Video Stories
മഹിതമായൊരു പാരമ്പര്യത്തിന്റെ ദാരുണാന്ത്യം
അവ്ജിത് പഥക്
ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറ്റപത്രം നല്‍കപ്പെട്ട 48 അധ്യാപകരില്‍ പെട്ട ഒരാളാണെങ്കിലും ഈ കുറിപ്പ് സര്‍വകലാശാലയുടെ ചട്ട-നിയമ വ്യാഖ്യാനങ്ങളുടെ അര്‍ത്ഥവിചാരങ്ങളെക്കുറിച്ചോ അതല്ലെങ്കില്‍ നിലവിലുള്ള അച്ചടക്ക-ശിക്ഷാസംവിധാനത്തെ സംബന്ധിച്ചോ അല്ല. മറിച്ച്, എന്റെ തികച്ചും സ്വകാര്യമായ വേദനയെയും നഷ്ടത്തെയും അവയുടെ വസ്തുനിഷ്ഠമായ കാരണങ്ങളെയുംകുറിച്ച് മാത്രമാണ്. ഒരു സ്വകാര്യാനുഭവം പങ്കുവെച്ച്‌കൊണ്ട് തന്നെ തുടങ്ങാം. കഴിഞ്ഞദിവസം ഒരു സുഹൃത്ത് തന്റെ മകള്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ജെ.എന്‍.യു പരിഗണിച്ചുകൂടെ എന്നാരാഞ്ഞപ്പോള്‍ നിസ്സന്ദേഹമായാണ് മറുപടി നല്‍കിയത്, ‘വേണ്ട, അവിടെ വേണ്ട’. ഇന്നലെവരെ എന്റെ ആവേശമായിരുന്ന ഈ സര്‍വകലാശാലയെക്കുറിച്ച് ഞാനിങ്ങനെ പറയുന്നത് ഇതാദ്യമായാണ്. മുമ്പൊക്കെ ഞാന്‍ ജനങ്ങളോട് ജെ.എന്‍.യുവിനെക്കുറിച്ച് വാചാലനായിരുന്നത് ഇപ്രകാരമായിരുന്നു: ജെ. എന്‍.യു ഒരു സ്വപ്‌നവും പദ്ധതിയും പരീക്ഷണവുമാണ്-മികവും സമത്വവും ഇഴചേരുന്ന, വിമര്‍ശനചിന്തകളുടെ വളര്‍ച്ചക്കും വിമോചനാശയങ്ങള്‍ക്കും ബദല്‍ ജീവിത പ്രയോഗങ്ങള്‍ക്കും തികച്ചും അനുകൂലമായ ഒരു സര്‍ഗാത്മക ഇടം.
പക്ഷേ, ഇന്നെനിക്ക് ഈ വിശ്വാസങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും ഭയത്തിന്റെ മന:ശാസ്ത്രമോ അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന സര്‍ക്കുലറുകളോ കടന്നാക്രമണം നടത്തുന്ന ഒരു സര്‍വകലാശാലയിലേക്ക് തന്റെ മകളെ പറഞ്ഞു വിടാന്‍ എനിക്കെങ്ങിനെ എന്റെ സുഹൃത്തിനോടു പറയാന്‍ കഴിയും? തികച്ചും ഏകമാനമായ അക്കാദമിക് കൗണ്‍ സില്‍ യോഗത്തില്‍ വിയോജിപ്പിന്റെ ശബ്ദമുള മുതിര്‍ന്ന പ്രൊഫസര്‍ അപമാനിക്കപ്പെടുകയും മറ്റുള്ളവര്‍ മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ അതൊരു വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്: ‘കൃത്യനിര്‍വഹണത്തിന് ചുമതലപ്പെട്ട അധികാരികളെ’ ചോദ്യം ചെയ്യരുത്. അനുഭവസമ്പത്തുള്ള ധാരാളം സീനിയര്‍ പ്രഫസര്‍മാര്‍ ഉണ്ടായിരിക്കെ, ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ജൂനിയര്‍ അധ്യാപകന്‍ സര്‍വകലാശാലയുടെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഡീനായി അവരോധിതനാവുമ്പോള്‍, സ്ഥാപന നിയമങ്ങള്‍ക്കോ, അക്കാദമിക കീഴ്‌വഴക്കങ്ങള്‍ക്കോ ഇവിടെ യാതൊരു വിലയും കല്‍പിക്കപ്പെടുന്നില്ലെന്നും, നടപ്പാക്കപ്പെടുന്നത് മേല്‍പറഞ്ഞ അധികാരികളുടെ ‘വിവേചനാധികാരം’ മാത്രമാണെന്നും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. അതേപോലെ, ലാവണ്യ ധന്യവും രാഷ്ട്രീയ മാനങ്ങളുമുള്ള പോസ്റ്ററുകള്‍ ചുവരുകളില്‍നിന്ന് നീക്കംചെയ്യപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികളോടത് ഓര്‍മപ്പെടുത്തുന്നത് അവരുടെ ‘പരിധി’കളെക്കുറിച്ച് എപ്പോഴും ബോധവാന്‍മാരായിരിക്കാന്‍ വേണ്ടിയാണ്.
തീര്‍ത്തും സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്ത നൂറ്റമ്പതോളം അധ്യാപകരില്‍ 48 പേരെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുമ്പോഴുള്ള തന്ത്രവും വളരെ വ്യക്തം: ചെറുകഷ്ണങ്ങളാക്കി ഭിന്നിപ്പിച്ച് അധ്യാപകരുടെ ആത്മവീര്യം കെടുത്തുക. ഇത്തരം വിഷലിപ്തമായ ഒരന്തരീക്ഷത്തില്‍ ഈ സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാംതന്നെ കേവലം ഉപരിപ്ലവവും കപടവും അര്‍ത്ഥശൂന്യവുമായിമാറുന്നു. അത് ഗാന്ധിജിയുടെ നിയമ ലംഘന പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രഭാഷണമാവട്ടെ, അതല്ലെങ്കില്‍ ഫൂക്കോയുടെ ‘അച്ചടക്കവും ശിക്ഷയും’ എന്ന കൃതിയെ അധികരിച്ചുള്ള പ്രബന്ധമാവട്ടെ അതുമല്ലെങ്കില്‍ ‘പ്രാന്തവല്‍കരണവും പ്രതിരോധവും’ എന്ന ശീര്‍ഷകത്തിലുള്ള ഒരു സെമിനാറാവട്ടെ. ഞാനിതിനകം തന്നെ ഒരു ദോഷൈകദൃക്കായി മാറിയിട്ടുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. എന്റെ വിദ്യാര്‍ത്ഥികളോട് പറയാറുള്ളത് എത്രയും പെട്ടെന്ന് അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനാണ്. കാരണം ഇന്നത്തെ ജെ.എന്‍.യു അവര്‍ സ്വപ്‌നംകണ്ട സര്‍വകലാശാലയില്‍നിന്നും വളരെയകലെയാണ്. ഒട്ടനവധി മഹാരഥന്‍മാര്‍ അവരുടെ ജീവിതോര്‍ജം മുഴുവന്‍ ചിലവഴിച്ച് പടുത്തുയര്‍ത്തിയ സര്‍വകലാശാലയെ കേവലം മൂന്ന് മാസം കൊണ്ട് നശിപ്പിക്കാന്‍ കഴിയുന്നു എന്നത് വിരോധാഭാസമായി തോന്നാം. നമ്മുടെ കാലഘട്ടത്തില്‍ സംഹാരകര്‍ക്കായിരിക്കാം സ്രഷ്ടാക്കളെക്കാള്‍ ശകതി. ഒരു കാര്യം കൂടി പങ്ക്‌വെക്കാം. ഈ സര്‍വകലാശാലയില്‍ ഒന്നും അത്ര എളുപ്പമല്ല. നാല് വര്‍ഷം പരിശ്രമിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന വിദ്യാര്‍ത്ഥിയെ ഏതെങ്കിലും ഓഫീസ് ഗുമസ്ഥന്‍മാര്‍ ഉണ്ടാക്കുന്ന ചെറിയ സാങ്കേതിക പിഴവിന് അധികൃതര്‍ വട്ടം കറക്കുന്ന കാഴ്ച ജെ.എന്‍.യുവില്‍ പതിവാണ്. പ്രബന്ധ ശീര്‍ഷകത്തിലെ ഒരു ചെറിയ അക്ഷര തെറ്റിന് എല്ലാ ഉദ്യോഗസ്ഥരുടെയും മുന്നില്‍ ഹാജരായി അപമാനിതരാവേണ്ട സ്ഥിതിയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക്. ഇങ്ങിനെ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ അക്കാദമിക് മൂല്യനിര്‍ണയ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കാണാന്‍ ഞാനൊരെളിയ ശ്രമം ഒരിക്കല്‍ നടത്തി. അപ്പോഴാണെനിക്ക് മനസിലായത് കാര്യങ്ങള്‍ ഇവിടെ പരിധിവിട്ടിരിക്കുന്നെന്ന്. ഓഫീസ് നടയിലെ പാറാവുകാരന്‍ എന്നെ ആദ്യം ചോദ്യം ചെയ്തു. അതെ, നീണ്ട 29 വര്‍ഷത്തെ അധ്യാപന പരിചയമുള്ള, ഇന്ത്യയിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലെയും സര്‍വകലാശാലകളില്‍ അധ്യാപനം നടത്തുന്ന മികവുറ്റവരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച എനിക്കാണ് ഈ ദുര്‍ഗതി. ഇല്ല. ഇതെനിയൊരിക്കലും എന്റെ സര്‍വകലാശാലയല്ല. രജിസ്ട്രാര്‍മാരുടെയും റക്ടര്‍മാരുടെയും സെക്ഷന്‍ ഓഫീസര്‍മാരുടെയും പാറാവുകാരുടെയും കലാശാലയായി ജെ.എന്‍. യു. നിപതിച്ചിരിക്കുന്നു .
പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞു. പതിവ് പോലെ എന്റെ കേന്ദ്രം അവര്‍ക്കൊരു ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കും. പോയ വര്‍ഷങ്ങളിലെല്ലാം പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നപ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന ചില ധന്യമായ ഓര്‍മകള്‍ അവരോട് പങ്ക്‌വെക്കാറുണ്ടായിരുന്നു. റൊമീലാ ഥാപ്പര്‍ തുടങ്ങി ധാരാളം പ്രഗല്‍ഭമതികളെ കണ്ട ക്യാമ്പസിലെ പേരാല്‍ വൃക്ഷം, ഒരു കൂട്ടം വിദ്യാര്‍ത്ഥികളോടൊപ്പം ലൈബ്രറിയിലേക്ക് നടന്ന് പോവുന്ന പ്രൊഫ. ബിപിന്‍ ചന്ദ്ര, പ്രഫ. നാംവര്‍ സിംഗുമായും പ്രൊഫ. സുധിപ്ത കവി രാജുമായും പുതുതായി എത്തിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്ന തൊട്ടടുത്ത വ്യാപാര സമുച്ഛയത്തിലെ പുസ്തകക്കച്ചവടക്കാരന്‍, അടിയന്തിരാവസ്ഥക്കെതിരെ ക്യാമ്പസില്‍ നടന്ന ഐതിഹാസിക പ്രതിഷേധ സമരങ്ങള്‍, 84-ലെ കലാപത്തിനിരയായ സിഖ് സമുദായാംഗങ്ങള്‍ക്ക് സംരക്ഷണം കൊടുത്ത വിദ്യാര്‍ത്ഥികള്‍, ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നിസ്വാര്‍ത്ഥ സേവനം ചെയ്തവര്‍, മേധാപട്കറെപോലെ പ്രഗല്‍ഭമതികള്‍ സംവദിച്ചിരുന്ന ഹോസ്റ്റല്‍ തീന്‍മുറിയിലെ നിശാ സദസ്സുകള്‍…. തുടങ്ങിയെത്രയെത്ര ഓര്‍മകളാണ് കഴിഞ്ഞ നാളുകളില്‍ വിദ്യാര്‍ത്ഥികളുമായി പങ്ക്‌വച്ചിരുന്നത്!
പുതിയ വിദ്യാര്‍ത്ഥികളോട് എന്താണ് സംസാരിക്കേണ്ടത്? സിലബസിനപ്പുറം ചിന്തിച്ചുപോകരുതെന്നോ അതല്ല, ആള്‍ക്കൂട്ട കൊലകള്‍, കലാപങ്ങള്‍, പട്ടിണി, ദാരിദ്ര്യം ഇവയൊന്നും കണ്ടില്ലെന്ന് നടിച്ച്, അച്ചടക്കമുള്ള പട്ടാളക്കാരെപോലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്താല്‍മാത്രം മതിയെന്നോ? നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് കര്‍ശനമായി വിലക്കുകയും പകരം സമയാസമയങ്ങളില്‍ സര്‍വകലാശാല ഇറക്കുന്ന സര്‍ക്കുലറുകളുടെ അര്‍ത്ഥങ്ങളും വിവക്ഷകളും വ്യാഖ്യാനിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ആവശ്യപ്പെടുകയോ? ഈ മഹത്തായ സര്‍വകലാശാലയുടെ പതനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളയുന്നു.
(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനാണ് ലേഖകന്‍)
കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ