Video Stories
റിമോട്ട് നം: 9234
എട്ടിന്റെ പണി കിട്ടുന്നത് ഡ്രൈവിങ് ടെസ്റ്റിലാണെങ്കില്‍ തമിഴ്‌നാട്ടിലെ ഈ പിന്‍സീറ്റ് ഡ്രൈവര്‍ക്ക് കിട്ടിയത് ഒന്‍പതിന്റെ പണി. പാര്‍ട്ടിയുടെ സ്വന്തമൊരു മുഖ്യമന്ത്രിയിരിക്കെ നിയമസഭാകക്ഷി നേതാവായെങ്കിലും ഒന്‍പതാം ദിവസം ജയിലിലേക്കുള്ള വിളി വന്നു. മുഖ്യമന്ത്രിയാകാന്‍ എം.എല്‍.എമാരെ ഒന്‍പതു ദിവസമാണ് റിസോര്‍ട്ടിലടച്ചിട്ടത്. 1991 മുതല്‍ 1996 വരെ അടിച്ചുമാറ്റിയ സ്വത്തുകേസില്‍ 2014ല്‍ ജയിലില്‍ കിടന്നത് 21 ദിവസം. ഇനി വേണ്ടത് മൂന്നു വര്‍ഷവും പതിനൊന്നു മാസവും 9 ദിവസവും. ഇപ്പോള്‍ കിട്ടിയ ജയില്‍ പുള്ളിയുടെ നമ്പറിലും ഉണ്ട് ഒന്‍പത് -9234.
അറുപത്താറരക്കോടിയുടെ കണക്കുതെറ്റിച്ച് കര്‍ണാടകഹൈക്കോടതി ജസ്റ്റിസ് കുമാരസ്വാമി വെറുതെ വിട്ടെങ്കിലും ഉന്നത കോടതി തിരിച്ചുവിളിച്ചു. വിധിയുടെ രണ്ടാം ദിവസവും അനാരോഗ്യം പറഞ്ഞ് കോടതിയുടെ അടി വീണ്ടും ചോദിച്ചുവാങ്ങി വിവേകാന്ദ കൃഷ്ണ വേണി ശശികല. മനസ്സില്ലാമനസ്സോടെ വന്നു. ജയിയിലെത്തിയയുടന്‍ ചോദിച്ചത് കിടക്കാന്‍ ഒരു എ ക്ലാസ് മുറി മാത്രം. സ്വര്‍ണക്കട്ടിലിലുറങ്ങിയാണ് ശീലം. കിട്ടിയതാകട്ടെ സിമന്റു തറയും സ്റ്റീല്‍പ്ലേറ്റും ടംബ്‌ളറും വെള്ളസാരിയും. ടി.വി കാണാം, പക്ഷേ 1996ല്‍ കളര്‍ ടിവി അഴിമതിക്കേസില്‍ ജയിലില്‍ കിടന്നത് ഓര്‍മവരും. തമിഴ്‌നാട് സര്‍ക്കാരിന്റെ റിമോട്ട് കയ്യിലുണ്ട്. മെഴുകുതിരി ഉണ്ടാക്കിയാല്‍ ജയില്‍ വിടുമ്പോള്‍ അറുപത്തയ്യായിരം ഗാന്ധി സീരീസ് കൊണ്ടുപോകാം.
അച്ചം എണ്‍പത് മഠമയെടാ, അഞ്ചാമല്‍ ദ്രാവിഡര്‍ ഉടമൈയെടാ.. അറുപത്തൊന്നുകാരി മണ്ണാര്‍കുടി മങ്കൈക്ക് കവി കണ്ണദാസന്റെ വരികള്‍ മന:പാഠമാണ്. ഭയം എന്നത് ദ്രാവിഡന് യോജിച്ചതതല്ല. ‘അതുകൊണ്ട് ഞാനും അഞ്ചമാട്ടേന്‍’ എന്ന് ചിന്നമ്മ മുരമ്പനൊച്ചയില്‍ പറഞ്ഞപ്പോള്‍ തമിഴ്മക്കള്‍ ഊറിച്ചിരിച്ചു. വെറും ഒരു വാരത്തിനകം ഇന്ത ധൈരിയക്കാരി പോയത് സെന്റ്‌ജോര്‍ജ് കോട്ടക്കുപകരം നേരെ പരപ്പന ജയിലിലേക്ക്.
തിരുവാരൂരിലെ ആസ്പത്രി കോമ്പൗണ്ടര്‍ വിവേകാന്ദന്റെ മകള്‍ക്ക് അവിടെനിന്ന് ആറു കോടി തമിഴ് മക്കളുടെ തലൈവിയുടെ പോയസ് തോട്ടത്തില്‍ മുപ്പത്തൊന്നു കൊല്ലം സുഖലോലുപയായി വാഴാന്‍ കഴിഞ്ഞത് ഈ അടങ്ങാത്ത ധൈര്യം കൊണ്ടാണ്. കണ്ണീര്‍ വരുമെങ്കിലും അത് അണികളുടെ മുന്നില്‍ മാത്രം. അമ്മയുടെ കസേരയിലിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതുക്കുംമേലാന ദൈവം വിട്ടത് തടങ്കലിലേക്ക്. ഇപ്പോള്‍ ജയിലിലേക്ക് പോ, തിരുമ്പിവന്ത് പാര്‍ക്കലാം എന്ന് അമ്മ പറഞ്ഞപ്പോള്‍ ജയ സമാധിയില്‍ മൂന്നടിയടിച്ച് കാറില്‍ കയറി.
വിവേകാനന്ദനും കുടുംബവും അഞ്ചു മക്കളുമായി 26 കിലോ മീറ്ററകലെ മണ്ണാര്‍കുടിയിലേക്ക് താമസം മാറ്റിയത് വെറുതെയായില്ല. തേവര്‍ മക്കള്‍ അവിടെ ബിസിനസിനൊപ്പം വെട്ടുംതടയും പയറ്റിത്തെളിഞ്ഞു. തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജീവനക്കാരനായ നടരാജന്റെ കല്യാണാലോചന വന്നതോടെയാണ് പണത്തിന്റെയും അധികാരത്തിന്റെയും ഭാഗ്യം തെളിഞ്ഞുതുടങ്ങിയത്. ചെന്നൈ മൈലാപ്പൂരില്‍ ചെറിയ വീഡിയോ കട. നടരാജന്റെ കൂര്‍മബുദ്ധിയും സ്വന്തം കൗശലബുദ്ധിയും പ്രവര്‍ത്തിച്ചപ്പോള്‍ ചെന്നെത്തിയത് അണ്ണാ ഡി.എം.കെ പ്രചാരണ വിഭാഗം സെക്രട്ടറി നടി ജയലളിതയുടെ അടുത്ത്.
കൂടെക്കൂടി പ്രസംഗങ്ങളുടെ വീഡിയോ പകര്‍ത്തിനല്‍കി. ബന്ധുക്കളെയെല്ലാം കൈയൊഴിഞ്ഞ ജയക്ക് ശശി ഇരുട്ടിലെ നിലാചന്ദ്രികയായി. മുപ്പത്തഞ്ചുകാരി പതുക്കെപ്പതുക്കെ തലൈവിയുടെ തോഴിയും ഗേള്‍ഫ്രണ്ടുമായി. തിരിച്ച് അക്കയും. കുട്ടികളുണ്ടായില്ല. ഭര്‍ത്താവ് നടരാജനും ബന്ധുക്കളായ ദിനകരന്‍, ഇളവരശിയുമൊക്കെ പോയസ് നിലയത്തിലായി വാസം. ജ്യേഷ്ഠത്തിയുടെ പുത്രന്‍ സുധാകരനെ ജയയുടെ വളര്‍ത്തു പുത്രനാക്കി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ.
1991ല്‍ അക്ക മുഖ്യമന്ത്രിയായതോടെ പണവും സ്വര്‍ണാഭരണങ്ങളും സാരികളും ചെരുപ്പുകളുമൊക്കെയായി കോടികള്‍ പോയസ് ഗാര്‍ഡനിലേക്കൊഴുകിയെത്തി. പണം പുലിവാലാകുമെന്ന് ഭയന്ന് ശശി എന്റര്‍പ്രൈസസ് തുടങ്ങിയ നിരവധി കമ്പനികള്‍ രജിസ്്റ്റര്‍ ചെയ്യിച്ച് അതൊക്കെ തന്റെയും 12 ബന്ധുക്കളുടെയും കൈകളിലേക്ക് മാറ്റി. ഊട്ടിയിലും ഹൈദരാബാദിലുമൊക്കെയായി കറുത്ത കോടികള്‍ വെളുപ്പിച്ചു നല്‍കി. രാഷ്ട്രീയത്തിലോ അധികാരത്തിലോ ഇറക്കാതായതോടെ പുതിയ തിരക്കഥയുണ്ടാക്കി. 2011ല്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് ജയ ആട്ടിപ്പുറത്താക്കിയെങ്കിലും അബദ്ധം മനസ്സിലാക്കി മാപ്പപേക്ഷ കൊടുത്ത് സ്വയംതിരിച്ചെത്തി. ബന്ധുക്കളെ തള്ളിപ്പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ജയയുടെ അടുത്തവരെ പുറത്താക്കി. ജയ പുറത്താക്കിയവരെയൊക്കെ പാര്‍ട്ടിയിലെടുത്തു. 2106 സെപ്തംബര്‍ 22ന് രാത്രി സാധാരണ ആംബുലന്‍സില്‍ മുഖ്യമന്ത്രിയെ അപ്പോളോ ആസ്പത്രിയിലെത്തിച്ചപ്പോള്‍ പലരും പലതും മണത്തു. ആസ്പത്രിയിലും മരിച്ചപ്പോഴും എല്ലാ കണ്ണും തന്നിലേക്കാക്കി. ജയയുടെ മൃതശരീരത്തിനരികെ നിന്ന് പ്രധാനമന്ത്രിയുടെ തലോടലേറ്റുവാങ്ങി. തള്ളിയിട്ടെന്നും സ്ലോപോയ്‌സണ്‍ കൊടുത്തെന്നും പോയസ്ഗാര്‍ഡന്‍ എഴുതിവാങ്ങിയെന്നും കൊലപ്പെടുത്തിയെന്നുമൊക്കെ പരാതികള്‍. ആനാല്‍ ഭയപ്പെടമാട്ടേന്‍. ഒരുസര്‍ക്കാരും പാര്‍ട്ടിയും കയ്യിലായല്ലോ. പളനിസ്വാമിയും ദിനകരനും കൂടി ശ്രമിച്ചാല്‍ ബാക്കികാലവും നല്‍വാഴ്‌കൈ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ