Connect with us

Video Stories

ഇന്ത്യ തുറക്കേണ്ട ചൈനാവാതിലുകള്‍

Published

on


പി.കെ അന്‍വര്‍ നഹ

നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ഒന്നാണ് ചൈന. ചൈനീസ് സഞ്ചാരികളുടെ വിവരണങ്ങളില്‍നിന്ന് ലോകത്തിന് ഏറെ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. നമുക്ക് സുപരിചിതമായ ചീനച്ചട്ടി, ചീനവല, ചീനഭരണി തുടങ്ങിയവയുടെ ഉപജ്ഞാതാക്കള്‍ അവരാണ്. വെടിമരുന്നും കടലാസും കണ്ടുപിടിച്ചതും അവര്‍തന്നെ. ഇപ്പോള്‍ ചൈനീസ് മഹത്വം പ്രകീര്‍ത്തിക്കാന്‍ പ്രത്യേക കാരണമുണ്ട്.
സമകാലിക ലോകത്ത് ചൈന നടത്തിവരുന്ന മുന്നേറ്റം അവരെ ഒരു നിര്‍ണായക അധികാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ചൈനയുടെ ആ ഉയര്‍ച്ചയില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. 2040 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ചൈന അമേരിക്കയെ മറികടക്കുമെന്ന് കണക്കാക്കപ്പെടുന്നു. 1970ല്‍ ആരംഭിച്ച പരിഷ്‌കാരങ്ങളാണ് അവരെ വന്‍ ശക്തിയാക്കി മാറ്റാന്‍ സഹായിച്ചുവരുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ലോക വിപണി പിടിച്ചെടുത്തത് യാഥാര്‍ത്ഥ്യമാണ്. ‘ചൈനീസ് മേളകള്‍’ നമ്മുടെ കുഗ്രാമത്തില്‍പോലും ദൃശ്യമാണ്. ചൈനക്ക് കരുത്തുപകരുന്ന വിഭവങ്ങള്‍ നമുക്കും സുലഭമാണ്. വര്‍ധിച്ച ജനസംഖ്യ, വിസ്തൃതമായ ഭൂപ്രദേശം, വിഭവങ്ങള്‍, ഗതാഗത സൗകര്യം തുടങ്ങിയവയാണവ. ഇപ്പോള്‍ മറ്റൊന്നുംകൂടി ആവിഷ്‌കൃതമായിരിക്കുന്നു. ‘സോഷ്യല്‍ ക്രഡിറ്റ് സമ്പ്രദായം’ എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. പൗരബോധത്തിന് മൂല്യനിര്‍ണയം നടത്താനുള്ള നീക്കമാണത്. നന്മ ചെയ്യുകയും നിയമം പാലിക്കുകയും ചെയ്ത് യോഗ്യതക്ക് തീഷ്ണത കൈവരുത്തിയാല്‍ സമൂഹത്തില്‍ കൂടുതല്‍ ഖ്യാതിയും ആനുകൂല്യവും നേടിയെടുക്കാന്‍ കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ സവിശേഷത. പ്രാവര്‍ത്തികമാക്കേണ്ട മതപരമായ ധര്‍മ്മബോധത്തിന്റെ മറ്റൊരു പതിപ്പാണ് ഈ പരിഷ്‌ക്കാരം. പണത്തിനും സാങ്കേതിക വിദ്യക്കും അപ്പുറത്ത് രാജ്യം ഒന്നാമതായി മുന്നേറാന്‍ ഈവിധ പൗരത്വ ശാക്തീകരണത്തിന് കഴിയും. നൂറു ശതമാനം ഉത്തമന്മാരായ പൗരസഞ്ചയം സ്ഥിതി ചെയ്യുന്ന രാജ്യമായിരിക്കുമല്ലോ ഉത്തമരാജ്യം. ആ സംവിധാനം നടപ്പാക്കുന്ന തിരക്കിലാണ് ചൈന.
എന്താണ് സോഷ്യല്‍ ക്രഡിറ്റ് സമ്പ്രദായം എന്ന് പരിശോധിക്കാം. പൗരന്മാരുടെ സാമൂഹിക മനോഭാവത്തെ ആധാരമാക്കിയുള്ള വര്‍ഗീകരണമാണത്. 2014 ല്‍ ആരംഭിച്ച ഈ വര്‍ഗീകരണം പൗരന്മാര്‍ക്ക് അസംഖ്യം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്. 2020 ഓടെ ഇതൊക്കെ നിര്‍ബന്ധിത സംവിധാനമായി രാജ്യത്തെ പുതിയൊരു വികസന കുതിപ്പിലെത്തിക്കാം. ഓരോ വ്യക്തിക്കും 1000 പോയിന്റ് വീതം അടിസ്ഥാനം നിശ്ചയിക്കുന്നു. ഈ സ്റ്റോര്‍ നിലനിര്‍ത്തുന്നവര്‍ക്കും മെച്ചപ്പെടുത്തുന്നവര്‍ക്കും രാജ്യം എല്ലാകാര്യത്തിലും മുന്തിയ പരിഗണന നല്‍കുന്നു. ഉദാഹരണത്തിന് വൈദ്യുതി നിരക്ക് കൃത്യ സമയത്ത് തന്നെ അടച്ചു എന്ന് കരുതുക. തീര്‍ച്ചയായും നമ്മുടെ ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നല്‍കും. പരോപകാരം ചെയ്യല്‍, സാമൂഹിക സാമ്പത്തിക അച്ചടക്കം പാലിക്കല്‍, യഥാസമയം ബില്ലുകള്‍ അടയ്ക്കല്‍, ധര്‍മ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കല്‍ തുടങ്ങിയവയ്ക്ക് അധികം പോയിന്റുകള്‍ ലഭിക്കും. ഇത് വലിയ പൗരത്വ ആദരവാകും.
പാലിക്കേണ്ട ഏതെങ്കിലും നിയമം പരിഗണിക്കാതെ പോയാല്‍ സ്‌കോര്‍ താഴുകയും ചെയ്യും. ഉയര്‍ന്ന സ്‌കോറുകാരെ ആനുകൂല്യങ്ങളുടെ നീണ്ട നിരയാണ് കാത്തിരിക്കുന്നത്. യാത്രാ ടിക്കറ്റിലെ ഇളവ്, വിവിധ ക്യൂവുകളിലെ ഇളവ്, ഓഫീസുകളിലെ ഉയര്‍ന്ന പരിഗണന തുടങ്ങിയവ ഇതിലുള്‍പ്പെടും. ഒരുപരിധിയിലധികം ക്രെഡിറ്റ് സ്‌കോര്‍ കുറയുകയാണെങ്കില്‍ അതിന്‍മേല്‍ ഭരണകൂടം ഇടപെടും. അത് വിമാന ടിക്കറ്റ് ലഭിക്കാത്തവിധമോ, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന വിധമോ ഒക്കെ ആയിരിക്കും. അത് പുന:സ്ഥാപിക്കണമെങ്കില്‍ പിഴയായി വന്‍ തുക നല്‍കേണ്ടി വരും. ഇത് താന്‍ കുറ്റം ചെയ്‌തെന്ന ബോധം ഉണ്ടാക്കുകയും അത് മാറ്റി മുഖ്യധാരയില്‍ വരാനുള്ള നിരന്തര യത്‌നം പൗരന്‍ പുനരാരംഭിക്കുകയും ചെയ്യും. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് നിഷേധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ ഈ വിധത്തില്‍ നിലക്കൊള്ളുന്നതായി ന്യൂസ് ഏഷ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യക്തി നിസാരമെന്നു കരുതി ലംഘിക്കുന്ന നിയമം പോലും രാജ്യത്തിന് വലുതാണ്. പൊതു സ്ഥലത്ത് പുകവലിക്കുക, ടിക്കറ്റില്ലാതെ യാത്രചെയ്യുക എന്നിവയില്‍ പിടികൂടപ്പെട്ടാല്‍ ക്രെഡിറ്റ് സ്‌കോറില്‍ താഴ്ചയുണ്ടാകും. നിരോധിത സ്ഥലങ്ങളില്‍ പ്രവേശിച്ച കുറ്റത്തിന് ബാങ്ക് അക്കൗണ്ട് റദ്ദ് ചെയ്താല്‍ ഊഹിക്കാവുന്നതിലും അപ്പുറമുള്ള പൗരബോധമായിരിക്കും ജനിപ്പിക്കുക. കുറ്റങ്ങള്‍ നീണ്ട് ക്രെഡിറ്റ് നില താഴ്ന്നത് കാരണം ഹോട്ടലില്‍ പ്രവേശനം ലഭിക്കാതെയും ജോലി ലഭ്യമാകാതെയും വന്ന ആളുകളുടെ എണ്ണം ചൈനയില്‍ പെരുകയാണ്. ഇതുമൂലം ജയില്‍ വാസമനുഷ്ഠിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തന്റെ ആത്മാഭിമാനംകൊണ്ട് കളിക്കാന്‍ ആരും തയ്യാറാകാതെ എല്ലാവരും രാജ്യത്തിന്റെ അഭിമാനമായി തീരാന്‍ ഇതിലൂടെ നിരന്തര യത്‌നത്തിലേര്‍പ്പെടും. അത് രാജ്യത്തെ സാംസ്‌കാരികപരമായും സാമ്പത്തികപരമായും ഔന്നത്യത്തിലേക്ക് നയിക്കും. അത് ചൈനയെ വന്‍ ശക്തിയാക്കും. രാജ്യമെന്നാല്‍ രാജ്യത്തിലെ പൗരന്മാരെന്നും തന്നെയാണല്ലോ അര്‍ത്ഥമാക്കേണ്ടത്.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായും സമാനരീതിയിലൊരു സംവിധാനം ചൈന നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍നിന്നും ഉന്നത പഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അനേകമാളുകള്‍ ചൈനയിലെത്തുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ റൂം വൃത്തിയാക്കുന്നതും സഹപാഠികളോട് എങ്ങനെ പെരുമാറുന്നു, അയല്‍വാസികളോട് എങ്ങനെ പെരുമാറുന്നു എന്നിങ്ങനെയുള്ള അധിക പോയിന്റുകള്‍ ലഭിക്കാവുന്ന ഘടകങ്ങളുണ്ട്. അച്ചടക്കമുള്ള വിദ്യാര്‍ത്ഥി സമൂഹം അച്ചടക്കമുള്ള രാജ്യത്തിനായുള്ള ആദ്യപടിയാണ് എന്ന തിരിച്ചറിവായിരിക്കണം ചൈനയെ നയിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍മിത ബുദ്ധിയെകുറിച്ച് പഠിപ്പിക്കുന്നതിന് തുടക്കമിട്ട രാജ്യവും ചൈനയാണ് എന്നത് കൂട്ടിവായിക്കപ്പെടേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 1000 സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍മിതബുദ്ധി പഠിപ്പിക്കണമെന്ന് തീരുമാനമെടുത്തത് മാത്രമാണ് ഇന്ത്യയിലെ ഈ മേഖലയിലെ പ്രധാന പ്രവര്‍ത്തനമെന്നറിയുമ്പോള്‍ ചൈനയുടെ ലക്ഷ്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാം.
പൗരന്‍മാരുടെ സ്വകാര്യ അവകാശത്തിന്‍മേലുള്ള കൈകടത്തലാണിതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപ്രമാദിത്വം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണിതെന്നും ഇതിനെകുറിച്ച് ആക്ഷേപമുണ്ട്. സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍ സംബന്ധിച്ച വോട്ടെടുപ്പില്‍ പങ്കെടുത്ത 80 ശതമാനം പൗരന്‍മാരും ഇത് ആവശ്യമാണെന്ന അഭിപ്രായമാണത്രേ രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈനയോട് ലോക രാജ്യങ്ങള്‍ ഈ വിധത്തിലും ഇനി മത്സരിക്കേണ്ടിവരും. സാങ്കേതിക മികവിനും ധനശേഖരണത്തിനും അപ്പുറത്ത് ധാര്‍മിക മനോഭാവം (ങീൃമഹ ഢമഹൗല) ശക്തിപ്പെടുത്താന്‍ മത്സരാര്‍ത്ഥികള്‍ ശ്രമിക്കേണ്ടിവരും. പ്രവാചകന്മാര്‍ ആവശ്യപ്പെട്ടത് മനസിന്റെ ശുദ്ധീകരണമാണ്. ആധുനിക കാലത്ത് മികവുറ്റ രാഷ്ട്രം സൃഷ്ടിക്കുന്നതിന് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം മനോശുദ്ധീകരണം തന്നെ.
ചൈനയുടെ മതരഹിത തത്ത്വശാസ്ത്രം എന്നും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ മതരഹിത സമൂഹത്തില്‍നിന്ന് ഇസ്‌ലാമികതയിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന വാദം പോലും ഇതോടനുബന്ധിച്ച് വന്നതാണ്. ചൈന ഇസ്‌ലാമിക വിഷയത്തില്‍ കാട്ടുന്ന നെറികേടുകള്‍ പുറം ലോകം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സിന്‍ജിയാങിലുള്ള ഒരു കോടി മുസ്‌ലിംകളില്‍ പത്തു ലക്ഷത്തോളം പേര്‍ തടങ്കല്‍ പാളയത്തിലാണ്. മതം ഉപേക്ഷിക്കാനായി ഇവരെ നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നു. സൈന്യത്തിന്റെ നിരീക്ഷണത്തില്‍ ആണ് 20 ലക്ഷത്തോളം പേര്‍. ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന ശത്രുവിനോടെന്നവണ്ണം കൈകാര്യം ചെയ്യുന്നത് ആഗോളതലത്തില്‍തന്നെ പ്രതിഷേധത്തിന് ഇടവെച്ചിട്ടുണ്ട്. ഏതു സോഷ്യല്‍ ക്രഡിറ്റ് സംവിധാനവും വിജയിക്കുന്നത് സ്വന്തം പൗരന്‍മാരെ തുല്യരായി അംഗീകരിക്കുമ്പോള്‍ മാത്രമാണ്. ഈ ലളിത തത്വം സ്വീകരിക്കപ്പെടുമ്പോഴേ ചൈന ലോക സ്വീകാര്യതയില്‍ എത്തുകയുള്ളു. സോവിയറ്റ് യൂണിയനിലെ മതരാഹിത്യത്തിന്റെ കെട്ടുപാടുകളില്‍നിന്ന് നിരവധി ഇസ്‌ലാമിക റിപ്പബ്ലിക്കുകള്‍ ഉണ്ടായ ചരിത്രം ആധുനിക കാലത്തേതാണ്. ഏഷ്യയിലെ വന്‍ ശക്തികളാണ് ഇന്ത്യയും ചൈനയും. ഇവര്‍ ഈ വിധത്തിലുള്ള ഒരു മത്സരത്തിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ ബന്ധങ്ങള്‍ ക്രിയാത്മകവും ആരോഗ്യപരവുമായ നിലയില്‍ വളരുമെന്ന് പ്രത്യാശിക്കാം.
പൗരന്മാര്‍ ലോക പൗരന്മാരാകുന്നത് ഏതു രാഷ്ട്രമാണ് ഇഷ്ടപ്പെടാത്തത്. ഇപ്പോള്‍ ചൈനയിലാരംഭിച്ച ഈ സാമൂഹിക നിലവാര ക്രമീകരണം നാളെകളില്‍ നാമും പിന്തുടരേണ്ടിവരും. ലോകത്തിനൊപ്പം നമുക്കും നീങ്ങേണ്ടതുണ്ടല്ലോ. ധര്‍മ്മനിലവാരം വരുമാന നിലവാരമായി മാറ്റുന്ന പ്രകിയ അനുവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.