Video Stories
കുത്തഴിഞ്ഞു വീഴുന്ന പുരോഗമന നാട്യങ്ങള്‍
ഇന്നേക്ക് അഞ്ചുമാസം തികയുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നുവെങ്കില്‍, ആദിവാസികളെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് മറ്റൊരാള്‍ കടുത്ത ആരോപണം നേരിടുകയാണ്. കേരള സാംസ്‌കാരിക, പട്ടികജാതി-വര്‍ഗക്ഷേമ-നിയമ വകുപ്പു മന്ത്രിയാണ് ആരോപണ മധ്യത്തില്‍. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെ അത്യപൂര്‍വമായ ദലിത് പ്രതിനിധി കൂടിയായ എ.കെ ബാലന്‍ നിയമസഭയില്‍ കഴിഞ്ഞ പത്തൊമ്പതിനാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ‘എണ്ണ’മെന്നും ‘ഗര്‍ഭ’മെന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചത്.
മണ്ണാര്‍ക്കാട്ടെ മുസ്‌ലിം ലീഗ് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു നാലു തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായ ബാലന്റെ ഭാഗത്തുനിന്ന് വിമര്‍ശനവിധേയമായ പരാമര്‍ശമുണ്ടായത്. മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും തന്റെ ഭാഗം ന്യായീകരിക്കുന്നതിനുമായിരുന്നു ബാലന്റെ പരാമര്‍ശങ്ങള്‍. പ്രസംഗം കേട്ട് മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും കുലുങ്ങിച്ചിരിക്കുന്നതും പ്രതിപക്ഷം എഴുന്നേറ്റ് പ്രതിഷേധിക്കുന്നതും സ്പീക്കര്‍ ഇടപെട്ട് ശാന്തമാക്കുന്നതും നിയമസഭയുടെ വീഡിയോയിലും രേഖയിലുമുണ്ട്.
സംഭവം കഴിഞ്ഞ് രണ്ടാം ദിവസമാണ് പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചത്. പ്രതിപക്ഷം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. നോട്ടീസ് സംബന്ധിച്ച് സ്പീക്കര്‍ പരിശോധിച്ച് തെറ്റ് ചൂണ്ടിക്കാണിക്കട്ടെ എന്ന നിലപാടാണ് ബാലന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. രാജിവെച്ച മന്ത്രി ഇ.പി ജയരാജന്റെ കാര്യത്തിലെന്നപോലെ പ്രകടമായിരിക്കുന്ന തെറ്റ് തിരുത്താനോ മാപ്പുപറയാനോ ബാലനും ഒരുക്കമല്ലെന്നര്‍ത്ഥം. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് കേള്‍ക്കുന്നതുതന്നെ മലയാളിക്ക് അപമാനകരമാണ്. ആദിവാസികളെയും പിന്നാക്ക ജനതയെയും സംബന്ധിച്ചുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെയും ഉത്തരവാദപ്പെട്ട സി.പി.എം നേതാവിന്റെയും സമീപനമെന്തെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്
പോഷകാഹാരക്കുറവുകൊണ്ട് ആദിവാസികള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും പാലക്കാട്ടെ അട്ടപ്പാടി മേഖലയില്‍ മരണപ്പെടുന്നത് പുതിയ കാര്യമല്ല. ഇതിനെതിരെ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ഞൂറ് കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പാക്കേജാണ് പ്രഖ്യാപിച്ചു നടപ്പാക്കിയത്. കേരളത്തിലാകെ ശിശുമരണനിരക്ക് (ആയിരത്തില്‍) 12 ഉള്ളപ്പോള്‍ അട്ടപ്പാടിയിലത് 66 ആണ്. ഇന്ത്യയിലിത് 44 ആണെന്ന് ഓര്‍ക്കുക. ഏറെക്കാലമായുള്ള ഈ ദു:സ്ഥിതിക്ക് ഇടതുപക്ഷ സര്‍ക്കാരും ഉത്തരവാദിയാണെന്ന് പറഞ്ഞത് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ബി. ഇഖ്ബാല്‍ ആണ്.
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്നത് കണക്കിലെടുത്ത് അതിനായി അട്ടപ്പാടിയിലെ 192 ഊരുകളിലും സാമൂഹിക അടുക്കളകള്‍ തുറക്കാനും അവരുടെ പരമ്പരാഗത കൃഷി രീതികള്‍ വീണ്ടെടുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ആസ്പത്രികളുടെ സൗകര്യം വര്‍ധിപ്പിക്കാനും മറ്റുമുള്ള പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതിനായി പ്രത്യേക ഓഫീസറെ നിയോഗിക്കുകയുമുണ്ടായി. അങ്ങനെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം ഇല്ലാതായപ്പോഴാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലു മാസങ്ങള്‍ക്കകം നാല് ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കുഞ്ഞുങ്ങളുടെ ഗര്‍ഭത്തിനുത്തരവാദി താനല്ലെന്നും പ്രതിപക്ഷത്തിന്റെ ഭരണ കാലത്താണ് ഗര്‍ഭമുണ്ടായതെന്നുമായിരുന്നു മന്ത്രി ബാലന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം പാലക്കാട് എം.പി എം.ബി രാജേഷ് അട്ടപ്പാടിയില്‍ നിരാഹാരം കിടന്നിട്ടും ഇപ്പോള്‍ ഇതേക്കുറിച്ച് മൗനമാണ്. ആദിവാസി ഭൂമി പ്രശ്‌നങ്ങളായ മുത്തങ്ങയും ചെങ്ങറയും അരിപ്പയും പരിഹരിക്കാന്‍ ഇടതു സര്‍ക്കാരുകള്‍ക്കായതുമില്ല.
ആദിവാസികളുടെ ക്ഷേമത്തിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി വസിക്കുന്ന മുപ്പതിനായിരത്തോളം വരുന്ന ആദിവാസികളുടെ ജീവിത നിലവാരം ഇന്നും അതേപടി തുടരുന്നത്. സി.പി.എമ്മിനേക്കാള്‍ സി.പി.ഐക്കാണ് ഇവിടെ അല്‍പമെങ്കിലും സ്വാധീനമുള്ളത്. ഈ ദുരവസ്ഥ മുതലെടുക്കുന്നതിന് അടുത്തിടെ മാവോയിസ്റ്റുകളും ഇവിടം താവളമാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും കാര്യത്തില്‍ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാന്‍ സി. പി.എം എന്നും ആവേശം കാട്ടാറുണ്ട്.
എന്നാല്‍ വോട്ടിനപ്പുറം ഇതിലൊന്നും ആത്മാര്‍ഥമായ താല്‍പര്യമില്ലെന്ന് പലപ്പോഴും ആ പാര്‍ട്ടി തെളിയിച്ചിട്ടുള്ളതാണ്. സി.പി.എമ്മിന്റെ പി.ബിയില്‍ എണ്‍പത് കൊല്ലമായിട്ടും ഒരൊറ്റ ദലിതന്‍ പോലുമില്ല. കണ്ണൂരില്‍ ദലിത് യുവതികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി പിഞ്ചുകുഞ്ഞുള്‍പ്പെടെ ജയിലിട്ടതും അടുത്തിടെ ദലിത് യുവാക്കളെ പൊലീസിനെകൊണ്ട് ക്രൂരമായി മര്‍ദിച്ചതും നാം അറിഞ്ഞതാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പ്രചണ്ഡപ്രചാരണം നടത്തുമ്പോഴും തങ്ങളുടെ ഭരണത്തിന്‍ കീഴിലും ദലിതര്‍ക്ക് രക്ഷയില്ലെന്ന് നാള്‍ക്കുനാള്‍ തെളിയിക്കുന്നതാണ് മന്ത്രിയുടേതടക്കമുള്ള മേല്‍നിലപാടുകള്‍.
ആടും കോഴിയും കൈക്കോട്ടും വെച്ചുനീട്ടി പാര്‍ട്ടി പ്രകടനത്തിനും സമ്മേളനത്തിനും അധികാരലബ്ധിക്കുംവേണ്ടി ആളെക്കൂട്ടാനേ സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് ദലിതുകളെയും ആദിവാസികളെയും ആവശ്യമുള്ളൂ. ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഉന്നമനം പറയുന്ന കേന്ദ്ര ഭരണക്കാര്‍ സവര്‍ണ താല്‍പര്യ സംരക്ഷണത്തിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന് തെളിയിച്ചുകഴിഞ്ഞതാണ്. ഇതിന്റെ ചുവടുപിടിക്കുകയാണോ സി.പി.എമ്മും കേരളത്തിന്റെ പട്ടികജാതി-വര്‍ഗവകുപ്പുമന്ത്രിയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ ദലിത് ചരിത്രമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ജാതിയും മതവും ഇല്ലാതാക്കി തൊഴിലാളി- മുതലാളി വര്‍ഗത്തിലധിഷ്ഠിതമായ സാമൂഹിക-സാമ്പത്തിക ക്രമമാണ് കമ്യൂണിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയില്‍ ജാതീയതയുടെ അടിവേരുകള്‍ എത്രയോ ആഴത്തിലാണെന്ന ്തിരിച്ചറിഞ്ഞ് അതിനെ അടിസ്ഥാനമാക്കിയുള്ള നയസമീപനങ്ങളാണ് അഭികാമ്യമെന്ന് പല സാമൂഹിക വിശാരദന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെയും ആര്യന്മാരുടെയും നുകങ്ങളില്‍ പിടയേണ്ടിവരുന്ന ദലിത്-ആദിവാസി -പിന്നാക്ക സമുദായങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ തങ്ങള്‍ക്കാവില്ലെന്നും മനസ്സില്‍ അടിഞ്ഞുകിടക്കുന്ന ബ്രാഹ്മണ്യമാണ് തങ്ങളെ ഇന്നും നയിക്കുന്നതെന്നും തുറന്നുപ്രഖ്യാപിക്കുകയുമാണ് മന്ത്രി ബാലനും അതിന് ചൂട്ടുപിടിക്കുന്ന സി.പി.എമ്മും ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അത്താഴപ്പട്ടിണിക്കാരായ ആദിവാസികളുടെ കൂരയില്‍ ചെന്ന് ഒരുനേരം ചാനല്‍ കാമറകള്‍ക്കുമുന്നില്‍ ഓണസദ്യ ഒരുമിച്ചുണ്ടതുകൊണ്ടു സാക്ഷാല്‍കരിക്കാനാവില്ല ശാസ്ത്രീയ രീതിയിലുള്ള ആദിവാസി ക്ഷേമവും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ