Video Stories
വ്യക്തി നിയമങ്ങളും ഭരണകൂടവും
ബ്രിട്ടീഷ് മാതൃകയിലുള്ള ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക-സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. വലിയ ഒരു ഭൂരിപക്ഷവും പിന്നെ കുറേ ന്യൂനപക്ഷങ്ങളുമാണ് ഇന്ത്യയില്‍. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് തന്നെയായിരിക്കും മിക്കവാറും ഭൂരിപക്ഷം ഉരുത്തിരിഞ്ഞുവരിക. ആകയാല്‍ ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും സംരക്ഷണമേകുന്ന പ്രത്യേക വ്യവസ്ഥകളുണ്ടെങ്കിലേ ഭൂരിപക്ഷ സംസ്‌കാരം ന്യൂനപക്ഷങ്ങളെ വിഴുങ്ങിക്കളയുന്ന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. അതാണ് ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ സമുദായങ്ങള്‍ക്കുള്ള വ്യക്തിനിയമങ്ങള്‍. പക്ഷെ ഈ വ്യക്തിനിയമങ്ങളെ വിശിഷ്യാ മുസ്‌ലിം വ്യക്തിനിയമത്തെ തികഞ്ഞ അസഹിഷ്ണുതയോടെ കാണുന്നവര്‍ ഇവിടെയുണ്ട്. അതിനാല്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിംകളെ ഒരുതരം അരക്ഷിതബോധം സദാ വേട്ടയാടുന്നുണ്ട്. ഈ അരക്ഷിതബോധം അന്തിമവിശകലനത്തില്‍ രാജ്യപുരോഗതിയെ പോലും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.
ബി.ജെ.പിയുടെ പൂര്‍വരൂപമായിരുന്ന ജനസംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബാല്‍രാജ് മധോക്ക് ഇന്ത്യയിലെ മുസ്‌ലിംകളെ ഭാരതവല്‍ക്കരിക്കണമെന്ന് ശക്തിയായി വാദിച്ചിരുന്നു. ഏക സിവില്‍കോഡ് നടപ്പാക്കണമെന്നും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങളും പരിഗണനകളും റദ്ദാക്കണമെന്നും പല രീതിയില്‍ പല മാര്‍ഗേണ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മുസ്‌ലിം സമുദായം ഇന്നെന്ന പോലെ അന്നും ആവുംപടി ഇതിനെ ചെറുത്തുനിന്നു.
ഇന്നിപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും ഇറക്കിയിരിക്കയാണ്. മുത്വലാഖ് എന്ന അപ്രധാന വിഷയത്തെ മറയാക്കിയിട്ടാണിപ്പോള്‍ രംഗപ്രവേശം. സത്യത്തില്‍ ഭാരതീയ സമൂഹത്തില്‍ ഇതിനേക്കാള്‍ നീറുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം ഉള്ള മുത്വലാഖിനെ പര്‍വതീകരിച്ച് വ്യാപകമായി പ്രചാരണം നടത്തുന്നത് തികഞ്ഞ ദുരുദ്ദേശ്യത്തോടെയാണ്. ബഹുഭാര്യത്വത്തിന്റെ കഥയും ഇത് തന്നെ മറ്റ് പല വിഭാഗങ്ങളെയും അപേക്ഷിച്ച് മുസ്‌ലിംകളില്‍ ബഹുഭാര്യത്വം വളരെ കുറവാണ്. മുസ്‌ലിംകളില്‍ അതിന് അത്യാവശ്യ ഘട്ടത്തില്‍ അനുവാദമുള്ള പോലെ കര്‍ശനമായ വ്യവസ്ഥകളുമുണ്ട്. മറ്റു സമുദായങ്ങളിലെ രണ്ടാം ഭാര്യമാര്‍ക്കും മൂന്നാം ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും അനന്തരാവകാശമോ, മറ്റിതര ആനുകൂല്യമോ, സംരക്ഷണമോ ഒന്നുമില്ല. തമിഴ്‌നാട്ടിലെ കരുണാനിധി, യു.പിയിലെ മുലായം സിങ് യാദവ് തുടങ്ങിയവര്‍ ഇങ്ങനെയുള്ള ബഹുഭാര്യത്വം സ്വീകരിച്ചവരാണ്. എന്നാല്‍ മുസ്‌ലിംകളില്‍ ഭാര്‍മാര്‍ക്കെല്ലാം ഒരുപോലെ അവകാശവും സംരക്ഷണവും ഉണ്ട്. പ്രത്യക്ഷത്തില്‍ കപടമായ ഏകപത്‌നി വ്രതവും എന്നാല്‍ അവിഹിതമായി പല സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുമെന്ന ഹീനമായി ശൈലിയെ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന പോലെ എതിര്‍ക്കുന്നില്ല.
ഏകസിവില്‍ കോഡ് ഒരിക്കലും പ്രായോഗികമല്ലെന്ന് ആര്‍.എസ്.എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടെയുള്ള പലരും സമ്മതിച്ച വസ്തുതയാണ്. കയ്യിലെ അഞ്ച് വിരലുകളും വെട്ടിമുറിച്ച് ഒരുപോലെയാക്കുന്ന വേല പോലെയാണതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ സമ്പൂര്‍ണ മദ്യ നിരോധനമുള്‍പ്പെടെ വേറെയും കുറേ കാര്യങ്ങളുണ്ട്. പക്ഷെ ഏകസിവില്‍ കോഡ് വിഷയത്തില്‍ കാണിക്കുന്ന അതീവ ശുഷ്‌കാന്തിയുടെ ഒരു ശതമാനം പോലും ഇതിലൊന്നും കാണുന്നില്ലെന്ന വസ്തുത ഇക്കൂട്ടരുടെ ഉള്ളിലിരിപ്പ് വിളിച്ചോതുന്നുണ്ട്.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ സാമുദായികവും സാംസ്‌കാരികവുമായ അസ്തിത്വവും വ്യക്തിത്വവും ജാഗ്രതാപൂര്‍വം കാത്തുസൂക്ഷിക്കേണ്ട കാര്യം തന്നെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിത്വത്തിന്റെ-സാംസ്‌കാരിക തനിമയുടെ-നിദാനം അവരുടെ ആദര്‍ശം തന്നെയാണ്. ഈ ആദര്‍ശത്തിന്റെ തനിമയും മേന്മയും തേഞ്ഞുമാഞ്ഞു പോകാതെ കാത്തുസൂക്ഷിക്കപ്പെടുന്നത്/കാത്തുസൂക്ഷിക്കപ്പെടേണ്ടത് തങ്ങളുടെ ജീവിതത്തിലൂടെയാണ്. ഇതിനാണ് മതം നിത്യജീവിതത്തിലേക്ക് ചിട്ടകളും ചട്ടങ്ങളും നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന സന്തുലിതത്വവും സൗന്ദര്യവുമുള്ള ജീവിത സംസ്‌കാരം ഫലത്തില്‍ ഇസ്‌ലാമിക ആദര്‍ശ സംസ്‌കാരങ്ങളുടെ പ്രഘോഷണം തന്നെയാണ്.
ജീവിതത്തെ സമഗ്രമായി, അവിഭാജ്യ ഏകകമായി കാണുന്ന ഇസ്‌ലാം മനുഷ്യ പ്രകൃതിയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സത്യശുദ്ധ പ്രായോഗിക ജീവിത ദര്‍ശനമാണ്. വ്യക്തി, കുടുംബം, സമൂഹം, ലോകം എന്ന ക്രമത്തിലാണതിന്റെ പ്രയോഗവല്‍ക്കരണം. ഇതില്‍ വ്യക്തി ജീവിതവും കുടുംബ ജീവിതവുമെന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇത് രണ്ടും ഓരോ സമുദായത്തിന്റെയും സ്വത്വം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഓരോ സമൂഹവും തന്താങ്ങളുടെ വ്യക്തി-കുടുംബ നിയമങ്ങളെ നിഷ്ഠാപൂര്‍വം പാലിക്കാന്‍ യത്‌നിക്കുന്നത്. അങ്ങനെ തന്താങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ ആധുനിക ഭരണകൂടങ്ങള്‍ മിക്കതും ഒരളവോളം അനുവദിക്കുന്നുമുണ്ട്. ബഹുസ്വര സമൂഹങ്ങളുള്ള ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം അനുവദിക്കപ്പെട്ടത് ഈ അടിസ്ഥാനത്തിലാണ്. ശകലത്തില്‍ സകലവുമുണ്ടാകാനിടയില്ലെന്നത് ഒരു വസ്തുതയാണ്.
വ്യക്തി-കുടുംബ നിയമങ്ങളെ ക്രോഡീകരിച്ച കാലഘട്ടവും സമൂഹവും മറ്റിതര ഘടകങ്ങളും കാരണമായുള്ള ചില പരിമിതികളും നിയമനിര്‍ധാരണത്തിനവലംബിച്ച രീതികളും ഉപാധികളും കാരണമായുള്ള ചില പരിമിതികളും ഉണ്ടാവാം. പക്ഷെ മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം നിലനില്‍ക്കേണ്ടത് മുസ്‌ലിംകളുടെ അസ്തിത്വവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം പലവിധ ഭീഷണികള്‍ക്ക് വിധേയമാണ്. ഈ വിഷയത്തില്‍ ആശങ്കയുടെ കരിനിഴലിലാണ് ദശകങ്ങളായി സമുദായം കഴിയുന്നത്. ഈ ഒരവസ്ഥയില്‍ മുസ്‌ലിം വ്യക്തിനിയമത്തെ കൂടുതല്‍ ഇസ്‌ലാമീകരിക്കാനുള്ള ചിന്തകള്‍ പോലും നിര്‍ത്തിവെക്കേണ്ടിവരുന്നു. തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ആക്രോശങ്ങള്‍ നടത്തുകയാണ് ഫാസിസ്റ്റുകളും സെക്യലറിസ്റ്റുകളും മോഡേണിസ്റ്റുകളും. വസ്തുതകളെ വക്രീകരിച്ചും പര്‍വതീകരിച്ചും മുസ്‌ലിം വ്യക്തിനിയമത്തെ വികൃതവും ബീഭത്സവുമായി ചിത്രീകരിക്കാന്‍ വാര്‍ത്താ മാധ്യമങ്ങളും നാനാമാര്‍ഗേണ യത്‌നിക്കുന്നു. കോടതികളുടെ ഭാഗത്തു നിന്ന് ഒറ്റപ്പെട്ട പ്രത്യേക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ശരീഅത്ത് വിരുദ്ധ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ചിലപ്പോള്‍ വിധികള്‍ തന്നെയും ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ സമുദായം ഒറ്റക്കെട്ടായി അഭിമുഖീകരിക്കുന്നുമുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഈ ദിശയിലുള്ള ഫലപ്രദമായ കാല്‍വെപ്പും കൂട്ടായ്മയുമായിരുന്നു.
ബാഹ്യതലത്തിലുള്ള ആക്രമണങ്ങളെ ചെറുത്തു നിന്നതുകൊണ്ട് മാത്രം ഈ പ്രശ്‌നം തരണം ചെയ്യാനാവുകയില്ല. സമുദായത്തിന്റെ അകത്തും കുറേ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നത് ഈ വിഷയത്തില്‍ ഇടപെട്ടവര്‍ക്കെല്ലാം ഒരുപോലെ ഉള്ള തിരിച്ചറിവാണ്. അനാവശ്യ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തുന്ന ചില ദുഷ്പ്രവണതകള്‍ സമുദായത്തിലുണ്ട്. നിക്കാഹ്, ത്വലാഖ്, മഹ്‌റ് അനന്തരവകാശം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മഹല്ല് നേതൃത്വത്തിന്റെയും പണ്ഡിതന്മാരുടെയും മറ്റും സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം നിയമ കോടതികളിലേക്ക് വലിച്ചിഴക്കുമ്പോഴാണ് പലര്‍ക്കും മുതലെടുക്കാനും ദുഷ്പ്രചരണം നടത്താനും അവസരമുണ്ടാകുന്നത്. കോടതി വരാന്തകളില്‍ ദീര്‍ഘനേരം അലയാനും മാന-ധന-സമയ നഷ്ടങ്ങള്‍ അനുഭവിക്കാനും ഇടയാക്കാതെ കോടതിക്കു പുറത്ത് മാന്യമായും രമ്യമായും കാലതാമസമില്ലാതെയും പരിഹരിക്കാനുള്ള രചനാത്മക ശ്രമങ്ങളെ ഇവിടത്തെ നീതിപീഠങ്ങള്‍ പോലും സന്തോഷത്തോടെ കാണുമെന്നതുറപ്പാണ്.
നമ്മുടെ വ്യക്തിനിയമ സമ്പൂര്‍ണ ശരീഅത്തിന്റെ ഭാഗമാണ് വ്യക്തി കുടുംബ നിയമങ്ങള്‍ അതിന്റെ ആത്മാവിനെ തികച്ചും ആവാഹിച്ചുകൊണ്ട് അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്യുന്നതിലുള്ള പലവിധ വീഴ്ചകളാണ് കുടുംബ പ്രശ്‌നങ്ങളുടെ മുഖ്യ ഹേതു. ശരീഅത്ത് സംബന്ധമായി വ്യക്തമായ ബോധമോ, ബോധ്യമോ ഇല്ലാത്ത അവസ്ഥയും അനാചാര-ദുരാചാരങ്ങളുടെ ദുസ്വാധീനവും ദുരീകരിച്ച് വ്യക്തി-കുടുംബ ജീവിതങ്ങള്‍ ഇസ്‌ലാമീകരിക്കാനുള്ള നിരന്തര യത്‌നം ഉണ്ടാവേണ്ടതുണ്ട്.
ഇസ്‌ലാമിലെ വ്യക്തി കുടുംബ നിയമങ്ങള്‍ അതിന്റെ അടിസ്ഥാന ആദര്‍ശത്തിന്റെ മനോഹരമായ ആവിഷ്‌കാരമാണെന്ന് സമുദായം തിരിച്ചറിയണം. ഇസ്‌ലാമിക ചട്ടങ്ങളുടെ പ്രസക്തി, പ്രയോജനം, പ്രാധാന്യം തുടങ്ങിയവ സമുദായത്തെ ലിംഗ ഭേദമന്യെ വിശദമായി പഠിപ്പിക്കണം. അപ്പോള്‍ അന്തിമ വിശകലനത്തില്‍ അത് സമുദായത്തിന്റെ കൂട്ടായ സത്യസാക്ഷ്യ നിര്‍വഹണമായി മാറുകയും ചെയ്യും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ