Video Stories
ഇന്ത്യന്‍ ദേശീയതയും ഹിന്ദു മതവും
ഡോ. രാംപുനിയാനി
ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച പുതിയതല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്‌ലിംകള്‍ മതപരമായി മുസ്‌ലിംകളാണെങ്കിലും ദേശീയതയില്‍ അവര്‍ ഹിന്ദുക്കളാണെന്നും ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗത് ഇയ്യിടെ നടത്തിയ അവകാശവാദം ഹിന്ദു എന്ന പദത്തിന് മറ്റൊരു വ്യാഖ്യാനം നല്‍കിയിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്നത് ദേശീയതയാണെന്നതും ഇന്ത്യ ഹിന്ദുസ്ഥാനാണെന്നതും ഇന്നത്തെ സാഹചര്യത്തില്‍ തെറ്റായ രൂപപ്പെടുത്തലും ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാടില്‍ പരിശോധിക്കേണ്ടതുമാണ്.
മുസ്‌ലിംകളുടെ വിശ്വാസവും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നതാണെന്നാണ് ഭഗത് ഇടക്കിടെ പറയുന്നത്. നമ്മളെല്ലാം ഹിന്ദുക്കളാണ്. മുസ്‌ലിംകള്‍ അഹമ്മദിയ്യ ഹിന്ദുക്കളും ക്രിസ്ത്യാനികള്‍ ക്രിസ്റ്റി ഹിന്ദുക്കളുമെന്നാണ് ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ബി.ജെ.പി പ്രസിഡണ്ടായിരുന്നപ്പോള്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞത്. ഈ പ്രസ്താവനകള്‍ ആര്‍.എസ്.എസിന്റെ പുതിയ രൂപപ്പെടുത്തലിന്റെ ഭാഗമാണ്. ഇന്ത്യ ഹിന്ദു രാജ്യമാണെന്ന ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ താളം തന്നെയാണിതിനും. നേരത്തെയുള്ള അവരുടെ സൈദ്ധാന്തികന്മാര്‍ക്ക് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടായിരുന്നു.
ഹിന്ദുസ്ഥാന്‍ എന്ന പദത്തിലെ ആശയക്കുഴപ്പം അടിസ്ഥാനമാക്കിയാണ് അവരുടെ ഇപ്പോഴത്തെ രൂപപ്പെടുത്തല്‍. ഈ രാജ്യം ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ലളിതമായ നിര്‍വചനമാണ് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കുന്നത്. ചുറ്റിക്കറങ്ങിവരുന്നൊരു വാദമാണിത്. നിരവധി പദങ്ങള്‍ക്ക് അവര്‍ മാറ്റം വരുത്തിയ ചരിത്രം മുമ്പിലുള്ളപ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദത്തെ പുന:പരിശോധന നടത്തേണ്ടതുണ്ട്. വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥങ്ങളിലൊന്നും ഹിന്ദു എന്ന പദം ഇല്ലെന്നതാണ് നാം അറിയേണ്ടത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത്.
അവര്‍ ഈ പ്രദേശത്തെ അറിയപ്പെട്ടിരുന്നത് സിന്ധു എന്ന നദിയുടെ പേരിലാണ്. ഇംഗ്ലീഷില്‍ ‘എസ്’ എന്ന പദത്തിനു പകരം എച്ച് എന്നാണ് വ്യാപകമായി ഉപയോഗിച്ചുവന്നത്. അതിനാല്‍ സിന്ധു എന്നത് ഹിന്ധു എന്നായി. ഹിന്ദു എന്ന പദം ഉത്ഭവിച്ചത് ഭൂമിശാസ്ത്രപരമായ വിഭാഗത്തിലാണ്. ഹിന്ദുസ്ഥാന്‍ എന്ന പദം വന്നത് ലാന്റ് ഓണ്‍ ഈസ്റ്റ് ഓഫ് റിവര്‍ സിന്ധു (സിന്ധു നദിക്കു പടിഞ്ഞാറുള്ള ഭൂമി) എന്നതില്‍ നിന്നാണ്.
ലോകത്തിന്റെ ഈ ഭാഗത്ത് പ്രചാരത്തിലിരുന്ന മത പാരമ്പര്യം വൈവിധ്യവും വ്യത്യസ്തവുമായിരുന്നു. ഇസ്‌ലാം മതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും വ്യത്യസ്തമായ ഹിന്ദു മതത്തിന് ഒരു പ്രവാചകനില്ല. വിഭിന്ന പാരമ്പര്യത്തിന്റെ ഉറവിടം ഇവിടെ പ്രാദേശിക ഉത്പത്തിയാണ്. അക്കാലത്ത് അവിടെ പ്രചാരത്തിലുണ്ടായിരുന്ന വിവിധ മത പാരമ്പര്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ക്രമേണ ഹിന്ദു എന്ന പദമായി ഉപയോഗിച്ചുവരികയും ഈ പാരമ്പര്യം ലയിച്ച് ഹിന്ദുമതം എന്ന തലത്തില്‍ ഏകീകരിക്കപ്പെടുകയുമായിരുന്നു. ഹിന്ദു മതത്തില്‍ പ്രധാനമായും രണ്ട് വിഭാഗം പാരമ്പര്യമുണ്ട്. പ്രബലമായ ബ്രാഹ്മണ വിഭാഗവും നാഥ്, തന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ഥ തുടങ്ങിയ ശൈമാനിക് പാരമ്പര്യവും. കോളനി വാഴ്ച കാലത്ത് ഹിന്ദുമതത്തിന്റെ സ്വത്വം പരുവപ്പെട്ടത് ബ്രാഹ്മണ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു.
നമ്മുടെ മേഖലക്ക് ഹിന്ദുസ്ഥാന്‍ എന്ന ചരിത്ര സ്വത്വം കൈവന്നത് മതവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ മേഖല കാരണമാണ്. ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത് സ്ഥലത്തെ സൂചിപ്പിക്കാനായിരുന്നുവെങ്കില്‍ പിന്നീട് മത പാരമ്പര്യത്തിനായി എന്നതാണ് ഈ വാക്കിലെ ആശയക്കുഴപ്പത്തിനു കാരണം. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗത്തിലില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരവും ആഗോള തലത്തില്‍ നമ്മെ തിരിച്ചറിയുന്നതും ഇന്ത്യ എന്നാണ്, ഹിന്ദുസ്ഥാന്‍ എന്നല്ല. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഇന്ത്യ അതാണ് ഭാരത്.
അതാണ് നമ്മുടെ ഭരണഘടന പറയുന്നത് നമ്മള്‍ എന്ന്. അതിനാല്‍ എന്താണ് നമ്മുടെ ദേശീയത, ഇന്ത്യക്കാരന്‍ എന്നോ ഹിന്ദുവെന്നോ? ഇന്ത്യയെ ഒരു ദേശമായി രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കാളിത്തവും വഹിക്കാത്തവരാണ് ആര്‍.എസ്.എസ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും അവര്‍ പങ്കാളികളായിരുന്നില്ല. ഇന്ത്യയെന്ന ആശയത്തെ എതിര്‍ക്കാനാണ് ആര്‍.എസ്.എസ് രാഷ്ട്രീയം ഉദയം ചെയ്തത്. സമൂഹത്തിലെ ആധുനിക വിഭാഗവും വ്യവസായികളും തൊഴിലാളികളും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരുമെല്ലാം വളര്‍ത്തിക്കൊണ്ടുവന്നതാണ് ഇന്ത്യയെന്ന ആശയം.
ഈ ആശയം സമാന്തരവും സ്ത്രീകളുടെയും ദലിതരുടെയും അഭിലാഷങ്ങളെ സംയോജിപ്പിക്കുന്നതുമാണ്. ഇവിടെ പ്രധാനമായും കാണേണ്ടത് ഇന്ത്യ നിലനില്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്. ആധുനിക വേഷത്തില്‍ ആധുനിക കാലത്തിനു മുമ്പുള്ള മൂല്യങ്ങള്‍ക്കു വേണ്ടിയാണ് ഹിന്ദു ദേശീയത നിലകൊള്ളുന്നത്. വൈവിധ്യവും ബഹുസ്വരതയും തിരിച്ചറിയുന്ന ഒരു ഭരണഘടന ഇന്ത്യക്കുണ്ട്. കഴിഞ്ഞ കാലത്തെ സാങ്കല്‍പിക മഹിമയില്‍ മാത്രം ശ്രദ്ധിക്കുന്ന, ജന്മം അടിസ്ഥാനമാക്കി ജാതിയുടെയും ലിംഗത്തിന്റെയും പൗരോഹിത്യ മേധാവിത്വത്തിലുള്ള സാമൂഹിക നിയമങ്ങള്‍ പ്രധാന ഭാഗമായതാണ് ഹിന്ദു ദേശീയത.
എപ്പോഴും വേദഗ്രന്ഥങ്ങളില്‍ (മനുസ്മൃതി ഉദാഹരണം) അഭയം തേടുകയും അവ ഇപ്പോഴും നിയമാവലിയായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടന ബുദ്ധിമുട്ടുള്ളതാകുക. ഈ ഭൂമിയുമായി ബന്ധമുള്ളവര്‍ അഥവാ സിന്ധു പ്രദേശം പിതാക്കന്മാരുടെ ഭൂമിയും വിശുദ്ധ സ്ഥലവുമായി കണക്കാക്കുന്നവരാണ് ഹിന്ദുക്കളെന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര സ്ഥാപകന്‍ വിനായക് ദാമോദര്‍ സവര്‍കറുടെ കാഴ്ചപ്പാടില്‍ മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും എങ്ങനെയാണ് ഹിന്ദുത്വ അസ്തിത്വമുള്ളവരാകുക. ഹിന്ദുക്കള്‍ക്ക് ഇങ്ങനെ നിര്‍വചനം നല്‍കിയാല്‍ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഹിന്ദുക്കളെന്നു വിളിക്കാനാവില്ല. അവര്‍ വ്യത്യസ്ത ദേശീയതയുള്ളവരാണ്.
രണ്ടാമത്തെ പ്രധാന ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വര്‍ക്കര്‍ക്കും ഇതേ നിലപാടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ (bunchof Thoughts’) മുസ്‌ലിംകളും ക്രിസ്ത്യനികളും ഹിന്ദു ദേശീയതക്ക് ഭീഷണിയാണെന്നാണ് പറയുന്നത്. ഇയ്യിടെയായി ആര്‍.എസ്.എസിന് രാഷ്ട്രീയ ശക്തി ലഭിച്ച ശേഷം മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ താല്‍പര്യപ്പെടുന്നത് ഈ ന്യൂനപക്ഷ വിഭാഗത്തില്‍ ഹിന്ദു ആദര്‍ശം അടിച്ചേല്‍പിക്കാനാണ്.
അവര്‍ എങ്ങനെ തന്നെയാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നായിരിക്കുമെന്നാണ് അവകാശവാദം. ഇന്ത്യന്‍ ഭരണഘടന പ്രകാരം നമ്മുടെ ദേശീയത ഇന്ത്യന്‍ എന്നതാണ്. അതിനാല്‍ ആര്‍.എസ്.എസ് സൈദ്ധാന്തികതയും ഇന്ത്യന്‍ ദേശീയതക്കു വേണ്ടി നിലകൊണ്ട ഗാന്ധി, നെഹ്‌റു, അംബേദ്കര്‍ മറ്റസംഖ്യം ആളുകളുടെ സൈദ്ധാന്തികതയും തമ്മില്‍ വൈരുധ്യമുണ്ട്. നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യവാദ സന്ദേശമുള്ള ഇന്ത്യന്‍ ഭരണഘടനക്ക,് അനീതി സഹജമായ വേദഗ്രന്ഥം മനുസ്മൃതിയുമായി അന്തരമുണ്ട്.
മുസ്‌ലിംകള്‍ തന്നെ അവരുടെ ആരാധനാ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് ഹിന്ദു ദേശീയതയെന്ന ആലയത്തിലേക്ക് അവരെ ബോധംപൂര്‍വം തെളിക്കാനുള്ള നീക്കമാണ്. ഇസ്‌ലാം മത വിശ്വാസിക്ക് കേവലം ആരാധനാവഴികളില്‍ മാറ്റം വരുത്താനാകില്ല, വ്യത്യസ്തമായ മതവും വിശ്വാസവുമാണത്. ക്രിസ്തുമതത്തിലെയും അവസ്ഥ ഇതുതന്നെയാണ്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതവും ഹിന്ദുക്കള്‍ക്ക് ഹിന്ദുമതവും, എന്നാല്‍ അവരുടെ ദേശീയത ഇന്ത്യനും (ഹിന്ദുവല്ല) എന്നതാണ്. മുസ്‌ലിംകള്‍ക്കും ആരതിയും ചാന്ദും ‘ഭാരത് മാതാ കീ ജയ്’യുമൊക്കെ ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരമല്ല.
ആരതി ഒരു ഹിന്ദു ആചാരാനുഷ്ഠാനമാണ്. വിവിധ മത വിഭാഗക്കാര്‍ മറ്റു മതക്കാരുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ അവസരമാണ്. ഇത് ആരതിയുമായോ നമസ്‌കാരവുമായോ ചര്‍ച്ചിലെ പ്രാര്‍ത്ഥനയുമായോ ബന്ധപ്പെട്ടതാകാം. പക്ഷേ അവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്ന് പ്രതീക്ഷിക്കാനാവില്ല, അത് ജനാധിപത്യ വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരുമാണ്. അല്ലാഹുവിന്റെ മുമ്പില്‍ മാത്രമല്ലാതെ മറ്റാരുടെ മുന്നിലും വണങ്ങാന്‍ പാടില്ലെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അതിനാലാണ് ഭാരത് മാതാ കീ ജയ് എന്ന മന്ത്രം ഉരുവിടുന്നതിനെ അവര്‍ എതിര്‍ക്കുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ