Video Stories
റോഹിംഗ്യകളുടെ യാതന അവസാനിപ്പിക്കണം
ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് കുടിയേറിയ ഏറെപ്പേര്‍ക്ക് വ്യാപാര-ജീവിത ബന്ധങ്ങള്‍ കൊണ്ട് പരിചിതമായ നാടാണ് മ്യാന്‍മാര്‍ എന്ന പഴയ ബര്‍മ. ഇവിടെ നിന്ന് ഏറെക്കാലമായി ഉയര്‍ന്നുവരുന്ന മനുഷ്യാവകാശ പ്രശ്‌നമാണ് ന്യൂനപക്ഷമായ റോഹിംഗ്യകളുമായി ബന്ധപ്പെട്ട കൊടുംക്രൂരതകള്‍. മ്യാന്‍മറിലെ റക്കൈന്‍ പ്രവിശ്യയില്‍ നൂറ്റാണ്ടുകളായി വസിച്ചുവരുന്ന മുസ്്‌ലിംകളാണ് റോഹിംഗ്യകള്‍. കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനും തുടര്‍ന്നും നടന്നുവരുന്ന സൈനിക നടപടിയിലൂടെ നൂറ്റമ്പതോളം പേര്‍ കൊല്ലപ്പെടുകയും മുപ്പതിനായിരം പേര്‍ പലായനം ചെയ്യുകയും ചെയ്തു. ഇതിലുമെത്രയോ പേര്‍ക്കാണ് കാലങ്ങളായുള്ള സൈനിക-ഭൂരിപക്ഷ പീഡനം മൂലം ജീവത്യാഗം ചെയ്യേണ്ടി വരികയും നാടുവിടേണ്ടിയും വന്നിട്ടുള്ളത്. അയല്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളിലാണ് റോഹിംഗ്യക്കാര്‍ സൈ്വര്യ ജീവിതം തേടിപ്പോകുന്നത്. മനുഷ്യാവകാശ സമാധാനപ്രശ്‌നങ്ങളിലുള്ള ശക്തമായ നിലപാടുകളും പോരാട്ടങ്ങളും കൊണ്ട് നോബല്‍ സമ്മാനത്തിന് അര്‍ഹയായ ഓങ് സാങ് സൂക്കിയുടെ നാടാണ് മ്യാന്‍മാര്‍ എന്നത് ഓര്‍ക്കുമ്പോള്‍ ഈ രാജ്യത്തെ കൊടിയ മനുഷ്യാവകാശ ധ്വംസനം കേട്ട് സമാധാന കാംക്ഷികള്‍ക്ക് ലജ്ജിക്കേണ്ടിവരുന്നു.
ന്യൂനപക്ഷങ്ങള്‍ക്ക് അവസരങ്ങളുടെ അഭാവവും അരക്ഷിത ബോധവും ഉണ്ടാകുന്നത് ഏതൊരു സമൂഹത്തിലും ആശാസ്യമല്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിയതമായ മാനദണ്ഡങ്ങള്‍ സാംസ്‌കാരികമായി ഉന്നതരായ നാം തയ്യാറാക്കിയിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ ഇച്ഛക്കൊത്തും അടിമത്തത്തിലും ഔദാര്യത്തിലും ജീവിക്കേണ്ട അവസ്ഥ പല രാജ്യങ്ങളിലും സമൂഹങ്ങളിലും ശാസ്ത്രീയ-സാംസ്‌കാരിക പുരോഗതിയുടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംഭവിക്കുന്നുണ്ട് എന്നത് നഗ്നമായ യാഥാര്‍ഥ്യമാണ് എന്നതു ശരിതന്നെ. എന്നാല്‍ തൊഴിലും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും പോയിട്ട് സമാധാനപരമായും സൈ്വര്യമായും കിടന്നുറങ്ങാന്‍ പോലും കഴിയാത്ത വിധമുള്ള പീഡനങ്ങളും അക്രമങ്ങളുമാണ് റോഹിംഗ്യകളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പതിവാണ്. തെരഞ്ഞെടുക്കപ്പെട്ട സൂക്കി സര്‍ക്കാരിന് സൈന്യത്തിന്റെ അക്രമത്തിന് ഉത്തരവാദിത്തമില്ല എന്നാണ് പറയുന്നത്. എന്നാല്‍ സൂക്കിയുടെ നോബല്‍ സമ്മാനം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം സമാധാനത്തിനും സ്വാതന്ത്ര്യത്തിനും മാത്രം വേണ്ടിയായിരുന്നോ എന്നാണ് ചോദ്യമുയരുന്നത്.
റക്കൈനില്‍ നൂറു കണക്കിന് കെട്ടിടങ്ങളാണ് സൈന്യം അഗ്നിക്കിരയാക്കിയതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. പലായനം ചെയ്യുന്നവര്‍ക്കുനേരെ പോലും വെടിയുതിര്‍ക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. സമാധാനത്തിന്റെ ദൂതനായ ശ്രീബുദ്ധന്റെ അനുയായികളുള്ള ഭൂരിപക്ഷ ജനതയാണ് ഈ കാട്ടിക്കൂട്ടലുകളെല്ലാം നടത്തുന്നതെന്നതാണ് വൈരുധ്യവും ആക്ഷേപകരവും. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് റോഹിംഗ്യകളെക്കുറിച്ച് സൈന്യവും ഭൂരിപക്ഷ മതക്കാരും ആരോപിക്കുന്നത്. എന്നാല്‍ ഏറെ തലമുറകളായി ജീവിക്കുന്നവരാണ് റോഹിംഗ്യകളെന്നത് ഇക്കൂട്ടര്‍ മന:പൂര്‍വം മറച്ചുവെക്കുകയോ സൗകര്യപൂര്‍വം മറക്കുകയോ ആണ്. അങ്ങനെ പുതിയ പൂര്‍വികരെല്ലാം നാടുവിടണമെങ്കില്‍ എല്ലാ ജനതക്കും പഴയ ആഫ്രിക്കയിലേക്കായിരിക്കും മടങ്ങേണ്ടി വരിക. തീവ്രവാദികളെയാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. എന്നാല്‍ വിരലിലെണ്ണാവുന്ന ഇവരുടെ ചെയ്തികള്‍ക്ക് വലിയ കൂട്ടം ജനതയെ കുരുതിക്ക് കൊടുക്കുന്നത് എന്ത് നേടാനാണ്. ഇനി തീവ്രവാദികള്‍ അക്രമത്തിന്റെ വഴി സ്വീകരിച്ചാല്‍ തന്നെ അവരെ അതിന് കാരണക്കാരാക്കിയ ക്രൂരമായ നരഹത്യകളെ എങ്ങനെ സൈന്യത്തിന് ന്യായീകരിക്കാനാകും? സിറിയയിലും ഇറാഖിലും മറ്റും ഭരണകൂടങ്ങള്‍ക്ക് വേണ്ടി നടത്തുന്ന വ്യയവും സൈനിക ശക്തി വ്യൂഹവും രോഹിംഗ്യകളുടെ കാര്യത്തില്‍ കൂടി കാട്ടാന്‍ വന്‍ ശക്തികളായ യു.എസ്സും റഷ്യയും തയ്യാറാകേണ്ടതുണ്ട്.
ബംഗ്ലാദേശിലെ ചിറ്റഗോംഗ് പ്രദേശത്തോട് ചേര്‍ന്നുള്ള പ്രവിശ്യയാണ് റക്കൈന്‍. 14194 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും മൂന്നു ലക്ഷം മാത്രം ജനസംഖ്യയുമുള്ള പ്രവിശ്യയുടെ 42.7 ശതമാനം മാത്രമാണ് രോഹിംഗ്യ മുസ്‌ലിംകള്‍. ആകെക്കൂടി പത്തുലക്ഷം ആളുകള്‍. ബുദ്ധമതക്കാരാകട്ടെ 55.8 ശതമാനവും. 2012ല്‍ റക്കൈന്‍ വംശജരും മുസ്‌ലിംകളും തമ്മില്‍ നടന്ന കലാപത്തില്‍ ഒന്നര ലക്ഷത്തിലധികം പേരാണ് നാടുവിട്ടത്. ഇവരിന്നും വിവിധ രാജ്യങ്ങളിലെ അഭയാര്‍ഥി ടെന്റുകളിലാണ് കഴിയുന്നത്. അഭയാര്‍ഥികളായി കടലിലൂടെ നാടുവിടുന്നവരുടെ കാര്യവും കഷ്ടമെന്നല്ലാതെ പറയാനാവില്ല. പല അയല്‍ രാജ്യങ്ങളും ഇവരെ തീരത്തടുക്കും മുമ്പും നടുക്കടലില്‍ വെച്ചു തന്നെയും തിരിച്ചയക്കുന്ന കാഴ്ചകള്‍ ഭീതിതവും സ്‌തോഭജനകവുമാണ്. പതിനായിരങ്ങളാണ് ഇങ്ങനെ ഇന്ത്യന്‍ അതിര്‍ത്തിയിലും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നരകയാതനയില്‍ ജീവിതം തള്ളിനീക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതമാണ് ഇവിടെ ഏറെ ദയനീയം. മുസ്‌ലിംകള്‍ വര്‍ധിക്കുന്നത് തങ്ങളുടെ ജനസംഖ്യ കുറക്കുമെന്നാണത്രെ പ്രാദേശിക സമുദായക്കാരുടെ ന്യായം. ഇത് അടിസ്ഥാന രഹിതവും അസത്യ പ്രചാരണം വഴി ആശങ്ക കൂട്ടുന്നതിനുമായുള്ളതുമാണ്. എല്ലാ നാട്ടിലും ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന അധികാരക്കൊതിയുള്ള നേതൃത്വം ബോധപൂര്‍വം പ്രചരിപ്പിക്കുന്ന ദുര്‍ന്യായമാണിത്. ഇതുതന്നെയാണ് അടുത്ത കാലത്തായി ഇന്ത്യയിലും ഇസ്രാഈലിലെ ജൂതരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യവും വൈപുല്യവുമായിരിക്കണം ആധുനിക മനുഷ്യന്റെ പാരസ്പര്യത്തിന് അടിസ്ഥാനം.
ഏപ്രിലില്‍ ഏറെക്കാലത്തെ സൈനിക ഭരണത്തിന് ശേഷം അധികാരമേറ്റ സൂക്കി ഭരണകൂടത്തിന് സ്വന്തം പാര്‍ട്ടിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയിലെ ജനാധിപത്യത്തോട് വല്ല പ്രതിദ്ധതയുമുണ്ടെങ്കില്‍ ചെയ്യേണ്ടത് എത്രയും വേഗം ഈ മനുഷ്യക്കുരുതി നിര്‍ത്താന്‍ സൈന്യത്തോട് ആജ്ഞാപിക്കുകയാണ്. അതിന് പോയിട്ട് സൈനിക നടപടിയെ അപലപിക്കുക കൂടി ചെയ്യാന്‍ സൂക്കി എന്ന പോരാളി വനിത തയ്യാറാവുന്നില്ല എന്നത് അന്താരാഷ്ട്ര സമൂഹത്തെ അലോസരപ്പെടുത്തുന്നു. പല അന്താരാഷ്ട്ര സംഘടനകളും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് പഠനത്തിനെത്തിയ മുന്‍ ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ വെളിപ്പെടുത്തിയത് സ്ഥിതി വളരെ ശോചനീയമാണെന്നാണ്. റോഹിംഗ്യകളുടെ കാര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും മതിയായ സമ്മര്‍ദം ചെലുത്തണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ