Culture
റയലില്‍ സിദാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി; പി.എസ്.ജിയോട് തോറ്റാല്‍ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി ക്ലബ്
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീല കുപ്പായത്തില്‍ അധികാലം സിനദ്ദിന്‍ സിദാനെ കാണാനാകില്ലെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. കോപ്പ ഡെല്‍ റേ ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ലെഗാനിസുമായി തോല്‍പ്പിണഞ്ഞ് പുറത്തായതോടെയാണ് റയലില്‍ സിദാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പ്രാപിക്കുന്നത്.
He is enduring his “worst moment” as Real Madrid coach.
But Zinedine Zidane believes his Real Madrid future rests on Champions League progress.https://t.co/hRBZWsVOLI pic.twitter.com/FDMQc4k3UL
— BBC Sport (@BBCSport) January 25, 2018
നടപ്പു സീസണില്‍ ലാലീഗയില്‍ മുടന്തുന്ന റയല്‍ മാഡ്രിഡ് ബന്ധവൈരികളായ ബാര്‍സലോണക്ക് കിരീടം ഏറെക്കുറെ അടിയറവുവെച്ച മട്ടാണ്. ഇതിനിടയിലാണ് നേടാന്‍ സാധ്യതയുണ്ടായിരുന്ന കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം തോറ്റു പുറത്താവുന്നത്. സീസണില്‍ ഇനി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ റയലിനാവുക ചാമ്പ്യന്‍സ് ലീഗില്‍ മാത്രമാണ്. പ്രീ-ക്വാട്ടറില്‍ മികച്ച ഫോമില്‍ പന്തു തട്ടുന്ന ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ വെല്ലുവിളി മറികടന്നുവേണം അവസാന എട്ടില്‍ പ്രവേശിക്കാന്‍. അതേസമയം പി.എസ്.ജിയുമായി തോറ്റാല്‍ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന മുന്നറിയിപ്പ് റയല്‍ അധികൃതര്‍ സിദാനു കൈമാറി എന്നാണ് പുതിയ അഭ്യൂഹങ്ങള്‍.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 123 മത്സരങ്ങളില്‍ റയലിനെ പരിശീലിപ്പിച്ച സിദാന്‍ ചാമ്പ്യന്‍സ് ലീഗ് (2), ലാ ലീഗ (1), ഫിഫ ലോകകപ്പ് (2), യുവേഫ സൂപ്പര്‍ കപ്പ് (2) എന്നി സുപ്രാധാന കിരീടങ്ങള്‍ റയലിനായി നേടിക്കൊടുത്തിട്ടുണ്ട്.
In the three seasons Zinedine Zidane has been in charge of Real Madrid C.F., he’s already won:
– LaLiga
– 2x UEFA Champions League
– 2x UEFA Super Cup
– 2x FIFA Club World CupWow. pic.twitter.com/u3NmUxaBQH
— Football Facts (@FootbalIFact) December 18, 2017
സൂപ്പര്‍ താരങ്ങളുടെ പരുക്കും അല്‍വാരോ മൊറാട്ട, ഹാമിസ് റോഡ്രിഗസ്, പെപെ തുടങ്ങിയവര്‍ക്കു പകരമായി പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ കഴിയാതെ പോയതാണ് റയലിന്റെ മോശം ഫോമിന് പ്രധാന കാരണം. ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ അടിക്കാന്‍ പിന്നാക്കം പോയതും ടീമിനു വിനയായി. അതേസമയം ചാമ്പ്യന്‍ ലീഗില്‍ ഹാട്രിക് കിരീടം ചൂടി തങ്ങളുടെ പ്രിയ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്് റയല്‍ ആരാധകര്‍.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ