Connect with us

Video Stories

പശ്ചിമേഷ്യക്കു മീതെ യുദ്ധ മേഘങ്ങള്‍

Published

on


കെ. മൊയ്തീന്‍കോയ
ഇറാന്‍ ആക്രമണ പദ്ധതി അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതിന് പിന്നിലെ താല്‍പര്യം ദുരൂഹമാണ്. പ്രത്യാഘാതത്തെകുറിച്ച് പെന്റഗണ്‍ ഉന്നതര്‍ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണം ഉപേക്ഷിച്ചത് എന്ന നിരീക്ഷണത്തിനാണ് മുന്‍ഗണന. ട്രംപിന് ഇടതും വലതുമിരിക്കുന്ന യുദ്ധ കൊതിയന്മാരായ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സി.ഐ.എ മേധാവി ജിനാഹാസ്‌പെന്‍ എന്നിവരൊക്കെ യുദ്ധത്തിന് വാദിച്ചുവെങ്കിലും ട്രംപിന്റെ മനംമാറ്റം, അമേരിക്കക്കും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും യുദ്ധം കനത്ത വില നല്‍കേണ്ടിവരുമെന്ന ആശങ്ക തന്നെയെന്ന് വിശ്വസിക്കുന്നവരാണ് നിരീക്ഷകര്‍.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ മെച്ചപ്പെട്ട ആണവ കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രമാണ് ആവര്‍ത്തിക്കുന്ന യുദ്ധ ഭീഷണി എന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ജപ്പാന്‍ പ്രധാനമന്ത്രി ആബേയുടെയും ഇപ്പോള്‍ ബ്രിട്ടീഷ് വിദേശമന്ത്രി ആന്‍ഡ്രു മറിഡന്റയും തെഹ്‌റാന്‍ സന്ദര്‍ശനവും ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുന്ന അമേരിക്കയുടെ നിലപാടും നയതന്ത്രജ്ഞര്‍ കൗതുകപൂര്‍വം വീക്ഷിക്കുന്നു. അമേരിക്കന്‍ തിരിച്ചടിയില്‍ 150 പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനാല്‍ ട്രംപ് ആക്രമണ പദ്ധതി നിര്‍ത്തിയെന്നും ആളില്ലാ ഡ്രോണ്‍ നഷ്ടപ്പെട്ടതിന് ഇത്രയും പേര്‍ കൊല്ലപ്പെടുന്ന സ്ഥിതി ട്രംപ് ചിന്തിച്ചുവെന്നുമാണ് വൈറ്റ്ഹൗസ് നല്‍കുന്ന ആദ്യ വിശദീകരണം! പക്ഷേ, അമേരിക്കയുടെ യുദ്ധ ചരിത്രം അറിയുന്ന ആരും ഇത്തരമൊരു ‘ചിന്ത’ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം അമേരിക്കയുടെ മനസ്സാക്ഷി ഉണര്‍ന്നില്ല. അതിന് ശേഷവും എത്ര ലക്ഷങ്ങളെ കൊന്നൊടുക്കി. വിയറ്റ്‌നാം, കൊറിയ, കംബോഡിയ, ചിലി, ഇറാഖ്, സിറിയ, ഫലസ്തീന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സ്ഥിതിവിവരണമില്ല. അമേരിക്കയുടെ പിന്തുണയോടെ ഇറാഖിന്റെ പടയാളികള്‍ ഇറാനെതിരെ നടത്തിയ എട്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മാത്രം കൊല്ലപ്പെട്ടവര്‍ 10 ലക്ഷം. മൈക് പോംപിയോ, ജോണ്‍ ബോള്‍ട്ടണ്‍ പോലെ ആയുധ വില്‍പന കമ്പനിയുടെ ദല്ലാള്‍മാര്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ യുദ്ധ കൊതിയന്മാര്‍ ട്രംപിനെ ഉപദേശിക്കുമ്പോള്‍ യുദ്ധം ക്ഷണിച്ച് വരുത്തേണ്ടതായിരുന്നില്ലേ? പിന്‍മാറ്റത്തിന് പിന്നാലെ ദുരൂഹതയെന്തെന്ന് വരാനിരിക്കുന്ന നാളുകളില്‍ പുറത്ത്‌വരും.
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്പിന്നില്‍ ഇറാന്‍ എന്നാണ് ആരോപണം. അതോടൊപ്പം ജപ്പാന്‍ പ്രധാനമന്ത്രി ആബേ തെഹ്‌റാന്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തിലാണ് ജപ്പാന്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങള്‍ക്ക്പിന്നില്‍ ഇറാന്‍ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് അമേരിക്ക. അത് സുഹൃദ് രാഷ്ട്രങ്ങള്‍പോലും വിശ്വസിക്കുന്നില്ല. തെറ്റായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്ക പില്‍ക്കാലത്ത് തെറ്റ് സമ്മതിച്ചതാണ്. ജപ്പാന്‍ കടലില്‍ 1941-ല്‍ നടത്തിയ ആക്രമണവും തിരിച്ചടിയും വളര്‍ന്ന് ലോക യുദ്ധത്തിലെത്തിയ സംഭവ വികാസങ്ങള്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് തെളിഞ്ഞതാണ്. ഇറാനെ ആക്രമിക്കാന്‍ പഴുതുകള്‍ തേടുകയാണ്. യമനില്‍ ഹൂഥി വിമതരുമായി അറബ് സഖ്യസേന നടത്തുന്ന യുദ്ധം തുടരുന്നു. ഇപ്പോള്‍ സംഘര്‍ഷം കനക്കുന്നുണ്ട്. യമനില്‍ സര്‍ക്കാര്‍ സംവിധാനം അട്ടിമറിച്ച് ഹൂഥി ശിയാ അനുകൂല ഭരണകൂടം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അയല്‍ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണര്‍ത്തുന്നു. ഇറാന്‍ പിന്തുണയോടെ തന്നെയാണ് സിറിയയില്‍ ഭൂരിപക്ഷ സുന്നി വിഭാഗത്തിന്റെ പോരാട്ടത്തെ പ്രസിഡണ്ട് ബശാറുല്‍ അസദ് അടിച്ചമര്‍ത്തുന്നത്. സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയോ, മറ്റേതെങ്കിലും ലോക വേദികളോ മുന്നോട്ട്‌വരുന്നില്ല. എട്ട് വര്‍ഷമായി സിറിയയിലെ ആഭ്യന്തര യുദ്ധം ലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. യമനും തകര്‍ന്നടിയുന്നു. സിറിയയില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത് ജനസംഖ്യയില്‍ പകുതിയോളം പേരണ്. ഈ സാഹചര്യത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ പശ്ചിമേഷ്യയുടെ സര്‍വനാശമായിരിക്കും. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നതാകട്ടെ, പ്രധാനമായും ഇസ്രാഈല്‍. ഇറാന്റെ നാശമാണ് ഇസ്രാഈലിന്റെ ആഗ്രഹം. ‘ഇറാന് എതിരെ വെടിയുണ്ട തൊടുത്തുവിട്ടാല്‍, അവ യു.എന്നിനും സഖ്യകക്ഷികള്‍ക്കും ഗള്‍ഫ് മേഖലയിലെ താല്‍പര്യങ്ങള്‍ക്കും തീകൊളുത്തു’മെന്ന ഇറാന്‍ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിസ്സാരമല്ല. യുദ്ധ തയാറെടുപ്പിന്റെ ഭാഗമായി അമേരിക്കയും ഇറാനും യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭീഷണി ഉയര്‍ത്തിയതാണ്.
സംഘര്‍ഷം മധ്യപൗരസ്ത്യ ദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. യുദ്ധഭീതി ഒഴിഞ്ഞിട്ടില്ല. അറബ് ഉച്ചകോടി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഡൊണാള്‍ഡ് ട്രംപും ഇറാന്‍ നേതൃത്വവും യുദ്ധം ഒഴിവാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ക്കാണ് യുദ്ധം ഗുണം ചെയ്യുക? ‘പ്രൊപഗണ്ടാ വാറി’ലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. 2015-ലെ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയതാണ് രംഗം വഷളാക്കിയത്. കരാറിലെ പങ്കാളികളായ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവക്ക് ബാധ്യതയുണ്ടല്ലോ. ആണവ കരാറില്‍നിന്ന് മുഖ്യ കക്ഷി പിന്മാറുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍, ഇതര കക്ഷികള്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയല്ല വേണ്ടത്. അത് സമാന നീതിയല്ല.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്കയാണ് മുന്‍കയ്യെടുക്കേണ്ടത്. ഏഴ് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം അവസാനിച്ചാല്‍ സമാധാന വീണ്ടെടുപ്പിന് വന്‍ കുതിച്ച് ചാട്ടമാകും. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെ അമേരിക്ക തയാറാക്കുന്ന സമാധാന പദ്ധതി പ്രായോഗികമാകുമെന്ന് പ്രതീക്ഷയില്ല. ഈ ആഴ്ച ബഹ്‌റൈനിലെ മനാമയില്‍ അമേരിക്ക മുന്‍കയ്യെടുത്ത് വിളിച്ച് ചേര്‍ക്കുന്ന സമാധാന സമ്മേളനം ഫലസ്തീനും റഷ്യയും ചൈനയും ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിക്കും. യമന്‍, സിറിയ പ്രശ്‌നത്തില്‍, ശിയാ- സുന്നി വിഭാഗീയതയാണ് പ്രത്യക്ഷത്തില്‍ കാണുന്നതെങ്കിലും അമേരിക്ക, റഷ്യ ഉള്‍പ്പെടെ വന്‍ ശക്തികളുടെ ബലപരീക്ഷണ വേദിയാണ്. സിറിയയില്‍ ബശാറിനെ പിന്താങ്ങി റഷ്യയും ഇറാനും രംഗത്തുണ്ട്. ശിയാ വിഭാഗത്തിലെ അലവിയക്കാരനായ ബശാറിനെ താങ്ങിനിര്‍ത്താന്‍ ലബനാനിലെ ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുമുണ്ട്. മറുവശത്ത് അമേരിക്ക, തുര്‍ക്കി, അറബ് രാഷ്ട്രങ്ങള്‍ എന്നിവയും. യമനിലെ സ്ഥിതിയും സമാനം. ഹൂഥി ശിയാക്കള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ്. യമന്റെ ഭൂരിപക്ഷ ഭൂപ്രദേശം കയ്യടക്കി, സന കേന്ദ്രമാക്കി ഹൂഥികള്‍ സമാന്തര ഭരണം നടത്തുന്നു. ഹൂഥികള്‍ക്കെതിരെ പത്ത് അറബ് രാഷ്ട്രങ്ങളുടെ സഖ്യസേന നിലവിലെ സുന്നി ഭരണകൂടത്തോടൊപ്പം. അബ്ദുറബ് മന്‍സൂര്‍ ഹാദി പ്രസിഡണ്ടായ ഭരണകൂടത്തിന്റെ തലസ്ഥാനം ഏദന്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം അടുത്തൊന്നും അവസാനിക്കുന്നില്ല. എണ്ണയാണ് പ്രധാന പ്രശ്‌നം. അതിന്മേലാണ് വന്‍ ശക്തികളുടെ കണ്ണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം രണ്ടാം തവണയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കന്‍ ദേശീയ വികാരം ഉയര്‍ത്തുമ്പോള്‍ തന്നെ ഇറാന്‍ ഭീഷണി ആയാല്‍ വിജയം എളുപ്പമാകുമെന്ന് ട്രംപ് വിലയിരുത്തുന്നു. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍ വിരുദ്ധ നിലപാടുമായി പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ട്രംപിന് മുന്നോട്ട് പോകേണ്ടിവരും. അതിനുള്ള അണിയറ നീക്കങ്ങളിലാണ് ട്രംപ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.