Video Stories
ഇസ്രാഈലും ഇറാനും പടിയിറങ്ങുന്ന ബോള്‍ട്ടനും
കെ. മൊയ്തീന്‍കോയ
വൈറ്റ്ഹൗസില്‍ അധികാരം കയ്യാളിയ യുദ്ധകൊതിയന്‍മാരില്‍ ‘വമ്പന്‍’ പടിയിറങ്ങിയ വാര്‍ത്ത ലോകം ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. ഭരണരംഗത്തെ പരിചയക്കുറവും നിലപാടുകളിലെ ധാര്‍ഷ്ട്യവും ഡോണാള്‍ഡ് ട്രംപ് തന്നെ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു ദേശീയസുരക്ഷ മേധാവിയുടെ സ്ഥാനത്തിരുന്ന് ജോണ്‍ ബോള്‍ട്ടന്‍. പ്രസിഡണ്ടിന്മേല്‍ അധികാരം കൈകാര്യം ചെയ്യുന്ന ‘സൂപ്പര്‍ പ്രസിഡണ്ടാ’യി ജോണ്‍ബോള്‍ട്ടന്‍ ലോക സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതിനിടെയാണ് പുറത്താക്കാന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വിവേകം പ്രകടിപ്പിച്ചത്. അധികാരത്തിലെത്തിയ ശേഷം ട്രംപ് സ്വീകരിച്ച വിവേകപൂര്‍വ്വമായ തിരുമാനം എന്നാണ് ലോക വാര്‍ത്താമാധ്യമങ്ങളുടെ നിരീക്ഷണം.
സമീപകാലത്ത് സങ്കീര്‍മായ ഫലസ്തീന്‍, ഇറാന്‍, ഉത്തരകൊറിയ, അഫ്ഗാന്‍ പ്രശ്‌നങ്ങളിന്മേല്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സമാധാനത്തിന്റെ പാത തുറന്നു കിടന്നപ്പോഴും അവയൊക്കെ തകര്‍ത്ത് അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കാന്‍ കരുക്കള്‍ നീക്കുകയായിരുന്നു ജോണ്‍ബോള്‍ട്ടന്‍. അദ്ദേഹത്തിന്റെ കൂട്ടാളി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇനിയും വൈറ്റ്ഹൗസില്‍ കഴിയുന്നത് ആശങ്കയുളവാക്കുന്നു.
പശ്ചിമേഷ്യക്ക് തീ കൊടുക്കാന്‍ ബോള്‍ട്ടന്‍ നടത്തിയ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ‘ജോര്‍ദ്ദാന്‍ താഴ്‌വര’ പ്രഖ്യാപനം. ജോണ്‍ ബോള്‍ട്ടന്‍ ജറൂസലമില്‍ കൂടിയാലോചന അമേരിക്കയിലേക്ക് മടങ്ങിയ ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയം. ഉപദേശകനെ അന്വേഷിക്കേണ്ട കാര്യമില്ല. ചൊവ്വാഴ്ച നടന്ന ഇസ്രാഈലി തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് പിടിച്ചുനില്‍ക്കാന്‍ അവസാന ആയുധമായിട്ടാണ് ഈ പ്രഖ്യാപനം.
1967-ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യടക്കിയ വെസ്റ്റ്ബാങ്ക് പ്രദേശത്തിന്റെ മൂന്നില്‍ ഒന്നുവരുന്ന ‘ജോര്‍ദ്ദാന്‍ താഴ്‌വര’ ഇസ്രാഈലിനോട് കൂട്ടിചേര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം, യു.എന്‍, അറബ്‌ലീഗ്, ഒ.ഐ.സി, യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം മൗനത്തിലാണ്. 65,000 ഫലസ്തീനികള്‍ താമസിക്കുന്നു. 7,50 ലക്ഷം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളിലും കഴിയുന്നുണ്ട്.
ജോര്‍ദ്ദാന്‍ താഴ്‌വരയില്‍ 10,000-ത്തോളം ജൂത കൂടിയേറ്റക്കാരുണ്ട്. ഇസ്രാഈലി സര്‍ക്കാര്‍ അവര്‍ക്ക് സര്‍വസൗകര്യവും നല്‍കുകയാണ്. അമേരിക്ക തയ്യാറാക്കിവരുന്ന ‘സമാധാന’ പദ്ധതിയില്‍, വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖല ഇസ്രാഈലിന്റെ നിയന്ത്രണത്തില്‍ തുടരാനും അധിനിവിഷ്ട ഫലസ്തീന് ഇസ്രാഈലിന് കീഴില്‍ സ്വയംഭരണം അനുവദിക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. ഇസ്രാഈലി തെരഞ്ഞെടുപ്പിന്‌ശേഷം പദ്ധതി പ്രഖ്യാപനം ഉണ്ടാകുമത്രെ. 1967-ല്‍ യുദ്ധത്തെതുടര്‍ന്ന് ഇസ്രാഈല്‍ പിടിച്ചെടുത്ത ഗോലാന്‍കുന്ന് പ്രദേശം ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപനം വന്നത് ഏതാനും മാസങ്ങള്‍ക്ക്മുമ്പാണ്. എല്ലാ രാഷ്ട്രാന്തരീയ നിയമങ്ങളും ഇസ്രാഈല്‍ വലിച്ചുകീറുന്നു. അമേരിക്കയുടെ പദ്ധതി അനുസരിച്ചുതന്നെയാണ് നെതന്യാഹുവിന്റെ പുതിയ പ്രകോപനവും. 120 അംഗ നെസെറ്റില്‍ (പാര്‍ലമെന്റ്) നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കാമെന്നാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനുശേഷം ഇങ്ങനെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിക്കാതെ വന്നതാണ് തെരഞ്ഞെടുപ്പിനു കാരണം. മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് നേതൃത്വംനല്‍കുന്ന ബ്ലു ആന്റ് വൈറ്റ് സഖ്യമാണ് എതിരാളികളായത്. 13 വര്‍ഷമായി നെതന്യാഹു പ്രധാനമന്ത്രിയാണ്. അതേസമയം, പ്രതിപക്ഷത്ത് സോഷ്യലിസ്റ്റ്, അറബ് ഗ്രൂപ്പ് എന്നിവരുടെ പിന്തുണയുണ്ട്. ഫലസ്തീനികള്‍ക്കിടയില്‍ അഞ്ച് അറബ്പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ പാര്‍ലമെന്റില്‍ അഞ്ച് അറബ് അംഗങ്ങളുണ്ട്. ഇസ്രാഈലി രാഷ്ട്രീയത്തില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന നെതന്യാഹുവിന്റെ നിലനില്‍പ്പ് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയിലാണ്. ഇസ്രാഈലി രൂപീകരണത്തെതുടര്‍ന്ന് ലോകമെമ്പാടുമുള്ള ജൂതര്‍ ഇസ്രാഈലിലേക്ക് കൂടിയേറിയപ്പോള്‍, ഏറ്റവും കൂടുതല്‍ എത്തിയത് റഷ്യയില്‍നിന്നായിരുന്നു എന്നത് ശ്രദ്ധേയം. തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ്, മോസ്‌കോ സന്ദര്‍ശിച്ച് റഷ്യന്‍ പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിച്ചു. നിരവധി അഴിമതി കേസുകളെ അഭിമുഖീകരിക്കുന്ന നെതന്യാഹുവിന് ജീവന്‍മരണപോരാട്ടമാണ്.
ജോണ്‍ ബോള്‍ട്ടന്‍ അവസാനംവരെ ശ്രമിച്ചത് ഇറാനെതിരെ യുദ്ധം എന്ന നിലപാടിലേക്ക് അമേരിക്കയെ എത്തിക്കാനായിരുന്നു. 2015-ലെ ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നതിനും ഉപരോധം പുനസ്ഥാപിക്കുന്നതിനും തന്ത്രം ആസൂത്രണം ചെയ്തത് ബോള്‍ട്ടന്‍ ആണെന്ന് വൈറ്റ്ഹൗസില്‍നിന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് അല്‍ഭുതപ്പെടുത്തുന്നു. മെച്ചപ്പെട്ട ഒരു കരാറ് എന്നാണ് ട്രംപിന്റെ തന്ത്രം. ഇറാനുമായി ഏറ്റുമുട്ടല്‍ അപകടകരമായിരിക്കുമെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ജോണ്‍ ബോള്‍ട്ടന് ഈ നീക്കത്തോട് വിയോജിപ്പാണ്. ഇറാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കാന്‍ അമേരിക്ക നിരവധി ശ്രമം നടത്തിയെങ്കിലും ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇറാന്‍ നേതൃത്വം ഉറച്ചുനില്‍ക്കുന്നു. അരാംകോ അക്രമണത്തിനുശേഷവും ഇറാനുമായി ചര്‍ച്ചക്ക് ട്രംപ് തയ്യാറാണ്. സെപ്തംബര്‍ 23ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിക്കാന്‍ ന്യൂയോര്‍ക്കിലെത്തുമ്പോള്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തണമെന്നാണ് ട്രംപിന്റെ താല്‍പര്യം. ഫ്രാന്‍സ് മുഖേന ഇങ്ങനെ നീക്കം ട്രംപ് നേരിട്ട് നടത്തിയിരുന്നു. ചര്‍ച്ചക്ക് ഉപാധികളില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കുമ്പോള്‍ ‘ഉപരോധത്തിന് എന്ത് സംഭവിക്കുമെന്ന് കാണാ’മെന്നുള്ള ട്രംപിന്റെ പ്രതികരണം ഉപരോധത്തില്‍ അയവുവരുത്തിയെങ്കിലും ഇറാന്‍ നേതാവിനെ കാണുക എന്ന താല്‍പര്യം പ്രകടമാവുന്നു. ജോണ്‍ ബോള്‍ട്ടന്‍ ട്രംപിന്റെ ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ധൃതിപിടിച്ച് പുറത്താക്കല്‍ നടപടിവന്നത്.
2004-07 കാലഘട്ടത്തില്‍ അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചവരാണ് യുദ്ധകൊതിയന്‍മാരായ ജോണ്‍ ബോള്‍ട്ടനും മൈക് പോംപിയോവും. ഇറാഖ് അധിനിവേശത്തിന് കാരണമായതും ഇവരുടെ തെറ്റായ ഉപദേശമാണ്. അന്നത്തെ വൈസ് പ്രസിഡണ്ട് ഡിക്‌ചെനിയുടെ സന്തത സഹചാരികളാണ് ഇരുവരും. ഇറാഖിനുശേഷം ഇറാനെ അക്രമിക്കാന്‍ ഇവരുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇറാഖ് അധിനിവേശംതന്നെ സാമ്പത്തികരംഗം തകര്‍ത്തതിനാല്‍ ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി അമേരിക്ക മാറ്റിവെക്കുകയായിരുന്നു. സഊദിയുമായി കൈകോര്‍ക്കുമ്പോള്‍ ഇറാനെതിരെ അക്രമത്തിന് ട്രംപ് മടിച്ചുനില്‍ക്കുകയാണ്. ഉത്തരകൊറിയ, അഫ്ഗാന്‍, ചൈന തുടങ്ങി വിദേശനയ രൂപീകരണത്തിന് കടുത്ത നിലപാട് സ്വീകരിക്കുകയും തെറ്റായ ഉപദേശം പ്രസിഡണ്ടിന് നല്‍കുകയും ചെയ്തിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡണ്ട് സ്ഥാനത്ത് ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ആരുവന്നാലും മുന്‍കാലങ്ങളില്‍ വിദേശനയം രൂപീകരിക്കുക ഇത്തരം യുദ്ധകൊതിയന്‍മാരായിരുന്നു. ട്രംപിന്റെ ഇപ്പോഴത്തെ തിരിച്ചറിവ് ബോര്‍ട്ടനെ മാറ്റുന്നതില്‍ മാത്രമായി ചുരുങ്ങിയാല്‍ മാറില്ല, വിദേശനയം ലോകാഭിപ്രായത്തെ മാനിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും മറ്റേതൊരു രാഷ്ട്രീയത്തേക്കാളും നിലപാട് സ്വീകരിക്കാന്‍ കഴിയുക അമേരിക്ക എന്ന വന്‍ ശക്തിക്കാണ്. ലോക രാജ്യങ്ങളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാമ്പത്തിക, സൈനിക ശക്തിക്ക് വിവേകപൂര്‍വമായ സമീപനം ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ