Video Stories
കശ്മീര്‍; താഴ്‌വരയെ തകര്‍ത്ത തീവ്രവാദം വന്ന വഴി
പി.വി.എ പ്രിംറോസ
്ഇന്ത്യന്‍ ഭരണഘടനയോട് പൂര്‍ണമായും താദാത്മ്യം പ്രാപിക്കാന്‍ 1949 മെയ് മാസത്തോടെ രാജ്യങ്ങള്‍ തയ്യാറായെങ്കിലും ജമ്മു കശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കഛഅയില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളായ പ്രതിരോധം, വിദേശം, വാര്‍ത്താ വിനിമയം എന്നതില്‍ മാത്രമെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പുതുതായി എന്ത് നിയമം കൊണ്ടുവന്നാലും അത് ജമ്മു കശ്മീരിന്റെ അനുവാദത്തോട് കൂടി മാത്രമെ പാസാക്കാന്‍ കഴിയൂ എന്ന രീതിയിലാണ് നിയമം രൂപകല്‍പന ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുഛേദം നിലനിര്‍ത്തിയിരിക്കുന്നത് ഈയൊരു അവകാശം സംരക്ഷിക്കാനാണ്. അതില്‍ യാതൊരു മാറ്റവും വരുത്താന്‍ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് കേരളവും കര്‍ണാടകയും പോലെ കേന്ദ്രത്തിന് പൂര്‍ണമായി നിയന്ത്രണാധികാരമുള്ള സംസ്ഥാനമെന്ന ധാരണയില്‍ 370ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ട് അമിത് ഷാ രാജ്യസഭയില്‍ ബില്ലവതരിപ്പിച്ചത്.
പാക്കിസ്ഥാന്‍ തീവ്രവാദികളോടോ പാക്കിസ്ഥാന്‍ പട്ടാളത്തോടോ സ്വീകരിക്കുന്ന നയ നിലപാടുകളല്ല തദ്ദേശവാസികളായ കശ്മീരികളോട് പുലര്‍ത്തേണ്ടത് എന്ന ന്യായമായ ബോധം ഓരോ ഭാരതീയനും കൈമുതലായുണ്ടാവണം. അതോടൊപ്പം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോട് കാണിക്കുന്ന സ്‌നേഹവും ദയാവായ്പ്പും കശ്മീരിന്റെ കാര്യത്തില്‍ മാത്രം അന്യംനിന്ന് പോകരുതെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. പ്രത്യേകിച്ച്, മതത്തിന്റെ പേരില്‍ രാജ്യം രൂപീകരിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് പോയപ്പോഴും അതില്‍ ചേരാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യത്തെ ഇന്ത്യയില്‍ ഉറപ്പിച്ച് നിര്‍ത്തിയപരസ്പര വിശ്വാസത്തിലൂന്നിയ അവരുടെ ദേശസ്‌നേഹത്തെ മാനിച്ചെങ്കിലും ഭരണീയര്‍ കണ്ണു തുറക്കണം.
പുല്‍വാമ ആക്രമണ ശേഷം കശ്മീരികളുടെ ജനജീവിതം ഏറെ ദുസ്സഹമായി മാറിയെന്ന് അവിടുന്ന് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിപ്പിച്ചിരുന്നു. തദ്ദേശവാസിയായ ഭീകരവാദിയുടെ വിധ്വംസക പ്രവര്‍ത്തനം മൂലം ആ നാട് മുഴുവന്‍ പീഡനമനുഭവിക്കേണ്ട ഗതികേടിലാണിപ്പോള്‍. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അജണ്ടകളില്‍ ഒന്നാം സ്ഥാനത്തേക്ക് കാശ്മീര്‍ ചാവേര്‍ സ്‌ഫോടനത്തിന്റെ അലയൊലികള്‍ വന്നുകയറിയതു മുതല്‍ രാജ്യസ്‌നേഹം തെളിയിക്കാനുള്ള പെടാപാടിലായിരുന്നു. പല മത-രാഷ്ട്രീയ കൂട്ടായ്മകളും. തങ്ങള്‍ നിര്‍മിച്ച രാജ്യസ്‌നേഹത്തിന്റെ ചതുരക്കള്ളികള്‍ക്കുള്ളിലേക്ക് മറ്റുള്ളവരെക്കൂടി ചുരുട്ടിക്കൂട്ടാനുള്ള സംഘ്പരിപാറിന്റെ കുതന്ത്രങ്ങള്‍ക്ക് കുട ചൂടാനാണ് ഭരണകൂടം മുമ്പും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശവും അവിടുത്തെ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. അതോടൊപ്പം വസ്തുതകളെ മറച്ചുവെക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ‘ശുഷ്‌കാന്തി’ ഏറെ അലോസരം സൃഷ്ടിക്കുന്നു.
തൊണ്ണൂറ് ശതമാനം മുസ്‌ലിംകളുള്ള പ്രദേശമായിരുന്നിട്ടും ഹിന്ദു-മുസ്‌ലിം-സിഖ് ഐക്യം മുദ്രാവാക്യമായെടുത്ത്, വിഭജനത്തിനെതിരെ ശക്തമായി നിലകൊണ്ട്, അനിവാര്യമായ ഇന്ത്യാ-പാക് വിഭജന സമയത്ത് ജിന്നയുടെ ക്ഷണം നിരസിച്ച് ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ച ‘കശ്മീര്‍ സിംഹം’ എന്ന അപരനാമത്തിലറിയപ്പെടുന്ന ഷേഖ് അബ്ദുല്ലയുടെ പിന്‍ഗാമികളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് ആഭ്യന്തര കാര്യങ്ങളില്‍ അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കേണ്ടതിന് പകരം പലപ്പോഴും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയുള്ള സമീപനമാണ് രാജ്യം സ്വീകരിച്ചത്.
370ാം വകുപ്പ് പ്രകാരം നിയന്ത്രിത സ്വയംഭരണാവകാശം വകവെച്ച് നല്‍കിയ സമയത്ത് പോലും ദുര്‍ബലമായ ആരോപണത്തിന്റെ പേരില്‍ ഷേക്ക് അബ്ദുല്ലയെ ജയിലിലാക്കി രാഷ്ട്രീയക്കളിക്ക് തുടക്കം കുറിച്ചത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. ഷേഖ് അബ്ദുല്ലയുടെ മന്ത്രിസഭയിലെ രണ്ടാമനായ ബക്ഷി ഗുലാം മുഹമ്മദിനെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരികയും മുന്‍ നിശ്ചയപ്രകാരം പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയുമാണുണ്ടായത്. ലയന സമയത്ത് ഇന്ത്യ വാഗ്ദാനം നല്‍കുകയും പിന്നീട് വെടിനിര്‍ത്തലിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുകയും ചെയ്ത ഹിത പരിശോധനയെന്ന ആവശ്യം ഷേക്ക് അബ്ദുല്ലയുടെ പുതിയ സംഘടനയായ പെബ്ലിസൈറ്റ് ഫ്രണ്ട് (ജഹലയശരെശലേ എൃീി)േ പലപ്പോഴായി ഉന്നയിക്കുകയും കോണ്‍ഗ്രസിലെ പലരും ഏറ്റു പിടിക്കുകയും ചെയ്തു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉന്നയിച്ച് പൊതുജന സമ്മതനായ ഷേഖ് അബ്ദുല്ലയെ തുറുങ്കിലടക്കുകയും എതിര്‍കക്ഷികളുടെ നാമ നിര്‍ദേശ പത്രികകള്‍ തള്ളുകയും തെരഞ്ഞെടുപ്പ് പ്രഹസനമാക്കി ജയിക്കുകയുമാണ് അവിടെ ഭരണകക്ഷി ചെയ്തു പോന്നിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമിയെ മത്സരിപ്പിക്കാന്‍ അനുവദിച്ചും കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയുടെ അറിവോടെ സ്വതന്ത്രരെ മത്സരിപ്പിച്ചും ഇലക്ഷനില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പൗരന്മാരെ അസന്തുഷ്ടരാക്കി.
ജനവിധിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോയപ്പോഴും ഇന്ത്യയെന്ന വികാരത്തോടൊപ്പം നില്‍ക്കാനുള്ള വിവേകം കശ്മീര്‍ ജനത കാണിച്ചിരുന്നു എന്നത് അവിടെയുള്ള ഓരാ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് ബോധ്യപ്പെടും. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ല്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. ഗവണ്‍െമന്റില്‍ അസംതൃപ്തരായ തദ്ദേശവാസികളുടെ പൂര്‍ണ സഹകരണം പ്രതീക്ഷിച്ച പാക് ഭരണാധികാരികളെ ഞെട്ടിച്ചുകൊണ്ട് അവര്‍ക്കെതിരെ സംഘടിക്കാനും നുഴഞ്ഞു കയറ്റക്കാരെ ഒറ്റിക്കൊടുക്കാനും പ്രദേശവാസികള്‍ മുന്‍കയ്യെടുക്കുകയായിരുന്നു.
1971ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്തും പൂര്‍ണമായ ഇന്ത്യയനുകൂല നിലപാട് തന്നെയാണ് കശ്മീര്‍ സ്വീകരിച്ചത്. പാക്കിസ്ഥാന്‍ കൂടുതല്‍ ദുര്‍ബലമാവുകയും ബംഗ്ലാദേശ് വേര്‍പെടുകയും ചെയ്തപ്പോഴും കശ്മീര്‍ പ്രദേശം ശാന്തമായിരുന്നു. 1975ല്‍ ഇന്ദിരാ ഗാന്ധിയുടെ സഹായത്തോടെ ഷേഖ് അബ്ദുല്ല വീണ്ടും അധികാരത്തിലേറി. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധാവസ്ഥയിലും കശ്മീര്‍ ഇളകിയില്ല. എന്നാല്‍ ഷേഖിന്റെ മരണത്തോടെ കശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിന്‍ കീഴിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഒളിപ്പോര്‍ നടത്താനായി പാക്കിസ്ഥാന് അമേരിക്കയുടെ ആയുധ സഹായം ലഭിച്ചിരുന്ന കാലമായിരുന്നു അത്. ഈ ആയുധങ്ങള്‍ ഉപയോഗപ്പെടുത്തി പാക്കിസ്ഥാന്‍ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജഗ്‌മോഹന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ മൂലം അവര്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിന്റെ മറ്റു പരിസര പ്രദേശങ്ങളിലേക്കും കൂട്ടമായി പലായനം ചെയ്തു. (തുടരും)
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ