Connect with us

Celebrity

തുര്‍ക്കി പ്രഥമ വനിത ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച; ആമിര്‍ ഖാനെതിരെ കടുത്ത സൈബര്‍ ആക്രമണം

ലാല്‍ സിങ് ചദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ തുര്‍ക്കിയിലെത്തിയത്. ഇതിനിടെ ഇസ്താംബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് ആമിര്‍ഖാന്‍ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി

Published

on

ഇസ്താംബൂള്‍: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഭാര്യ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ആമിര്‍ ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആമിറിന്റെ പുതിയ ചിത്രം ലാല്‍ സിങ് ചദ്ദ ബഹിഷ്‌കരിക്കുമെന്നും സംഘപരിവാര്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തുന്നു.

ലാല്‍ സിങ് ചദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ തുര്‍ക്കിയിലെത്തിയത്. ഇതിനിടെ ഇസ്താംബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് ആമിര്‍ഖാന്‍ ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങള്‍ ആമിന എര്‍ദോഗന്‍ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെ ആമിര്‍ ഖാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പാകിസ്ഥാന്റെ ആത്മ മിത്രമാണ് തുര്‍ക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ആമിറിനെതിരെ വിമര്‍ശനം.

അതേസമയം ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ തുര്‍ക്കി പ്രഥമ വനിതയുമായി ആമിര്‍ കൂടിക്കാഴ്ച നടത്തിയത് വിവേകശൂന്യമായിപ്പോയെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യ-തുര്‍ക്കി ബന്ധം വഷളായത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്ഥാനൊപ്പമാണെന്നും അടുത്തിടെ പ്രിന്റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രത്യേക പദവി ഇല്ലാതാക്കിയതിലൂടെ സാധിച്ചില്ലെന്ന് അടുത്തിടെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവും അഭിപ്രായപ്പെട്ടിരുന്നു.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Celebrity

ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം: കിടിലന്‍ മറുപടിയുമായി അനുസിത്താര

Published

on

ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടിയുമായി അനു സിതാര.
പരിവര്‍ത്തനം എങ്ങോട്ട്? എന്നതായിരുന്നു കമന്റ് ഇതിന്‌ നടി കൊടുത്ത മറുപടി ഇങ്ങനെയാണ് മനുഷ്യനിലേക്ക്.
പെരുന്നാള്‍ ദിനത്തില്‍ താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Continue Reading

Art

വയനാടൻ മികവുകൾക്ക് ചിത്രാർപ്പണവുമായി രാഹുൽഗാന്ധിയുടെ കലണ്ടർ

കലണ്ടറിൽ ഇടം നേടി കുംഭാമ്മ മുതൽ റ്റൈലൻ സജി വരെയുള്ള പ്രഗദ്ഭർ

Published

on

By

വയനാട് പാർലമെന്റ് മണ്ഡലത്തിൽ മികവും കഴിവും തെളിയിച്ചവരെ പരിചയപ്പെടുത്തി രാഹുൽഗാന്ധി എം പിയുടെ 2021 വർഷത്തെ കലണ്ടർ. വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാർലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയൽ നെൽപ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗർ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശിസ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാർപുഴ, വെള്ളരിമല പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം എന്നിവയുടെ പെയിന്റിംഗാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ കാർഷികമേഖലയിൽ ശാരീരികവൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജൈവകൃഷി നടത്തിവരുന്ന കുംഭാമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്. കേരളത്തിലെ സ്പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിലെ സൂപ്പർതാരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ മണ്ണിൽ പണിയെടുക്കുന്ന പുൽപ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു-മേരി ദമ്പതികൾ, ഉൾക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും, ഗവേഷകനുമായ വിനോദ്, അന്തർദേശീയ വോളിബോൾ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂൾ ഗെയിം ഫുട്‌ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വിശാഖ് എം എം, അധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ദേയനായ നിയാസ് ചോല, കേരളാ സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയവിഭാഗത്തിൽപ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകൾ കൊണ്ട് അത്ഭുതബാലനെന്ന് പേര് കേട്ട റ്റൈലൻ സജി, ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിംഗ് ക്യാംപിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏകപെൺകുട്ടിയായ ഫർസാന റഫീഖ് കെ, ചിത്രകലയിൽ ഗിന്നസ് അടക്കം നിരവധി റെക്കോർഡുകൾ നേടിയ എം ദിലീഫ്, കാഴ്ചനഷ്ടമായ മീനങ്ങാടി സ്വദേശിയായ കവയത്രി നിഷ പി എസ് എന്നിവരെയാണ് കലണ്ടറിൽ അവരുടെ നേട്ടങ്ങളടക്കം പരാമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽഗാന്ധി വയനാടിന്റെ എം പിയായതിന് ശേഷം പുറത്തിറക്കിയ കലണ്ടർ നേരെത്തെയും അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിയിരുന്നു.

Continue Reading

Celebrity

സുശാന്തുമായി പ്രണയബന്ധം ഉപേക്ഷിച്ച ശേഷം റിയ ചക്രവര്‍ത്തി മഹേഷ് ഭട്ടിനയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

‘താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…’ എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

Published

on

സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നടി റിയ ചക്രവര്‍ത്തി സംവിധായകന്‍ മഹേഷ് ഭട്ടിന് അയച്ചെന്ന പേരില്‍ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ‘ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സര്‍..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും” എന്ന് കുറിച്ചാണ് സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിര്‍മിച്ച ‘ജലേബി’ എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. ”നമ്മുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട്” എന്നാണ് റിയ അയച്ച സന്ദേശങ്ങള്‍.

‘തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും” എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. ‘താങ്കള്‍ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍,’ എന്ന് റിയ മറുപടിയും നല്‍കിയിട്ടുണ്ട്.

‘താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…’ എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്.

മഹേഷ് ഭട്ടും റിയയും തമ്മിലുളള ബന്ധത്തെപ്പറ്റി വലിയ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഈ സ്‌ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ ആവശ്യപ്രകാരമാണ് റിയ, സുശാന്തിനെ ഉപേക്ഷിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതാ കൂടാതെ ഒരു അഭിമുഖത്തിലും സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മോശമായായിരുന്നു മഹേഷ് പ്രതികരിച്ചത്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.