Video Stories
സഞ്ജീവ് ഭട്ടിന്റെ തടവറയും അഭിപ്രായ സ്വാതന്ത്ര്യവും
പി.കെ അന്‍വര്‍ നഹ
ജനാധിപത്യം പൗരന് വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രധാന സംഗതികള്‍ പ്രസംഗിക്കുവാനും പ്രസിദ്ധീകരിക്കുവാനുമുളള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥവുമാണ്. ഇതി•േ-ലുണ്ട-ാകുന്ന അപചയങ്ങള്‍ ജനാധിപത്യ സംവിധാനത്തെയും അതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തും. അതിനാല്‍ അത്തരം നീക്കങ്ങളെ കണ്ടറിഞ്ഞ് പ്രതിരോധമുയര്‍ത്താന്‍ രാജ്യസ്നേഹികള്‍ക്ക് ബാധ്യതയുണ്ട-്. ഭരണകൂടത്തിന്റെ ഭാഗമായിനിന്നുകൊണ്ട-ുതന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരുമ്പെടുകയും എന്നാല്‍ ഭരണകൂടം തന്നെ പ്രതികാര ബുദ്ധിയോടെ വേട്ടയാടലിനു വിധേയരാകുകയും ചെയ്തവര്‍ കുറവാണ്. എന്നാല്‍ സ്വതന്ത്രമായി നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയവര്‍ നിരവധിയാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും മന്ത്രി എം.പി. ഗംഗാധരനും മറ്റുമെതിരെ നവാബ് രാജേന്ദ്രന് നടത്തിയ പോരാട്ടങ്ങളൊക്കെ ഇതില്‍പ്പെട്ടത്. അടുത്തകാലത്തായി ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍. കഫീല്‍ ഖാന് തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്്. രാജ്യം വഴിവിട്ടുപോകുമ്പോള്‍ നേരാംവണ്ണം നയിക്കേണ്ടതിന്റെ ആവശ്യകത, അതിനുത്തരവാദികളായവരെ ബോധ്യപ്പെടുത്താനുളള ചുമതലയില്‍ നടുനായകത്വം വഹിക്കുന്ന ചിലരെക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതൊക്കെ പ്രസക്തമാകുന്നത് കാലഹരണപ്പെട്ട ഒരു കസ്റ്റഡി മരണത്തിന്റെ പേരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ രാം നഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചതാണ്. ഈ ശിക്ഷയെ സ്വാഭാവികതില്‍ കാണാന്‍ ഇന്ത്യന്‍ ജനതയ്ക്ക് ആകുന്നില്ല എന്നതാണ് അതിന്റെ പ്രസക്തി. സാധാരണയായി വിട്ടുകളയാവുന്ന ഒന്നല്ല ഭട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത്.
കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞതോടെയാണ് മോദിയുടെ കുന്തമുന ഭട്ടിനെതിരെ തിരിയുന്നത്. 2011 ല്‍ ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശം ഉണ്ടായത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് 2002 ഫെബ്രുവരി 27 ന് കലാപം രൂക്ഷമായ നാളില്‍ മുഖ്യമന്ത്രി മോദി വിളിച്ചുചേര്‍ത്തതും, ക്രമസമാധാന സംരക്ഷണത്തിന് പ്രതിജ്ഞ എടുത്ത ഉദ്യോഗസ്ഥന് എന്ന നിലയില്‍ താന്‍ പങ്കെടുത്തതുമായ യോഗത്തില്‍ അക്രമികള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനുള്‍പ്പെടെയുളള പോലീസിന് മോദി നിര്‍ദ്ദേശം നല്കി എന്ന പ്രസ്താവനയായിരുന്നു ഭട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പരാമര്‍ശിത കലാപത്തില്‍ കൊലയ്ക്കും നാശത്തിനും ഇരയായത് മുസ്ലിംകളും പ്രതിചേര്‍ക്കപ്പെട്ടവര്‍ ആര്.എസ്.എസ് സംഘപരിവാര്‍ പ്രവര്‍തകരുമായിരുന്നു. അന്നത്ത, ഭട്ടിന്റെ തുറന്നു പറച്ചിലാണ് ഇന്ന് അദ്ദേഹത്തിന് ശിക്ഷ വിധിച്ച നടപടിയെ വിമര്‍ശന വിധേയമാക്കുന്നത്.
1990 നവംബറില്‍ പ്രഭുദാസ് മാധവ്ജി വൈശ്നാനി എന്ന ആള് മരിച്ചതായി ബന്ധപ്പെട്ടാണ് ഭട്ട് അറസ്റ്റിലാകുന്നത്. അന്ന് അദ്ദേഹം റാം നഗര്‍ അസി. പോലീസ് സൂപ്രണ്ട-് ആയിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ട-ാക്കിയതിന് 133 ആര്.എസ്.എസ് കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എല്‍.കെ. അധ്വാനി നയിച്ച രഥയാത്ര ബീഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞതിനോടനുബന്ധിച്ച് നടത്തിയ ഭാരത് ബന്ദ് ദിവസമായിരുന്നു ഇവര്‍ അകത്തായത്. ഒരു മുസ്ലീം പളളിയും 12 വീടുകളും ചുട്ടെരിക്കപ്പെട്ടു. ഇതില്‍ വൈശ്നാനിയും പ്രതിയായിരുന്നു. ഒമ്പത് ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ അയാള്‍ പത്തു ദിവസത്തിനുശേഷം മരിച്ചു. വൃക്കരോഗം മൂലമാണ് മരണമെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ടും നല്കി. ഇതില്‍ കസ്റ്റഡി പീഢനം നടന്നുവെന്ന് ആരോപിച്ച് ഭട്ടിനും മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്. ഐ. ആര്. രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേയെ തുടര്‍ന്ന് 2011 വരെ കേസ് വിചാരണ നടന്നില്ല. വിചാരണയുടെ ഒടുവില്‍ സംഭവിച്ച കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.
ഭട്ട് ഇപ്പോള്‍ ജയിലിലാണ്. 1996 ല്‍ രാജസ്ഥാനിലെ നിയമജ്ഞയെ മയക്കുമരുന്നു കേസില്‍ കുടുക്കി എന്ന ആരോപണത്തെ തുടര്‍ന്ന് 2018 സെപ്തംബറിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. 2011 ല്‍ തന്നെ ഭട്ടിനെ സസ്പെന്റ് ചെയ്യുകയും 2015 ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട കേസില്‍, മോദിക്കെതിരെ നടത്തിയ പ്രസ്താവനയാണ് സംഭവങ്ങളെ ഈ രീതിയില്‍ തിരിച്ചു വിട്ടത്.
പ്രതികാര ബുദ്ധിയോടെ നടന്ന ഈ വേട്ടയാടലിന് എതിരെ രാജ്യത്ത് ശക്തമായ ക്യാമ്പയിന് നടക്കുകയാണ്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല ഭട്ടിന് അനുകൂലമായി ജനാഭിപ്രായം ഉയരുന്നത്. മറിച്ച് ഒരു വര്‍ഗ്ഗീയ കലാപത്തില്‍ കലുഷിതാന്തരീക്ഷത്തെ തണുപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ പേരില്‍ നേരിട്ടുകൊണ്ട-ിരിക്കുന്ന പീഢനം മനസിലാക്കിയതിനാലാണ്. വര്‍ഗീയ സ്വേഛാധിപത്യ ഭരണീയര്‍ എന്നും തങ്ങള്‍ക്കെതിരെ നിന്നവരെ വേട്ടയാടിയിട്ടുണ്ട.-് ഇതില്‍ സത്യസന്ധനായ ഉദ്യോഗസ്ഥന് ഒരു വശത്തും വര്‍ഗീയ സ്വാധീനത്താല്‍ അന്ധരായ ഒരു പറ്റം ഉദ്യോഗസ്ഥര്‍ മറുവശത്തും എന്ന തോന്നലാണ് സമൂഹത്തിന് ഉണ്ടാകുന്നത്. നിരപരാധികളെ പ്രതികളാക്കി മാറ്റുവാന്‍ പ്രത്യേക സെല്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ തീവ്രവാദത്തിനെതിരെ പ്രവര്ത്തിക്കന്നു എന്നു തോന്നുന്നവരെ വരച്ചവരയില്‍ നിര്‍ത്താനും, ആ മാര്‍ഗത്തില്‍ ആരും കടന്നു വരാതിരിക്കാനും ആണ് ആ സെല്ലിന്റെ ദൗത്യം. പല നിഷ്പക്ഷ സംഘടനകളും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട-്. മുന്‍വിധി, സംശയത്തിന്റെ നിഴലിലാക്കല്‍, അസത്യങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട-്്.
ഇസ്ലാമിക നാമ ചുവയുളള പേരുകളിട്ട സംഘടനെയെ സ്വയം സൃഷ്ടിച്ച്, യാഥാര്‍ത്ഥ്യ പ്രതീതി ജനിപ്പിച്ച് ജനമനസിനെ വഴിതെറ്റിക്കാന്‍ ഈ സെല്ലിനു കഴിയുന്നു. മുസ്ലീംകളോട് പ്രഖ്യാപിതമായിതന്നെ ശത്രൂത പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളെ ചങ്ങാതിമാരായി കൂട്ടാനും അവരുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനും കഴിയുന്ന രീതിയിലുളള പരിശീലനങ്ങളും ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാറുണ്ട-്്. ഭീകര വിരുദ്ധ പരിശീലനം എന്ന് പേരിട്ടാല്‍ ആരും ഒന്നും മിണ്ടില്ല എന്ന ധാരണയാലാണത്. ഇത്തരത്തില്‍ പരിശീലനം നേടിയ പോലീസ് ഓഫീസര്‍മാര്‍ കേരളത്തിലുമുണ്ട്്. ഇത് മനസിലാക്കിയാണ് ഇത്തരം ഉദ്യോഗസ്ഥന്മാരുടെ നിലപാടുകളെ ചിലരെങ്കിലും സംശയിക്കുന്നത്.
ചുരുക്കത്തില്‍ മോദിയുടെ ഭരണകാലത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്ന ജനാധിപത്യ ത്തിന്റെ കാതല്‍ ഇല്ലാതാകുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം പോലും അക്കൂട്ടര്‍ക്ക് സഹിക്കാനാകുന്നില്ല. യു.പി. മുഖ്യമന്ത്രി യോഗിക്കെതിരെ പോസ്റ്റ് ഇട്ടതിന് ബ്രിട്ടീഷ് പോപ്പ് ഗായികയ്ക്ക് എതിരെ കേസ് എടുക്കാനുളള നീക്കം അത്തരത്തിലുളളതാണ്. നാം കരുതിയിരുന്നില്ലെങ്കില്‍ രാജ്യത്തിന്റെ കരള്‍ ഫാസിസം മാന്തിയെടുക്കും തീര്‍ച്ച.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ