Culture
ഗാന്ധിമാരെ പ്രണയിച്ച അമേത്തി
സക്കീര്‍ താമരശ്ശേരി
അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി ഉദ്ഘാടനം ചെയ്ത ആയുധ ഫാക്ടറി. നെഹ്‌റു കുടുംബത്തെ എല്ലാക്കാലവും നെഞ്ചേറ്റിയ നാട്ടില്‍ ഇതൊന്നും വിലപ്പോവില്ലെന്നുറപ്പ്. ഉത്തര്‍പ്രദേശിലെ വി.വി. ഐ.പി മണ്ഡലമാണ് അമേത്തി. സഞ്ജയ് ഗാന്ധി മുതല്‍ നാല് ഗാന്ധിമാരെ ഡല്‍ഹിക്കയച്ച മണ്ണ്. പക്ഷെ, ഒരു തവണ വീതം ബി.ജെ.പിയേയും ജനതാ പാര്‍ട്ടിയേയും തുണച്ചു. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് എതിരാളികളില്ല ഇവിടെ. 1999 ല്‍ സോണിയാ ഗാന്ധി തുടങ്ങിയ അശ്വമേധം മകന്‍ രാഹൂലിലൂടെ തുടരുകയാണ് കോണ്‍ഗ്രസ്.
രൂപീകൃതമായത് 1967 ല്‍. 67 ലും 71 ലും കോണ്‍ഗ്രസിലെ വിദ്യാധര്‍ ബാജ്‌പേയ് ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മല്‍സരിച്ചത് സഞ്ജയ് ഗാന്ധി. എന്നാല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങിനോട് തോല്‍ക്കാനായിരുന്നു നിയോഗം. 1980 ല്‍ വീണ്ടും മല്‍സരിച്ച സഞ്ജയ് ജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരന്‍ രാജീവ് ഗാന്ധി 1984 ല്‍ തോല്‍പിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയെ. മണ്ഡലം നിലനിര്‍ത്തിപ്പോന്ന രാജീവ് ഗാന്ധി 91 ല്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സതീശ് ശര്‍മ 96 ലും വിജയിച്ചു. 98 ല്‍ സതീശ് ശര്‍മയെ തോല്‍പിച്ച സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കൊടി നാട്ടി. 1999ല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി അമേത്തി തിരിച്ചുപിടിച്ചു. 2004 ല്‍ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ 2009 ല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ 2014 ല്‍ സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി കടുത്ത പോരാട്ടം നടത്തി. രാഹുലിന്റെ ഭൂരിപക്ഷം രണ്ടേമൂക്കാല്‍ ലക്ഷത്തോളം ഇടിഞ്ഞ് ഒരു 1,07,903 ആയി. 2009 ല്‍ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം 2014 ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു. എസ്.പിയും ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടി എന്നിവയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് വ്യക്തം. ഇത്തവണയും സ്മൃതി ഇറാനി തന്നെ ബി.ജെ.പിയുടെ നേര്‍ച്ചക്കോഴി. എസ്.പി-ബി.എസ്.പി സഖ്യവും ആം ആദ്മിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ രാഹുലിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. മൂന്ന് തവണ അമേത്തിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്നും അങ്കം കുറിച്ചു. രാഹുല്‍ രണ്ടിടത്തും വിജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അമേത്തി ലോക്‌സഭാ മണ്ഡലത്തിന്റെ കീഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോണ്‍, ജഗദീഷ് പൂര്‍, ഗൗരിഗഞ്ച്, അമേത്തി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അഞ്ചിടത്തും കോണ്‍ഗ്രസിന് അടിതെറ്റി. നാലു സീറ്റില്‍ ബി.ജെ.പിയും ഒന്നില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു.
2010ല്‍ രാഹുല്‍ തറക്കല്ലിടുകയും ചെറുകിട ആയുധ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്ന ഫാക്ടറിക്കാണ് മോദി കഴിഞ്ഞമാസം വീണ്ടും തറക്കല്ലിട്ടത്. ലക്ഷ്യം വോട്ട് തന്നെ. പക്ഷെ സത്യാവസ്ഥ മറിച്ചാണ്. 2007ല്‍, അന്നത്തെ യു.പി.എ സര്‍ക്കാരാണ് അമേത്തിയിലെ കോര്‍വയില്‍ തോക്കുനിര്‍മാണ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയത്. 408.01 കോടി രൂപ മുടക്കുമുതലില്‍ പ്രതിരോധ ഉപകരണങ്ങളും ചെറുകിട തോക്കും നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. 2010 ഒക്ടോബറില്‍, എച്ച്.എ.എല്‍ ക്യാംപസില്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു. പ്രതിവര്‍ഷം നിശ്ചിത തോതില്‍, സിക്യൂബി കാര്‍ബൈനുകള്‍, ഐ.എന്‍.എസ്.എ.എസ് റൈഫിളുകള്‍, .32 പിസ്റ്റലുകളും റിവോള്‍വറുകളും സ്‌പോര്‍ട്ടിങ് റൈഫിളുകളും അടക്കം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ഫാക്ടറിയില്‍ വൈകാതെ ചെറുകിട തോക്കുകളുടെ നിര്‍മാണം തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ‘തറക്കല്ലു’മായെത്തി മോദിയും ബി.ജെ.പിയും ഇളിഭ്യരായത്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ