Video Stories
യാദവ ഭിന്നതയില്‍ കലങ്ങുന്ന യു.പി
സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ മൂപ്പിളമത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ മുലായം സിങ് യാദവിന് ആയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടന തന്നെ അഴിച്ചുപണിക്കു വിധേയമാക്കേണ്ടിവരും. ദേശീയ രാഷ്ട്രീയത്തിലെ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമാകുന്നതാണ് സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം. താല്‍ക്കാലികമായ വെടിനിര്‍ത്തലിന് ഉത്തര്‍പ്രദേശ് യാദവ രാഷ്ട്രീയത്തിലെ ഇരു പക്ഷവും തയാറായിട്ടുണ്ടെങ്കിലും ഈ പരസ്പര പോരില്‍ മുതലെടുപ്പിന് കാത്തിരിക്കുന്ന ശക്തികള്‍ വിശ്രമിക്കുന്നില്ല എന്ന് തിരിച്ചറിയണം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് ഭരണകക്ഷിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. തിങ്കളാഴ്ച ലക്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗം സഭ്യേതരവും വൈകാരികവുമായ രംഗങ്ങള്‍ക്കാണു സാക്ഷിയായത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയും പാര്‍ട്ടിയുടെ പ്രഥമ കുടുംബം രണ്ട് ചേരിയിലായി പോര്‍വിളി നടത്തി. മുലായം സിങ്, ശിവ്പാല്‍ യാദവ്, പ്രതീക് യാദവ് തുടങ്ങിയവര്‍ ഒരു ഭാഗത്തും അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ്, ഡിംപിള്‍ യാദവ് തുടങ്ങിയവര്‍ മറുചേരിയിലും നിലയുറപ്പിച്ചു. തന്നോളം വളര്‍ന്ന മകനെ ശാസിച്ചും വിശ്വസ്തരുടെ താല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്തിയും പാര്‍ട്ടിയെ ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തില്‍ മുന്നോട്ട് കൊണ്ടുപോവുക മുലായം സിങ് യാദവിന് സാധ്യമാകുമോ എന്നാണ് രാഷ്ട്രീയ വിചക്ഷണര്‍ ഉറ്റുനോക്കുന്നത്. അച്ഛനും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെ തള്ളിപ്പറഞ്ഞ് പുതിയ പാര്‍ട്ടിയുമായി താന്‍ രംഗത്ത് വരി െല്ലന്നും എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശക്തികളുടെ ശ്രമങ്ങളെ ചെറുത്ത് നില്‍ക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.
1970 കളില്‍ ശക്തിപ്പെട്ട സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളില്‍ നിന്നാണ് യാദവ-ഒ.ബി.സി രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നത്. മുലായം സിങ് യാദവും ലാലു യാദവുമൊക്കെ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് അവിഭക്ത ജനതാ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. പിന്നീട് പിന്നാക്ക, യാദവ രാഷ്ട്രീയത്തിലേക്ക് പറിച്ച് നടപ്പെട്ടു. അനന്തരം പിന്നാക്കക്കാരിലെ മുന്നാക്ക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരായി ഇവര്‍ മാറുന്നതിനും കാലം സാക്ഷിയായി. 1992ല്‍ ജനതാദളിനെ പിളര്‍ത്തി മുലായം സിങ,് സമാജ് വാദി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സാമൂഹിക ക്രമം പിന്നാക്ക ജന വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ പ്രാവര്‍ത്തികമാക്കപ്പെടൂ എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നാക്കക്കാര്‍ എന്ന സാമൂഹ്യ വിഭാഗത്തെ കേവലം യാദവ ഉന്നമനവുമായി ചേര്‍ത്തികെട്ടിയാണ് മുലായം തന്റെ രാഷ്ട്രീയ സാമ്രാജ്യം കെട്ടിപ്പടുത്തത്. മറ്റ് പിന്നാക്ക വിഭാഗങ്ങളെ യാദവ രാഷ്ട്രീയവുമായി ചേര്‍ത്ത് നിര്‍ത്തി പുതിയ സോഷ്യല്‍ എന്‍ജിനിയറിങിന്് മുലായം നേതൃത്വം നല്‍കി. യാദവ, കുര്‍മ്മി വിഭാഗങ്ങളെയും മുസ്‌ലിംകളിലെ പിന്നാക്കക്കാരായ ഖുറേഷി, കസായി, അന്‍സാരി, ബിഷ്ത്തി തുടങ്ങിയ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു നിര്‍ത്തി സ്വന്തമായ രാഷ്ട്രീയ മണ്ഡലം വികസിപ്പിച്ചെടുക്കുന്നതില്‍ മുലായം സിങ് യാദവും പാര്‍ട്ടിയും വിജയിക്കുകയുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് യാദവ സമുദായം രാജ്യ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടത്. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും വലിയ സ്ഥാനങ്ങള്‍ കല്‍പ്പിക്കപെട്ടു പോരുന്നുണ്ടങ്കിലും സാമൂഹികക്രമത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമായിരുന്നു യാദവര്‍. സമുദായ വോട്ടു ബാങ്കിന്റെ ബലത്തില്‍ അവഗണിക്കപ്പെടാനാവാത്ത ശക്തിയായി മുലായം സിങ് യാദവും പാര്‍ട്ടിയും പിന്നീട് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു.
1990ല്‍ മുലായം മുഖ്യമന്ത്രിയായിരിക്കെ ഹിന്ദുത്വ വര്‍ഗീയതയുടെ ഫണം വിടര്‍ത്തി സംഘപരിവാര്‍ ബാബരി മസ്ജിദിലേക്ക് ശൗര്യദിവസ് സംഘടിപ്പിക്കുകയും പള്ളി പൊളിക്കുമെന്നാക്രോശിക്കുകയും ചെയ്തപ്പോള്‍ അക്രമികള്‍ക്കെതിരെ മുലായത്തിന്റെ പൊലീസ് വെടിയുതിര്‍ക്കുകയും പതിനാറോളം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള ഇത്തരം ശക്തമായ നിലപാട് മുസ്‌ലിം ജന വിഭാഗങ്ങളെ സമാജ് വാദി പാര്‍ട്ടിയിലേക്കടുപ്പിച്ചു. മുലായം സിങിന്റെ സംഘ് വിരുദ്ധ സമീപനം ആര്‍.എസ്.എസുകാര്‍ ‘മുല്ലാ മുലായം’ എന്ന് വിളിപ്പേര് നല്‍കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റുന്നതില്‍ വിജയം കണ്ട മുലായം യാദവര്‍കൊപ്പം മുസ്‌ലിംകളെയും തന്റെ രാഷ്ട്രീയ മണ്ഡലത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. പരമ്പരാഗതമായി കോണ്‍ഗ്രസിനു വോട്ടു നല്‍കിവന്ന മുസ്‌ലിം ജനവിഭാഗം മുലായം സിങിനു പിന്നില്‍ അണിനിരന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കി.
രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് 2012ല്‍ മകന്‍ അഖിലേഷ് യാദവിനെ മുലായം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തന്റെ പ്രവര്‍ത്തനമണ്ഡലം ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ മുലായം അഖിലേഷിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും നിയമിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ ഒരു മാറ്റത്തെ ഏറെക്കുറെ പ്രശ്‌നമുക്തമായതെന്നാണ് വിലയിരുത്തിയത്. എന്നാല്‍ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് പാര്‍ട്ടി കുടുംബവഴക്ക് പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. അഖിലേഷ് യാദവ് മുലായം സിങ് യാദവിന് ആദ്യ ഭാര്യ മാള്‍ട്ടിദേവിയിലുണ്ടായ മകനാണ്. ആദ്യ ഭാര്യയുടെ മരണ ശേഷം മുലായം തന്റെ നിയമപരമല്ലാത്ത പങ്കാളിയെ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. കുടുംബ ഘടനയിലുണ്ടായ മാറ്റം പിന്നീട് രാഷ്ട്രീയ നീക്കങ്ങളെ ചെറിയ തോതില്‍ സ്വാധീനം ചെലുത്തുകയുമുണ്ടായി. രണ്ടാനമ്മയിലുള്ള മകന്‍ പ്രതീക് യാദവാണ് മുലായം കുടുംബത്തിന്റെ ഭൂമി ഇടപാടുകള്‍ നോക്കി നടത്തുന്നത്. ബിസിനസ് താല്‍പര്യങ്ങള്‍ പ്രതീകിനെ റിയല്‍ എസ്റ്റേറ്റിലെ വമ്പന്‍ സ്രാവുകളുമായി ചങ്ങാത്തത്തിലാക്കുന്നതിലേക്കും ഗായത്രി പ്രജാപതി പോലുള്ളവര്‍ പിന്‍വാതില്‍ വഴി പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും ഉന്നത സ്ഥാനങ്ങളിലെത്തുന്നതിനും കാരണമായി. അതിനിടെ അഖിലേഷ് യാദവിന്റെ സ്ഥാനാരോഹണം തൊട്ടേയുള്ള പടല പിണക്കങ്ങളുടെ പരിണാമം ശിവ്പാല്‍ യാദവ്- അഖിലേഷ് തര്‍ക്കത്തിലേക്കും നയിച്ചു.
പാര്‍ട്ടിയില്‍ തനിക്കാണോ അതല്ല ഇളമുറക്കാരനായ അഖിലേഷ് യാദവിനാണോ സ്ഥാനമെന്ന മൂപ്പിളമ പ്രശ്‌നമാണ് മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവുയര്‍ത്തുന്നത്. പ്രശ്‌നങ്ങളുടെ ഗതിവേഗം കൂട്ടിയത് സമാജ് വാദി മുന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത അമര്‍സിങിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതും മാഫിയാ രാഷ്ട്രീയക്കാരന്‍ മുക്താര്‍ അന്‍സാരിയുടെ കൗമി ഏക്ദാ ദളിനെ സമാജ് വാദിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ അഖിലേഷ് യാദവ് ഏതിര്‍ത്തതുമാണ്. ഇതില്‍ തന്നെ അമര്‍സിങിന്റെ കരങ്ങളാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് അഖിലേഷ് വിഭാഗം ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സ്വന്തമായൊരു പാര്‍ട്ടിയുണ്ടാക്കുകയും ശേഷം അത് പിരിച്ചുവിടുകയും പിന്നീട് രാഷ്ട്രീയ ലോക്ദളില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മല്‍സരിച്ച് പരാജയപെടുകയും ചെയ്ത ശേഷമാണ് സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. അമര്‍സിങിനെ അഴിമതി രാഷ്ട്രീയത്തിന്റെ വക്താവായാണ് പാര്‍ട്ടിയിലെ പുതുതലമുറ കാണുന്നത്. എന്നാല്‍ ‘അമര്‍സിങിനെയും ശിവ്പാല്‍ യാദവിനെയും കൈവിടാന്‍ താന്‍ ഒരുക്കമല്ല’ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുലായം. ലക്‌നൗവില്‍ നടന്ന യോഗത്തില്‍ ‘അമര്‍സിങിന്റെ കാലിനടിയിലെ ചേറിന്റ വില പോലും തനിക്കൊന്നുമില്ല’ എന്നാണ് ശിവ്പാല്‍ യാദവ് അഖിലേഷിനോട് ആക്രോശിച്ചത്. കുടുംബ വഴക്കില്‍ രണ്ടാനമ്മ സാധന ഗുപ്ത അഖിലേഷ് വിരുദ്ധ ചേരിയിലാണെന്ന് ഏറക്കുറെ വ്യക്തമാണ്. പാര്‍ട്ടിയുടെ സമുന്നത നേതാവും അഖിലേഷ് പക്ഷക്കാരനുമായ ഉദയ്‌വീര്‍ സിങ് മുലായത്തിനയച്ച കത്തില്‍ സാധന ഗുപ്തയാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കുന്നുണ്ട്.
ഉദയ് വീറിനെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയാണ് മുലായം കത്തിനോട് പ്രതികരിച്ചത്. പ്രശ്‌നങ്ങളൊന്നുമില്ല എന്ന് മുലായം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബ കലഹം ഇനിയും തലപൊക്കാതിരിക്കണമെങ്കില്‍ കടുത്ത നടപടി വേണ്ടിവരും. ഉത്തര്‍ പ്രദേശിലെ പിന്നാക്ക യാദവ – മുസ്‌ലിം രാഷ്ട്രീയ ഐക്യം സമാജ് വാദി പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ആശ്രയിച്ചാണുള്ളത്. ഭരണ വീഴ്ചകളും സംഘടനാ ദൗര്‍ബല്യങ്ങളുമൊക്കെ സമാജ് വാദി പാര്‍ട്ടി മറികടക്കാറുള്ളത് പിന്നാക്ക-ജാതി- സ്വത്വ രാഷ്ട്രീയത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത യാദവ – മുസ്‌ലിം പിന്തുണയിലൂടെയാണ്. അഖിലേഷ് ഭരണ കാലത്തെ നിരന്തര കലാപങ്ങളും അക്രമങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നുമകറ്റിയതായി കരുതുന്നവരുണ്ട്. അങ്ങനെയാെണങ്കില്‍ കുടുംബ കലഹത്തിലൂടെ യാദവ വോട്ടുകള്‍ അനിശ്ചിതത്വത്തിലാക്കിയ പാര്‍ട്ടിക്ക് മറ്റൊരു ശക്തിദുര്‍ഗം കൂടി നഷ്ടമാവാനുള്ള സാധ്യതകളേറെയാണ്. ഇത് ഫലത്തില്‍ പ്രധാന പ്രതിപക്ഷമായ ബി.എസ്.പിക്ക്് അനുകൂലമാവും എന്നാണ് നിരീക്ഷണമെങ്കിലും സംഘ്പരിവാര്‍ തന്ത്രം ഫലിച്ചാല്‍ സ്ഥിതിഗതികള്‍ മാറിമറിയും. ദേശീയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ദലിത്-മുസ്‌ലിം ഐക്യപ്പെടലിന്റെ സാധ്യത സജീവമായി നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ യാദവ വോട്ടുകള്‍ ഭിന്നിക്കുന്നത് പരിവാര്‍ പ്രതീക്ഷകള്‍ക്കാകും കരുത്തു പകരുക.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ