Video Stories
ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ മോദിക്കെതിരെ അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍ഗാന്ധി. ഗുജറാത്ത് ഉത്തരം തേടുന്നു എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് അഞ്ചാമത്തെ ചോദ്യം.
ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ഉറപ്പാക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സ്ത്രീ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവ കണക്കിലെടുത്തായിരുന്നു രാഹുലിന്റെ അഞ്ചാം ചോദ്യം.
മോദി ഗുജറാത്തിലെ സ്ത്രീകള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. കഴിഞ്ഞ 22 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നാല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടത് വെറും മൂന്ന് ശതമാനം ആളുകള്‍ മാത്രമാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകളെ കടത്തുന്നതില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്താണുള്ളത്. ആസിഡ് ആക്രമണങ്ങളില്‍ അഞ്ചാം സ്ഥാനവും ബലാത്സംഗ കേസുകളില്‍ പത്താം സ്ഥാനവുമാണ് ഗുജറാത്തിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.
2001 മുകല്‍ 2014 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രി ആരായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീ സാക്ഷരതാ നിരക്ക് 2001-ലെ 70 ശതമാനത്തില്‍ നിന്ന് 2011 ആയപ്പോഴേക്കും 57 ശതമാനമായി കുറഞ്ഞതെന്നും രാഹുല്‍ ചോദിച്ചു.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആദ്യ പത്തില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ സുറത്തും അഹമ്മദാബാദും ഇടം നേടിയതെന്തുകൊണ്ടാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ 20 സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്തു കൊണ്ടാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
22 सालों का हिसाब,#गुजरात_मांगे_जवाब
प्रधानमंत्रीजी- 5वाँ सवाल:
न सुरक्षा, न शिक्षा, न पोषण,
महिलाओं को मिला तो सिर्फ़ शोषण,
आंगनवाड़ी वर्कर और आशा,
सबको दी बस निराशा।गुजरात की बहनों से किया सिर्फ़ वादा,
पूरा करने का कभी नहीं था इरादा। pic.twitter.com/yXvCRbxsXW— Rahul Gandhi (@RahulGandhi) December 3, 2017
പൊതുവിദ്യാഭ്യാസത്തിന്റെ ചെലവില്‍ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങനെ 26-ാം സ്ഥാനത്ത് എത്തി എന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. വിദ്യാഭ്യാസം കച്ചവടമാക്കിയ സര്‍ക്കാര്‍ ചെലവേറിയ ഫീസുകളാല്‍ ഇന്ന് വിദ്യാര്‍ത്ഥിളെ കൊല്ലുന്ന കാഴ്ചയാണ് ഗുജറാത്തിലുള്ളത്.
പൊതുവിദ്യാഭ്യാസത്തിനായി സര്‍ക്കാറുകള്‍ ചെലവഴിക്കുന്ന തുകകളുടെ കണക്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങനെ 26-ാം സ്ഥാനത്ത് എത്തി. ഇങ്ങനെ പോയാല്‍ പുതിയ ഇന്ത്യാ എന്ന മോദിയുടെ സ്വപ്നം എങ്ങനെ സത്യമാകുമെന്നും, രാഹുല്‍ ചോദിച്ചു. ഗുജറാത്തിനോട് യുവാക്കള്‍ എന്തു തെറ്റാണ് ചെയ്തതുന്നും രാഹുല്‍ ചോദിച്ചു.
സ്വകാര്യ കമ്പനികളില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്‍ത്തടിച്ചത് എന്തിനെന്നായിരുന്നു എന്നാണ് പ്രധാനമന്ത്രിയോടുള്ള രാഹുലിന്റെ മൂന്നാമത്തെ ചോദ്യം. 2002-2016 കാലയളവില്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത് 62,549 കോടി രൂപയാണ്.
22 सालों का हिसाब#गुजरात_मांगे_जवाब
प्रधानमंत्रीजी- चौथा सवाल
सरकारी स्कूल-कॉलेज की कीमत पर
किया शिक्षा का व्यापार
महँगी फ़ीस से पड़ी हर छात्र पर मार
New India का सपना कैसे होगा साकार?सरकारी शिक्षा पर खर्च में गुजरात देश में 26वें स्थान पर क्यों? युवाओं ने क्या गलती की है?
— Rahul Gandhi (@RahulGandhi) December 2, 2017
പുതിയ പദ്ധതികള്‍ വഴി സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് ഗുജറാത്ത് സര്‍ക്കാറും ബി. ജെ.പിയും അവകാശപ്പെടുന്നത്. എന്നിട്ടും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 62 ശതമാനവും പുറത്തുനിന്ന് വാങ്ങുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വരുന്ന ചെലവ് മൂന്ന് രൂപയാണെന്നിരിക്കെ, ഒരു യൂണിറ്റിന് 24 രൂപ നിരക്കിലാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങിയത്. അതും മോദി മുഖ്യമന്ത്രിയായിരുന്ന 2002 മുതല്‍. പൊതുഖജനാവിലെ നികുതിപ്പണം ഇത്തരത്തില്‍ ധൂര്‍ത്തടിച്ചത് എന്തിനു വേണ്ടിയാണെന്ന് മോദി മറുപടി നല്‍കണമെന്നും രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി എത്ര വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും രാഹുല്‍ ചോദിച്ചു. 22 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന്റെ ഉത്തരങ്ങളാണ് ഗുജറാത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന്റെയും മോദിയുടെയും പബ്ലിസിറ്റി സ്റ്റണ്ടിന് ജനങ്ങള്‍ എന്തിന് പണം നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ ചോദ്യം. അഞ്ചു വര്‍ഷം കൊണ്ട് 50 ലക്ഷം വീടുകള്‍ എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ബി. ജെ.പിയുടെ പ്രധാന പ്രചാരണം. എന്നാല്‍ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത്. വാഗ്ദാനം പാലിക്കാന്‍ ഇനിയൊരു 45 വര്‍ഷം കൂടി വേണ്ടി വരുമോ എന്നും രാഹുല്‍ പരിഹസിച്ചിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ