Connect with us

Video Stories

ഉമ്പര്‍ട്ടോ എക്കോ വിവരിച്ച ഫാസിസത്തിന്റെ 14 ലക്ഷണങ്ങള്‍

Published

on

ഇന്ന് സെപ്തംബര്‍ അഞ്ച്. ഹിന്ദുത്വ ഫാസിസം ഗൗരി ലങ്കേഷ് എന്ന ധീരയായ വിമര്‍ശകയെ ഇല്ലാതാക്കിയിട്ട് ഒരു വര്‍ഷം. അടിത്തട്ട് മുതല്‍ അധികാര സ്ഥാപനങ്ങള്‍ വരെ ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ ഇക്കാലത്ത്, ഇറ്റാലിയന്‍ നോവലിസ്റ്റ് ഉംബര്‍ട്ടോ എക്കോ വിവരിച്ച ഫാസിസത്തിന്റെ ലക്ഷണ ശാസ്ത്രം വായിക്കാം. 1995-ല്‍ ‘ദി ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സി’ന്റെ ഫാസിസം സംബന്ധിയായ പുസ്തകത്തെക്കുറിച്ചെഴുതിയ കുറിപ്പില്‍ ഫാസിസത്തിന്റെ 14 ലക്ഷണങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. രണ്ടിലേറെ പതിറ്റാണ്ടു മുമ്പുള്ള അദ്ദേഹത്തിന്റെ ഈ കുറിപ്പ്, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥകള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണല്ലോ എന്ന് അത്ഭുതത്തോടെ നാം തിരിച്ചറിയും.

പരിഭാഷ, സംഗ്രഹം: ബച്ചൂ മാഹി

ഫാസിസത്തിൻറെ ലക്ഷണശാസ്ത്രം
[ഉംബർടോ എക്കോ]

1. പാരമ്പര്യവാദം: എല്ലാ അറിവുകളും പാരമ്പര്യസിദ്ധമാണ്; പുതിയ കണ്ടെത്തലുകൾ അപ്രസക്തം.

2. ആധുനികതാ നിരാസം:
ആധുനിക ശാസ്ത്ര നേട്ടങ്ങളെ ഉപയോഗിക്കുമ്പോഴും അതിനെ പ്രതിസ്ഥാനത്ത് നിറുത്തുകയോ പൂർവ്വകാലത്തിൻറെ അനുകരണമെന്ന് കുറച്ചുകാട്ടുകയോ ചെയ്യുക.

3. യുക്തിനിരാസത്തിലൂന്നിയ ആചാരാനുഷ്ഠാനബദ്ധത:
“ആചാരങ്ങൾക്ക് അവയുടെതായ മൂല്യമുണ്ട്. യുക്തിയൊന്നും പരിഗണിക്കാതെ അവ കൊണ്ടാടപ്പെടണം.”
ബൗദ്ധികതയോടുള്ള അവിശ്വാസം, ആധുനിക സംസ്‌കൃതിയോടുള്ള പുച്ഛം, സ്വതന്ത്രചിന്തയോടുള്ള അസഹിഷ്ണുത ഇവ, നയപരിപാടികളിൽ പ്രധാനമാണ്.

4. “വിയോജിപ്പ്‌ രാജ്യദ്രോഹമാണ്”:
ഫാഷിസം ബൗദ്ധിക സംവാദങ്ങളെയും വിമർശനാത്മക അപഗ്രഥനങ്ങളെയുമൊക്കെ നിരാകരിക്കുന്നു. അത്തരം വിശകലനങ്ങൾ, ഏകശിലാത്മകമായി തങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്ക്കാരത്തിൻറെ വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടും എന്ന ഭീതി കൂടിയാണ് കാര്യം.

5. ബഹുസ്വരതയെ തച്ചുടയ്ക്കുക. “വൈജാത്യങ്ങളോടുള്ള ഭയം” മുതലെടുത്ത് വംശീയതയായും വിദേശികൾക്കും കുടിയേറ്റക്കാർക്കും എതിരായ രോഷമായും ആളിക്കത്തിക്കുക.

6. സാമൂഹ്യശ്രേണിയിൽ താഴേക്കിടയിലുള്ള വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളെ അട്ടിമറിക്കാൻ അസംതൃപ്ത മധ്യവർഗത്തെ ഇളക്കി വിടുക.

7. ഗൂഢാലോചനാ സിദ്ധാന്തങ്ങളോടുള്ള ഭ്രമവും ശത്രുഭീതി പർവ്വതീകരിക്കലും: അന്യദേശഭീതി പരത്തുക; പാർശ്വവത്കൃത വിഭാഗങ്ങളുടെ മേൽ അവിശ്വാസത്തിൻറെ കരിനിഴൽ വീഴ്ത്തുക, അവർ വിധ്വംസകവൃത്തിയിൽ ഏർപ്പെടുമെന്ന ഭയപ്പാട് സൃഷ്ടിക്കുക

8. അപരസ്ഥാനത്ത് നിറുത്തുന്ന സമൂഹങ്ങളെ “ഒരേസമയം അതിപ്രബലരും അതീവ ദുർബലരു”മായി ചിത്രീകരിക്കുക. ഒരുവശത്ത് അവർ അധികാരങ്ങളും സമ്പത്തും കയ്യടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തങ്ങളുടെ അണികളിൽ അസംതൃപ്തിയും അപമാനബോധവും സൃഷ്ടിക്കുക. മറുവശത്ത്, തങ്ങളുടെ സ്ഥൈര്യത്തിന് മുന്നിൽ ആത്യന്തികമായി അവർ മുട്ടുകുത്തും എന്ന് ശത്രുത പൊലിപ്പിച്ചു നിർത്തുക. .

9.”സമാധാനവാദം എന്നാൽ ശത്രുവുമായി ഒത്തുകളിക്കുക എന്നതാണ്”:
ജീവിതം സ്ഥിരം യുദ്ധക്കളമാണ്. എപ്പോഴും പോരാടാൻ ഒരു ശത്രു വേണം.

10. വരേണ്യതയെ ഉയർത്തിപ്പിടിക്കൽ, ദുർബല വിഭാഗങ്ങളോട് അവജ്ഞ: തങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്‌ഠരാണെന്ന അബോധം നിരന്തരം പ്രസരിപ്പിക്കുക.

11. ഓരോരുത്തരെയും വീരന്മാരാകാൻ പ്രോത്സാഹിപ്പിക്കുക വഴി പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത കൂട്ടത്തെ സൃഷ്‌ടിക്കുക. തൻ്റെ ഉറപ്പായ ‘ആത്മബലി’യിലേക്കുള്ള പ്രയാണത്തിൽ അവൻ അനേകം പേരെ കൊന്നൊടുക്കാൻ മടിക്കില്ല.

12. പൗരുഷത്തെ ഉയർത്തിപ്പിടിക്കുക. ഉദാത്തീകരിക്കുന്ന പോരാട്ടങ്ങളും വീരത്വവുമൊക്കെ പുരുഷകേന്ദ്രീകൃതമാണ്. സ്ത്രീകളോടുള്ള പുച്ഛവും സ്വവർഗ്ഗരതി പോലെയുള്ള അസാമ്പ്രദായിക ലൈംഗികതകളോടുള്ള അസഹിഷ്ണുതയും മുഖമുദ്രയാക്കുക.

13 . പരിമിതപ്പെടുത്തപ്പെട്ട ജനാഭിലാഷം:
ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഭരണാധികാരി എന്നതിന് പകരം ഒരു സ്വേച്ഛാധിപതിയുടെ താല്പര്യം ജനങ്ങളുടെ പൊതു ഇഷ്ടമാക്കിയെടുക്കുന്ന രസതന്ത്രം. യഥാർത്ഥ ജനശബ്ദത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വാദത്തോടെ ഫാഷിസ്റ്റുകൾ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നത് അങ്ങനെയാണ്.

14 . “ന്യൂസ്പീക്”:
സ്വന്തമായ ഒരു പദാവലി ആവിഷ്ക്കരിച്ച് പ്രചാരത്തിൽ ആക്കിയെടുക്കുക. വിമർശനാത്മക വായനകളെ പരിമിതപ്പെടുത്തുന്നതിനോടൊപ്പം അസത്യങ്ങളും അർദ്ധ സത്യങ്ങളും ഉപയോഗിച്ചുള്ള പ്രചാരവേലകളും മുറപോലെ.

ആധാരം: Ur-fascism, Essay by Umberto Eco
Courtesy: The New York Review of Books

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.