Video Stories
താമരക്കാരുടെ നക്കാപ്പിച്ചയും അരിവാള്‍ വീഴേണ്ട കുടവും
കൂപ്പുകൈയ്യുമായി എത്തി ഒടുവില്‍ മണ്‍കുടത്തിലടച്ച ചരിത്രമാണ് സാക്ഷാല്‍ നടേശഗുരുക്കളുടെ ബി.ഡി.ജെ.എസ് എന്ന സംഘ്പരിവാര്‍ ബി ടീമിന്റേത്. ഹണിമൂണ്‍ തീരും മുമ്പേ ഇപ്പോള്‍ കുടത്തില്‍ നിന്നും താമര പുറത്തിട്ട് അരിവാള്‍ കയറ്റണമെന്നാണ് സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ പൂതി. സംഗതി കേരള കാസ്‌ട്രോ എന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടാത്ത പരിഷ്‌കാര ചെയര്‍മാന്‍ മൈക്രോ ഫിനാന്‍സെന്ന പേരില്‍ കിട്ടുന്ന വേദിയിലെല്ലാം പൂട്ടാന്‍ നടന്നിരുന്നെങ്കിലും നാളിതുവരെ ചങ്കന്‍മാരുടെ വിരലനങ്ങാതിരുന്നത് എന്തു കൊണ്ടെന്നത് ഏതാണ്ടൊക്കെ ദേശീയ പാതയിലെ കുഴി പോലെ തെളിഞ്ഞുവന്നുകൊണ്ടിരിക്കയാണ്.
നിലനില്‍പിനായി അപ്പോഴപ്പോള്‍ കാണുന്നവനെയെല്ലാം അപ്പാ എന്നു വിളിക്കുന്ന ടീംസ് ആയതിനാല്‍ ഇനിയിപ്പോ ചെങ്കൊടിക്കു കീഴില്‍ കുടം കമിഴ്ത്തിയാലും അല്‍ഭുതപ്പെടേണ്ട. പാര്‍ട്ടി രൂപീകരിക്കും മുമ്പേ കാസര്‍കോട് നിന്നും പ്രചാരണ ജാഥ തുടങ്ങി തിരുവനന്തപുരം എത്തും മുമ്പേ സംഘികളേക്കാളും വലിയ വര്‍ഗീയതയുമായി കലക്കാനിറങ്ങിവരായതിനാല്‍ കൂടെക്കൂട്ടാന്‍ മുണ്ടുടുത്ത മോദി ടീംസിന് വലിയ പ്രശ്‌നമൊന്നുമില്ല താനും. ന്യൂനപക്ഷങ്ങള്‍ ഏതാണ്ടൊക്കെ വിഴുങ്ങുന്നുവെന്നാരോപിച്ച് മാന്‍ഹോളില്‍ ഇതര സംസ്ഥാനക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചയാളെ പോലും വര്‍ഗീയത പുരട്ടി എരിവ് പകര്‍ന്നത് ടിയാനായിരുന്നു. പിന്നൊന്നുണ്ട് കേരളം മുഴുവന്‍ വല്യക്കാട്ട് സ്വാധീനുമുള്ള പാര്‍ട്ടിയായതിനാല്‍ എങ്ങോട്ട് ചാഞ്ഞാലും ആര്‍ക്കും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുള്ളത് പച്ചപരമാര്‍ത്ഥം. എങ്കിലും കുടം കൈവിട്ടാല്‍ താമര സ്വല്‍പം വാടുമെന്നത് മൂന്നു തരം.
അധികാരത്തിന്റെ ചക്കരക്കുടത്തില്‍ ഏതാണ്ടൊക്കെ നക്കാന്‍ കിട്ടുമെന്ന് കരുതി തന്നെയാണ് ഒരു തട്ടിക്കൂട്ട് പാര്‍ട്ടിയുമായി താമരക്ക് വെള്ളമൊഴിക്കാന്‍ വെള്ളാപ്പള്ളിയും സംഘവും കുടം നിറച്ചത്. എന്നാല്‍ അമ്മാത്തിന്ന് പോരുകയും ചെയ്തു, ഇല്ലത്ത് എത്തിയതുമില്ലെന്ന മട്ടില്‍ കയ്യാലപ്പുറത്തായതോടെ പാര്‍ട്ടിയിലിപ്പോ നടേശ ഗുരുവിന്റെ മകന്‍ ഗുരു മാത്രമേ കാര്യമായിട്ടുള്ളൂ.
അതു കൊണ്ടാവണം മെഡിക്കല്‍ കോഴയില്‍ മുഖം നഷ്ടപ്പെട്ട് കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടിയ താമരക്കാര്‍ സ്വന്തം രക്ഷ തേടി നടത്തുന്ന ജനരക്ഷാ യാത്രയില്‍ പേരിനൊരു സ്റ്റാമ്പ് സൈസില്‍ പോലും ഘടക കക്ഷിയായിട്ടു പോലും ബി.ഡി.ജെ.എസുകാരെ അടുപ്പിച്ചിട്ടില്ല. ഇനിയിപ്പോ ഏറെ പക്വത (?) കാണിച്ച് ചരിത്രമിട്ടയാളായതോണ്ട് മുഖ്യനൊപ്പം ചേരാനാണ് നടേശ ഗുരുക്കളുടെ ആഗ്രഹം.
ഇക്കാര്യം ഏതാണ്ട് പരസ്യമായ രഹസ്യമാക്കി പലവുരു അടിയന്‍ അടിയന്‍ എന്ന് പറഞ്ഞ് അങ്ങോട്ടു ചെന്ന് മുഖം കാണിക്കയും ചെയ്തു. തന്നെ ഒപ്പം കൂട്ടിയാല്‍ ഭരണത്തുടര്‍ച്ചയാണെന്ന് കോഴി കൂവും പോലെ ദിനേന വിളംബരം ചെയ്യുന്നുമുണ്ട്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി 2000 കോടി രൂപയുടെ ഉഡായിപ്പ് നടത്തിയെന്നാണ് കാസ്‌ട്രോ സഖാവ് മുമ്പ് പറഞ്ഞിട്ടുള്ളത്. പക്ഷേ ടിയാന് പാര്‍ട്ടിയിലോ, എല്‍ഡിഎഫിലോ ശക്തിയില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.
പോരാത്തതിന് കേറിവാ മക്കളെ എന്നും പറഞ്ഞ് കാനം ചേട്ടന്‍ മാടി വിളിക്കുന്നുമുണ്ട്. എന്തിനേയും ഏതിനേയും എതിര്‍ക്കുന്നവരാണെങ്കിലും അല്‍പസ്വല്‍പം വര്‍ഗീയതയൊക്കെ ഉണ്ടെങ്കില്‍ പോന്നോട്ടെയന്ന മട്ടാണ് സാക്ഷാല്‍ സി.പി.ഐക്കാര്‍ക്കു പോലുമിപ്പോള്‍. പക്ഷേ പിള്ളയും പുള്ളയും പോലെ തന്നെ പറയുന്നതത്രയും അനുസരിക്കുന്നതാണ് പാര്‍ട്ടിയിലെ യുവ കേസരികളുടെ രീതിയെന്നതിനാല്‍ നടേശന്‍ ജി പറഞ്ഞിട്ടും കുമ്മനം ജിയും അമിട്ട് ഷാജി ജിയും അവസാന കാലത്ത് വല്ല നക്കാപ്പിച്ചയും തന്നാല്‍ അതുമതി ജി എന്നാണ് മകനും പാര്‍ട്ടിയുടെ എല്ലാമെല്ലാമായ തുഷാര്‍ജി പറയുന്നത്. ഞാന്‍ ജി എന്റെ ചുറ്റുമുള്ള കോര്‍പറേറ്റുകള്‍ ജി എന്നു മാത്രം ചിന്തിക്കുന്ന ഭരണക്കാര്‍ക്കുണ്ടോ ഇവിടെ കാലങ്ങളായി താമര നനക്കാന്‍ മണ്‍കലം ചുമന്നു നടക്കുന്നവന്റെ രോദനമറിയുന്നു.
ഭരണം തുടങ്ങി ഏതാണ്ട് എല്ലാ കോര്‍പറേഷനുകളെയും കുളം തോണ്ടി പരിപ്പെടുത്തിട്ടുണ്ടെങ്കിലും ഇനി രണ്ടു കൊല്ലം കഷ്ടിച്ചുള്ളപ്പോള്‍ ഏതാവത് ബോര്‍ഡ് കോര്‍പറേഷന്‍ ചൂണ്ടയില്‍ കുരുക്കി എറിഞ്ഞാലും കലത്തില്‍ കൊളുത്തുമെന്ന് അമിട്ട് ജിക്ക് വ്യക്തമായി അറിയാം. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പാണ് വിമാനത്തില്‍ വെച്ച് കണ്ണന്താനവുമായി റബ്ബര്‍ വില ചര്‍ച്ച ചെയ്യാറുള്ള ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ഷാജിജി നല്‍കിയിരിക്കുന്ന വാഗ്ദാനം.
എല്ലാ മാസവും ഈ പറഞ്ഞ 15 ദിവസങ്ങളുണ്ടെന്നതിനാല്‍ തുഷാര്‍ജി കാത്തിരിക്കാന്‍ തയാറാണ് താനും. കണ്ണന്താനത്തിനെ മന്ത്രിയാക്കാമെങ്കില്‍ തനിക്ക് നാളികേര വികസനമെങ്കിലും സാധ്യമാക്കാമെന്നാണ് ടിയാന്‍ പറയുന്നത്.
വാഗ്ദാനങ്ങള്‍ പതിവു പോലെ ലഭിക്കുന്നതിനാല്‍ അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാര്‍ജി പ്രഖ്യാപിച്ചതായാണ് പാപ്പരാസികള്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാര്‍ജി പറയുന്നു. ഇല്ലെന്നും 5000ത്തിനു അപ്പുറം താമരയില്‍ പതിയില്ലെന്നും അച്ഛന്‍ജി പറയുന്നു. ഇതില്‍ ഏത് ജി വിജയിക്കുമെന്നത് കാത്തിരുന്നു കാണുക തന്നെ വേണം.
കാരണം മെഡിക്കല്‍ കോഴ കഴുകാനായി യാത്രക്ക് കോപ്പുകൂട്ടുന്ന കുമ്മനം ജിക്ക് ഇതൊന്നും നോക്കാന്‍ സമയമില്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി മാന്ദ്യമില്ലെന്ന പ്രചരണം നടത്തണം. മറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം മുക്കണം അതിനെന്ത് വഴിയെന്ന് ആരായണം. പുതിയ മേഗാ പദ്ധതി കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറയണം. പുതിയ ഫോട്ടോഷോപ്പ് വര്‍ക്കുകള്‍ ഇറക്കണം, പോരാത്തതിന് യശ്വന്ത് സിന്‍ഹ പറഞ്ഞതിനെ തടയണം, പോരാത്തതിന് കേരളത്തില്‍ നടക്കുന്നതത്രയും ജിഹാദാണെന്ന് കൗസ്വാമി ചാനല്‍ മുതല്‍ സകല ദേശസ്‌നേഹി ചാനലുകളിലും ചര്‍ച്ച നടത്തണം.
ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് കേരളത്തില്‍ 2019ല്‍ താമര പൂത്തുലഞ്ഞു നില്‍ക്കുന്ന സമ്പന്നമായ സ്വ പ്നം കണ്ട് യാത്ര തീരുന്നതു വരെ ഒപ്പിക്കണം. ഇത്രയും ഭാരിച്ച ചുമതലയുള്ളപ്പോള്‍ ഘ ടക കക്ഷിയെന്ന് പറയുന്നവര്‍ക്ക് നക്കാപിച്ച തന്നെ ധാരാളം. അല്ലേലും ഈ എന്‍.ഡി.എ എ ന്നൊ ക്കെ പറയുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ച് നടക്കുന്നവര്‍ക്ക് ചുമ്മാ ഒരു പദവിയിരിക്കട്ടെ എന്നു കരുതി തട്ടിക്കൂട്ടിയ സംവിധാനമാണ് കേരളത്തിലെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്നതാണല്ലോ.
യാത്രക്കു മുമ്പേ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ തൊപ്പിയില്‍ ഒരു കാക്കത്തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ട് പാചക വാതക വിലയും കുത്തനെ കൂട്ടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കക്കൂസുണ്ടാക്കാനാണെങ്കില്‍ പാചക വാതക വില വര്‍ധനവ് നാടു മുഴുവന്‍ കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനാവാനും സാധ്യതയുണ്ട്.
ലാസ്റ്റ്‌ലീഫ്:
ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയുടെ സ്വതന്ത്ര്യ ഡയരക്ടറാക്കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നു പറഞ്ഞാല്‍ ഏതാണ്ടിതുപോലെയൊക്കെയാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ