‌സ് വെളിപ്പെടുത്തുന്നത് രഹസ്യക്യാമറയില്‍ അവര്‍ പിടിച്ചെടുത്തു. (ലിങ്ക് കമന്റില്‍)

കേംപ്രിഡ്ജ് അനലറ്റിക്ക മുന്‍പ് നിങ്ങള്‍ കേട്ടിട്ടില്ലായിരിക്കും. 2014 ലെ ഇന്‍ഡ്യന്‍ ഇലക്ഷനിലെ നിറസാന്നിദ്ധ്യമായിരുന്നു കേംപ്രിഡ്ജ് അനലറ്റിക്ക. ഇന്‍ഡ്യയില്‍ മാത്രമല്ല. കെനിയ, ചൈന, ഈസ്‌റ്റേണ് യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ അതോറിറ്റേറിയന്‍ നേതാക്കള്‍ക്ക് അനുകൂലമായി ഇലക്ഷനെ സ്വാധീനിച്ച കമ്പനിയാണ് കേംപ്രിഡ്ജ്. ഇന്‍ഡ്യയില്‍ മോഡി തൊട്ട്, കെനിയയിലെ കെന്യാട്ടാ അടക്കം, അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ കമ്പനി.

കമ്പനിയുടെ പ്രവര്‍ത്തന രീതി രസകരമാണ്. അവര്‍ നിര്‍ദ്ദോഷമായ ഒരു ഫേസ്ബുക് ആപ് ഇറക്കുന്നു. ‘നിങ്ങളുടെ രഹസ്യ കാമുകനാര്’. ‘നിങ്ങളുടെ പേഴ്‌സണാലിറ്റി അളക്കു’ തുടങ്ങിയ തരം ഫേസ്ബുക് ആപ്പുകള്‍ കണ്ടിട്ടില്ലെ . അത്തരം ഒരു ആപ്പാണ് കേംപ്രിഡ്ജിന്റെയും തുറുപ്പ് ചീട്ട്. ഇത് കേംപ്രിഡ്ജ് നേരിട്ട് ഇറക്കിയ ആപ്പല്ല. അവര്‍ അതിന് ഉപയോഗിച്ചത് കേംപ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രഫസറായ ഡോ. അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ഒരു ആപ്പാണ്. ‘thissiyourdigital’ ലൈഫ് എന്ന പേഴ്‌സണാലിറ്റി പ്രെഡിക്ട് ചെയ്യുന്ന ഒരു ആപ്. ഈ ആപ്, നിങ്ങളുടെ പേരും നാളും മാത്രമല്ല. നിങ്ങളുടെ സുഹ?ത്തുക്കളുടെ ഡാറ്റയും, അവരുടെ ലൈക്കുകളും വരെ അടപടലം പാതാളക്കരണ്ടി ഇട്ട് വാരി എടുക്കും. ഈ ഡാറ്റയില്‍ നിന്ന് നിങ്ങളുടെ രാഷ്ട്രീയ ചായ്വു തൊട്ട്, സെക്ഷ്വാലിറ്റി വരെ അനലറ്റിക്കയ്ക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കും. ഇങ്ങനെ 50 മില്യണ് അമേരിക്കക്കാരുടെ ഡാറ്റയാണ് ആപ്പ് വാരിയെടുത്ത് അനലറ്റിക്കയ്ക്ക് കൊടുത്തത്. ഈ ഡാറ്റയുടെ പിന്ബലത്തില്‍ നൂണകള്‍ അടങ്ങുന്ന പ്രൊപ്പഗണ്ട വീഢിയോകളും, പരസ്യങ്ങളും, ആന്റി ഹിലരി പരസ്യങ്ങളും ഇത്ര അധികം പേരിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചു. ട്രംമ്പിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഒന്നുമില്ലായ്മയില്‍ നിന്ന് ഇവര്‍ സ?ഷ്ടിച്ചെടുത്തു.

കേംപ്രിഡ്ജ് അനലറ്റിക്ക ഡാറ്റ മാത്രം വെച്ചുള്ള കളികള്‍ മാത്രമല്ല കളിക്കുന്നത്. ഹണി ട്രാപ് പോലെ തൊട്ടിത്തരങ്ങള്‍ അനവധിയുണ്ട്. (കമന്റിലെ വീഡിയൊ കാണുക)

നമ്മള്‍ ജനാധിപത്യത്തെ വളരെ ലാഘവത്തോടെ കാണുന്നതാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികള്‍ക്ക് വളമാകുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയമായി ഡിസ് എന്‌ഗേജ്ഡ് ആണ്. 30% വോട്ടുകള്‍ മാത്രം മതി ഇന്ന് പാര്‍ട്ടികള്‍ക്ക് ഇലക്ഷന്‍ ജയിക്കാന്‍. ഇന്‍ഡ്യയിലെ തിരഞ്ഞെടുപ്പിലും, അമേരിക്കയിലും, കെനിയയിലുമൊക്കെ ഇത് തെളിഞ്ഞതാണ്. 30 ശതമാനം വോട്ടുകള്‍ നേടാന്‍ വോട്ടര്‍മ്മാരിലെ 10% പേരെ കോഗ്‌നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയരാക്കിയാല്‍ മതി. അവരുടെ നെറ്റ്വര്‍ക് ഇഫക്ട് ബാക്കി 30% പേരിലേയ്ക്ക് എത്തും എന്നാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ വിജയം.

രാജ്യത്തെ 10% പൊട്ടമ്മാരു വിചാരിച്ചാല്‍ ഏതൊരുവനും പ്രസിഡന്റൊ പ്രധാനമന്ത്രിയൊ ആകാമെന്ന് ചുരുക്കം.

ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് തുടങ്ങിയ ആപ്പുകള്‍ വ്യാപകമായി ആള്‍ക്കാര്‍ ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ഇത്തരം ആപ്പുകള്‍ കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ ഡാറ്റ കളക്ഷന്‍ ഏജന്റുമാരാണ്. ആപ്പ് കൊണ്ട് വരുന്ന പ്രെഡിക്ഷനുകളൊക്കെ കാണാന്‍ നല്ല രസമുണ്ട്. പക്ഷെ നിങ്ങളുടെ ഡാറ്റ മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഡാറ്റ പോലും നിങ്ങള്‍ വഴി അവര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് എന്തൊക്കെ ഡാറ്റയാണ് ആപ്പ് കൈക്കലാക്കുക എന്ന് കണ്ട് പിടിക്കുക. പേരും ഈമെയിലും ഒഴിച്ച് വേറെ ഏതെങ്കിലും ഡാറ്റ ആപ് എടുക്കുന്നുണ്ടെങ്കില്‍ മിണ്ടാതെ ഇറങ്ങിപ്പോരുകയായിരിക്കും അഭികാമ്യം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.