Video Stories
ഭരണപരാജയത്തിന്റെ സാക്ഷ്യപത്രം
അഹമ്മദ്കുട്ടി ഉണ്ണികുളം
പിണറായി സര്‍ക്കാറിന്റെ പത്തുമാസ ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ നിരീക്ഷകരില്‍ മാത്രമല്ല ഭരണപക്ഷത്തെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തൊരു വിഡ്ഢിത്തമാണ് കോടിയേരി പറഞ്ഞതെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പരസ്പരം ചോദിക്കുന്നു. കേരളത്തിന്റെ സ്ഥിതി അത്രമേല്‍ ഗുരുതരമാണെന്ന് അവര്‍ക്കുമറിയാം. രൂക്ഷമായ വിലക്കയറ്റത്തിന്റെ നാളുകളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ‘ഒരു കിലോ അരിക്ക് ഒരു ഡോളര്‍’ എന്ന പുത്തന്‍ സമവാക്യം രൂപപ്പെട്ടുകഴിഞ്ഞു. പൊതുവിതരണ സമ്പ്രദായവും സര്‍ക്കാറിന്റെ റേഷനിങും താറുമാറായി. കൊലപാതക രാഷ്ട്രീയം കടിഞ്ഞാണില്ലാതെ മുന്നേറുന്നു. സ്ത്രീ പീഡനങ്ങളുടെ പുതിയ പുതിയ സംഭവങ്ങള്‍ ഓരോ ദിവസവും പലവട്ടം പുറത്തുവരുന്നു. പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികളുടെ ദീനരോദനം നിത്യസംഭവമായി. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ കണ്‍വെട്ടത്തു നിന്ന് ഓടിമറയുന്ന അവസ്ഥയുണ്ടായി. സ്വജനപക്ഷപാതത്തിന് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജന് ആദ്യമേ പുറത്തു പോകേണ്ടിവന്നു.
പി.കെ ശ്രീമതി എം.പിയുടെ പുത്രനും ജയരാജന്റെ ഭാര്യാസഹോദരീ പുത്രനുമായ സുധീര്‍ നമ്പ്യാരുടെ കെ.എസ്.ഐ.ഇ.ഡി മാനേജിങ് ഡയരക്ടര്‍ നിയമനം, ജയരാജന്റെ സഹോദരി ഭര്‍ത്താവിന്റെ അനുജന്‍ എം.കെ ജില്‍സന്റെ കാക്കനാട് കിനസ്‌കൊ എം.ഡി നിയമനം, ഇ.കെ നായനാരുടെ പൗത്രന്‍ സൂരജ് രവീന്ദ്രന്റെ കിന്‍ഫ്രാ ഫിലിം പാര്‍ക്ക് എം.ഡി പദവി, സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ കിന്‍ഫ്ര ജനറല്‍ മാനേജര്‍ സ്ഥാനം, പി.കെ ചന്ദ്രാനന്ദന്റെ മകള്‍ ബിന്ദുവിനെ വനിതാ വികസന കോര്‍പറേഷന്‍ എം.ഡി ആക്കിയത്, കോടിയേരിയുടെ ഭാര്യാസഹോദരന്‍ എസ്.ആര്‍ വിനയകുമാറിന് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എം.ഡി സ്ഥാനം നല്‍കിയത്, സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം എം.എം ലോറന്‍സിന്റെ സഹോദരീ പുത്രന്‍ ജോസ്‌മോന് കേരള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എം.ഡി പദവി കൊടുത്തത്, തിരുവനന്തപുരം ജില്ലാ സി.പി. എം സെക്രട്ടറിയേറ്റംഗം എന്‍.സി മോഹനന്റെ ഭാര്യ അഡ്വ. രേഖാ സി. നായരെ ടെല്‍ക് ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിച്ചത്, സി.പി.എം കാസര്‍ക്കോട് ജില്ലാ കമ്മിറ്റിയംഗം വി.വി.പി മുസ്തഫയുടെ ഭാര്യാബന്ധു ടി.കെ മന്‍സൂറിന് ബേക്കല്‍ റിസോര്‍ട്ട് എം.ഡി സ്ഥാനം, കോലിയക്കോടിന്റെ സഹോദര പുത്രന്‍ നാഗരാജ് നാരായണന്‍, സി.എം ദിനേശ് മണിയുടെ സഹോദര പുത്രന്‍ സി.എം സുരേഷ്ബാബു, പിണറായിയുടെ ഭാര്യാസഹോദരീ പുത്രന്‍ ടി. നവീന്‍, മുന്‍ കോഴിക്കോട് മേയര്‍ എ. കെ പ്രേമജത്തിന്റെ മകന്‍ പ്രേംനാഥ് രവീന്ദ്രനാഥ് എന്നിവരുടെ സ്ഥാനലബ്ധികള്‍- ഇതെല്ലാം കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. ഇതിന്റെയെല്ലാം അവസാനത്തില്‍ ഉത്തരം പറയേണ്ടതോ പിണറായിയും. ഉപതെരഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പറയുമ്പോള്‍ നേരെ ചെന്നുകൊള്ളുന്നത് പിണറായിക്കാണ്. അപ്പുറത്ത് അവസരം കാത്തിരിക്കുന്ന വി.എസിന്റെ ഒരടി മുന്നിലേക്കാണ് കോടിയേരി കുരുക്ക് എറിഞ്ഞത്. ജനവിധി പിണറായി സര്‍ക്കാറിന്റെ ഹിതപരിശോധനയാവണമെന്ന് ജനങ്ങള്‍ക്കും നിര്‍ബന്ധമുണ്ട്.
കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കൂട്ടുപിടിച്ച് ബി.ജെ.പിയെ ഒറ്റപ്പെടുത്താനാവില്ലെന്നാണ് കോടിയേരിയുടെ വാദം. ഇതിനുള്ള മറുപടി സീതാറാം യെച്ചൂരി മാര്‍ച്ച് 18ന് പാര്‍ട്ടി പത്രത്തില്‍ അക്കമിട്ട് എഴുതിയിട്ടുണ്ട്. ബി.ജെ.പിക്ക് യാതൊരു രാഷ്ട്രീയ വിജയവും ഉണ്ടായിട്ടില്ലെന്ന് യെച്ചൂരി പറയുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് 42.3 ശതമാനം വോട്ടു കിട്ടിയപ്പോള്‍ ഇപ്പോള്‍ 39.7 ശതമാനമേ ലഭിച്ചിട്ടുള്ളൂ. 2014നെക്കാള്‍ 2.6 ശതമാനമാണ് ബി.ജെ.പിക്ക് കുറഞ്ഞത്. ഉത്തരാഖണ്ഡില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 55.3 ശതമാനവും ഇപ്പോള്‍ 46.5 ശതമാനം വോട്ടുമാണ് കിട്ടിയത്. 8.8 ശതമാനം വോട്ട് കുത്തനെ കുറഞ്ഞു എന്നര്‍ത്ഥം. സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യം മത്സരിച്ചു. മായാവതി വേറിട്ട് മത്സരിച്ചു. എന്നിട്ടുപോലും ബി.ജെ.പിക്ക് യു.പിയില്‍ 39.7 ശതമാനം വോട്ടും ഉത്തരാഖണ്ഡില്‍ 46.5 ശതമാനവുമേ ലഭിച്ചുള്ളൂ എന്നദ്ദേഹം എഴുതുന്നു. യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിയുടെ രാഷ്ട്രീയ പരാജയം സമര്‍ത്ഥിച്ച ശേഷം പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതായും അദ്ദേഹം പറയുന്നു.
യെച്ചൂരിയുടെ വാക്കുകള്‍: ‘..എന്നാല്‍ പഞ്ചാബില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു. അവിടെ അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാര്‍ വലിയ വ്യത്യാസത്തില്‍ അധികാരത്തില്‍ നിന്നു പുറത്തായി. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പക്ഷെ, ഭൂരിപക്ഷം നേടാനായില്ല. ഈ രണ്ടു സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഭയപ്പെടുത്തലിന്റെയും പ്രീണനത്തിന്റെയും കാബിനറ്റ് റാങ്കുള്ള മന്ത്രിപദം നല്‍കാമെന്ന പ്രലോഭനത്തിന്റെയും വന്‍തോതില്‍ പണത്തിന്റെയും ബലത്തില്‍ ഈ സംസ്ഥാനങ്ങളിലെ ജനവിധി അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു’. ‘മലപ്പുറത്തേക്ക്’ എന്ന ലേഖനത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി പരിഹസിക്കുകയാണ് കോടിയേരി ചെയ്തതെങ്കില്‍, ഈ കൊടുങ്കാറ്റിലും പിടിച്ചുനിന്ന കോണ്‍ഗ്രസിനെ പ്രശംസിക്കുകയും പ്രലോഭനവും പണവും ഉപയോഗിച്ച് ജനവിധി അട്ടിമറിച്ച ബി.ജെ.പിയെ കടുത്ത ഭാഷയില്‍ അപലപിക്കുകയുമാണ് അപകടകരമായ വര്‍ഗീയ ധ്രുവീകരണം എന്ന ലേഖനത്തില്‍ യെച്ചൂരി ചെയ്തത്. കോടിയേരിയുടെ അസ്ത്രത്തെ പതിന്മടങ്ങ് ശക്തിയുള്ള ബ്രഹ്മാസ്ത്രം കൊണ്ടാണ് യെച്ചൂരി ഭസ്മമാക്കിയത്.
ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ ഇന്ത്യാ രാജ്യത്ത് സി.പി.എമ്മിന് എന്ത് സംഭാവനയാണുള്ളത്? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ആ പാര്‍ട്ടിയെ അധികാരത്തില്‍ വാഴിച്ചതോ? എത്ര കാലമായി സി.പി.എം ഡല്‍ഹിയില്‍ ധര്‍ണയും പണിമുടക്കും അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും നടത്തുന്നു? ഇന്നലെ വന്ന ആം ആദ്മി പാര്‍ട്ടി അവരുടെ മൂക്കിനു മുന്നിലൂടെയാണ് അധികാരം പിടിച്ചത്. പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി വേരുണ്ടാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം കയ്യില്‍ പിടിക്കാന്‍ വരെ എത്തിയിട്ടും ചരിത്രപരമായ വിഡ്ഢിത്തം നടത്തി. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം കിട്ടിയില്ലെന്നു മാത്രമല്ല കയ്യില്‍ അടക്കിപ്പിടിച്ച ബംഗാളും നഷ്ടപ്പെട്ടു. ലോക്‌സഭയില്‍ ഏറ്റവും വലിയ കക്ഷിയുടെ നേതാവായി പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന എ.കെ.ജിയുടെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായി. ബീഹാറില്‍ നിതീഷ്‌കുമാര്‍ മതേതര ഐക്യത്തിനു രൂപം കൊടുത്തപ്പോള്‍ മുഖ്യധാരയില്‍ നിന്നു മാറിനിന്നു.
യോഗി ആദിത്യനാഥിനെ യു.പിയുടെ മുഖ്യമന്ത്രി സ്ഥാനത്തു വരെ എത്തിച്ച സ്ഥിതിവിശേഷത്തിന് സി.പി.എം വഹിച്ച ചരിത്രപരമായ പങ്ക് ആര്‍ക്കും മറക്കാനാവില്ല. ഇനിയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് പാര്‍ട്ടി പയറ്റുന്നതെങ്കില്‍ തലമറന്ന് എണ്ണ തേക്കുന്നതിനെപറ്റി ഒന്നും പറയാനില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ