Video Stories
വര്‍ഗീയവത്കരിക്കപ്പെടുന്ന ജനസംഖ്യാ നിരക്ക്
രാം പുനിയാനി
സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനായി ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് പക്ഷപാതപരമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ സംവാദങ്ങളാണ് വര്‍ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ടിറ്ററിലൂടെ ഇത് ഒരിക്കല്‍കൂടി പ്രകടമായിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റു മതത്തില്‍ നിന്നു ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കാത്തതാണ് ഇതിനു കാരണമെന്നും എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
ഹിന്ദു ജനസംഖ്യ ക്ഷയിച്ചുവരികയാണെന്ന ആശങ്കയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ പെരുകുകയാണെന്ന പ്രചാരണവും അവര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. 2011 ലെ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ 79.8 ശതമാനവും മുസ്ലിം ജനസംഖ്യ 14.23 ശതമാനവുമാണ്. 2001 മുതല്‍ 2011 വരെയുള്ള കാലയളവിലെ മത അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കുപ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ധന 16.76 ശതമാനവും മുസ്ലിം ജനസംഖ്യാ വര്‍ധന 24.6 ശതമാനവുമാണെന്ന് 2011 ലെ സെന്‍സസ് വ്യക്തമാക്കുന്നു. മുന്‍ ദശകത്തില്‍ ഇരു സമൂഹത്തിലെയും ജനസംഖ്യാ വര്‍ധന വളരെ വേഗത്തിലായിരുന്നു. ഇത് 19.92 ശതമാനവും 29.52 ശതമാനവുമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇരു വിഭാഗങ്ങളുടെയും വളര്‍ച്ച സമാനമാണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനര്‍ത്ഥം ദീര്‍ഘകാലയളവില്‍ കണക്കാക്കുമ്പോള്‍ ഇരു സമുദായത്തിലെയും ജനസംഖ്യ കുറയുകയും പരസ്പരം സമാനമായി വരികയുമാണെന്നാണ്.
സെന്‍സര്‍ പട്ടിക പ്രകാരം കണക്കുകൂട്ടിയാല്‍ ഭാവിയില്‍ മുസ്ലിം ജനസംഖ്യ കുറയുകയും ഹിന്ദു ജനസംഖ്യ അതേ നില തുടരുകയും ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. മൊത്തം ജനസംഖ്യ പരിശോധിക്കുമ്പോള്‍ മുസ്ലിംകള് എക്കാലവും മത ന്യൂനപക്ഷങ്ങളായി തുടരുക തന്നെയ ചെയ്യും. 2001 മുതല്‍ 2011 വരെയുള്ള കാലയളവിലെ ഹിന്ദു ജനസംഖ്യാ വര്‍ധന 133 മില്യണാണെന്നതാണ് രസകരമായ വസ്തുത. ഇത് 2001 ലെ മൊത്തം മുസ്ലിം ജനസംഖ്യയുടെ അടുത്തെത്തും. മുസ്ലിം ജനസംഖ്യാ വളര്‍ച്ച 1991ലെ സെന്‍സസില്‍ രേഖപ്പെടുത്തിയത് 32.88 ശതമാനമായിരുന്നു. 2001ലെ സെന്‍സസില്‍ ഇത് 29.52 ശതമാനമായി കുറഞ്ഞു. 2011ലെ ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് വളര്‍ച്ചാ നിരക്ക് വീണ്ടും കുറഞ്ഞ് 24.60 ശതമാനത്തിലെത്തി. മുസ്ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 1991ലെ സെന്‍സസ് റിപ്പോര്‍ട്ടിലാണ്. 2001വരെയുള്ള എല്ലാ സെന്‍സസിലും ശരാശരി 30 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഏറ്റവും ഒടുവിലെ സെന്‍സസ് അനുസരിച്ച് ഇത് 24.60 ശതമാനമായാണ് കുറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് മുസ്ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്.
ഹിന്ദു ജനസംഖ്യ കുറയുകയും മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചുവരികയുമാണെന്ന് വായ്മൊഴിയാലും ഫെയ്സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നടന്നുവരുന്ന പ്രചാരണം ഭയപ്പെടുത്തുന്നതാണ്. യഥാര്‍ത്ഥത്തില്‍ ദശാബ്ദക്കണക്കിലുള്ള കണക്ക് പരിശോധിച്ചാല്‍ മുസ്ലിം ജനസംഖ്യ കുറഞ്ഞുവരുന്നതായാണ് കണ്ടെത്താനാകുക. വിദ്യാഭ്യാസത്തിന്റെ അഭാവവും മോശമായ ആരോഗ്യ സൗകര്യങ്ങളുമാണ് ഉയര്‍ന്ന പ്രജനന നിരക്കിനു കാരണമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ഉത്തരേന്ത്യയിലെയും കേരളത്തിലെ തന്നെയും ഹിന്ദു സമുദായത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലെ പ്രജനന നിരക്ക് താഴ്ന്നതാണ്. ആസാം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണമായെടുത്താല്‍ കേരളത്തിലെ മുസ്ലിംകളുടെ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമാണെന്ന് കണ്ടെത്താം. ഒന്നുകൂടി വിശദമാക്കിയാല്‍ ദലിതുകള്‍ക്കിടയിലും (പട്ടികജാതി) ആദിവാസികള്‍ക്കിടയിലും (പട്ടികവര്‍ഗ) ജനപ്പെരുപ്പം കൂടിയതായി കാണാനാകും. 2011 സെന്‍സസ് പ്രകാരം പട്ടിക വര്‍ഗ വിഭാഗം 8.6 ശതമാനമായിരുന്നെങ്കില്‍ 1951 ലെ സെന്‍സസ് പ്രകാരം ഇവര്‍ 6.23 ശതമാനമാണ്. ഇപ്പോള്‍ പട്ടിക ജാതി 16.6 ശതമാനവും 1951ല്‍ അവര്‍ 15 ശതമാനത്തിനടുത്തുമായിരുന്നു.
ഈ സത്യമെല്ലാം വ്യക്തമാക്കുന്നത് വര്‍ഗീയ ശക്തികള്‍ അഴിച്ചുവിടുന്ന പ്രചാരണങ്ങളെല്ലാം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് കുട്ടികള്‍ മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്കുന്ന തരത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ പോലുള്ളവരുടെ പ്രസ്താവന. സാക്ഷി മഹാരാജ്, സാധ്വി പ്രാഞ്ചി തുടങ്ങിയവരും ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
നോര്‍ത്ത് ഈസ്റ്റില്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുന്നത് ഭയാനകമാണെന്ന് ബി.ജെ.പി പ്രസിഡണ്ട് പറഞ്ഞിരുന്നു. പ്രധാനമായി ഗോത്ര മേഖലയായ ഇവിടെ 1931-51 സെന്‍സസില്‍ (ദശാബ്ദങ്ങള്‍ നീണ്ട കാലയളവില്‍) ക്രിസ്ത്യന്‍ ജനസംഖ്യ വളര്‍ച്ചാനിരക്ക് വര്‍ധിച്ചതായി കാണാം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പട്ടാള ഭരണകൂടവും മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയും കാരണമാണ് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കാനിടയായത്. എന്നാല്‍ രാജ്യത്താകമാനമുള്ള കണക്കുനോക്കിയാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ക്രിസ്ത്യന്‍ ജനസംഖ്യ നിശ്ചലാവസ്ഥയിലാണ്. 1971 ലെ സെന്‍സസില്‍ ക്രിസ്ത്യന്‍ ജനസംഖ്യ 2.6 ശതമാനമായിരുന്നു. 81ല്‍ 2.44 ഉം 91ല്‍ 2.34ഉം 2001ല്‍ 2.30ഉം 2011ല്‍ 2.30 ശതമാനവുമാണ്. അതേസമയം, മിഷിനറി പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിച്ചതായി വ്യാപക പ്രചാരണമുണ്ടായി. 1999ല്‍ ഗ്രഹാം സ്റ്റീവാര്‍ട്സ് സ്റ്റെയിന് മൃഗീയമായ കൊല്ലപ്പെട്ടതോടെയാണ് ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങള്‍ പൊതുജന ശ്രദ്ധയിലെത്തിയത്. പാസ്റ്റര്‍ വ്യാപകമായി ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് പ്രചാരണം നടത്തി ബജ്റംഗ്ദള്‍ പ്രവര്ത്തകന് ധാരാസിങാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. എന്നാല്‍ പാസ്റ്റര്‍ സ്റ്റെയിന്‍സ് വധം അന്വേഷിച്ച വാധ്വ കമ്മീഷന് കണ്ടെത്തിയത് അദ്ദേഹം മതപരിവര്‍ത്തനം നടത്തിയിരുന്നില്ല എന്നാണ്. ഒറീസയിലെ മനോഹര്‍പൂരിലെ കിയോഞ്ചാറിലും പാസ്റ്റര്‍ ജോലി ചെയ്തിരുന്നു. അവിടെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു സമാനമാണ് സ്വാമി ലക്ഷ്മണാനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാന്തമാലില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപം. ക്രിസ്ത്യന്‍ മിഷനറികള് മതപരിവര്‍ത്തനം നടത്തുന്നെന്ന പ്രചാരണം ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും വ്യാപകമാണ്. അതേസമയം ദേശീയ തലത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ നിശ്ചലാവസ്ഥ തുടരുകയാണെന്ന് കാണാവുന്നതാണ്. ചിലയാളുകള്‍ പറയുന്നത് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യം പലരും രഹസ്യമായി സൂക്ഷിക്കുകയാണെന്നുമാണ്. ഇത് വീണ്ടും സങ്കീര്‍ണത സൃഷ്ടിക്കുകയും വിശദീകരണം നല്കാന് പറ്റാതാകുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി ഉണ്ടാകാനിടയില്ല.
കാലങ്ങളായുള്ള ഹിന്ദു ദേശീയതയുടെ അജണ്ടയുടെ ഭാഗമാണ് ഇത്തരം വര്‍ത്തമാനങ്ങള്‍. സ്വാതന്ത്ര്യ സമരകാലയളവില്‍ ഇത്തരം രണ്ട് പ്രചാരണങ്ങള്‍ സജീവമായിരുന്നു. ആളുകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന തന്‍സീം ആണ് ഇതിലൊന്ന്. മറ്റൊന്ന് സുധി. സ്വന്തം നാട്ടിലെ മതം ഉപേക്ഷിച്ച് വിദേശ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഇത്. ഇതര മതങ്ങള്‍ അവരെ അശുദ്ധമാക്കിയതായും അതിനാല്‍ ശുദ്ധികലശം വരുത്തി അവരെ തിരികെയെത്തിക്കണമെന്നുമുള്ള വര്‍ത്തമാനമാണിത്. ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്കും വശീകരണത്തിലൂടെയോ ചതിയിലൂടെയോ ക്രിസ്ത്യന്‍ മതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ട ദലിതുകളെയും ആദിവാസികളെയും സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള (ഘര്‍വാപസി) ശ്രമത്തിലാണ് കഴിഞ്ഞ കുറേ ദശാബ്ദമായി ആര്.എസ്.എസും വി.എച്ച്.പിയും വനവാസി കല്യാണ്‍ ആശ്രമവും.
പ്രകൃതി ശക്തികളെ ആരാധിക്കുന്നവരാണ് ആദിവാസികള്‍. അതേസമയം ആര്.എസ്.എസുകാര്‍ പറയുന്നു അവര്‍ ഹിന്ദുക്കളാണെന്ന്. വനവാസി കല്യാണ്‍ ആശ്രമമാണ് അവരെ ഹിന്ദുക്കളിലേക്ക് ചേര്‍ക്കുന്നത്. ഇത്തരം അവകാശവാദങ്ങളും കൂട്ടിച്ചേര്‍ക്കലുകളും രാഷ്ട്രീയ പ്രേരിതം മാത്രമാണ്, അല്ലാതെ അവരുടെ ക്ഷേമമോ പുരോഗതിയോ ലക്ഷ്യം വെച്ചല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ